A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഈ ട്രോളൊന്നും അത്ര പുത്തനല്ല - കാക സന്ദേശത്തിന്റെ കഥ


ട്രോളുകൾ ഇന്ന് സമൂഹമാധ്യമങ്ങളുടെ ചിരിപ്പടക്കങ്ങളായി മാറിയിരിക്കുകയാണ് . ഹാസ്യ സാഹിത്യത്തിന്റെ ഒരു വകഭേദം തന്നെയാണ് ട്രോളുകൾ . നൂറ്റാണ്ടുകൾക്കുമുന്പ്പ് കേരളത്തിൽ ഏതോ ഒരനുഗ്രഹീത കവി കവിതയായ് ഒരു ട്രോള് ഇറക്കി . ആശയം ചരിത്രപരമാണെങ്കിലും വസ്തുതകളും ഭാവനയും കോർത്തിണക്കിയതാണ് ഈ പോസ്റ്റ് .
.
മഹാകവി കാളിദാസന്റെ മഹത്തായ സന്ദേശ കാവ്യമാണ് മേഘദൂതം ( മേഘ സന്ദേശം ) . ഒരു പക്ഷെ മേഘ സന്ദേശമാകും ചരിത്രത്തിലെ ആദ്യ സന്ദേശ കാവ്യം .
.
വിത്തേശനായ ( അക്കാലത്തെ ആർ ബി ഐ ഗവർണർ /ധന മന്ത്രി ഒക്കെയാകാം ) കുബേരൻ ഏതോ കുറ്റത്തിന് ( മിക്കവാറും പണാപഹരണം തന്നെയാകും ) തന്റെ ഉദ്യോഗസ്ഥരിലൊരാളായ ഒരു യക്ഷനെ വിന്ധ്യ പർവ്വതത്തിലെ രാമഗിരിയിലേക്ക് നാടുകടത്തുന്നു . ചെറിയ എന്തോ തിരിമറി ആയതിനാൽ ഒരു കൊല്ലത്തേക്കാണ് നാടുകടത്തിയത് . ഹിമാലയ സാനുക്കളിലെ അളകാപുരിയാണ് കുബേരന്റെ തലസ്ഥാനം . സ്വർണവും രത്നങ്ങളും ഗോ ഡൗണുകളിൽ സൂക്ഷിക്കുന്ന സമ്പത്തിന്റെ കേളീരംഗമാണ് അളകാപുരി . യക്ഷന്മാരിൽ പ്രമാണിയാണ് കുബേരൻ . യക്ഷ വനിതകളാണ് ''യക്ഷികൾ '' അല്ലെങ്കിൽ യക്ഷിണികൾ . നമ്മുടെ നാട്ടിലെ രക്തം കുടിക്കുന്ന യക്ഷികൾക്ക് യക്ഷ വനിതകളായ യക്ഷികളുമായി ഒരു സാമ്യവുമില്ല . യക്ഷിണികളാണ് യക്ഷരുടെ ഖജനാവുകളുടെ താക്കോൽ സൂക്ഷിപ്പുകാർ . മുംബയിലെ ആർ ബി ഐ ആസ്ഥാനത്തിനു മുൻപിൽ ഒരു യക്ഷി പ്രതിമയുണ്ട് .
.
കുബേരനാൽ നാടുകടത്തപ്പെട്ട യക്ഷൻ രാമഗിരിയിലിരുന്നു . ഒരു മേഘം വഴി അളകാപുരിയിലുള്ള തന്റെ പത്നിക്ക് ഒരു സന്ദേശം കൊടുത്തുവിടുന്നതാണ് മഹാകാവ്യമായ മേഘ സന്ദേശത്തിന്റെ ഇതിവൃത്തം . ഏറ്റവും സുന്ദരമായ കാവ്യങ്ങളിലൊന്നാണ് മേഘ സന്ദേശം എന്ന് പണ്ഡിതരും അനുവാചകരും ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടിട്ടുളളത് .
ഏതാണ്ട് 1600 വര്ഷം മുൻപാണ് മേഘസന്ദേശം രചികകപ്പെട്ടത് എന്ന് കരുതപ്പെടുന്നു . ഗുപ്ത ചക്രവർത്തി വിക്രമാദിത്യന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നല്ലോ കാളിദാസൻ .
.
മേഘ സന്ദേശം പ്രചാരം നേടിയപ്പോൾ അനുകരണങ്ങളും ഇറങ്ങാൻ തുടങ്ങി . ഈ മഹാകാവ്യത്തിന് ആയിരകകണക്കിനനുകരണങ്ങൾ ഇന്നേവരെ ഉണ്ടായിട്ടുണ്ടാവുമെന്നാണ് കരുത്തപ്പെടുന്നത് . കേരളത്തിലും സ്ഥിതി വ്യത്യസ്തമായില്ല .പതിമൂന്നാം ശതകത്തിൽ മണിപ്രവാള സാഹിത്യം കരുത്താർജ്ജിച്ചപ്പോൾ ഇവിടെയും അനുകരണങ്ങൾ ഇറങ്ങിത്തുടങ്ങി . പല അനുകരണങ്ങളും ഒറിജിനലിനു കിടനിൽക്കുന്ന സാഹിത്യ സൃഷ്ടികൾ തന്നെ യായിരുന്നു . പിന്നീട് മേഘ സന്ദേശത്തിന്റെ അനുകരണങ്ങൾ വായിൽ തോന്നിയതുപോലെയായി . ചന്തയിൽപോകുന്നവർ സാധന ങ്ങളുടെ ലിസ്റ്റ് ചോദിച്ചുകൊണ്ടും . മോഷണത്തിന് പോകുനനവർ വഴി ചോദിക്കുന്നതും വരെ ഇതി വൃത്തമാക്കി സന്ദേശ കാവ്യങ്ങൾ എഴുതാൻ തുടങ്ങി . കാവ്യത്തിന്റെ നിലവാരം '' കുഴി ത്തറ '' ലെവലിൽ ആണെങ്കിലും സന്ദേശവാഹകർ മേഘവും , അപ്സരസ്സും , ചകോരവും , ഹംസവും ഒക്കെ തന്നെ .
.
ഈ സാഹചര്യത്തിലാണ് ഒരു രസികനായ കവി കാക സന്ദേശം ( കാക്ക സന്ദേശം ). സന്ദേശവാഹകൻ ഒരു പാവം കാക്ക . സന്ദേശം കൊടുത്തുവിടു നത് ഒരു സാധാരണ ഭിക്ഷു . ഏതോ പാഠശാലയിലെ വിദ്യാർത്ഥി.
എന്തോ ഒളിസേവ തരപ്പെടുത്തലാണ് സന്ദേശത്തിന്റെ ഉദ്ദേശം . ശരിക്കു പറഞ്ഞാൽ ഒരു ''ട്രോൾ'' സന്ദേശകാവ്യം . കാക സന്ദേശം ''ട്രോൾ'' കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു എന്ന് വേണം കരുതാൻ . സന്ദേശകാവ്യങ്ങളുടെ മലവെള്ളപ്പാച്ചിൽ കുറഞ്ഞു . കാക സന്ദേശത്തിന്റെ പൂർണ രൂപം കണ്ടെത്തപ്പെട്ടിട്ടില്ല എന്നാണ് എന്റെ അറിവ് . മറ്റു ചില കവിതകളിൽ കൂടിയുള്ള പരാമർശങ്ങളാണ് കാക സന്ദേശത്തിന്റെ അസ്തിത്വത്തിനു നിദാനം ആയി കരുതപ്പെടുന്നത് എന്ന് തോന്നുന്നു .
--
ഋഷിദാസ് .എസ്