A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജെഫ്രി ഡാമർ തന്റെ ഇരകളെ പ്രണയിച്ച സീരിയൽ കില്ലർ



ഇരകളോട് യാതോരു വൈരാഗ്യമോ പരിചയമോ പോലും ഇല്ലാതെ തന്റെ ഉള്ളിലുള്ള അടങ്ങാത്ത ത്വരക്കു വേണ്ടി മാത്രം ഇരകളെ കൊന്നിരുന്ന .......
USA യുടെ ചരിത്രത്തിലെ തന്നെ സമാനതകൾ ഇല്ലാത്ത സീരിയൽ കില്ലർ

1960- May-21 മിൽവാക്വിയിലെ ഒരു കുടുംബത്തിൽ ജോയ്സിയുടെയും ലയണൽ ഡാമറിന്റെയും മൂത്ത മകനായി ജെഫ്രി ഡാമറിന്റെ ജനനം. വളരെ സന്തോഷം നിറഞ്ഞബാല്യം ആയിരുന്നു അയാളുടേത്.
എല്ലാ കാര്യങ്ങളോടും ആകാംക്ഷ ഉള്ള ഒരു കുട്ടി ആയിരുന്നു ജെഫ്രി. പ്രത്യേകിച്ച് മൃഗങ്ങളോട്. വീടിന്റെ അടിയിൽ ചാവുന്ന ചെറു ജീവികളുടെ എല്ലുകൾ അച്ഛൻ ശേഖരിക്കുന്നത് അവന് കൗതുകം ആയിരുന്നു. അവ അവൻ തന്റെ കളിപ്പാട്ടങ്ങളാക്കി. ജെഫ്രിക്ക് 7 വയസുള്ളപ്പോൾ ലയണൽ കുടുംബ സമേതം താമസം ഒഹായോയിലേക്ക് മാറ്റി. 2 ഏക്കറോളം ഉള്ള ഭൂമിയിൽ ആയിരുന്നു ആ വീട്. അപ്പോഴേക്കും കുഞ്ഞു ജെഫ് ഉൾവലിയുന്ന സ്വഭാവക്കാരനായി മാറി. ജെഫ്രിക്ക് 10 വയസുള്ളപ്പോൾ അവന്റെ അഛനും അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആരംഭിച്ചു.
അപ്പോഴും ജെഫ്രിക്ക് മൃഗങ്ങളോട് ഉള്ള ആകർഷണം വർദ്ധിച്ചു കൊണ്ടിരുന്നു കൂടാതെ ഇതിന്റെയൊക്കെ ഉള്ളിൽ എന്താണെന്നുള്ള ആകാംക്ഷയും തന്റെ സ്ഥലത്ത് കിട്ടുന്നവ കൂടാതെ വഴി നീളെ നടന്ന് റോഡ് സെെഡിൽ വണ്ടി തട്ടി കിടക്കുന്ന മൃഗങ്ങളേയുംകൊണ്ടു വന്ന് വെട്ടിപ്പൊളിച്ച് നോക്കുന്നതും അവ സൂക്ഷിക്കുന്നതുംഅവൻ ശീലമാക്കി. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ലൈഗികതയുo ഹോർമോണുകളും വളരുന്ന സമയത് ഉള്ള ഇത്തരം ശീലങ്ങൾ അവന്റെ ഭാഗം ആവുകയായിരുന്നു. ആ ടീനേജറുടെ ലൈംഗികാകർഷണംആണുങ്ങളോട് മാത്രം ആയിരുന്നു അത് കൊല്ലുക എന്ന ഫാന്റെസിയോട് കെട്ടുപിണഞ് കിടക്കുന്നു. ജെഫ്രിയുടെ ഈ മനോ വൈകൃതം അവനെ മദ്യപാനത്തിലേക്ക് നയിച്ചു. സമയം നോക്കാതെ സ്കൂളിൽ വെച്ചു പോലും അവൻ മദ്യപിച്ചു. പാരൻസിന്റെ വഴക്കും അതിനു കാരണമായി. ജെഫ്രിയുടെ മദ്യപാന ശീലം അവന്റെ കൂടെ പഠിക്കുനവർ അറിഞ്ഞിരുന്നു എങ്കിലും പൊതുവെ അവൻ സ്കൂളിൽ മര്യാദക്കാരനായിരുന്നു
1978 ൽ സ്കൂൾ ഗ്രാജുവേഷൻ കിട്ടുമ്പോഴേക്കും അവൻ തന്റെ മനസിനെ ത്രിപ്തിപ്പെടുത്താൻ പോന്നവനായി. ഒരുപാടു നാളത്തെ വഴക്കിനു ശേഷം അച്ഛനും അമ്മയും വിവാഹ മോചനം നേടി മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റി ആ വീട്ടിൽ അവൻ ഒറ്റക്കായി. അത് അവന് അവസരമായി. ജെഫ്രിയുടെ വാഹനത്തിനു കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചതിലൂടെ സ്റ്റീഫൻ ഹിറ്റ്സ് എന്ന 18 വയസുകാരൻ സ്വയം അകപ്പെടുകയായിരുന്നു. അവർ വാഹനത്തിൽ തനെ പെട്ടെന്ന് സൗഹൃദത്തിലായി.ഡാമർ അവനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കുറെ മദ്യപിച്ചതിനു ശേഷംപോകാൻ ഒരുമ്പെട്ട സ്റ്റീഫനെ ഡാമർ ഒരു ഡബൽ കൊണ്ട് അക്രമിച്ചു. അതിന്നു ശേഷം കഴുത്തു ഞെരിച്ച് കൊന്നു. ശവം വെട്ടി പൊളിച്ച്
കഷ്ണങ്ങൾ ആക്കുമ്പോഴുംആ ടീനേജറുടെ കൈകൾ വിറച്ചില്ല.
അപ്പോഴും അവൻ അത് ആസ്വദിച്ചു. ചെറു മൃഗങ്ങളിൽ മുൻപേ നടത്തിയിട്ടുള്ള പരീക്ഷണം ഈ കാര്യത്തിലും അവനു സഹായകം ആയി. വീട്ടിൽ തന്നെസൂക്ഷിച്ച ശരീര ഭാഗങ്ങൾ അഴുകി തീർന്നപ്പോൾ എല്ലുകൾ തല്ലിപ്പൊട്ടിച്ച് വീടിന്റെ പുറകിൽ മരച്ചുവട്ടിൽ കൊണ്ടിട്ടു. അതൊന്നും ആരും അറിഞ്ഞില്ല.... അതൊരു തുടക്കമായിരുന്നു.
അഛൻ ലയണൽ തിരിച്ചു വന്ന് ജെഫ്രിയെ കൂടെക്കൂട്ടി.പല ജോലികളും ചെയ്ത് അവസാനം മിലിട്ടറിയിൽ ചേർന്നെങ്കിലും അവിടെയും അവന്റെ മദ്യപാന ശീലം വിനയായി. ലയണൽ അവനെ തന്റെ അമ്മയുടെ അടുത്തു കൊണ്ടാക്കി. അവിടെ അയാൾക്ക് ഒരു ചോക്ലേറ്റ് കമ്പനിയിൽ ജോലി കിട്ടി. അവിടെ അയാൾ പള്ളിയിൽ ഒക്കെ പോകുന്ന മാന്യനായി കാണപ്പെട്ടു. പക്ഷെ അത് പുറമെ മാത്രം. യഥാർത്ഥത്തിൽ
അയാൾ ഒരു സ്വവർഗാനുരാഗി ആയി സെക്സ് സ്റ്റോറുകളിലും ബാത് ക്ലബുകളിലും പങ്കാളിക്കായി അലയുകയായിരുന്നു. കിട്ടുന്ന പങ്കാളികൾക് മദ്യത്തിൽ മയക്കു മരുന്നു കലർത്തി നൽകി അവരോടൊപ്പം കിടനു ... അബോധാവസ്ഥയിൽ ആ ശരീരങ്ങളുടെ ശബ്ദങ്ങൾ കേട്ട് ആസ്വദിച്ചു. പ്ലാസ്റ്റിക് ശരീരം കൊണ്ടു വന്ന് അതിനൊപ്പവും തന്റെ ആഗ്രഹ പൂർത്തീകരണത്തിനു ശ്രമിച്ചു നോക്കി. അത് ജെഫ്രിയുടെ അമ്മൂമ കണ്ടു പിടിച്ചു.
പക്ഷെ ഇതൊന്നും അയാളുടെ ഉള്ളിലെ മൃഗത്തിന് മതിയായിരുന്നില്ല. അവന് വേണ്ടത് കരുത്തും ആരോഗ്യവുമുള്ള ശരീരങ്ങൾ ആയിരുന്നു അത് വെളുത്തവൻ എന്നോ കറുത്തവൻ എന്നോ ഒന്നും ഉണ്ടായിരുന്നില്ല. 1987 Nov ൽ സ്റ്റീവ് റ്റൂമി എന്ന 25 വയസു കാരനെ അയാൾക്ക് ഇരയായി കിട്ടി. മദ്യപാനത്തിനും ലൈംഗികവേഴ്ച്ചയ്ക്കു ശേഷം മയങ്ങി ഉണർന്നപോൾ തന്റെ കൈ വേദനിക്കുന്നതായും സ്റ്റീവ് ചത്ത് കിടക്കുന്നതായും ഡാമർ കണ്ടു. താൻ എപ്പോഴാണ് അത് ചെയ്തത് എന്നു പോലും അയാൾക്ക് ഓർമ്മ ഉണ്ടായിരുന്നില്ല. തന്റെ അമ്മൂമയുടെ വീട്ടിൽ വെച്ച് 14 വയസുള്ള ജെയിംസ് എന്ന പയ്യനെ കൂടി അയാൾ തന്റെ ഇരയാക്കി. ഒരാഴ്ചയോളം അയാൾ ആ ശവവുമായി തുടർച്ചയായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടു അതിൽ അയാൾ ആനന്ദം കണ്ടെത്തി. ചീഞ്ഞു തുടങ്ങിയപ്പോൾ ശവം വെട്ടി നുറുക്കി ഗാർബേജ് ബോക്സിൽ കൊണ്ടിട്ടു. അതിനു ശേഷം അയാൾക്ക് അവിടെ നിന്നും മാറേണ്ടി വന്നു. അതിന്റെ കാരണം പ്ലാസ്റ്റിക് മനുഷ്യനുമായുള്ള സെക്സ് ജെഫ്രിയുടെ അമ്മൂമ കണ്ടു പിടിച്ചതായിരുന്നു
മിൽവാക്വിയിലെ തനെ ഒരു അപ്പാർട്ട്മെന്റിലേക്ക് ഡാമർ താമസം മാറ്റി. അവിടുത്തെ ആദ്യ ശ്രമത്തിൽ ഡാമറിന് കൈ പൊള്ളി. 13 വയസുള്ള ഒരു പയ്യനെ വശീകരിച്ച് റൂമിൽ എത്തിച്ചെങ്കിലും പയ്യൻ ഇറങ്ങി ഓടി. അത് കേസായി. ഒരു വർഷത്തേക്ക്
ജയിൽ വരാന്ത ക്ലീനിങ്ങ് ആയിരുന്നു ശിക്ഷ വിധിച്ചത്. എങ്കിലും പഴയ കൊലപാതകങ്ങൾ ഒന്നും പിടിക്കപ്പെട്ടില്ല. വിധി വരുന്നതിനു 10 ദിവസം മുമ്പ് തനെ ഡാമർ വീണ്ടും തന്റെ പണി തുടർന്നു. ഇ പ്രാവശ്യം 26 വയസുള്ള ആൻറണി ഡിയേഴ്സ് ആയിരുന്നു. അയാളുടെ തലയും ലൈംഗിക അവയവവും
വെട്ടി എടുത്ത് ജോലിക്കിടയിലും കാണുന്നതിനായി മരുന്നുകൾ കുത്തി വെച് തന്റെ ചോക്ലേറ്റ് ഫാക്റ്ററിയിലെ ലോകറിൽ സൂക്ഷിച്ചു.
പിന്നീടുള്ള ഒരു വർഷം മിൽവാക്വിയിൽ ജെഫ്രി ഡാമറിന്റെ താണ്ഡവം ആയിരുന്നു. പിന്നീട് 13 യുവാക്കൾ ആണ് അപ്രത്യക്ഷരായത് പോലീസിന് ഒന്നും മനസിലായില്ല....
ഇതിനിടയിൽ 14 വയസുള്ള ഒരു പയ്യൻ ഏറെക്കുറേ രക്ഷപ്പെട്ടതായിരുന്നു. ജെഫ്രി വിസ്ക്കി വാങ്ങാൻ പോയ സമയത്ത് പാതി മയക്കത്തിൽ ആ പയ്യൻ പുറതേക്ക് ഇറങ്ങി. പോലീസ് എത്തി എങ്കിലും ഇത് തന്റെ ലവ്വർ ആണെന്നും അയാൾ മയക്കുമരുന്നിന്റെ എഫക്റ്റിൽ ആണെന്നും പറഞ്ഞ് ഡാമർ രക്ഷപ്പെട്ടു. പോലീസ് പോയി ഉടൻ തന്നെ
അയാളേയും കൊന്നു
ജെഫ്രിയുടെ ഇരകൾക്ക് മരണശേഷവും അയാളെ വിട്ടു പിരിയാൻ സാധിച്ചില്ല...
ജെഫ്രിക്ക് തന്റെ ഇരകളോട് പ്രണയം ആയിരുന്നു....
എല്ലാ ഘട്ടങ്ങളിലും അവരുടെ ഫോട്ടോ എടുത്തു സൂക്ഷിച്ചു.....
ദിവസങ്ങളോളം ആ ശവങ്ങളെ അയാൾ ഭോഗിച്ചു..........
അതിനു ശേഷം അവ വെട്ടിമുറിച്ച്
ചില ഭാഗങ്ങൾ സൂക്ഷിച്ചു വച്ചു ....
കുറെ ഒക്കെ പാകം ചെയ്ത് ഭക്ഷിച്ചു അങ്ങിനെ അവർ തന്റെ ഭാഗം ആകുന്നതായി അയാൾ കരുതി....
എന്നിട്ടും തന്റെ അപ്പാർട്ട്മെന്റിൽ ശവങ്ങൾ കൂടി വരുന്നത് കണ്ടപ്പോൾ ഒരു വലിയ ഡ്രo വാങ്ങി അതിൽ ആസിഡുകൾ ഒഴിച്ച് അതിൽ ഇട്ടു വെച്ചു മാംസ ഭാഗങ്ങൾ
അഴുകുമ്പോൾ
അവ ഫ്ലഷ് ചെയ്തു കളഞ്ഞു.. എല്ലിൻ കഷ്ണങ്ങൾ അയാൾ സൂക്ഷിച്ചു.
അപ്പോഴും അയാൾ എല്ലാം തികഞ്ഞ.......... തന്റെ എല്ലാ ഇംഗിതത്തിനും വഴങ്ങുന്ന ജീവനുള്ള ഒരു പങ്കാളിക്കു വേണ്ടിയുള്ള അന്വേഷണതിൽ ആയിരുന്നു. അതിനായി അയാൾ മയക്കുമരുന്നിന്റെ ലഹരിയിൽ മയങ്ങുന്ന ഇരകളിൽ പരീക്ഷണങ്ങൾ നടത്തി. തലയോട്ടി ഡ്രിൽ മെഷീൻ കൊണ്ട് തുളച്ച് ഉളിലേക്ക് മരുന്നുകൾ കുത്തിവെച്ച് ജീവച്ഛവങ്ങളെ
ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷെ ഒന്നും വിജയിച്ചില്ല. ഒരു ദിവസതിൽ കൂടുതൽ ആ സ്സോബികൾ ജീവിച്ചില്ല.
സുന്ദരനും സുമുഖനും ആയ ജെഫ്രി അപ്പോഴും പുറത്ത് വളരെ മാന്യനായി കാണപ്പെട്ടു.
1991 ജൂലായിൽ ട്രൈസി എഡ്വേർഡ് എന്നയാൾ ഡാമറുടെ റൂമിൽ നിന്നും രക്ഷപ്പെട്ട് പോലീസ് പെട്രോൾ വണ്ടിയുടെ അടുതെത്തി. ഇത്തവണ ജെഫ്രിക്ക് നുണ പറഞ് രക്ഷപ്പെടാൻ ആയില്ല. അന്ന് പോലീസ് ജെഫ്രിയുടെ അപ്പാർട്ട്മെന്റിൽ കണ്ടത് അവിശ്വസനീയം ആയ കാഴ്ചകൾ ആയിരുന്നു. മാനസിക വൈകൃതങ്ങളുടെ
നേർകാഴ്ച എന്നോണം പല ഘട്ടങ്ങളിൽ ഉള്ള ഇരകളുടെ 83 ഫോട്ടോകൾ..... പ്ലാസ്റ്റിക് ഡ്രമിൽ 3 ശരീര ഭാഗങ്ങൾ...... ബെഡ് റൂമിൽ പൂർണ ശവങ്ങൾ.... ഫ്രിഡ്ജിൽ ശരീര ഭാഗങ്ങൾ....... കിച്ചണിൽ പകുതി വെന്തതും വേവാതതും ആയ ഭാഗങ്ങൾ.... ഈ പ്രാവശ്യം രക്ഷപെടാനായില്ല.
159 പേജുള്ള കുറ്റ സമ്മതം... ടീനേജ് മുതൽ 13 വർഷത്തെ ചരിത്രം കോടതിയിൽ അവതരിക്കപ്പെട്ടു. wisconsin സംസ്ഥാനത്ത് വധശിക്ഷ ഇല്ലാതതു കൊണ്ട് ജീവിത കാലം മുഴുവൻ ജയിൽ ശിക്ഷക്ക് വിധിയായി. അത്രയും കാലം വേട്ടക്കാരൻ ആയിരുന്ന ജെഫ്രി ഡാമർ ജയിലിൽ വേട്ടമൃഗം ആയി മാറി. 1994 നവംബർ 24 ന് ക്രിസ്റ്റഫർ സ്കാർവർ എന്ന തടവുകാരൻ ജെഫ്രിയെ ആക്രമിച്ചു ആശുപത്രി യിലേക്ക് പോകും വഴി ആ ചെകുത്താൻ മരിച്ചു.

ജെഫ്രി ഡാമറുടെ കഥ ആസ്പദമാക്കി 5 സിനിമകൾ .. ഡോക്യുമെൻററികൾ വേറേ
The secret life (1993)
Dahmer (2002)
Raising Jeffrey Dahmer(2006)
The Jeffrey Dahmer file (2012)
My friend Dahmer (2017)
(കടപ്പാട് സീരിയൽ കില്ലർ ഡോക്യുമെൻററി
(അക്ഷരത്തെറ്റുകൾ ക്ഷമിക്കുക)

The History Behind That Creepy Bone Chapel( പേടിപ്പെടുത്തുന്ന ബോൺ ചാപ്പലിനു പിന്നിലെ ചരിത്രം ) "Interior design with Human Bones,"



ആധുനിക ഇന്റർനെറ്റ് ഉപയോക്താവിന് ഒരു മെഡിവിയൽ "മെമെന്റോ മോറി" (അഥവാ ലാറ്റിൻ ക്രിസ്ത്യാനികളിൽ ഉണ്ടായിരുന്ന ഒരു തിയറി , അതായതു യു ഹാവ് റ്റു ഡൈ-റിമൈൻഡർ ഓഫ് ഇനെവിലിബിറ്റി ഓഫ് ഡെത്ത് , മരണം ഒഴിച്ചുകൂട്ടാൻ പറ്റാത്ത മനുഷ്യന്റെ ജീവിതത്തിൽ വരുന്നു എന്ന ചിന്ത )കൊണ്ടുവരുന്നതിന് കഴിഞ്ഞ വര്ഷം റെഡിറ്റിൽ ഷെയർ ചെയ്യപ്പെട്ട മനുഷ്യ എല്ലുകൾ കൊണ്ട് നിർമിക്കപ്പെട്ട ചാപ്പൽ കാരണമായി . അനേകർ അത് കാണുകയും ജിജ്ജാസ പ്രകടിപ്പിക്കുകയും ചെയ്തു .
എവിടെ , എന്ത്
പോർച്ചുഗലിലെ ഇവോറയിലെ കാപെല ഡോസ് ഒസ്സോസ് ആണ് ഈ ചാപ്പൽ . ഒരു വലിയ (അസ്ഥിനിർമിത രഹിതമായ പള്ളി ) പള്ളിയുടെ സമുച്ചയത്തിലുള്ള ചെറിയ സ്ഥലമാണ് ഈ ചാപ്പൽ. , പള്ളിയുടെ പേര് ഇഗ്രെജ ഡി ദോ ഫ്രാൻസിസ്കോ. 5000 തലയോട്ടികളും അതിന്റെ കൂടെ എല്ലുകളും ഒരേ രീതിയിൽ അടുക്കി പണികഴിപ്പിച്ചതുപോലെയാണ് ഈ ചാപ്പൽ .
ഈ അസ്ഥികൾ ഇഗ്രെജ ഡി ദോ ഫ്രാൻസിസ്കോയ്ക്ക് ചുറ്റുവട്ടത്തുള്ള സെമിത്തേരിയിൽ ഒരിക്കൽ അടക്കം ചെയ്തവരുടെ ആണെങ്കിലും പതിനാറാം നൂറ്റാണ്ടിൽ ഈ ശ്മശാനത്തിൽ സ്ഥലം തികയാതെ വന്നു ..
വിവരം അറിഞ്ഞു എത്തിയ Franciscan സന്യാസിമാർ അവസാനം എത്തിച്ചേർന്ന ഒരു സൊല്യൂഷൻ ആണ് ഈ ചാപ്പലിൽ കാണുന്നപോലെ തലയോട്ടികളും എല്ലുകളും ചിത്രത്തിൽ കാണുന്നപോലെ അടുക്കിവച്ചിരിക്കുന്ന രീതി.
അസ്ഥികളെ ഇങ്ങനെ കാത്തുസൂക്ഷിക്കാനുള്ള ഇരട്ട ലക്ഷ്യങ്ങളിൽ ഒന്ന് ആദ്യം പറഞ്ഞല്ലോ. രണ്ടാമത്തേത് ലോക ക്രിസ്ത്യൻ ഭാഗങ്ങളിൽ ഭൂരിഭാഗവും വിശ്വസിക്കുന്ന പുനഃരുഥാന ദിവസമാണ്. ആ ദിവസത്തിൽ, ഈ ലോകത്തിൽ മരിച്ചവർ തങ്ങളുടെ ശരീരങ്ങളിലേക്ക് പുനർനിർമ്മിക്കപ്പെടുകയും, അവരുടെ ചിന്തകൾ ജീവിതം ഇവ പുനഃരുഥാനം സംഭവിച്ചു രൂപാന്തരപ്പെടുകയും ചെയ്യുന്നു എന്നതാണ് അവരുടെ വിശ്വാസം ആ വിശ്വാസത്തിനു വേണ്ടിയുള്ള ഒരു ഒരുക്കം കൂടി ആയിരുന്നിരിക്കാം ഈ അസ്ഥികൾ കൊണ്ടുള്ള ചാപ്പൽ
ചാപ്പലിന്റെ അലങ്കാര പണികൾ മരണത്തെക്കുറിച്ച് വ്യക്തിപരമായ തത്ത്വചിന്തകൾ ഉന്നയിക്കുന്നു: പ്രവേശന കവാടത്തിനു മുകളിലായി, "നമ്മുക്ക് അസ്ഥികൾ, ഇവിടെ നിൽക്കട്ടെ,നിങ്ങളുടെ പ്രതീക്ഷിച്ചു കൊണ്ട് " എന്ന വാക്യമാണ് ഉപയോഗിച്ചിരിക്കുന്നത് ( "Nós ossos que aqui estamos, pelos vossos esperamo," )
1840 കളിൽ ഇടവക വൈദികൻ António da Ascenção Teles എഴുതിയ ഒരു കവിതയെ ചാപ്പലിനകത്ത് തൂക്കിയിട്ടുണ്ട്. ഇതാണ് ആ കവിത ,"ഈ ലോകത്തുനിന്ന് എത്രപേരെ കടന്നുപോയിട്ടുണ്ട് എന്ന് ഓർമിക്കുക / നിങ്ങളുടെ സമാനമായ അനന്തരഫലത്തെ പ്രതിഫലിപ്പിക്കുക / / എല്ലാം ഒരേപോലെ പ്രതിഫലിപ്പിക്കാൻ നല്ല കാരണം ഉണ്ട്" .("Recall how many have passed from this world/ Reflect on your similar end/ There is good reason to reflect/ If only all did the same.")
ഈ ചാപ്പലിൽ രണ്ടു ഭാഗീകമായ അസ്ഥികൂടങ്ങൾ ഉണ്ട് ഒന്ന് പ്രായപൂർത്തിയായ വ്യെക്തിയുടെയും മറ്റേതു ഒരു കുട്ടിയുടെതുമാണ് അവ കെട്ടിത്തൂക്കിയ നിലയിൽ ആയിരുന്നു കാണപ്പെട്ടിരുന്നു ഇപ്പോൾ ഗ്ലാസ് സീലിന്‌ ഉള്ളിൽ ആണ്
അസ്ഥികൾ കൊണ്ട് കെട്ടിടം പണിയുന്നതിനു ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലം പോർച്ചുഗൽ മാത്രമല്ല വേറെയുമുണ്ട് . 3,700 കചുച്ചിൻ സന്യാസികളുടെ അസ്ഥികളാൽ അലങ്കരിച്ച ഒരു 17-ാം നൂറ്റാണ്ടിലെ ചാപ്പലാണ് റോമിലെ കപ്ചിൻ ക്രോപ്റ്റ്. ഈ കെട്ടിടത്തിൽ ഒന്നിലധികം മുറികളുണ്ട് അതിലൊരു മുറിയായ "The Crypt of the Pelvises," എന്ന പേരുള്ള മുറിയിൽ , അസ്ഥികൂടങ്ങൾ scythes , scales ഇവയോടുകൂടി pose
ചെയ്തു നിൽക്കുന്ന രീതിയിലാണ് ഉള്ളത് . ഇത് മരണത്തെയും ന്യായീകരണത്തെയും പ്രതിനിധാനം ചെയ്യുന്നു.
ഇത് കൂടാതെ Sedlec Ossuary in Kutna Hora, Czech Republic, ൽ നാല്പതിനായിരം ആളുകളുടെ അസ്ഥികൾ കൊണ്ടാണ് Sedlec Ossuary. യുടെ ഇന്റീരിയർ അലങ്കരിച്ചിരിക്കുന്നത് , ഈ ossuary ആണ് അസ്ഥികൾ കൊണ്ടുള്ള ഇന്റീരിയർ അലങ്കാരപണിയിൽ മുൻപന്തിയിൽ നിൽക്കുന്നത് ...
ലിങ്കുകൾ

ചതുർകീട യജ്ഞം അഥവാ കുരുവി നിർമ്മാർജ്ജന മഹായജ്ഞം (ഒരു ചൈനീസ് വിഡ്ഢിത്തരം)


മാവോ സേതൂങിന്റെ ''മഹാ കുതിപ്പ്''( Great Leap Forward) പദ്ധതിയുടെ ഭാഗമായ ഒരു ശുചിത്വ യജ്ഞമായിരുന്നു ചതുർകീട യജ്ഞം four pests campaign എന്ന് നാമകരണം ചെയ്ത ഒരു ദുരന്ത പ്രോജക്ട്.
1958-1962 കാലഘട്ടത്തിൽ നടന്ന മഹാ കുതിപ്പ് പദ്ധതിയിലെ ആദ്യ യജ്ഞമായിരുന്നു കുരുവി നിർമ്മാർജ്ജനം.നിർമ്മാർജ്ജനം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നാല് കീടങ്ങൾ ഈച്ച, എലി,കൊതുക്,കുരുവി എന്നിവയായിരുന്നു. കുരുവികളിൽ പ്രധാനമായും ലക്ഷ്യമിട്ടത് യുറേഷ്യൻ മരക്കുരുവികളേയാണ്. (Eurasian tree sparrows).മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയ ധാന്യവിളകൾ തിന്നു തീർക്കുന്നു എന്നത് കൊണ്ടാണ് കുരുവികളെ നിർമ്മാർജ്ജനം ചെയ്യാൻ അഹ്വാനം നൽകിയത്
പാത്രങ്ങൾ മുട്ടി ഒച്ചയുണ്ടാക്കി കുരുവികളെ പേടിപ്പിക്കലായിരുന്നു ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന കുരുവി ഉന്മൂലന തന്ത്രം. ഈ ഒച്ച കാരണം എങ്ങും പറന്നിറങ്ങാൻ സാധിക്കാതെ വന്ന കുരുവികൾ പറക്കലിനിടയിൽ ക്ഷീണിച്ച് ആകാശത്ത് നിന്നും ചത്ത് വീഴുകയോ. വീണു ചാവുകയോ ആയിരുന്നു. കുരുവി കൂടുകൾ നശിപ്പിക്കുക മുട്ടകൾ പൊട്ടിച്ച് കളയുക, കുരുവി കുഞ്ഞുങ്ങളെ വകവരുത്തുക, കുരുവികളേയും മറ്റ് പറവകളേയും ആകാശത്ത് നിന്നും വെടിവെച്ചിടുക തുടങ്ങിയ മുറകള്‍ ജനങ്ങള്‍ നടപ്പാക്കിലാക്കി തുടങ്ങി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ പോലും കുരുവിവേട്ടയില്‍ ഉള്‍പ്പെടുത്തി ഹിംസയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.ധാരാളം പക്ഷികൾ വംശനാശത്തിന്റെ വക്കില്ലെത്തി.
ഉന്മൂലം ചെയ്യുന്ന കീടങ്ങളുടെ തോതനുസരിച്ച് സ്കൂളുകൾക്കും മറ്റ് സംഘടനകൾക്കും, സർക്കാർ അംഗീകാരങ്ങളും പാരിതോഷികങ്ങളും നൽകപ്പെട്ടു.ഭ്രാന്തിളകിയ ജനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ക്കൂളുകളിലും അടക്കം സര്‍വ്വ ഇടങ്ങളിലും കടന്നു കയറി കുരുവിവേട്ട തുടങ്ങി.കണ്ണില്‍ കണ്ട പക്ഷികളെയെല്ലാം കൊന്നൊടുക്കി തുടങ്ങി.
വിദേശ രാജ്യങ്ങളുടെ എംബസികളില്‍ പോലും കടന്നു കയറാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ഇളകിയെത്തുവാന്‍ തുടങ്ങി.
നയതന്ത്രകാര്യലായങ്ങളിലും ഭവനങ്ങളിലും ധാരാളം കുരുവികൾ ചേക്കേറി.അവയെ ആട്ടിപ്പായിക്കാൻ എംബസി പരിസരത്തേക്ക് കടക്കാൻ അതാത് രാജ്യങ്ങള്‍ അനുവദിക്കാതിരുന്നത് സംഘർഷങ്ങൾക്ക് ഇടനൽകി. പോളിഷ് എംബസി ഇത്തരത്തിൽ അനുമതി നിഷേധിച്ചപ്പോൾ ജനങ്ങൾ ചെണ്ടകളുമായി എംബസി പരിസരം വളഞ്ഞു മുട്ടു തുടങ്ങി. പേടിച്ച് വിരണ്ട കിളികൾ പറക്കാൻ കൂട്ടാക്കാതെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടിടത്തിൽ തന്നെ ചത്തൊടുങ്ങി. ചത്ത കിളികളെ നീക്കം ചെയ്യാൻ പോളിഷ് അധികൃതർ ഏറെ അധ്വാനിക്കേണ്ടി വന്നു.
1958ൽ തുടങ്ങിയ കുരുവിക്കൊല രണ്ട് വർഷത്തിനുള്ളിൽ തന്നെ ഭീകരമായ ദുരന്തങ്ങൾ സൃഷ്ടിച്ചു.കുരുവികൾ ധാന്യവിളകൾ മാത്രമല്ല ഭക്ഷിക്കുന്നത് എന്നും ധാന്യവിളകളുടെ സ്വാഭാവിക പരാദങ്ങളായ(parasites) അനവധി പ്രാണികളേയും അവ നശിപ്പിക്കുമായിരുന്നെന്നും വളരെ വൈകിയാണ് ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞത്.കുരുവികളുടെ ഉന്മൂലനം വെട്ടുക്കിളികളടക്കമുള്ള പ്രാണികളുടെ അഭൂതപൂർവ്വമായ ആക്രമത്തിനു വഴിവെച്ചു. വ്യവസായവൽക്കരണത്തിനു വേണ്ടി നടത്തിയ വനനശീകരണം, പുതിയ ഇനം വളങ്ങൾ എന്നീ പുത്തൻ പരിഷ്കാരങ്ങളും കുരുവിഹത്യയും വെട്ടുക്കിളി ആക്രമവും എല്ലാം കൂടി ചേർന്നപ്പോൾ കൊടിയ ക്ഷാമം സംജാതമായി.ചൈനീസ് വൻക്ഷാമം (Great Chinese Famine) എന്ന് വിളിക്കപ്പെട്ട മനുഷ്യനിർമ്മിത ദുരന്തത്തിൽ മരണപ്പെട്ടത് നാലരകോടി (45 മില്യൺ )ആളുകളാണ് എന്ന് ചില കണക്കുകൾ പറയുന്നു.ചൈനീസ് അധികൃതരുടെ കണക്കുകൾ പ്രകാരം 15മില്യൺ അധിക മരണങ്ങള്‍..
1960ൽ കുരുവിയെ ചതുർകീട പട്ടികയിൽ നിന്നും മാറ്റി പകരം മൂട്ട,ചെള്ള് ഇത്യാദികളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷേ അപ്പോഴേക്കും ക്ഷാമവും പട്ടിണി മരണങ്ങളും ആരംഭിച്ചിരുന്നു..
1998ലും സമാനമായ ഒരു കാമ്പയിനിന് പ്രഖ്യാപനങ്ങള്‍ ഉണ്ടായി.അത്തവണ പാറ്റകളെയായിരുന്നു ശത്രുക്കളായി പ്രഖ്യാപിച്ചത്.പക്ഷെ അതിന് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരമോ സ്വാധീനമോ ഉണ്ടാക്കാനായില്ല.
------------------------------------------------------------------------------------------------------------------------------
വാല്‍ക്കഷ്ണം -:
സോ കാള്‍ഡ് ''മഹത്തായ ചൈന''യിലെ ഇരുമ്പുമറയ്ക്കുള്ളില്‍ നിന്നും പുറത്തു വന്ന മരണ കണക്കുകള്‍ തുലോം തുച്ഛമാകും എന്നതില്‍ സംശയിക്കേണ്ടതില്ല.
സമ്പാദനം -: Murali Krishnan M
റെഫറന്‍സ്/കടപ്പാട് -:

സിങ്ക്രോണിസിറ്റി (ഒരിക്കല്‍ സംഭവിച്ച / മനസ്സില്‍ കണ്ട കാര്യം അടുത്തുതന്നെ വീണ്ടും കാണുകയോ സംഭവിക്കുകയോ ചെയ്യുന്നത്)


സിങ്ക്രോണിസിറ്റി (ഒരിക്കല്‍ സംഭവിച്ച / മനസ്സില്‍ കണ്ട കാര്യം അടുത്തുതന്നെ വീണ്ടും കാണുകയോ സംഭവിക്കുകയോ ചെയ്യുന്നത്) എന്തുകൊണ്ടാണ് എന്നതിന് പലതായ വിശദീകരണങ്ങള്‍ നോക്കാം. നമ്മള്‍ ഒരു വീഡിയോഗെയിം പോലത്തെ മട്രിക്സിനകത്ത് ആണ് എന്ന മുന്‍വിധിയോടുകൂടി ആണ് ഈ കാഴ്ചപ്പാടുകള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതായത് സിങ്ക്രോണിസിറ്റി എന്നത് ഈ മട്രിക്സിന്റെ ഒരു പാളിച്ചയോ (ഗ്ലിച്ച്) അതിന്റെ ഒരു പ്രത്യേകതയോ ആകാം എന്ന ഊഹത്തില്‍ നിന്നുകൊണ്ട്. 
.
1. സ്പിരിച്വല്‍ ടീമിന്റെ പണി ആണ് എന്ന് പറയുന്നു. അതായത് ഇപ്പോള്‍ മട്രിക്സിന് പുറത്തുള്ള, എന്നാല്‍ നമുക്ക് വേണ്ടപ്പെട്ട ആരൊക്കെയോ അവരുടെ സാന്നിധ്യവും സഹായവും അറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സ്പിരിച്വലിസ്റ്റിന് ഇത് മുന്‍പേകടന്നുപോയ പൂര്‍വ്വികരുടെയോ അഭ്യുദയകാംക്ഷികളുടെയോ ആത്മാക്കളോ കാവല്‍മാലാഖയോ ആണെന്ന് കരുതാം. അങ്ങനെ കരുതാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈയൊരു ടീം അതിനുവേണ്ടി അവര്‍ മട്രിക്സില്‍ ചെറിയ ഹാക്കുകള്‍ നടത്തി പ്രോഗ്രാമില്‍ മാറ്റം വരുത്തി ഇത്തരം പൊടിക്കൈകള്‍ കാണിക്കുന്നു എന്നും കരുതാം.
2. എഫ്ബി ന്യൂസ്ഫീഡിലൊക്കെ കാണാം ഒരേ കണ്ടന്റ് (വാക്കുകളോ ഇമേജ് പാറ്റേണോ) അടങ്ങിയിട്ടുള്ള സംഭവങ്ങള്‍ അടുത്തടുത്ത് പ്ലേസ് ചെയ്തിരിക്കും. അങ്ങനെയാണ് അതിന്റെ അല്‍ഗരിഥം ചെയ്യപ്പെട്ടിരിക്കുന്നത്. ഫേസ് ബുക്കില്‍ നമ്മള്‍ മുകളില്‍ നിന്ന് താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ ആണ് ഇങ്ങനെ അടുത്തടുത്ത് കാണുന്നത്. ഇതുപോലെ നമ്മുടെ മട്രിക്സില്‍ സമയം ആണ് സ്ക്രോള്‍ ആകുന്നത്. ഇന്നലെ നിന്ന് ഇന്നിലൂടെ നാളെയിലേക്കുള്ള സ്ക്രോളിങ്ങില്‍ ഒരേപോലുള്ള കണ്ടന്റുകള്‍ അടുത്തടുത്ത് പ്രത്യക്ഷപ്പെടുന്നു. ഇത് കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ക്ക് ഇന്‍ഡക്സിങ് എളുപ്പമാക്കും. പോയിന്ററുകളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ മെമറി ഉപയോഗം ലാഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കരുതാം. (അപ്പോള്‍ ഇതിന്റെ ഇടയ്ക്കുള്ള കാര്യങ്ങളോ എന്ന് ചോദിക്കാം. പക്ഷെ ഇത് പല പല പാളികളിലായിട്ടാണ് ഓടുന്നതെങ്കില്‍ സാധുത ഉണ്ട്).
3. ഇനിയൊന്ന് ഇതിനെ മൊത്തത്തോടെയും തലകുത്തനെ നോക്കിക്കാണുക എന്നതാണ്. അതായത് രണ്ടാമത് നടന്ന സംഭവം ആയിരിക്കണം ആദ്യം നടന്നത് എന്ന്. എന്നിട്ട് അത് എങ്ങനെയോ ടൈംസോണുകളിലൂടെ ഊര്‍ന്ന് താഴേക്ക് വന്ന് നമ്മുടെ ഇപ്പോഴത്തെ കാലത്ത് പകര്‍ത്തപ്പെടുകയാണ് എന്ന്.
4. ഇനി ഒന്ന് കോസ് ആന്‍ഡ് ഇഫക്ട് ആണ്. അതായത് ഇപ്പോള്‍ ഒരു കാര്യം സംഭവിച്ചു എന്നതുകൊണ്ട് മാത്രം ആണ് പിന്നീട് വീണ്ടും അത് റിപ്പീറ്റ് ആയത്. അല്ലാതെ അത് റിപ്പീറ്റ് ആയതുകൊണ്ട് നമ്മള്‍ ശ്രദ്ധിച്ചു എന്നതല്ല. ഇപ്പോള്‍ നമ്മള്‍ കാണുന്നതോ ചെയ്യുന്നതോ പറയുന്നതോ ആയത് റിപ്പീറ്റടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് ഇത്. അറം പറ്റുക എന്നതൊക്കെ ഇതിന്റെ വകഭേദം ആയിട്ട് വരും. നെഗറ്റീവ് വാര്‍ത്തകളും നെഗറ്റിവിറ്റിയും ഒക്കെ സംസാരവിഷയം ആക്കരുത് എന്ന് പറയുന്നതും ഇതിന്റെ നിരീക്ഷണം കൊണ്ട് ആകാം.

ഒരു വിരൂപ റാണിയുടെ അവിശ്വസനീയ ജീവിത യാഥാര്‍ത്ഥ്യം


🌷🌷പാതിവഴിയില്‍ നിലച്ചു പോയ പരിണാമ പ്രക്രിയയുടെ പാപഭാരവുമായി, വൈരൂപ്യത്തിന്റെ ബ്രാന്‍ഡ് അംബസഡറായി ഈ ലോകത്ത് പിറന്നവള്‍ ജൂലിയ പാസ്ട്രാന. നിലക്കണ്ണാടിയില്‍ സ്വന്തം രൂപം കണ്ടാല്‍ പോലും ഭയന്നു പോകുമായിരുന്നു ജൂലിയ. ലോകത്തിനു മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി ജീവിക്കേണ്ടിവന്ന ഈ വിരൂപറാണിക്ക് ഒടുവില്‍ രക്ഷകനുണ്ടായി. ആടിയും പാടിയും തന്റെ വൈകൃതം മാര്‍ക്കറ്റ് ചെയ്ത് അവളും അവനും ലോക സഞ്ചാരം നടത്തി, പണം സമ്പാദിച്ചു. ഒടുവില്‍ പാസ്ട്രാനയുടെ ഇരുപത്തിയാറാം വയസില്‍ അതു സംഭവിച്ചു... ലോകത്തെ ഏറ്റവും വിരൂപിയായ ഈ വനിത മരിച്ചിട്ട് 157 വര്‍ഷം കഴിഞ്ഞു. പക്ഷേ, എണ്ണിയാലൊടുങ്ങാത്ത പ്രദര്‍ശന വിവാദങ്ങളുണ്ടാക്കിയ ജൂലിയയുടെ മൃതദേഹം സംസ്‌കരിച്ചത് അഞ്ച് വര്‍ഷം മുമ്പ് ... അതായത് 2013 ഫെബ്രുവരി 13-ാം തീയതി. അവളുടെ ദുരന്ത ജീവിതത്തിന്റെ 'റിയാലിറ്റി ഷോ' അവിശ്വസനീയമാണ്...അസാധാരണമാണ്...
മെക്‌സിക്കോയിലെ സിനലൊവ സ്റ്റേറ്റിലെ സിയേറയില്‍ 1834 മാര്‍ച്ച് 25നായിരുന്നു ആ വിചിത്ര ശിശു പിറന്നത്. മുഖവും ശരീരമാസകലവും കറുത്ത് ഇടതൂര്‍ന്ന രോമങ്ങള്‍. ചെവികളും മൂക്കും അസാമാന്യ വലുപ്പമുള്ളതായിരുന്നു. ക്രമം തെറ്റിയ രണ്ടു വരി പല്ലുകള്‍. തടിച്ചു വീര്‍ത്ത ചുണ്ടും മോണയും. വൈദ്യശാസ്ത്രം 'ഹൈപ്പര്‍ ട്രിക്കോസിസ് ടെര്‍മിനാലിസ്' എന്നും 'ജിന്‍ജിവല്‍ ഹൈപ്പര്‍ പ്ലാസിയ' എന്നും പേരിട്ടു വിളിച്ച അത്യപൂര്‍വ രോഗമായിരുന്നു ഈ വൈകൃതത്തിനു കാരണം. അവളാണ് ജൂലിയ പാസ്ട്രാന. പക്ഷേ സമൂഹം ജൂലിയയെ കളിയാക്കി വിളിച്ചത് 'കുരങ്ങത്തി'യെന്നും 'കരടിപ്പെണ്ണെ'ന്നുമൊക്കെയാണ്. അലക്‌സാണ്ടര്‍ ബി മോട്ട് എന്ന ഡോക്ടര്‍, 'മനുഷ്യനും ഒറാങ് ഉട്ടാനും (ചിംപൻസി വർഗ്ഗത്തിൽ പ്പെട്ട ഒരു കുരങ്ങ്) തമ്മിലുള്ള വേഴ്ചയിലൂടെ പിറന്നവള്‍...' എന്ന ജനന സര്‍ട്ടിഫിക്കറ്റാണ് പാസ്ട്രാനയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. ക്ലീവ്‌ലാന്‍ഡിലെ ഡോ. എസ്. ബ്രെയ്‌നിഡ് പറഞ്ഞത് ഇത് വേറിട്ടൊരു വര്‍ഗമാണെന്നാണ്. അങ്ങനെ വൈദ്യശാസ്ത്രം പല പല വിശേഷണങ്ങള്‍ ജൂലിയയ്ക്ക് നിര്‍ദയം നല്‍കി.
വൈരൂപ്യത്തിന്റെ കണ്ണീരുമായി വളര്‍ന്ന ജൂലിയയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് 1954ല്‍ അവരുടെ ഇരുപതാമത്തെ വയസിലാണ്. സംഗീത പരിപാടികളും പ്രദര്‍ശനങ്ങളഉം നടത്തുന്ന തിയോഡര്‍ ലെന്റ് അഥവാ ലൂയിസ് ബി ലെന്റ് എന്ന അമേരിക്കക്കാരന്‍ ജൂലിയയെ കാണാനിടയായി. ലെന്റ് ജൂലിയയെ, അവളുടെ അമ്മയെന്ന് കരുതപ്പെട്ടിരുന്ന സ്ത്രീയില്‍ നിന്ന് വാങ്ങി. ലെന്റ് ജൂലിയയെ നൃത്തവും സംഗീതവും പഠിപ്പിച്ചു. തുടര്‍ന്ന് 'താടിയും മീശയും ശരീരം രോമാവൃതവുമായ സ്ത്രീ' എന്ന ട്രേഡ് നെയ്മില്‍ ജൂലിയയുമായി ലെന്റ് അമേരിക്കയിലും യൂറോപ്പിലാകമാനവും സഞ്ചരിച്ചു. ഇതിനിടെ മൂന്നു ഭാഷകളില്‍ എഴുതാനും വായിക്കാനും ജൂലിയ പഠിച്ചു. ഷോകളില്‍ പാസ്ട്രാനയെ കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെ തടിച്ചു കൂടി.
താമസിയാതെ ലെന്റ് ജൂലിയയെ വിവാഹം കഴിച്ചു. അവള്‍ ഗര്‍ഭിണിയായി. 1860ല്‍ മോസ്‌കോയില്‍ ഒരു പ്രദര്‍ശന പര്യടനത്തിനിടെ ജൂലിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ കുഞ്ഞ് അമ്മയുടെ തല്‍സ്വരൂപമായിരുന്നു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു. വിധി ജൂലിയയെയും ജീവിക്കാനനുവദിച്ചില്ല. പ്രസവത്തിന്റെ അഞ്ചാം നാള്‍ വിരൂപദേഹത്തു നിന്നും ജൂലിയയുടെ ജീവന്‍ പറന്നകന്നു പോയി. പക്ഷേ, മകന്റെയും ഭാര്യയുടെയും മൃതദേഹം ലെന്റ് സംസ്‌കരിച്ചില്ല. അയാള്‍ ഈ ജഡങ്ങളുടെ കച്ചവടമൂല്യം മനസിലാക്കി. ലെന്റ് മോസ്‌കോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂകോലോവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മൃത ദേഹങ്ങള്‍ എംബാം ചെയ്ത് ചില്ലു പെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് കൊണ്ടു പോയി.
ഈ യാത്രകള്‍ക്കിടെ ലെന്റ് മാരി ബാര്‍ടെല്‍ എന്ന വനിതയെ കണ്ടുമുട്ടി. ജൂലിയയുടെ അതേ രൂപമായിരുന്നു മാരിക്കും. ഇവള്‍ ജൂലിയയുടെ ഇളയ സഹോദരിയാണെന്ന് പറഞ്ഞാണ് ലെന്റ്, ഷോകള്‍ നടത്തിയത്. സെനോര പാസ്ട്രാന എന്ന പേരും ഇട്ടു. പ്രദര്‍ശനങ്ങളില്‍ നിന്ന് വളരെയധികം പണം അവര്‍ നേടി. ഏറെ കഴിയും മുമ്പ് അതായത് 1884ല്‍ ലെന്റ് ഒരു റഷ്യന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ വച്ച് മരണമടയുകയും ചെയ്തു. ലെന്റിന്റെ മരണ ശേഷം മാരി ബാര്‍ടെല്‍ ഇരു ജഡങ്ങളും വിറ്റു. 1921ല്‍ നോര്‍വെയിലെ ഏറ്റവും വലിയ 'ഫണ്‍ ഫെയറി'ന്റെ മാനേജരായ ഹാക്കണ്‍ ലണ്‍ഡ് മൃതശരീരങ്ങള്‍ സ്വന്തമാക്കി. 1970 വരെ പ്രദര്‍ശനം തുടര്‍ന്നു. 1973ല്‍ നോര്‍വെയില്‍ നിശ്ചയിച്ചിരുന്ന പ്രദര്‍ശനത്തിനു മുമ്പ് ഒരു അമേരിക്കന്‍ ടൂര്‍ ഉണ്ടായിരുന്നു. ഇതിനിടെ മൃതശരീരപ്രദര്‍ശനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് അമേരിക്കയിലെ പ്രദര്‍ശനം റദ്ദാക്കി. പിന്നെ സ്വീഡനിലെ മേളയ്ക്കായി ജഡങ്ങള്‍ വാടകയ്ക്ക് നല്‍കി. എന്നാല്‍ സ്വീഡനിലെ അധികാരികള്‍ പ്രദര്‍ശനം നിരോധിച്ചു. 1976ല്‍ പ്രതിഷേധക്കാര്‍ കുട്ടിയുടെ മൃതദേഹത്തിന് അംഗഭംഗം വരുത്തി. നശിപ്പിക്കപ്പെട്ട മൃതശരീരം ഉപേക്ഷിച്ചു. 1979ല്‍ മോഷ്ടിക്കപ്പെട്ട ജൂലിയയുടെ ജഡമാവട്ടെ പിന്നീട് വീണ്ടെടുത്ത് ഓസ്‌ലോ ഫൊറെന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചു. പക്ഷേ, 1990 വരെ ഇതാരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
ജൂലിയയുടെ ജഡം ഓസ്‌ലോ സര്‍വകലാശാലയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ ഇത് പൊതുജനശ്രദ്ധയാകര്‍ഷിച്ചു. പക്ഷേ ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷം ജഡം മാന്യമായി സംസ്‌കരിക്കണമെന്നു അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിനായി ഒരു കമ്മറ്റിയും രൂപീകരിച്ചു. മെക്‌സിക്കന്‍ കലാകാരിയായ ലോറ ആന്‍ഡേഴ്‌സണ്‍ ബാര്‍ബറ്റയാണ് 2005ല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഒടുവിലത് ഒരു നാടിന്റെ മുഴുവന്‍ മുറവിളിയായി മാറി. മെക്‌സിക്കോയിലെ സിനലോവ ഗവര്‍ണര്‍ മരിയോ ലോപ്പസ് വാര്‍ഡെസ് നടത്തിയ ശ്രമങ്ങളുടെ ഫലമായി ഓസ്‌ലോ സര്‍വകലാശാലയില്‍ നിന്ന് മൃതദേഹം വിട്ടു കിട്ടുകയായിരുന്നു. ജന്മഗ്രാമത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍, വൈരൂപ്യത്തിന്റെ പാരമ്യം ലോകം ദര്‍ശിച്ച ജൂലിയ പാസ്ട്രാന എന്ന നാടിന്റെ ദുരന്തനായികയ്ക്ക് ആയിരങ്ങള്‍ 2013 ഫെബ്രുവരി 13-ാം തീയതി യാത്രാമൊഴി നല്‍കി.
ജൂലിയയുടെ മൃതദേഹം മെക്‌സിക്കോയിലേയ്ക്ക് കൊണ്ടും പോകും മുമ്പ് 2013 ഫെബ്രുവരി ഏഴാം തീയതി മെക്‌സിക്കന്‍ അംബാസിഡര്‍ മാര്‍ത്ത ബാഴ്‌സീന കോക്വി പേടകം ഓസ്‌ലോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്ന് ഔദ്യോഗികമായി ഏറ്റുവാങ്ങുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ അവര്‍ പറഞ്ഞു. ''നിങ്ങള്‍ക്കറിയുമോ, ഞാന്‍ സമ്മിശ്ര വികാരത്തിലാണിപ്പോള്‍. ഒരര്‍ഥത്തില്‍ ജൂലിയയുടേത് രസകരമായ ഒരു ജീവിതമായിരുന്നു. യാത്ര ചെയ്യുന്നതിലും പുതിയ പുതിയ സ്ഥലങ്ങള്‍ കാണുന്നതിലുമവള്‍ സന്തോഷം കണ്ടെത്തിയിരുന്നു. അതേ സമയം ഒരു കച്ചവടച്ചരക്കായി...ഒരു പ്രദര്‍ശനവസ്തുവായി ഇങ്ങനെ സഞ്ചരിക്കുന്നത് സങ്കടകരവുമാണ്. ആ ദുഖമാകട്ടെ വിശദീകരിക്കാനാവാത്തതും...'' ജീവിച്ചിരുന്നപ്പോഴും ജഡമായിട്ടു പോലും മനുഷ്യവര്‍ഗത്തിന്റെ കാഴ്ചാ വിഭ്രാന്തികള്‍ക്കും ക്രൂര വിനോദത്തിനും ലാഭക്കൊതിക്കും ഇരയായ ജൂലിയ ഒട്ടേറെ സാഹിത്യ സൃഷ്ടിയില്‍ കഥാപാത്രമായി വേഷപ്പകര്‍ച്ച നേടിയിട്ടുണ്ട്. നാടോടിക്കഥകളിലും പാട്ടുകളിലുമെല്ലാം അവള്‍ പുനര്‍ജനിക്കപ്പെട്ടു. ഒടുവില്‍ പ്രിയ പുത്രന് ജന്മം നല്‍കി ജീവിന്‍ വെടിഞ്ഞ ജൂലിയ ജനിച്ചമണ്ണില്‍ തന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു... മരണമില്ലാത്ത ഓര്‍മകള്‍ അവശേഷിപ്പിച്ചുകൊണ്ട്....
**************'*''*************''**************

ഈ ട്രോളൊന്നും അത്ര പുത്തനല്ല - കാക സന്ദേശത്തിന്റെ കഥ


ട്രോളുകൾ ഇന്ന് സമൂഹമാധ്യമങ്ങളുടെ ചിരിപ്പടക്കങ്ങളായി മാറിയിരിക്കുകയാണ് . ഹാസ്യ സാഹിത്യത്തിന്റെ ഒരു വകഭേദം തന്നെയാണ് ട്രോളുകൾ . നൂറ്റാണ്ടുകൾക്കുമുന്പ്പ് കേരളത്തിൽ ഏതോ ഒരനുഗ്രഹീത കവി കവിതയായ് ഒരു ട്രോള് ഇറക്കി . ആശയം ചരിത്രപരമാണെങ്കിലും വസ്തുതകളും ഭാവനയും കോർത്തിണക്കിയതാണ് ഈ പോസ്റ്റ് .
.
മഹാകവി കാളിദാസന്റെ മഹത്തായ സന്ദേശ കാവ്യമാണ് മേഘദൂതം ( മേഘ സന്ദേശം ) . ഒരു പക്ഷെ മേഘ സന്ദേശമാകും ചരിത്രത്തിലെ ആദ്യ സന്ദേശ കാവ്യം .
.
വിത്തേശനായ ( അക്കാലത്തെ ആർ ബി ഐ ഗവർണർ /ധന മന്ത്രി ഒക്കെയാകാം ) കുബേരൻ ഏതോ കുറ്റത്തിന് ( മിക്കവാറും പണാപഹരണം തന്നെയാകും ) തന്റെ ഉദ്യോഗസ്ഥരിലൊരാളായ ഒരു യക്ഷനെ വിന്ധ്യ പർവ്വതത്തിലെ രാമഗിരിയിലേക്ക് നാടുകടത്തുന്നു . ചെറിയ എന്തോ തിരിമറി ആയതിനാൽ ഒരു കൊല്ലത്തേക്കാണ് നാടുകടത്തിയത് . ഹിമാലയ സാനുക്കളിലെ അളകാപുരിയാണ് കുബേരന്റെ തലസ്ഥാനം . സ്വർണവും രത്നങ്ങളും ഗോ ഡൗണുകളിൽ സൂക്ഷിക്കുന്ന സമ്പത്തിന്റെ കേളീരംഗമാണ് അളകാപുരി . യക്ഷന്മാരിൽ പ്രമാണിയാണ് കുബേരൻ . യക്ഷ വനിതകളാണ് ''യക്ഷികൾ '' അല്ലെങ്കിൽ യക്ഷിണികൾ . നമ്മുടെ നാട്ടിലെ രക്തം കുടിക്കുന്ന യക്ഷികൾക്ക് യക്ഷ വനിതകളായ യക്ഷികളുമായി ഒരു സാമ്യവുമില്ല . യക്ഷിണികളാണ് യക്ഷരുടെ ഖജനാവുകളുടെ താക്കോൽ സൂക്ഷിപ്പുകാർ . മുംബയിലെ ആർ ബി ഐ ആസ്ഥാനത്തിനു മുൻപിൽ ഒരു യക്ഷി പ്രതിമയുണ്ട് .
.
കുബേരനാൽ നാടുകടത്തപ്പെട്ട യക്ഷൻ രാമഗിരിയിലിരുന്നു . ഒരു മേഘം വഴി അളകാപുരിയിലുള്ള തന്റെ പത്നിക്ക് ഒരു സന്ദേശം കൊടുത്തുവിടുന്നതാണ് മഹാകാവ്യമായ മേഘ സന്ദേശത്തിന്റെ ഇതിവൃത്തം . ഏറ്റവും സുന്ദരമായ കാവ്യങ്ങളിലൊന്നാണ് മേഘ സന്ദേശം എന്ന് പണ്ഡിതരും അനുവാചകരും ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടിട്ടുളളത് .
ഏതാണ്ട് 1600 വര്ഷം മുൻപാണ് മേഘസന്ദേശം രചികകപ്പെട്ടത് എന്ന് കരുതപ്പെടുന്നു . ഗുപ്ത ചക്രവർത്തി വിക്രമാദിത്യന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നല്ലോ കാളിദാസൻ .
.
മേഘ സന്ദേശം പ്രചാരം നേടിയപ്പോൾ അനുകരണങ്ങളും ഇറങ്ങാൻ തുടങ്ങി . ഈ മഹാകാവ്യത്തിന് ആയിരകകണക്കിനനുകരണങ്ങൾ ഇന്നേവരെ ഉണ്ടായിട്ടുണ്ടാവുമെന്നാണ് കരുത്തപ്പെടുന്നത് . കേരളത്തിലും സ്ഥിതി വ്യത്യസ്തമായില്ല .പതിമൂന്നാം ശതകത്തിൽ മണിപ്രവാള സാഹിത്യം കരുത്താർജ്ജിച്ചപ്പോൾ ഇവിടെയും അനുകരണങ്ങൾ ഇറങ്ങിത്തുടങ്ങി . പല അനുകരണങ്ങളും ഒറിജിനലിനു കിടനിൽക്കുന്ന സാഹിത്യ സൃഷ്ടികൾ തന്നെ യായിരുന്നു . പിന്നീട് മേഘ സന്ദേശത്തിന്റെ അനുകരണങ്ങൾ വായിൽ തോന്നിയതുപോലെയായി . ചന്തയിൽപോകുന്നവർ സാധന ങ്ങളുടെ ലിസ്റ്റ് ചോദിച്ചുകൊണ്ടും . മോഷണത്തിന് പോകുനനവർ വഴി ചോദിക്കുന്നതും വരെ ഇതി വൃത്തമാക്കി സന്ദേശ കാവ്യങ്ങൾ എഴുതാൻ തുടങ്ങി . കാവ്യത്തിന്റെ നിലവാരം '' കുഴി ത്തറ '' ലെവലിൽ ആണെങ്കിലും സന്ദേശവാഹകർ മേഘവും , അപ്സരസ്സും , ചകോരവും , ഹംസവും ഒക്കെ തന്നെ .
.
ഈ സാഹചര്യത്തിലാണ് ഒരു രസികനായ കവി കാക സന്ദേശം ( കാക്ക സന്ദേശം ). സന്ദേശവാഹകൻ ഒരു പാവം കാക്ക . സന്ദേശം കൊടുത്തുവിടു നത് ഒരു സാധാരണ ഭിക്ഷു . ഏതോ പാഠശാലയിലെ വിദ്യാർത്ഥി.
എന്തോ ഒളിസേവ തരപ്പെടുത്തലാണ് സന്ദേശത്തിന്റെ ഉദ്ദേശം . ശരിക്കു പറഞ്ഞാൽ ഒരു ''ട്രോൾ'' സന്ദേശകാവ്യം . കാക സന്ദേശം ''ട്രോൾ'' കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു എന്ന് വേണം കരുതാൻ . സന്ദേശകാവ്യങ്ങളുടെ മലവെള്ളപ്പാച്ചിൽ കുറഞ്ഞു . കാക സന്ദേശത്തിന്റെ പൂർണ രൂപം കണ്ടെത്തപ്പെട്ടിട്ടില്ല എന്നാണ് എന്റെ അറിവ് . മറ്റു ചില കവിതകളിൽ കൂടിയുള്ള പരാമർശങ്ങളാണ് കാക സന്ദേശത്തിന്റെ അസ്തിത്വത്തിനു നിദാനം ആയി കരുതപ്പെടുന്നത് എന്ന് തോന്നുന്നു .
--
ഋഷിദാസ് .എസ്

മൂവായിരത്തി അഞ്ഞൂറിലേറെ കൊല്ലം മുൻപുള്ള ഒരു രാജ്യത്തിന്റെ ചെറുത്തുനിൽപ്പ് ---- മനുഷ്യകുലം ഓർത്തിരിക്കേണ്ട പാഠം




അഭയാർത്ഥി പ്രശ്നം എല്ലാക്കാലത്തും ഒരു ദ്വിമുഖ ധാർമിക പ്രശ്നമായിരുന്നു .ഒട്ടിയ വയറും നീട്ടിയ കൈകളുമായി എവിടെനിന്നോ വരുന്നവർ രാജ്യങ്ങളുടെ അതിർത്തികളിൽ തമ്പടിക്കുമ്പോൾ ദയയുടെയും സൗമനസ്യത്തിന്റെയും പേരിൽ രാജ്യങ്ങൾ അവരെ കടത്തിവിടുന്നതും ,വയറുനിറയുകയും വരുമാനമുണ്ടാകുകയും ചെയ്യുമ്പോൾ ഒട്ടിയ വയറും നീട്ടിയ കൈകളുമായി വന്നുകയറിയവർ അഭയം നൽകിയ രാജ്യങ്ങളെത്തന്നെ തുരങ്കം വയ്ക്കുന്ന വർത്തമാന കാല കാഴ്ച മനുഷ്യചരിത്രത്തിൽ പലതവണ ആവർത്തിക്കപ്പെട്ട ഒരു പ്രതിഭാസമാണ് .പുരാതന ഈജിപ്തിലെ രണ്ടാം ഇടക്കാല കാലഘട്ടം അത്തരം ഒരു സംഭവമായിരുന്നു ..അഭയാര്ഥികളായെത്തി യജമാനന്മാരായി മാറിയവരിൽ നിന്നും സ്വന്തം രാജ്യത്തെ മോചിപ്പിക്കാൻ പുരാതന ഈജിപ്തുകാർ മൂവായിരത്തി അഞ്ഞൂറുകൊല്ലം മുൻപ് നൽകേണ്ടിവന്നു വില വർത്തമാനകാലത് സമാധാനവും സമൃദ്ധിയും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ഓർത്തിരിക്കേണ്ട ഒരു പാഠമാണ്
.
പുരാതന ഈജിപ്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ അസ്ഥിരതയുടെ കാലമാണ് രണ്ടാം ഇടക്കാല കാലഘട്ടം .രണ്ടാം ഇടക്കാലാകാലഘട്ടത്തിന് ഏകദേശം അറുനൂറു കൊല്ലം മുൻപായിരുന്നു ഈജിപ്തിലെ ഒന്നാം ഇടക്കാല കാലഘട്ടം .ഏകദേശ ഒരു നൂറ്റാണ്ടു ഭരണം നടത്തിയ പെപി രണ്ടാമന്റെ ഭരണത്തെ തുടര്ന്നാണ് ഈജിപ്തിൽ വൻതോതിലുള്ള അവ്യവസ്ഥയും അരാജകത്വവും ഉടലെടുത്തത്.ഈജിപ്തിന്റെ സാമൂഹ്യവ്യവസ്ഥയെപ്പോലും ഒന്നാം ഇടക്കാല കാലഘട്ടത്തിലെ അവ്യവസ്ഥ തകർത്തെറിഞ്ഞു .
.
രണ്ടാം ഇടക്കാല കാലഘട്ടം ,ഒന്നാം ഇടക്കാല കാലഘട്ടം പോലെത്തന്നെ അരാജകത്വത്തിന്റെയും അവ്യവസ്ഥയുടെയും കാലമായിരുന്നു .പക്ഷെ രണ്ടാം ഇടക്കാലാകാലഘട്ടത്തിലെ അവ്യവസ്ഥ ഉടലെടുത്തത് ഹൈക്സോസ് എന്ന അന്യദേശക്കാരുടെ ആഗമനത്തോടെയാണ് .ഈജിപ്ത് അക്കാലത്തു ഭക്ഷ്യ ധാന്യങ്ങൾ ധാരാളമായി ഉൽപ്പാദിപ്പിച്ചിരുന്ന പ്രദേശമായിരുന്നു .മധ്യ പൗരസ്ത്യ പ്രദേശം മുഴുവൻ ക്ഷാമത്തിൽ അകപ്പെടുമ്പോഴും ഈജിപ്ത് സമൃദ്ധമായിരുന്നു .ഈ സാഹചര്യം മുതലെടുത്ത് സമീപപ്രദേശങ്ങളിലുള്ള ജനവിഭാഗങ്ങൾ ഈജിപ്തിലേക്ക് നുഴഞ്ഞു കയറുന്നത് സാധാരണയായിരുന്നു .അങ്ങിനെ നുഴഞ്ഞു കയറിയ ജനവിഭാഗമാണ് ഹൈക്സോസ് എന്നറിയപ്പെടുന്ന ജനത . ഇവർ ഈജിപ്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ക്ഷാമകാലങ്ങളിൽ സമൃദ്ധമായ നൈൽ ഡെൽറ്റയിലേക്ക് കുടിയേയിയ വിവിധങ്ങളായ ഗോത്രവര്ഗങ്ങളായിരുന്നു .ഈജിപ്തിൽ തമ്പടിച്ചതിനുശേഷമാണ് ഇവർ സ്വന്തമായ ഒരു അസ്തിത്വം സ്ഥാപിക്കുന്നത് .ക്രമേണ ഇവരിൽ പലരും ഈജിപ്തിന്റെ ഭരണ വ്യവസ്ഥയിൽ തന്നെ കയറിപറ്റി .ഏതാനും ദശകങ്ങളുടെ കുടിയേറ്റത്തൂടെ ഇവർ എണ്ണത്തിൽ തദ്ദേശീയരായ ഈജിപ്തുകാരെ കവച്ചു വക്കാൻ തുടങ്ങി .ബി സി ഇ പതിനെട്ടാം ശതകത്തിൽ പതിമൂന്നാം രാജവംശത്തിലെ രാജാക്കന്മാരിൽ പലരും കാര്യപ്രാപ്തി ഉള്ളവരായിരുന്നില്ല .ഇവരെ പിന്തുടർന്ന് വന്ന പതിനാലാം രാജവംശത്തിലെ ഫറോവമാരും ശക്തരായിരുന്നില്ല .ഇവരുടെ കാലത്ത് കുടിയേറ്റക്കാർ രാജ്യകാര്യങ്ങൾ വരെ തീരുമാനിക്കാൻ തുടങ്ങി .പല പതിനാലാം രാജവംശ ഫറോവമാരും ഹൈക്സോസ് പ്രഭുക്കന്മാരുടെ വിധേയർ മാത്രമായി അധപതിച്ചു .ബി സി ഇ 1650 ആയതോടെ തദ്ദേശീയരായ ഫറോവമാരെ നിഷ്കാസനം ചെയ്ത് കുടിയേറ്റക്കാരായ ഹൈക്സോസ് ജനത ഈജിപ്തിന്റെ ഭരണാധികാരം പിടിച്ചെടുത്തു .തദ്ദേശീയർ കുടിയേറ്റക്കാരുടെ അടിമകളായി .ഈജിപ്ത് നൂറുകൊല്ലം നീണ്ടുനിന്ന ഭീഷണമായ വൈദേശിക ആധിപത്യത്തിന് കീഴിലായി .സമൃദ്ധമായ നൈൽ ഡെൽറ്റയിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ട ഈജിപ്ഷ്യൻ ജനത തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്തു .തെക്കൻ ഈജിപ്തിന്റെ ചെറിയൊരുഭാഗം കൈപ്പിടിയിൽ ഒതുക്കി ഈജിപ്ഷ്യൻ ജനത ഒരു നൂറ്റാണ്ടു നീണ്ടുനിന്ന ചെറുത്തുനില്പിനു് തുടക്കം കുറിച്ചു
----.
ഹൈക്സോസ് അധിനിവേശത്തിനെതിരായ ഈജിപ്ഷ്യൻ ചെറുത്തുനിൽപ്
---
ഹൈക്സോസ് അധിനിവേശകത്തിന്റെ ആദ്യ വർഷങ്ങളിൽ തദ്ദേശീയരായ ഈജിപ്തുകാര്ക്ക് അവരെ ചെറുക്കൻ പ്രാപ്തി ഉണ്ടായില്ല .ഹൈക്സോസ് ഭരണാധികാരികൾ ഈജിപ്ഷ്യൻ ജനതയെ അടിമകൾ ആക്കി ,ക്ഷേത്രങ്ങൾ കൊള്ളയടിച്ചു .ഒഴിഞ്ഞ വയറും നീട്ടിയ കൈയുമായി ഭക്ഷണവും ദയയും യാചിച്ചുവന്നവർ ഭക്ഷണവും ദയയും നൽകിയവരെ പട്ടിണിക്കിടാനും ക്രൂരത കാണിക്കാനും തുടങ്ങി .ഏതാനും ദശകങ്ങൾ കഴിഞ്ഞപ്പോൾ തെക്കൻ ഈജിപ്തിൽ ചെറുത്തുനിൽപ്പിന്റെ ആദ്യ സംരംഭങ്ങൾ ഉണ്ടായിത്തുടങ്ങി .പലായനം ചെയ്ത് ഈജിപ്ഷ്യൻ സൈനികരും കർഷകരും ഒരുമിച്ചു .അവർ നൈൽ താഴ്വരയുടെ പ്രതിരോധിക്കാവുന്ന ഭൂഭാഗം കൈയടക്കി ചെറിയ സ്വതന്ത്രമായ ഈജിപ്ഷ്യൻ രാജ്യം സ്ഥാപിച്ചെടുത്തു .കാലാന്തരത്തിൽ ഒരു രാജവംശം തന്നെ നിലവിൽവന്നു .ആ രാജവംശത്തെ ഈജിപ്തിലെ പതിനേഴാം രാജവംശം ആയാണ് ഇപ്പോൾ കണക്കാക്കുന്നത്
.
ഫറോവ റഹോട്ടപ് ഇനെയാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നത് ബി സി ഇ 1585 ലാണ് ഈ രാജവംശം നിലവിൽ വന്നത് .മുപ്പത്തി അഞ്ചു കൊല്ലം നീണ്ടുനിന്ന ഈ രാജവംശത്തിൽ പത്തു ഫറോവമാർ ഉണ്ടായിരുന്നതായാണ് ഈജിപ്ഷ്യൻ രാജ വംശാവലികൾ സൂചിപ്പിക്കുന്നത് .ഇവർ ഹൈക്സോസ് കൈയേറ്റക്കാരുമായി നിരന്തരം യുദ്ധം ചെയ്തിരുന്നു .ഇവരിൽ പലരും യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത .ഈ രാജവംശത്തിലെ ഒൻപതാമത്തെ ഫറോവയായ സ്കനാരെ ടാവോ( Seqenenre Tao ) ബി സി ഇ 1560 ലാണ് സ്ഥാനമേറ്റത് .ഹൈക്സോസ് അധിനിവേശ ശക്തികൾക്കെതിരെ നിരന്തരം പട നയിച്ച ഇദ്ദേഹവും യുദ്ധത്തിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത് .ഇദ്ദേഹത്തെ മഴു കൊണ്ട് അതിനിഷ്ടൂരമായാണ് കൊലപ്പെടുത്തിയത് .ഇദ്ദേഹത്തിന്റെ മമ്മി ഇപ്പോഴും നിലനിൽക്കുന്നുണ്ട് ഹൈക്സോസുകളുമായി നടന്ന യുദ്ധത്തിൽ അദേഹത്തുണ്ടായ മുറിവുകൾ ആ മമ്മയിൽ തന്നെ മൂവായിരത്തി അഞ്ഞൂറ് വര്ഷങ്ങള്ക്കുശേഷവും ദൃശ്യമാണ് സ്കനാരെ ടാവോ യുടെ ബലിയർപ്പണം ഈജിപ്തുകാരെ വളരെയധികം പ്രചോദിതരാക്കി എന്നുവേണം കരുതാൻ .അദ്ദേഹത്തിന്റെ പുത്രനായ കാമോസ് സർവ്വശക്തിയുമെടുത് കൈയേറ്റക്കാർക്കെതിരെ പോരാടി നിരന്തരമായ ആക്രമണങ്ങളിലൂടെ ബി സി ഇ 1550 ആയപ്പോഴേക്കും കാമോസ് ഹൈക്സോസ് തലസ്ഥാനമായ അവാരിസ് പിടിച്ചടക്കി ഈജിപ്തിനെ വീണ്ടും സ്വതന്ത്രമാക്കി .നിരന്തരമായ യുദ്ധങ്ങളിലേറ്റ മുറിവുകൾ കാമോസിനെയും തളർത്തി എന്നുവേണം കരുതാൻ ബി സി ഇ 1550 ഇൽ തന്നെ കാമോസ് ദിവംഗതനായി.പക്ഷെ അദ്ദേഹത്തിന്റെ കരുത്തനായ സഹോദരൻ അഹ്മോസ് ഒന്നാമൻ അവശേഷിച്ച ഹൈക്സോസ് ചെറുത്തുനിൽപ്പുകളെയും ഇല്ലാതാക്കി ഈജിപ്തിൽ സുസ്ഥിരവും സമൃദ്ധവുമായ ഒരു പുതിയ ഭരണവ്യവസ്ഥക്ക് തുടക്കം കുറിച്ചു.
.
അഭയാര്ഥികളായും നുഴഞ്ഞുകയറ്റക്കാരായും എത്തുന്നവർ രാജ്യങ്ങളെയും പ്രദേശങ്ങളെയും കൈയിലാക്കി വിനാശം വിതയ്ക്കുന്നത് ആധുനിക കാലത് എന്ന പോലെ പുരാതന കാലത്തും നടന്നിട്ടുണ്ട് .അവരിൽ നിന്ന് രാജ്യങ്ങളെയും പ്രദേശങ്ങളെയും മോചിപ്പിക്കാൻ നല്കേണ്ടിവരുന്ന വലിയ വിലയെയാണ് പുരാതന ഈജിപ്തിലെ ഹൈക്സോസ് അധിനിവേശവും അതിനെതിരെയുള്ള ഈജിപ്ഷ്യൻ ജനതയുടെ ചെറുത്തുനിൽപ്പും നമ്മെ ഓർമിപ്പിക്കുന്നത് .ചരിത്രത്തിന്റെ പാഠങ്ങൾ സ്വയം പഠിക്കാത്തവർ ആയിരുന്നു എക്കാലത്തും അടിമകൾ ആക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളത്
--
ചിത്രങ്ങൾ : യുദ്ധത്തിൽ കൊല്ലപ്പെട്ട സ്കനാരെ ടാവോയുടെ ശിരസ്സ് ,കാമോസിന്റെ പ്രതിമ ,കാമോസിന്റെ പേരുകൊത്തിയ കഡാരി :: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
NB:This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
---
Ref:
1. http://www.ancient.eu/Hyksos/
2. https://en.wikipedia.org/wiki/Seqenenre_Tao
3. http://www.ancient.eu/Second_Intermediate_Period_of_Egypt/
4. https://en.wikipedia.org/wiki/Kamose

ഒരു മഹാപ്രളയത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന കരിങ്കടൽ - കരിങ്കടൽ പ്രളയ സിദ്ധാന്തം (Black Sea deluge Hypothesis ) -- പൗരാണിക പ്രളയ കഥകളുടെ പ്രഭവ കേന്ദ്രം ?


ഒരു മഹാപ്രളയത്തിന്റെ വർണന മിക്കവാറും എല്ലാ ജന സമൂഹങ്ങളുടെയും പൊതു സ്മരണകളിൽ അഭേദ്യമായി അലിഞ്ഞു ചേർന്നിട്ടുണ്ട് .മിക്കവാറും മനുഷ്യന്റെ സ്മരണകളും ,ഇതിഹാസങ്ങളും ആദികാവ്യങ്ങളുമൊക്കെ ഏതെങ്കിലും മൂല വസ്തുതകളെ ആശ്രയിച്ചിട്ടുള്ളതാണ് .ഭാവനാസമ്പന്നരായ കവികൾ അവയിൽ വർണനകളുടെ തൊങ്ങലുകൾ ചാർത്തുമ്പോഴാണ് അവ തീർത്തും കാല്പനികം ആണെന്നുള്ള തോന്നൽ ഉണ്ടാകുന്നത് .
.
വലിയ പ്രളയങ്ങൾ എല്ലാ നദീതടങ്ങളിലും ഉണ്ടാകാറുണ്ട് .ഓസ്ട്രേലിയയിലെ വൻ മരുഭൂമിയിൽ പോലും ദശാബ്ദത്തിൽ ഒന്നെന്ന തോതിൽ പ്രളയങ്ങൾ ഉണ്ടാകാറുണ്ട് .എന്നാലും ഇതിഹാസ പ്രോക്തമായ മഹാപ്രളയം എവിടെയാണ് ഉണ്ടായത് എന്ന കാര്യത്തിൽ ഏകാഭിപ്രായം ഇല്ല .എന്നാലും ഇന്നേക്ക് ഏകദേശം പതിനായിരം കൊല്ലം മുൻപ് കരിംകടൽ പ്രദേശത് ഐതിഹാസിക വലിപ്പമുള്ള ഒരു പ്രളയം നടന്നിരിക്കാനുള്ള സാധ്യത പല പഠനങ്ങളും മുന്നോട്ടുവക്കുന്നുണ്ട് .ശാസ്ത്രീയമായും നൂറു ശതമാനം അംഗീകരിക്കപ്പെട്ടില്ലെങ്കിലും കരിങ്കടൽ പ്രളയ സിദ്ധാന്തം (Black Sea deluge Hypothesis ) ഇന്ന് വളരെ സംഭവ്യമായ ഒരു പുരാതന സംഭവമായാണ് കരുതപ്പെടുന്നത് 
.
ഇന്നേക്ക് ഇരുപതിനായിരം വര്ഷം മുൻപ് ഭൂമി ഹിമയുഗത്തിന്റെ പിടിയിലായിരുന്നു .ഭൂമിയിലെ ശുദ്ധജലത്തിന്റെ നല്ലൊരു പങ്ക് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളായി ഉറഞ്ഞിരിക്കുകയായിരുന്നു .സമുദ്ര നിരപ്പ് ഇന്നത്തേതിലും നൂറ്റി അമ്പതു മീറ്റർ താഴെ .ഭൂമി ഇന്ന് കാണുന്ന തരത്തിലെ അല്ല ശ്രീലങ്ക ഇന്ത്യയുടെ ഭാഗം ഏഷ്യയും ഉത്തര അമേരിക്കയും കരയാൻ ബന്ധിക്കപ്പെട്ടിരുന്നു .കേരളത്തിന്റെ തീരം ഇന്നത്തേതിലും ഇരുപതിലധികം കിലോമീറ്ററുകൾ കടലിന് ഉള്ളിലേക്കായിരുന്നു . ഇന്ന് മെഡിറ്ററേനിയൻ കടലുമായി ബോസ്ഫെറസ് കടലിടുക്കുവഴി ബന്ധിപ്പിച്ചിരുന്ന കരിങ്കടൽ അന്ന് ഒരു വിശാലമായ ഒരു ശുദ്ധജല തടാകം . കരിങ്കടൽ തീരം ഇന്നത്തേതിലും കിലോമീറ്ററുകൾ ഉള്ളിലേക്കായിരുന്നു. 
.
ശുദ്ധജലം ആവോളം ലഭിക്കും എന്നതിനാൽ മനുഷ്യർ വലിയ തോതിൽ കരിങ്കടൽ തീരത്ത് തമ്പടിച്ചു .കൃഷിയിലൂടെ സ്ഥിരവാസമുറപ്പിക്കാനുള്ള പ്രാപ്തി നേടി .കാർഷിക മിച്ചം ചെറു സമൂഹങ്ങളെ സമ്പന്നമാക്കി .കരിങ്കടൽ തീരം സരസ്വതി -സിന്ധു തടം പോലെ നാഗരികതയുടെ കളിത്തൊട്ടിലായി .
.
ഇന്നേക്കും ഏകദേശം പതിനയ്യായിരം കൊല്ലം മുൻപാണ് ഭൂമി ഹിമയുഗത്തിൽ നിന്നും പുറത്തു വരാൻ തുടങ്ങിയത് .വർധിച്ച താപനില ധ്രുവങ്ങളിലെ ഹിമാനികളെ ഉരുക്കാൻ തുടങ്ങി .വൻതോതിൽ ജലം സമുദ്രത്തിലേക്ക് പാഞ്ഞെത്താൻ തുടങ്ങി .അതോടെ സമുദ്ര നിരപ്പും ക്രമേണ ഉയരാൻ തുടങ്ങി .ഉയർച്ച ഏതാണ്ട് നൂറ്റാണ്ടിന് ഒരു മീറ്റർ എന്ന തോതിലായിരുന്നതിനാൽ തീരത്തു വസിച്ചിരുന്ന ജനസമൂഹങ്ങൾ പതിയെ പുതിയ തീരത്തിനനുരൂപമായി വാസസ്ഥലം മാറ്റി .പക്ഷെ കരിങ്കടൽ തീരം ഒരു ദുരന്തത്തിന് തയ്യാറെടുക്കുകയായിരുന്നു .കരിങ്കടലും മധ്യ ധരണ്യാഴിയും താരതമ്യേന ഇടുങ്ങിയ ഒരു മണ്തിട്ടകൊണ്ടാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത് .ഏതാനും കിലോമീറ്റര് വീതിയുള്ള ദുർബലമായ മൺതിട്ട .ഇന്നേക്കും ഏതാണ്ട് പതിനായിരം -ഒമ്പതിനായിരം കൊല്ലം മുൻപ് മധ്യ ധരണ്യാഴിയുടെയും കരിങ്കടലിനിറ്റും നിരപ്പുകൾ തമ്മിൽ ഏതാണ്ട് നൂറു മീറ്റർ വ്യത്യാസം ഉണ്ടായിരുന്നു ..മധ്യ ധരണ്യാഴിയിലെ ജലഭിത്തി കരിംകടലിലേക്ക് പാഞ്ഞൊഴുകാൻ ഒരു പഴുത് കാത്തിരിക്കുകയായിരുന്നു .എങ്ങിനെയാണ് ആ പഴുതുണ്ടായതെന്ന് നിസ്സംശയമായി തെളിയിക്കപ്പെട്ടിട്ടില്ല .പക്ഷെ ദിവസങ്ങൾ നീണ്ടുനിന്ന ഒരു പേമാരി സ്വതവേ ദുർബലമായ ആ മൺഭിത്തിയുടെ കരുത്ത് ചോർത്തിക്കളഞ്ഞിരിക്കാം .ദുർബലമായ മൺഭിത്തിയിൽ വീണ ഒരു പഴുതിലൂടെ മധ്യ ധരണ്യാഴിയിലെ ജലം കരിങ്കടലിലേക്ക് പാഞ്ഞൊഴുകാൻ തുടങ്ങി .
.
ഗംഗാനദിയുടെ പെരുമഴക്കാലത്തു പരന്നൊഴുകുന്നത്തിന് സമാനമായ തോതിലാണ് ജലം മധ്യധരണ്യാഴിയിൽനിന്നും കരിങ്കടലിലേക്ക് പാഞ്ഞൊഴുകിയത് ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ അഞ്ചിരട്ടി വരുന്ന പ്രദേശം വെള്ളത്തിനടിയിലായി .കരിങ്കടലിനു സമീപത്തു ജീവിച്ചിരുന്ന ജനതയിൽ മഹാഭൂരിപക്ഷവും ഈ പ്രളയത്തെ അതിജീവിച്ചിരിക്കില്ല .രക്ഷപ്പെട്ട ചിലർ നിലനിൽപ്പിനായി മറ്റു സംസ്കാരങ്ങളിലേക്ക് പലായനം ചെയ്തിരിക്കാം .അവരിലൂടെ മഹാപ്രളയത്തിന്റെ കഥ നാവില്നിന്നും നാവിലൂടെ ജനപദങ്ങളും സംസ്കാരങ്ങളും കടന്ന് മനുഷ്യന്റെ പൊതു സ്മരണയുടെ ഭാഗമായി മാറിയതിന്റെ ഓര്മപ്പെടുത്തലുകളാവാം സംസ്കാരങ്ങൾക്കതീതമായി നിലനിൽക്കുന്ന പ്രളയ കഥയുടെ സൂക്ഷ്മ രൂപം 
.
ചിത്രo :കരിങ്കടല്ത്തീരം പ്രളയത്തിനുമുന്പും അതിനുശേഷവും . : ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ് 
--
This post is an original work,based on the given references .It not a shared post or a copied post: Rishidas S
--
Ref:
1. http://www.globalsecurity.org/…/w…/iraq/history-deluge-4.htm
2. https://en.wikipedia.org/wiki/Black_Sea_deluge_hypothesis

ചില ഒഴുക്കൻ കണക്കുകൾ


നദികളിലെ ഒഴുക്ക് സാധാരണയായി കുബിക് മീറ്റർ / സെക്കൻഡ് എന്ന അളവിലാണ് അളക്കുന്നത് ഒരു കുബിക് മീറ്റർ / സെക്കൻഡ് എന്നത് സെക്കൻഡിൽ ആയിരം ലിറ്റർ വെള്ളത്തിന്റെ ഒഴുക്കാണ്. ഭാരത്തിന്റെ തോതിലാണെങ്കിൽ ആയിരം ലിറ്റർ എന്നാൽ ഒരു ടണ്ണിന് തുല്യം .
.
നദികളിലെ ഒഴുക്ക് ശരാശരി ഒഴുക്കിന്റെ കണക്കിലും ,പരമാവധി ഒഴുക്കിന്റെ കണക്കിലും സൂചിപ്പിക്കാറുണ്ട് . ഏതുകണക്കിൽ നോക്കിയാലും ഒഴുക്കിന്റെ കാര്യത്തിൽ വമ്പൻ തെക്കേ അമേരിക്കയിലെ ആമസോൺ നദി തന്നെ 200000 ക്യുബിക് മീറ്റർ / സെക്കൻഡ് ആണ് ആമസോണിലൂടെയുള്ള ശരാശരി ഒഴുക്ക് . ഒന്നാംസ്ഥാനത്തുള്ള ആമസോണിനൊപ്പമെത്താൻ പിന്നീടുള്ള പത്തു സ്ഥാനങ്ങളിൽ നദികളിലെ ഒഴുക്ക് തമ്മിൽ കൂട്ടിയാൽ പോലുമാകില്ല .ജലസമൃദ്ധമായ വർഷങ്ങളിൽ ആമസോണിൽ ഒഴുക്ക് 300000 ക്യുബിക് മീറ്റർ / സെക്കൻഡ് കവിയും . ശരാശരി ഒഴുക്കിൽ സെക്കൻഡിൽ 40000 ക്യുബിക് മീറ്റർ ഒഴുകുന്ന ആഫ്രിക്കയിലെ കോംഗോ നദിയാണ് ആമസോണിനു പിറകിൽ . പക്ഷെ നമ്മുടെ ഗംഗാ നദിയും ബ്രഹ്മപുത്ര നദിയും കൂടിച്ചേരുന്നിടത്തും സമാനമായ ജലപ്രവാഹമുണ്ട് .
.
ശരാശരി ഒഴുക്കിൽ ആമസോൺ കിരീടം വെക്കാത്ത രാജാവാണെങ്കിലും പരമാവധി ഒഴുക്കിൽ നമ്മുടെ ഗംഗാനദി ആമസോണിനു ചിലപ്പോഴെങ്കിലും വെല്ലുവിളി ഉയർത്താറുണ്ട് . ഗംഗയിലെ ശരാശരി ഒഴുക്ക് ഏതാണ്ട് 20000 ക്യുബിക് മീറ്റർ / സെക്കൻഡ് ആണ് . എന്നാൽ വലിയ വെള്ളപ്പൊക്കങ്ങളുടെ സമയത്ത് ഗംഗയുടെ പരമാവധി ഒഴുക്ക് 150000 ക്യുബിക് മീറ്റർ / സെക്കൻഡ് വരെ എത്താറുണ്ട് . പൂർവ ഇന്ത്യയിലെ മഹാനദിയും പേരിനെ അന്വര്ഥമാക്കിക്കൊണ്ട്‌ പ്രളയ കാലങ്ങളിൽ സെക്കൻഡിൽ 50000 ക്യുബിക് മീറ്ററിലധികം ജലം ഒഴുക്കാറുണ്ട് .
എല്ലാ അർഥത്തിലും കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാർ തന്നെയാണ് . ശരാശരി 250 ക്യുബിക് മീറ്റർ / സെക്കൻഡ് ആണ് പെരിയാറിലെ ഒഴുക്ക് . മൺസൂൺ കാലത് ഇത് പല മടങ്ങാവും . 1924 ലെ വൻ വെള്ളപൊക്കത്തിന്റെ സമയത്തു പെരിയാറിലൂടെ 10000 ക്യുബിക് മീറ്റർ / സെക്കൻ ഡിൽ അധികം ജലം ഒഴുകി എന്നാണ് അനുമാനം . പതിനാലാം നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ പെരിയാറിലൂടെ ഇതിലും വളരെയധികം ജലം ഒഴുകിയിരിക്കാം . ഇപ്പോഴത്തെ കണക്കിൽ സമുദ്രത്തിൽ പതിക്കുന്നിടത് പെരിയാറിലെ ഒഴുക്ക് 3000 -4000 വരെ ക്യുബിക് മീറ്റർ / സെക്കൻഡ് വരെ ആകാനാണ് സാധ്യത . പമ്പയും ,നിളയും , ചാലിയാറുമാണ് കേരളത്തിലെ മറ്റു ജലസമൃദ്ധമായ നദികൾ . ഇവയിലൂടെയുള്ള ഒഴുക്ക് ശരാശരിയിൽ ഏകദേശം പെരിയാറിന്റെ പകുതിയാണ് . വൃഷ്ടി പ്രദേശത്തിന്റെ വിസ്തീർണ്ണം കുറവായതിനാൽ ഈ നദികളിലൂടെയുള്ള പരമാവധി ഒഴുക്ക് ഒരിക്കലും സെക്കൻഡിൽ 2000 ഘനമീറ്ററിൽ കൂടാൻ സാധ്യത ഇല്ല .
---
ചിത്രം ആമസോൺ നദി ഒരുപഗ്രഹ ചിത്രം :കടപ്പാട് :https://commons.wikimedia.org/…/File:Amazon_57.53278W_2.712…
--
rishidas s

ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ : വിവര വിനിമയത്തിന്റെ നട്ടെല്ല് - ഭാരതീയനായ നരീന്ദർ സിങ് കപാനി ലോകത്തിനു നൽകിയ സംഭാവന




വിവരങ്ങളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയാണ് വാർത്താവിനിമയം .(communication ). വേഗത്തിലും ( fast) വക്രതയില്ലാതെയും (distortionless ) വിവരങ്ങളുടെ വിനിമയം സാധ്യമാകണം എന്നതാണ് വാത്താവിനിമയത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന് . വാത്താവിനിമയത്തിന്റെ മറ്റൊരു ലക്‌ഷ്യം സാധ്യമായതിൽ ഏറ്റവും കൂടിയ അളവ് വിവരങ്ങൾ രണ്ട് ഉപകരണങ്ങൾക്കിടയിൽ കൈമാറപ്പെടണമെന്നാണ്. . എത്ര അളവ് വിവരങ്ങൾ കൈമാറാൻ സാധിക്കും എന്നത് വിനിമയ മാധ്യമത്തിനെയും സിഗ്നൽ ടു നോയ്‌സ് അനുപാതത്തെയും വിനിമയത്തിനുപയോഗിക്കുന്ന ഫ്രീക്വെൻസി ബാൻഡിനെയും ( frequency band ) ആശ്രയിച്ചിരിക്കും.( https://www.facebook.com/rishi.das.961/posts/1299836200153915 ) .
വിവരങ്ങളെ അളക്കുന്നത് ബിറ്റ് ( bit) എന്ന യൂണിറ്റ് ഉപയോഗിച്ചാണ് . ഒരു ബിറ്റ് എന്നത് താരതമ്യേന ചെറിയ ഒന്നാണ് . വലിയ അളവ് ലുള്ള വിവരത്തെ അളക്കുന്നത് മെഗാബിറ്റ്, ജിഗാബിറ്റ്‌ ,ടെറാബിറ്റ് , പെറ്റാബിറ്റ് തുടങ്ങിയ അളവുകൾ ഉപയോഗിച്ചാണ് [1 പെറ്റാബിറ്റ് = 10^15 bits = 1000000000000000 ബിറ്റ് = 1000 ടെറാബിറ്റ്.].
.
മുൻപ് സൂചിപ്പിച്ചതു പോലെ എത്ര അളവ് ഡാറ്റ കൈമാറാനാവും എന്നത് പ്രാഥമികമായും വിനിമയ മാധ്യമത്തിനെയും സിഗ്നൽ ടു നോയ്‌സ് ( signal to noise ratio) അനുപാതത്തെയും വിനിമയത്തിനുപയോഗിക്കുന്ന ഫ്രീക്വെൻസി ബാൻഡിനെയും ആശ്രയിച്ചിരിക്കും . ഡാറ്റ കൈമാറ്റത്തിനുപയോഗിക്കുന്ന മാധ്യമങ്ങൾ സാധാരണയായി കോയാക്സ്യൽ കേബിൾ( coaxial cable) , വേവ്‌ഗൈഡുകൾ( wave guide) , ഫ്രീ സ്പേസ് (free space ), ഒപ്റ്റിക്കൽ ഫൈബർ കേബിൾ(optical fiber cable ) എന്നിവയാണ് .കോയാക്സ്യൽ കേബിലുകൾക്ക് ഇരുപതു ഗിഗാ ഹേർട്സ്(giga hertz ) ഫ്രീക്വെൻസി വരെ പ്രവർത്തികകനാകും . ഫ്രീക്വെൻസി വർധിക്കുമ്പോൾ അവയിൽ ഉണ്ടാകുന്ന സിഗ്നൽ ലോസ് ( attenuation ) ഇന്റെ തോതും വർധിക്കും . ഏതാനും ജിഗാബിറ്റ്‌ /സെക്കൻഡ് (Gb/S )ആണ് കോയാക്സ്യൽ കേബിളുകളിലൂടെ ലഭിക്കാനാകുന്ന ഏറ്റവും കൂടിയ വിനിമയ ടാറ്റ റേറ്റ് .
.
വേവ്‌ഗൈഡുകൾക്ക് കോയാക്സ്യൽ കേബിളുക ളേക്കാൾ കൂടിയ ഫ്രീക്വെൻസികളിൽ പ്രവർത്തിക്കാനാകും . പക്ഷെ അവയെ പ്രായോഗികമായി ദീർഘദൂര വിവരവിനിമയത്തിനുപയോഗിക്കുന്നതിന് പരിമിതികൾ ഉണ്ട് . ഫ്രീ സ്പേസ് വിനിമയ മാധ്യമമായി വരുന്നത് ഉപഗ്രഹ വാർത്താവിനിമയ സംവിധാനങ്ങളിലാണ് . ഉയർന്ന ഫ്രീക്വെൻസി ബാന്റുകളായ Ku , Ka ബാൻഡുകൾ ഉപയോഗിച്ചാൽ ഉപഗ്രഹ വിവര വിനിമയത്തിന് ഗിഗാ ബിറ്റ് / സെക്കൻഡ് നിരക്കിൽ വിവരവിനിമയം സാധ്യമാക്കാം .
.
മേല്പറഞ്ഞ നിരക്കുകളേക്കാൾ വളരെ കൂടിയ അളവിൽ വിവര വിനിമയം സാധ്യമായ ഒരു വിവരവിനിമയ മാധ്യമമാണ് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ .ഇപ്പോഴത്തെ നിലയനുസരിച്ചു പെറ്റ ബിറ്റ് / സെക്കൻഡ് നിരക്കിൽ വിവരവിനിമയം സാധ്യമായ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ നിലവിലുണ്ട് .ഗിഗാ ബിറ്റ് / സെക്കൻഡ് നിരക്കി ന്റെ പത്തുലക്ഷം മടങ്ങ് അധികമായ നിരക്കാണ് പെറ്റ ബിറ്റ് / സെക്കൻഡ് .
.
ഒപ്റ്റിക്കൽ ഫൈബർ കേബിളുക ൾക്ക് ഉയർന്ന വിനിമയ നിരക്ക് സാധ്യമാകു ന്നത് പ്രാഥമികമായി അവ ഉയർന്ന ഫ്രീക്വെൻസി ബാന്റുകളായ ഇൻഫ്രാ റെഡ് ഫ്രീക്വെൻസി ബാൻഡും ഒപ്റ്റിക്കൽ ഫ്രീക്വെൻസി ബാൻഡ് ഉപയോഗിച്ച് വിവര വിനിമയം നടത്തുനന്നതിനാലാണ് . ഉപഗ്രഹ വാർത്താവിനിമയത്തിനുപയോഗിക്കു ന്ന മൈക്രോവേവ് ഫ്രീക്വെസി ബാൻഡിനേക്കാൾ ആയിക്കരകകണക്കിനു മടങ്ങ് ഫ്രീക്വെൻസി ഉള്ളവയാണ് ഇൻഫ്രാ റെഡ് ഫ്രീക്വെൻസി ബാൻഡും ഒപ്റ്റിക്കൽ ഫ്രീക്വെൻസി ബാൻഡും.
.
പൂർണ ആന്തരിക പ്രതിഫലനം (total internal reflection ) എന്ന പ്രതിഭാസമാണ് ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ പ്രവർത്തന തത്വം . പ്രകാശം റിഫ്‌റാക്ടിവ് ഇൻഡക്സ് (refractive index )കുറഞ്ഞ ഒരു മാധ്യമത്തിൽ നിന്നും റിഫ്‌റാക്ടിവ് ഇൻഡക്സ് കൂടിയ ഒരു മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ ആംഗിൾ എന്ന ഒരാൺഗിളിനേക്കാൾ കുറഞ്ഞ ഒരു ആംഗിളിൽ പതിച്ചാൽ ആ പ്രകാശം റിഫ്‌റാക്ടിവ് ഇൻഡക്സ് കുറഞ്ഞത് മാധ്യമത്തിലേക്ക് തിരിച്ചു പ്രതിഫലനം ചെയ്യപ്പെടുമെന്ന തത്വത്തിലാണ് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പ്രവർത്തിക്കുന്നത് .
പൂർണ ആന്തരിക പ്രതിഫലനം എന്ന പ്രതിഭാസത്തെ വിവര വിനിമയ ഉപാധിയായ ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ നിര്മാണത്തിനുപയോഗിച്ചത് ഒരിന്ഡ്യാക്കാരനാണ് .നരീന്ദർ സിംഗ് കപാനീ ( Narinder Singh Kapany ) എന്നാണ് അദ്ദേഹത്തിന്റെ പേര് . ഒപ്റ്റിക്കൽ ഫൈബറുകളുടെ പിതാവായി അംഗീകരിക്കുന്നത് അദ്ദേഹത്തെ തന്നെ .
.
ആദ്യകാലത്ത് ഒപ്റ്റിക്കൽ ഫൈബറുകളിൽ വലിയ അളവിൽ സിഗ്നൽ ലോസ് സംഭവിക്കുമായിരുന്നു . അതിനാൽ തന്നെ ഇടക്കിടക്ക് റിപ്പീറ്ററുകൾ ഉപയോഗിക്കാതെ ഒപ്റ്റിക്കൽ ഫൈബറുകളി ലൂടെ വിവര വിനിമയം സാധ്യമാകുമായിരുന്നില്ല . പിന്നീട് എണ്പതുകളിലും തൊണ്ണൂറുകളിലും നിർമാണ വിദ്യയിലുണ്ടായ കുതിച്ചു ചാട്ടം നിമിത്തം വളരെ കുറഞ്ഞ സിഗ്നൽ ലോസ് ഉള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വികസിപ്പിക്കപ്പെട്ടു . ടെറാബിറ്റ് നിരക്കിൽ വിവരവിനിമയം നടത്താവുനന്തും സിഗ്നൽ ലോസ് വളരെ കുറവുളളതുമായ ഇത്തരം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഇപ്പോൾ കരയിലൂടെയും സമുദ്രത്തിന്റെ അടിയിലൂടെയും ഭൂമിയെ ചുറ്റി വരിഞ്ഞു കിടക്കുകയാണ് . നാം ഇപ്പോൾ കാണുന്ന തരത്തിലുളള ഇന്റർനെറ്റ് സാധ്യമാക്കിയതിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ സംഭാവന അവഗണികാനാവാത്തതാണ് . ഇപ്പോഴും കൂടുതൽ വിവരവിനിമയത്തിനുതകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കേബിൾ കപ്പലുകൾ മഹാസമുദ്രങ്ങളുടെ ആഴങ്ങളിൽ വിന്യസിച്ചുകൊണ്ടിരിക്കുന്നു . ടെറാബിറ്റ് , പെറ്റാബിറ്റ് കണക്കിന് ഡാറ്റ പ്രവർത്തനക്ഷമമായ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെ നിരന്തരം പ്രവഹിച്ചുകൊണ്ടും ഇരിക്കുന്നു .
--
ചിത്രങ്ങൾ ഒപ്റ്റിക്കൽ ഫൈബർ കേബിൾ , നരീന്ദർ സിങ് കപാനീ , പൂർണ ആന്തരിക പ്രതിഭലനത്തിന്റെ ദൃശ്യം . ചിത്രങ്ങൾ കടപ്പാട് : വിക്കിമീഡിയ കോമൺസ് ,യൂട്യൂബ് .കോം
--
rishidas s

കരുണാനിധിയും കറുത്ത കണ്ണടയും. What's behind his black spectacle??

കരുണാനിധിയും കറുത്ത കണ്ണടയും.
What's behind his black spectacle??

തമിഴക നേതാവ് കലൈഞ്ജര്‍ കരുണാനിധിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആളുടെ മുഖത്തിന് മുന്‍പേ മനസിലെത്തുന്ന ചിത്രം ആ കറുത്ത കണ്ണയുടേതാണ്.
1970കളുടെ ആദ്യത്തിലാണ് കലൈഞ്ചറിനെ കറുത്ത കണ്ണടയില്‍ പൊതുജനങ്ങള്‍ കാണാന്‍ തുടങ്ങുന്നത്.അതിനും മുന്‍പ് തന്നെ കലൈഞ്ചര്‍ കണ്ണട ഉപയോഗിച്ചിരുന്നു.തമിഴ്നാട്ടില്‍ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു കണ്ണടയുപയോഗം തുടങ്ങിയത്.പിന്നീട് 1970ല്‍ കണ്ണിന് നടന്ന വിദഗ്ദ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് കറുത്ത കണ്ണടയ്ക്ക് കലൈഞ്ചര്‍ വോട്ട് കുത്തിയത്.അന്നു മുതല്‍ തുടര്‍ച്ചയായ നാല്‍പ്പത്തിയാറോളം വര്‍ഷങ്ങള്‍ക്ക് ശേഷം 2017 നവംബറില്‍ കറുത്ത കണ്ണട അദ്ദേഹം ഉപേക്ഷിച്ചു.ഉപയോഗിച്ചുകൊണ്ടിരുന്ന കണ്ണട ഭാരക്കൂടുതലുള്ളതും അസൗകര്യം ഉണ്ടാക്കുന്നതുമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈ കൂറുമാറ്റം.കറുത്ത കണ്ണടയ്ക്ക് പകരം ഭാരംകുറഞ്ഞതും കുറച്ചു കൂടി സുതാര്യമായതുമായ കണ്ണടയാണ് അതിന് ശേഷം കലൈഞ്ചറിനൊപ്പം ഉണ്ടായായിരുന്നത്.
വാഹനാപകടത്തെ തുടര്‍ന്ന് കണ്ണിലുണ്ടായ ഗുരുതര പരിക്കുകളും അതിലെ ശസ്ത്രക്രിയയുടെ ഭാഗമായുണ്ടായ മുറിപ്പാടുകളും മറയ്ക്കാനാണ് കലൈഞ്ചര്‍ കറുത്ത കണ്ണട വച്ചു തുടങ്ങിയതെന്നും ശ്രുതിയുണ്ട്.
കാര്യമേതായാലും ആ കണ്ണട, അത് പിന്നീട് തമിഴ് രാഷ്ട്രീയത്തില്‍ വൈറല്‍ ബ്രാന്‍ഡ് ആയി മാറിയതും ചരിത്രം.
---------------------------------------------------------------------------------
വാല്‍ക്കഷ്ണം - ചെന്നെെയിലെ വിജയ ഒപ്റ്റിക്കല്‍സ് ആണ് കലൈഞ്ചറിന് പുതിയ കണ്ണട എത്തിച്ചു നല്‍കിയത്.40ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവില്‍ ജര്‍മ്മനിയില്‍ നിന്നാണത്രേ ഭാരം കുറഞ്ഞതും മൃദുവായതുമായ കണ്ണടഎത്തിച്ചത്.
''എൻ ഉയിരിനും മേലാന ഉടൻപിറപ്പുകളേ.....'' തമിഴ്മക്കളെ ഇളക്കി മറിക്കാന്‍ ഇനിയില്ല ആ ശബ്ദം..
- ചെന്നെെയിലെ വിജയ ഒപ്റ്റിക്കല്‍സ് ആണ് കലൈഞ്ചറിന് പുതിയ കണ്ണട എത്തിച്ചു നല്‍കിയത്.40ദിവസത്തെ തിരച്ചിലുകള്‍ക്കൊടുവില്‍ ജര്‍മ്മനിയില്‍ നിന്നാണത്രേ ഭാരം കുറഞ്ഞതും മൃദുവായതുമായ കണ്ണടഎത്തിച്ചത്.
''എൻ ഉയിരിനും മേലാന ഉടൻപിറപ്പുകളേ.....'' തമിഴ്മക്കളെ ഇളക്കി മറിക്കാന്‍ ഇനിയില്ല ആ ശബ്ദം..

നമ്മുടെ പ്രെപഞ്ചം

ശൂന്യാകാശം നിഗൂഢമാണ് . ഇയ്യടുത്തു ആ നിഗൂഢതയിൽ നിന്ന്, അതിശക്തവും നിഗൂഢവുമായ ഒരു ശക്തി സ്രോതസ്സ് മുഖാന്തരം ഉണ്ടായ റേഡിയോ തരംഗങ്ങൾ നമ്മളെ തേടിയെത്തുകയുണ്ടായി 




ഒരു ആമുഖം ആവാം ആദ്യം.
നമ്മുടെ പ്രെപഞ്ചം കാണുന്നതും കാണപ്പെടാത്തതുമായ അനേക പ്രകാശ തരംഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് , നമുക്ക് ദൃഷ്‌ടിഗോചരമായ പ്രകാശത്തിന്റെ വര്‍ണ്ണരാജികൾക്കുമപ്പുറം , ഈ ശൂന്യാകാശം എന്നത് റേഡിയോ തരംഗങ്ങളുടെയും , മൈക്രോവേവ് തരംഗങ്ങളുടെയും വർണശബളമായ ഒരു നിറകാഴ്ച ആണ് . അത് അനേകം സൂര്യന്മാരിൽ നിന്നാവാം, നക്ഷത്രങ്ങൾ കൂട്ടിമുട്ടുമ്പോൾ ആകാം , സംക്ഷുബ്‌ധമായ തമോഗര്ത്തങ്ങളിൽ നിന്നാവാം .
ആരാലും അറിയപ്പെടാത്ത അനേക പ്രകാശ തരംഗങ്ങൾ പ്രപഞ്ചത്തിൽ ഉണ്ടാവാം , അത് മിക്കപ്പോഴും ശതകോടിക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറത്തുനിന്നുള്ള അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് , അജ്ഞാത കാരണങ്ങളാൽ, ബഹിർഗമിക്കുന്ന ഊർജ്ജത്തിന്റെ അനന്ത ധാരയാകാം
ഇതുപോലുള്ള മാനുഷിക ചിന്തകളെ കുഴക്കുന്ന സ്‌ഫുരണങ്ങളെ , ചിലപ്പോൾ ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ (FRBs) വിളിക്കുന്നു, കാരണം അവർ ഏതാനും മില്ലിസെക്കൻഡ് വരെയെ നീളുകയുള്ളു .
ഇനി കാര്യത്തിലേക്കു വരാം ....
ജൂലൈ 25 ന്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, മലനിരകളിൽ സ്ഥാപിതമായ ഒരു കൂട്ടം റേഡിയോ ദൂരദർശിനികളിലൂടെ മേല്പറഞ്ഞ നിഗൂഢമായ ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ അഥവാ തരംഗങ്ങൾ കടന്നുപോയി .
The Astronomer's Telegram എന്ന ബുള്ളറ്റിൻ ബോർഡിൽ പറഞ്ഞിരിക്കുന്ന പ്രസ്താവന അനുസരിച്ചു റേഡിയോ ദൂരദർശിനികളിൽ കൂടി കടന്നുപോയ റേഡിയോതരംഗത്തിന്റെ ആവൃത്തി ദൈര്‍ഘ്യം( FRB 180725A എന്ന പേരിൽ അറിയപ്പെടുന്നു . കണ്ടുപിടിച്ച വര്ഷം,തിയതി ഇവയ്ക്കു ശേഷം ഇട്ടപേരാണ് FRB 180725A) 580 megahertz, nearly 200 MHz ആയിരുന്നു . ഇതിലും കുറഞ്ഞ തരംഗ ഡാർഖ്യമുള്ള ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല
"ഈ ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ രാവും പകലും ഉണ്ടാകുന്നുണ്ടായിരുന്നു , അവയുടെ വരവ് , അപ്രതീക്ഷിതമാണ് . ഓൺ സൈറ്റ് പ്രവർത്തനങ്ങൾ അല്ലെങ്കിൽ മറ്റ് അറിയപ്പെടുന്ന സ്രോതസുകളുമായി അവ ബന്ധിക്കപ്പെട്ടിരുന്നില്ല ," ആസ്ട്രോണോമറുടെ ടെലിഗ്രാം റിപ്പോർട്ടറും കനേഡിയൻ ഹൈഡ്രജൻ ഇൻട്രൻസിറ്റി മാപ്പിംഗ് പരീക്ഷണത്തിന്റെ പ്രോജക്ട് മാനേജറുമായാ (CHIME) പാട്രിക് ബോയ്ൽ പ്രസ്താവനയിൽ ഈ അജ്ഞാത തരംഗത്തെപ്പറ്റി മേല്പറഞ്ഞ പ്രകാരം എഴുതി
സ്‌ഫുരണത്തിന്റെ വേഗത, താഴ്ന്ന ആവൃത്തി ഇവ സൂചിപ്പിക്കുന്നത് മൊല്ല കാരണമായ സ്ഫോടനം വളരെ തെളിച്ചമുള്ളതാണെന്നും പ്രപഞ്ചത്തിലെ എവിടെയോ ഒരു ശക്തമായ സ്രോതസ്സിൽ നിന്ന് ഉത്ഭവിച്ചതാണെന്നും ആണ് ..
ഇതുമുലം ഗ്യാലക്സിക്ക് പുറത്തുള്ള റേഡിയോ തരംഗങ്ങൾ എങ്ങനെ എവിടെ നിന്ന് വരുന്നു എന്നത് ഈ റേഡിയോ തരംഗങ്ങൾ മുഖാന്തരം ശാസ്ത്രജ്ഞന്മാർക്കു സാധിക്കും
"ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവരുടെ ഹ്രസ്വകാല ദൈർഘ്യവും ഉത്ഭവവും നൽകുന്നത്മൂലം വിവരങ്ങൾ കണ്ടുപിടിക്കുക വളരെ പ്രയാസമേറിയതാണ്, യാതൊരു വിശ്വാസയോഗ്യമല്ലാത്ത പ്രകൃതിദത്ത സ്രോതസ്സ് ഞങ്ങൾ ഇതിനു വേണ്ടി കണ്ടെത്തിയിട്ടില്ല," Harvard-Smithsonian Center for Astrophysics ലെ ശാസ്ത്രജ്ഞനായ Avi Loeb, FRBs കണ്ടെത്തലുകളെക്കുറിച്ച് നടത്തുന്ന ഗവേഷണവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയിൽ കഴിഞ്ഞ വർഷം തന്നെ പ്രീതിപാദിച്ചിരുന്നു .
സിഗ്നലുകളുടെ "കൃത്രിമ ഉത്ഭവം" അന്യ ഗ്രഹ ജീവികളുടെ രഹസ്യ സാനിധ്യമാവാം എന്ന പഠനം കൂടി പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർനോവകൾ (പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ), ഭീമാകാരമായ തമോദ്വാരങ്ങൾ അല്ലെങ്കിൽ പൾസാർ പോലെയുള്ള ശക്തമായ വൈദ്യുത കാന്തിക വികിരണത്തിന്റെ മറ്റ് സ്രോതസ്സുകൾ എന്നിവയാണ് പിന്നീട് പരിഗണിക്കുന്ന ആധികാരിക സ്രോതസുകൾ.
FRB- കൾ ജ്യോതിശാസ്ത്രജ്ഞർക്ക് തികച്ചും രഹസ്യാത്മകമാണ്, കൂടാതെ അന്യഗ്രഹജീവിവശത്തിലേക്കുള്ള ഒരു രഹസ്യ വാതിൽകൂടി ആവുന്നു ഈ FRB കൾ .. ഇതിലും കുറഞ്ഞ ആവൃതിയിൽ ഉള്ള റേഡിയോ തരംഗങ്ങൾ 2007 ൽ രേഖപ്പെടുത്തിയിട്ടുണ്ട്
FRB 180725A രേഖപ്പെടുത്തിയ CHIME പ്രപഞ്ചം ശൈശവ പ്രായമുള്ളപ്പോൾ മുതൽ അയച്ച പുരാതന റേഡിയോ തരംഗങ്ങൾ കണ്ടെത്തുന്നതിന് രൂപകൽപ്പന ചെയ്തതാണ് അതായതു , ഏകദേശം 6 ബില്ല്യൺ മുതൽ 11 ബില്ല്യൺ വർഷം മുമ്പ്.
കേട്ടിട്ടു അത്ഭുതമാകുന്നുണ്ടോ ... നമ്മളെ കൂടാതെ അവരും ഉണ്ടാകുമോ (ബെർതെ ഒരു ആഗ്രഹം  )
ലിങ്കുകൾ

എന്താണ് ഇന്ട്യുഷന്‍ ?


എന്തെങ്ങിലും ഒരു പ്രധാന പ്രശ്നത്തില്‍ അകപ്പെടുമ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ , അല്ലെങ്ങില്‍ ഒരുത്തരം കിട്ടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട് . എന്നാല്‍ ആരുമില്ലാതെ ഇത്തരം കണ്ഫ്യുഷ്യന്‍ എങ്ങനെ തരണം ചെയ്യാം .
ഇന്ടുഷ്യന്‍ എന്ന് പറയുന്നത് സത്യത്തില്‍ മനസ് തരുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുക എന്നുള്ളതാണ് . മനസ് സംസാരിക്കുന്നുണ്ട് . അതുപോലെ മനസിനെ കൊണ്ട് സംസരിപ്പിക്കുന്നും ഉണ്ട് . സംസരിപ്പിക്കലാണ് കൂടുതലും . പലരുടെ ശബ്ദങ്ങള്‍ , ഭാവങ്ങള്‍ , എന്തൊക്കെ വിക്രിയകള്‍ കാണിക്കാമോ അതെല്ലാം ചെയ്യും [ പോരാതെ BGM പോലെ കുറേ ഇരപ്പുകളും , ]
മനസ് വെക്തമായ ഇന്‍ഫോര്‍മേഷന്‍ തരുന്നുണ്ട് . നമ്മള്‍ ശ്രെധിക്കാറില്ല , പുറത്തുനിന്നുള്ള സോലൂഷനാണ് നല്ലതെന്ന് വിശ്വസിക്കുന്നു . മനസിലേക്ക് ശ്രെദ്ധിക്കുക , അത് പറയുന്നത് കേള്‍ക്കുക . അത്ഭുതമായി അനുവപ്പെടും . ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതൊരു ശീലമാകും . ചില സൂപ്പര്‍നാച്വറല്‍ ഇഫ്ഫക്ട് ഒക്കെ വരുന്നതായി മനസിലാകും .
വിചിത്രമായ - നല്ലതുമായ സ്വപ്‌നങ്ങള്‍ സത്യത്തില്‍ ശരീരത്തില്‍ നടക്കുന്ന റിപ്പയറിങ്ങിന്റെ ഭാഗമായി ഉണ്ടാകുന്നതാണ് . വിഷ്വല്‍ മാത്രമല്ല , ശബ്ദത്താലും ഉപബോധമനസ് ഇരുപത്തിനാല് മണിക്കൂറും സംരെക്ഷിച്ചുകൊണ്ടിരിക്കുന്നു . .
ചോദ്യങ്ങള്‍ ചോതിക്കുക .
ആരോടാണ് ചോതിക്കേണ്ടത് ? സബ് കോണ്‍ഷ്യസിനോട് . കാരണം അതിനാണ് സൂപര്‍ കാമ്പ്യുട്ടെരിനെ വെല്ലുന്ന hidden Genius Power ഉള്ളത് . അതുകൊണ്ട് എന്താണ് ശരി ? എന്താണ് അടുത്തത് ? എന്താണ് ഏറ്റവും മികച്ചത് എന്ന രീതിയില്‍ മാത്രമേ ചോതിക്കാവു . ഇതിനു കൃത്യമായ മറുപടി മനസ് പറഞ്ഞിരിക്കും .
ഒരുപാട് ചിന്തിക്കുന്നവര്‍ക്ക് വളരെ വേഗത്തില്‍ മെസ്സേജുകള്‍ കിട്ടികൊണ്ടിരിക്കും . ആത്മീയ ഗുരുക്കന്മാര്‍ , ഫിലോസഫേര്‍സ് , തുടങ്ങിയ ആള്‍ക്കാര്‍ ഇത്രെയും പോസിറ്റീവ് എനെര്‍ജിയില്‍ തുടര്‍ച്ചയായി സംസാരിക്കുന്നതു തന്നെ അത്രെയും തന്നെ ചിന്തകള്‍ ഉപബോധതിലേക്ക് കൊടുത്തിട്ടാണ് . { ഇത് അവരുടെ സഹജമായ കലയാണ് , എല്ലാവര്‍ക്കും ആകണമെന്നില്ല }
ഉദാ : ചിലകാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് , ചെയ്യുന്നതിന് മുന്‍പ് , അങ്ങനെ ചെയരുത് എന്നൊരു ശബ്ദം എല്ലാവരും കേട്ടിടുണ്ടാകും . അത് ഇന്ട്യുഷനാണ് . എല്ലായിപ്പോഴും എല്ലാം കണ്ടുംകേട്ടും ഒളിഞ്ഞിരിക്കുന്ന ഒരാളുണ്ട് എന്ന് ഓര്‍ക്കണം . ഒരു സൂപ്പെര്‍ നാച്യുറല്‍ ഇന്റലിജെന്‍സ് .

എല്ലായിടത്തും ഇപ്പോള്‍ പ്രളയം

എല്ലായിടത്തും ഇപ്പോള്‍ പ്രളയക്കെടുതിയാണല്ലോ ചര്‍ച്ച.

കാരണം ആധുനിക കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
നമ്മളില്‍ പലര്‍ക്കും 'പ്രളയം' എന്ന് പറഞ്ഞാല്‍, ഇതുവരെ വെറും 'വെള്ളപ്പൊക്കം' മാത്രമായിരുന്നു.
മുട്ടോളം, അല്ലെങ്കില്‍ അരയോളം വെള്ളം പൊങ്ങുന്ന ഒരു സാധാരണ കാര്യം. പക്ഷെ ഇത്തവണ അതിന്‍റെ രൂക്ഷത നമ്മള്‍ ശരിക്കും തിരിച്ചറിഞ്ഞു. പ്രളയം എന്നത് വെറും വെള്ളപ്പൊക്കമല്ല എന്ന തിരിച്ചറിവിനേക്കാളുപുരി, ഇനി ഇങ്ങനൊരു പ്രശ്നമുണ്ടായാല്‍ എങ്ങിനെ നമ്മള്‍ നേരിടും എന്നതിനൊരു പാഠം കൂടിയായിരുന്നു ഈ അനുഭവങ്ങള്‍. സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച സര്‍ക്കാരിനും, രക്ഷാപ്രവര്‍ത്തനത്തില്‍ കയ്യും മെയ്യും മറന്ന് സ്വയം അര്‍പ്പിച്ച നാവിക, വ്യോമ, സൈനിക വിഭാഗങ്ങള്‍ക്കും, ജനങ്ങള്‍ക്കുമാണ് എല്ലാ ക്രെഡിറ്റും.
ഇനി നമുക്ക് മറ്റൊരു പ്രളയത്തിന്‍റെ ചരിത്രം നോക്കാം, ആധുനിക ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മഹാ പ്രളയത്തിന്‍റെ കഥ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1928 മുതല്‍ മുപ്പത് വരെ ചൈനയെ ബാധിച്ച ഒരു വരള്‍ച്ചയുണ്ടായിരുന്നു.
വലുപ്പത്തിന്‍റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായ ചൈനയെ, ഏതാണ്ട് മുഴുവനായി ബാധിച്ചൊരു വരള്‍ച്ചയായിരുന്നു അതെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാകും, അതിന്‍റെ ഭീകരത.
1930ല്‍ വരള്‍ച്ച ഒന്നടങ്ങിയപ്പോള്‍ പ്രശ്നം കഴിഞ്ഞു എന്നാണ് നാട്ടുകാരും, സര്‍ക്കാരും കരുതിയത്. പക്ഷെ പിന്നീട് വന്ന മഞ്ഞുകാലം, അതും ചൈനയെ വല്ലാതെ നട്ടംതിരിച്ചു. കടുത്ത വരള്‍ച്ചയ്ക്ക് ശേഷം മഴയ്ക്ക് പകരം മഞ്ഞാണ് വന്നതെങ്കിലും, അടുത്തത് മഴയായിരിക്കും എന്ന പ്രത്യാശയിലായിരുന്നു ജനങ്ങള്‍. വിചാരിച്ച പോലെ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതുമില്ല.
1931ല്‍ മഞ്ഞുകാലം മാറി, മഴ തുടങ്ങി.
മഴ തുടങ്ങിയതോടെ പര്‍വ്വതങ്ങള്‍ക്ക് മേലെയും, ഉയര്‍ന്ന പ്രദേശങ്ങളിലുമായി കനത്തില്‍ കിടന്നിരുന്ന മഞ്ഞുപാളികള്‍, എല്ലാം ഉരുകി നദികളിലേക്ക് ധാരാളമായി വെള്ളം എത്തിത്തുടങ്ങി. ഒപ്പം, നീളത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമതും, ഏഷ്യയില്‍ ഒന്നാമതും നില്‍ക്കുന്ന യാങ്ങ്‌സി നദിയുടെ ഉത്ഭവപ്രദേശങ്ങളില്‍, മഴ, അല്പംപോലും കുറയാതെ തുടര്‍ന്നുകൊണ്ടേയിരുന്നു.
ജൂണ്‍ മാസമായതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും, നദിയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവരെയും, ഉയര്‍ന്ന ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. അപ്പോഴും മഴ ഇടയ്ക്ക് കുറഞ്ഞും, കൂടിയും നിര്‍ത്താതെ പെയ്യുകയായിരുന്നു.
ജൂലൈ മാസത്തിലാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.
വര്‍ഷത്തില്‍ പരമാവധി രണ്ട് തവണ മാത്രം വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചുഴലിക്കാറ്റ്, ഇത്തവണ ആറു തവണയോളമാണ് വന്ന് താണ്ഡവമാടിയത്. അതിന്‍റെ ഫലമായി പെയ്ത മഴയുടെ അളവ് ഇരുപത്തിനാല് ഇഞ്ചായിരുന്നു, അതായത് 600 മില്ലീമീറ്റര്‍.
ഇനി ചെറിയൊരു താരതമ്യ പഠനം.
നമ്മുടെ വയനാടിനെ വെള്ളത്തിലാക്കിയ മഴയുടെ അളവ് 170 മില്ലീമീറ്റര്‍ ആയിരുന്നു. ഇടുക്കിയില്‍ പെയ്തത് 167 മില്ലീമീറ്റര്‍. ഇതെല്ലാം സാധാരണ പെയ്യുന്നതിന്‍റെ എട്ട് ഇരട്ടിയായിരുന്നു എന്നതാണ് ഏറെ ഞെട്ടിക്കുന്ന ഒരു വസ്തുത. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ മഴ നിലമ്പൂരാണ്, 398 മില്ലീമീറ്റര്‍. അതും ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ പെയ്തത്.
ഇനി ചൈനയിലേക്ക് തിരിച്ച്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഒഴുക്കാണ്, അന്ന് യാങ്ങ്‌സി നദിയില്‍ കണ്ടത്.
യാങ്ങ്‌സി മാത്രമല്ല, ചൈനയിലെ പല നദികളും വെള്ളത്തിന്‍റെ ആധിക്യം കാരണം മാസങ്ങളോളം ഗതിമാറി ഒഴുകിയിരുന്നു. രണ്ട് ലക്ഷത്തോളം ചതുശ്രകിലോമീറ്ററാണ് അന്ന് വെള്ളത്തിനടിയിലായത്. ഏതാണ്ട് രണ്ട് ശരാശരി യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന വലുപ്പം.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷം ജനങ്ങളാണ് പ്രളയത്താല്‍ നേരിട്ട് ബാധിക്കപ്പെട്ടത്. മരിച്ചത് ഒന്നര ലക്ഷത്തോളം പേരും.
അനൗദ്യോഗിക കണക്കുകളും, വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും പ്രകാരം അന്‍പത് ലക്ഷത്തിന് മേല്‍ ആളുകള്‍ക്ക് ബാധിക്കപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ പെട്ടും, പ്രളയത്തിന് ശേഷം പകര്‍ന്ന രോഗങ്ങള്‍ ബാധിച്ചും മരിച്ചവരുടെ എണ്ണം ഏതാണ്ട് നാല്പത് ലക്ഷത്തോളവും വരും.
അതിന്‍റെ കൂടെ കൃഷിനാശവും ചേരുമ്പോഴുള്ള കാര്യം പിന്നെ പറയണ്ടല്ലോ. രൂക്ഷമായ ഭക്ഷ്യക്ഷാമവും, തീ പോലെ ഉയര്‍ന്ന സാധനങ്ങളുടെ വിലയും ചൈനയെ വീണ്ടും വീണ്ടും തളര്‍ത്തിക്കൊണ്ടിരുന്നു. ഒപ്പം പടര്‍ന്നു പിടിച്ച കോളറയും, മലേറിയയും അതിനെക്കൊണ്ടാകുന്ന നാശങ്ങളും വിതയ്ക്കുന്നുണ്ടായിരുന്നു.
പണമുള്ളവര്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുമ്പോള്‍, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍, മരവും, മരത്തിന്‍റെ തോലും, ചെടികളും, ചിലപ്പോള്‍ മണ്ണും വരെ ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. അതിനും സാധിക്കാത്ത ചിലര്‍, ചത്ത മൃഗങ്ങളുടെ മുതല്‍ മനുഷ്യന്‍റെ ഇറച്ചി വരെ ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതും പലയിടങ്ങളില്‍ നിന്നും.
പ്രളയം സാരമായി ബാധിക്കാത്ത ചില നഗരങ്ങളിലും പക്ഷെ പ്രശ്നങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.
അഭയാര്‍ഥികളായി വന്നവര്‍ കൊണ്ടുവന്ന അസുഖങ്ങളായിരുന്നു ആദ്യത്തെ പ്രശ്നം. നഗരത്തില്‍ സ്റ്റോക്ക് ചെയ്തിരുന്ന വിഭവങ്ങള്‍, അവരുമായും പങ്കുവയ്ക്കേണ്ടി വന്നതുകൊണ്ട് ബാധിച്ച ക്ഷാമങ്ങള്‍ വേറെ.
ഇതിനിടെ ജീവിക്കാനായി പലരും, സ്വയം അടിമകളായി മാറി. വേറെ ചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ അടിമകളാക്കി വിറ്റു. അങ്ങിനെ വന്ന അഭയാര്‍ഥികളെ മുതലെടുത്ത്‌ സമ്പന്നരാകാന്‍ ശ്രമിച്ച ക്രൂരന്മാരും നിറയെയുണ്ട്.
ഇനി ചൈന നടത്തിയ disaster management കൂടെ പറയാം.
അന്ന് ചൈന ഭരിച്ചിരുന്ന കുമിങ്ങ്താങ്ങ് സര്‍ക്കാര്‍, വേഗം തന്നെ National Flood Relief Commission രൂപീകരിച്ച് വേണ്ട നടപടികള്‍ തുടങ്ങിയിരുന്നു.
അതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സഹായവും അവര്‍ക്കുണ്ടായിരുന്നു. ആദ്യമായി തനിച്ച് അറ്റ്‌ലാന്‍റിക്കിന് കുറുകെ പറന്ന് ഇതിഹാസമായ പൈലറ്റ്‌, ചാര്‍ല്സ് ലിന്‍ഡ്ബര്‍ഗും, ഭാര്യയും കൂടെയാണ്, അന്ന് സര്‍ക്കാരിന് വേണ്ടി ഏരിയല്‍ സര്‍വ്വേ നടത്തിയത്. ഒട്ടും മടികൂടാതെ സര്‍ക്കാര്‍, United Nationsന്‍റെ ആദ്യരൂപമായ ലീഗ് ഓഫ് നേഷന്‍സിന്‍റെ സഹായം അഭ്യര്‍ഥിച്ചതിനാല്‍, ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി സംഭാവനകള്‍ ചൈനയിലേക്ക് ഒഴുകിയെത്തി.
പക്ഷെ കിട്ടിയ അവസരം മുതലാക്കി മഞ്ചൂരിയ വഴി ആക്രമിക്കാന്‍ തുടങ്ങിയ ജപ്പാന്‍, ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ചൈനയുടെ ശ്രമങ്ങളെ പാടെ തകര്‍ത്തുകളഞ്ഞു. ഒപ്പം സംഭവിച്ച സ്റ്റോക്ക് മാര്‍ക്കെറ്റ് തകര്‍ച്ചയും, രാജ്യത്തിന്‍റെ സാംബത്തിക ഭദ്രത പാടെ ഇല്ലാതാക്കി. എന്നിട്ടും അമേരിക്കയുടെ സഹായത്തോടെ രാജ്യം ഒന്ന് നിവര്‍ന്ന് നില്ക്കാന്‍ തുടങ്ങിയതാണ്‌, അപ്പോഴേക്കും അടുത്ത ദുരിതം എത്തി, ആഭ്യന്തര യുദ്ധങ്ങളുടെ രൂപത്തില്‍.
ഇനിയൊരു പ്രളയം ഒഴിവാക്കാനായി പ്ലാന്‍ ചെയ്ത പദ്ധതികളില്‍ പലതും തുടക്കത്തിലേ തന്നെ നിര്‍ത്തിക്കൊണ്ട്, അങ്ങിനെ കുമിങ്ങ്താങ്ങ് സര്‍ക്കാര്‍ ചൈനയില്‍ നിന്ന് പടിയിറങ്ങി. പിന്നീട് മാവോ സേതുങ്ങിന്‍റെ നേതൃത്വത്തില്‍ അധികാരത്തില്‍ കയറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്, യാങ്ങ്‌സി നദിയിലെ പ്രളയ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ടത്.
പക്ഷെ വീണ്ടും അനവധി വര്‍ഷങ്ങള്‍ എടുത്തു, പദ്ധതിയില്‍ പറഞ്ഞത്ര ഡാമുകള്‍ പണിഞ്ഞ് പ്രളയമെന്ന ഭീഷണിക്കെതിരെ അല്പമെങ്കിലും മുന്‍കരുതലുകള്‍ എടുക്കാന്‍.
എന്നിട്ടും പ്രളയങ്ങള്‍ ചൈനയെ വെറുതെ വിട്ടോ?
ഇല്ലെന്നാണ് ഉത്തരം.
ഒന്നിലധികം മഹാപ്രളയങ്ങളാണ് പതിറ്റാണ്ടുകള്‍ക്കിടയില്‍ ചൈന വീണ്ടും വീണ്ടും നേരിട്ടുകൊണ്ടിരുന്നത്.
ചിലപ്പോള്‍ ഭൂമിയുടെ ഘടന കൊണ്ട് സംഭവിക്കുന്നതാകാം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആകാം, പ്ലാനിങ്ങിലെ അപാകതകള്‍ ആകാം, അല്ലെങ്കില്‍ മനുഷ്യന്‍ പ്രകൃതിക്ക് ഏല്‍പ്പിച്ച് കൊണ്ടിരിക്കുന്ന ആഘാദങ്ങള്‍ക്കുള്ള മറുപടികള്‍ ആകാം.
എന്തൊക്കെയായാലും തടയാന്‍ ചെയ്ത് വച്ചിരിക്കുന്ന എല്ലാറ്റിനെയും തരിപ്പണമാക്കിക്കൊണ്ട്, പ്രകൃതി ഇനിയും തന്‍റെ ക്രോധഭാവം പുറത്തെടുക്കുക തന്നെ ചെയ്യും. അതിനൊപ്പം മനുഷ്യനും, തന്‍റെ സഹജീവികളെ രക്ഷിക്കാനും, ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ഒക്കെയുള്ള പഠനങ്ങളും, പരീക്ഷണങ്ങളും, പരിശീലണങ്ങളും തുടരും. അങ്ങിനെ മാത്രമല്ലേ നമുക്ക് ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും കുറയ്ക്കാന്‍ ഒക്കൂ...
മേല്പറഞ്ഞത് സത്യത്തില്‍ ചരിത്രം മാത്രമല്ല, ഒരു വലിയ പാഠം കൂടിയാണ്.