A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരു ജിന്നുകുട്ടിയുടെ കഥ


ആദ്യം ജിന്നുകളെ പറ്റി അല്പം വിവരിക്കാം
മനുഷ്യരെ പോലെ തന്നെ രൂപസാദൃശ്യമുള്ള ജീവികളാണ് ജിന്നുകൾ. ഇവർക്ക് മനുഷ്യർക്കില്ലാത്ത പല കഴിവുകളുമുണ്ട്. മനുഷ്യന്റെയും,പാമ്പിന്റെയും, മറ്റു മൃഗങ്ങളുടെയും രൂപത്തിൽ മാറാൻ അവർക്ക് കഴിയും, പറക്കാനും, മറയാനും, മായാനും കഴിയും അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
ഇവർ മനുഷ്യരുടെ കണ്ണിൽ പെടാതെ അദൃശ്യരായി ജീവിക്കുന്നു ഇവരുടെ ഭക്ഷണം മൃഗങ്ങളുടെ എല്ലുകളാണ് ഗുഹകളിലും, ഉൾകാട്ടിലും,മരുഭൂമിയിലും വസിക്കുന്നു..
പരിശുദ്ധ ഖുർആൻ ഇറങ്ങിയപ്പോൾ പ്രവാചകൻ മുഹമ്മദ് നബി(സ അ) തന്നെയാണ് ജിന്ന് വർഗ്ഗത്തിനും മത പ്രബോധനം നൽകിയത്.
പരിശുദ്ധ ഖുർആനിൽ ജിന്നുകളുടെ പേരിൽ ഒരു അധ്യായം തന്നെയുണ്ട്..
തീയിൽ നിന്നാണ് ഇവരെ സൃഷിടിച്ചത്. ഇവരിൽ നല്ലവരും ചീത്തയുമുണ്ട്. വിശ്വാസികൾ ആരെയും ഉപദ്രവിക്കില്ല ചീത്ത ജിന്നുകൾ പിശാചുക്കൾ ആവുന്നു അവർ ദുഷ്കർമ്മങ്ങൾ ചെയ്യും..
+=+=+=+=+=+=+=+=+=+=+=+=+=+=+=+=+=+
ഇനി കഥയിലേക്ക് വരാം
പണ്ട് എന്ന് വെച്ചാൽ ഉദ്ദേശം 70 കൊല്ലം മുമ്പ് പൊന്നാനി പഴയ പള്ളിയിൽ ഉണ്ടായ സംഭവമാണ് കെട്ടോ..
എന്റെ എളാപ്പ( ചെറിയച്ചൻ) ചെറിയ കുട്ടി ആയിരുന്ന കാലം. പൊന്നാനിയിലെ ഒരു പഴയ പള്ളിയിൽ മത വിദ്യാഭ്യാസം (ദർസ്) പഠിക്കുന്ന കാലം പള്ളിയിൽ താമസിച്ചു കൊണ്ട് അവിടെ തന്നെ ഉറക്കവും പഠിത്തവും എല്ലാം..
ഒരു ഉസ്താദും കുറെ കുട്ടികളും അന്ന് ആ പള്ളിയിൽ കറന്റ് കണക്ഷസൻ ഇല്ലായിരുന്നു..
കടൽ പ്രദേശത്തായിരുന്നു ആ പള്ളി..
രാത്രി കാലങ്ങളിൽ ജിന്നുകൾ അവിടെ വന്ന് നിസ്ക്കരിക്കുമത്രെ
(പ്രാർത്ഥന)
അങ്ങനെ ഒരു ദിവസം രാത്രയിൽ എളാപ്പക്ക് മൂത്രശങ്കയുണ്ടായി ബാത്രൂം പോകുമ്പോൾ ഉസ്താദിന്റെ മുറിയുടെ മുമ്പിലൂടെ വേണം പോകാൻ അപ്പോൾ ഉസ്താദിന്റെ മുറിയിൽ സംസാരം കേട്ടു.
"അത് ശരിയാവില്ല എന്നെക്കൊണ്ട് പറ്റില്ല" എന്നൊക്കോ ഉസ്താദ് പറയുന്നുണ്ട്
എളാപ്പ ഒളിഞ്ഞു നിന്ന് സംസാരം ശ്രദ്ധിച്ചു..
നല്ല ഉയരമുള്ള തലപ്പാവ് വെച്ച ഒരാൾ എളാപ്പന്റെ അതേ പ്രായത്തിൽ ഒരു കുട്ടിയും..
ഉസ്താദ് പറയുന്നത് ശ്രദ്ധിച്ചു കേട്ടു..
നിങ്ങൾ ജിന്ന് വർഗ്ഗത്തിന് മനുഷ്യർക്കില്ലാത്ത ഒരുപാട് കഴിവുകളുണ്ട് പറക്കാനും,മറയാനും,രൂപം മാറാനും കൈ കാലുകൾ നീട്ടാനും ചുരുക്കാനും അങ്ങനെ പലതും, ഇതിൽ ഏതെങ്കിലും അഭ്യാസം ഈ കുട്ടി കാണിച്ചാൽ ഇവിടത്തെ കുട്ടികളുടെ അവസ്ഥ അറിയാമല്ലോ..
ആ വന്നത് ജിന്നാണ് എന്ന് മനസ്സിലായ എളാപ്പ ഭയന്നു നടുങ്ങി പോയി..
അപ്പോൾ ജിന്ന് പറഞ്ഞു ഉസ്‌താദ്‌ എന്റെ മകൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഞാൻ ഉറപ്പ് തരാം ഇവൻ ഇവിടത്തെ കുട്ടികളെ പോലെ കഴിഞ്ഞോളും..
ശരി സമ്മതിച്ചു പക്ഷേ എന്നെങ്കിലും ഇവൻ അഭ്യാസം കാണിച്ചാൽ ഞാൻ നിങ്ങളെ വിളിക്കും പിന്നെ ഇവനെ കൂട്ടി കൊണ്ട് പോകേണ്ടി വരും.
എന്ന് ഉസ്താദ് താക്കീത് നൽകി..
അങ്ങനെ ആ രഹസ്യ ഉടമ്പടി നടന്നു..
ഉസ്താദ് ഒരുപാട് ജിന്നുകളുമായി ആത്മീയ ബന്ധമുള്ള ഒരു മഹാനായിരുന്നു. പല ജിന്നുകളും മതപരമായ സംശയങ്ങൾ തീർക്കാനും പഠിക്കാനുമായി രാത്രികാലങ്ങളിൽ അവിടെ വരാറുണ്ട് അത് മറ്റുള്ളവർക്ക് കാണാൻ കഴിയില്ല..
അങ്ങനെ ആ ജിന്ന് കുട്ടി ആർക്കും സംശയം തോന്നാത്ത വിധം മറ്റു കുട്ടികളോടൊപ്പം പഠിച്ചു കൊണ്ടിരുന്നു ഉസ്താദിന് അത്ര വിശ്വാസം പോരാത്തത് കൊണ്ട് മറ്റു കുട്ടികളിൽ നിന്നും കുറച്ചു മാറിയാണ് ഉറങ്ങാൻ കിടത്തിയത്.
എളാപ്പ ആ ജിന്ന് കുട്ടിയെ കൗതുകത്തോടെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവനുമായി നല്ല കൂട്ടായി.
ഒരു ദിവസം വൈകീട്ട് കുട്ടികൾ കടൽ തീരത്ത് പോയി കടലിൽ കുളിയും കളിയും ഉസ്താദ് കരയിൽ എല്ലാം നോക്കിയിരുന്നു..
അപ്പോഴുണ്ട് ജിന്ന് കുട്ടിയെ ഇടക്ക് കാണാതായി മറ്റു കുട്ടികൾ കരയിൽ വന്നു ഉസ്താദിന് അങ്കലാപ്പായി
ആ പഹയൻ എവിടെ പോയി മറഞ്ഞു കുറെ കഴിഞ്ഞപ്പോൾ അവൻ കടലിൽ കുറെ ഉള്ളിൽ നിന്നും നീന്തിവരുന്നു..
ഉസ്താദ് അവന് നല്ല അടികൊടുത്തു ഇനി ഇങ്ങനെ ചെയ്താൽ നിന്റെ ബാപ്പാനെ വിളിക്കും എന്ന് താക്കീത് നൽകി..
അപ്പോഴും മറ്റുള്ള കുട്ടികൾക്ക് അവനെ പറ്റി ഒരു സംശയവും തോന്നിയില്ല
ജിന്നു കുട്ടി മിടുക്കാനായി പഠനം തുടർന്നു.
ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നു പതിവ് പോലെ ജിന്ന് കുട്ടി ഒരു മൂലക്കും മറ്റു കുട്ടികൾ ഹാളിന്റെ മധ്യാത്തിലുമായി കിടന്നു..
അപ്പോൾ ചിമ്മിനി വിളക്ക് കത്തുണ്ടായിരുന്നു അത് അണക്കാൻ ആരും തയ്യാറായില്ല എളാപ്പ ഉറങ്ങാതെ അങ്ങനെ കിടക്കുമ്പോൾ ആ കാഴ്ച്ച കണ്ടു നടുങ്ങി ഒരു കൈ നീണ്ടു നീണ്ട് ചിമ്മിനി വിളക്കിന്റെ അടുത്തേക്ക് വരുന്നു.. മറ്റു കുട്ടികളും ഇത് കണ്ടു എല്ലാവരും കൂട്ടനിലവിളിയായി ഉടനെ ആ കൈ പിൻവലിച്ചു ശബ്ദം കേട്ട് ഉസ്താദ് എണീറ്റ് വന്നു അദ്ദേഹത്തിന് മനസ്സിലായി ജിന്ന് കുട്ടി എന്തോ പണി ഒപ്പിച്ചിട്ടുണ്ട്.
സംഭവം എന്തെന്നാൽ ചിമ്മിനി അണക്കാൻ കൈ നീണ്ടു പോയതാണ്..
എന്തായാലും പിറ്റേന്ന് തന്നെ ജിന്ന് കുട്ടിയുടെ ബാപ്പയെ വിളിച്ച് വരുത്തി കുട്ടിയെ പറഞ്ഞു വിട്ടു..
ജിന്നുകളുടെ ലോകം എന്ന പേരിൽ അടുത്ത കഥ ഉടനെ ഉണ്ടാവും..