അനേകം മഹാമനുഷ്യരുടെ ശ്രമഫലമായാണ് നാം ഇന്ന് കാണുന്ന തരത്തിലുള്ള ടെലിവിഷൻ സംവിധാനങ്ങൾ ഉരുത്തിരിഞ്ഞത് . പത്തൊൻപതാം നൂറ്റാണ്ടിൽ ഗോറ്റ്‌ലിബ് നിപ്കോവിൽ ( Paul Julius Gottlieb Nipkow )നിന്നും തുടങ്ങിയ കണ്ടുപിടുത്തങ്ങളുടെ പരമ്പര ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു .നിപ്കോവിന്റെ തത്വങ്ങളെ മറ്റുപലരുടെയും കണ്ടുപിടുത്തങ്ങളുടെ സംയോജിപ്പിച്ചാണ് അറുപതുകളിൽ ബ്രിടീഷുകാരനായ ജോണ് ലോഗി ബേർഡ് ( John Logie Baird ) ആദ്യത്തെ പ്രായോഗിക ടെലിവിഷൻ സംവിധാനം നിർമിച്ചത് .
.
ഇരുപതുകളുടെ അവസാനം ബേർഡ് തന്നെയാണ് ആദ്യ ടെലിവിഷൻ സിഗ്നൽ പ്രക്ഷേപണവും നടത്തിയത് . ഒരു മനുഷ്യ മുഖത്തെ ഏതാണ്ട് വേർതിരിച്ചു കാണാൻ തക്ക കൃത്യതയെ അക്കാലത്തെ മെക്കാനിക്കൽ -എലെക്ട്രോണിക് ടെലിവിഷനുകൾക്ക് ഉണ്ടായിരുന്നുളൂ .ബേർഡ് സ്ഥാപിച്ച ബേർഡ് ടെലിവിഷൻ കമ്പനി (Baird Television Development Company ) ആണ് ലോകത്തെ ആദ്യ ടെലിവിഷൻ നിർമാണ പ്രസരണ കമ്പനി . ഇന്ന് നൂറുകണക്കിന് ബില്യൺ ഡോളറുകൾ വിറ്റുവരവുള്ള ആഗോള ടെലിവിഷൻ വ്യവ സായം അങ്ങനെയാണ് തുടങ്ങിയത് . മുപ്പതുകളുടെ മദ്ധ്യം ആയപ്പോഴേക്കും ടെലിവിഷൻ ശ്രിൻഖലകൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണവും തുടങ്ങിയിരുന്നു . കാമെറകൾ ,ടെലിവിഷൻ സെറ്റുകൾ, പ്രസരണ വിതരണ ഉപകരണങ്ങൾ എല്ലാം വ്യാവസായികമായി തന്നെ നിർമ്മിക്കപ്പെട്ടു .
.
1936 ലാണ് ബെർലിൻ ഒളിംപിക്സ് അരങ്ങേറുന്നത് . ജർമനിയുടെ സാങ്കേതിക മികവ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ പറ്റിയ അവസരമായി അഡോൾഫ് ഹിറ്റ്ലർ ഒളിംപിക്‌സിനെ കരുതി . ഉയർന്നുവരുന്ന ടെലിവിഷൻ സാങ്കേതിക വിദ്യയെ അതിന്റെ അക്കാലത്തെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ബെർലിൻ ഒളിംപിക്‌സിന്റെ സംഘാടകർ തീരുമാനിച്ചു .ആയ്കോനോസ്കോപ്പ് കാമറ ( Iconoscope camera) ഉൾപ്പെടെയുള്ള പല നൂതന സംവിധാനങ്ങളും ഒളിംപിക്സിൽ പരീക്ഷിക്കപ്പെട്ടു .വാൾട്ടർ ബ്രൂച് ആയിരുന്നു ബെർലിൻ ഒളിംപിക്സ് ലെ ടെലിവിഷൻ വിപ്ലവത്തിന്റെ സൂത്രധാരൻ . ഒരു വലിയ കായിക മാമാങ്കം ടെലിവിഷൻ കാമെറകളിലൂടെ റെക്കോഡ് ചെയ്യപ്പെടുകയും ടെലിവിഷനിലൂടെ അനേകർ കാണുകയും ചെയ്ത ആദ്യ സംഭവമായിരുന്നു ബെർലിൻ ഒളിംപിക്സ് .
.
രണ്ടാം ലോക മഹായുദ്ധ കാലത്തു വാൾട്ടർ ബ്രൂച് ജർമൻ സൈനിക ഉദ്യമത്തിൽ പങ്കാളിയായി . ആദ്യ ബാലിസ്റ്റിക് മിസ്സിലായ V-2 വിന്റെ വിക്ഷേപണം ദൂരെ ബങ്കറുകളിൽ ഇരുന്നു നിരീക്ഷിക്കകനായാണ് അദ്ദേഹം ക്ലോസ്ഡ് സർക്കിട്ട് ടെലിവിഷൻ വികസിപ്പിച്ചത് .
.
യുദ്ധത്തിന് ശേഷം വാൾട്ടർ ബ്രൂച് സിവിലിയൻ ടെലിവിഷൻ വ്യവസായത്തിൽ പങ്കാളിയായി . ആദ്യം നിലവിൽ വന്ന NTSC അനലോഗ് ടെലിവിഷൻ സംവിധാനത്തിന്റെ പ്രധാന ന്യൂനതകളിൽ ഒന്നായ ഡിഫെറെൻഷ്യൽ ഫേസ് ഡിസ്റ്റോർഷനെ ( differential phase distortion ) ഒഴിവാക്കാനായി വാൾട്ടർ ബ്രൂച് ന്റെ കാർമികത്വത്തിൽ വികസിപ്പിച്ചെടുത്തതാണ് ഇന്ത്യയുൾപ്പെടെ ലോക ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ജനത ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫേസ് ആൾട്ടറേഷൻ ബൈ ലൈൻ (PAL ) അനലോഗ് ടെലിവിഷൻ സംവിധാനം .
.
വാൾട്ടർ ബ്രൂച് വികസിപ്പിച്ച PAL ടെലിവിഷൻ സംവിധാനം അതിവേഗം ഡിജിറ്റൽ ടെലിവിഷൻ സംവിധാനങ്ങൾക്ക് വഴിമാറുകയാണ് . എന്നാലും അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നിർമിക്കപ്പെട്ട അനലോഗ് ടെലിവിഷൻ സംവിധാനം അര നൂറ്റാണ്ടിലേറെക്കാലം നൂറുകണക്കിന് കോടി മനുഷ്യർക്ക് ഉപയോഗപ്രദമായി
-
ചിത്രം : വാൾട്ടർ ബ്രൂച്: ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref
1. https://www.dpma.de/ponline/erfindergalerie/e_bio_bruch.html
2. https://en.wikipedia.org/wiki/Walter_Bruch
This is an original post based on references no part of it is copied from elsewhere-rishidas s