A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗ്ലാഡിയേറ്റർ കഥകളിലെ യാഥാർഥ്യം::::




കാണികളെ രസിപ്പിക്കാൻ വേണ്ടി പോരടിച്ചുമരിക്കുന്ന അടിമപ്പോരാളികൾ! പുരാതന റോമിലെ ഗ്ലാഡിയേറ്റർമാരെക്കുറിച്ച് ചരിത്രം പറയുന്നത് ഇങ്ങനെയാണ്. എന്നാൽ യഥാർഥത്തിൽ അവർ ആരായിരുന്നു എന്ന് പരിശോധിക്കാം.
മരണം വരെ ഏറ്റുമുട്ടുന്നവരായിരുന്നു ഗ്ലാഡിയേറ്റർമാർ എന്ന് ചരിത്രം പറയുന്നു. ആളുകൾ ആർത്തിരമ്പുന്ന ആംഫി തീയേറ്ററുകളിൽ ചക്രവർത്തിയുടെയും മറ്റു പ്രമാണിമാരുടെയും സാന്നിധ്യത്തിൽ അവർ പോരാടും. മുഖാവരണങ്ങളും പടച്ചട്ടയുമണിഞ്ഞ്, കയ്യിൽ വലിയ വാൾ പിടിച്ച് അവർ നടത്തുന്ന യുദ്ധം റോമിലെ പ്രധാന വിനോദമായിരുന്നത്രെ!
റോമിലെ അടിമകളായ യുദ്ധതടവുകാരിൽ നിന്നും കുറ്റവാളികളിൽ നിന്നും തിരഞ്ഞെടുക്കുന്ന പോരാട്ട വീര്യമുള്ളവർക്ക് പരിശീലനം നൽകിയാണ് ഗ്ലാഡിയേറ്റർമാരാക്കുക. എതിരാളികൾ ചിലപ്പോൾ പട്ടിണിക്കിട്ട ക്രൂരമൃഗമോ മറ്റൊരു ഗ്ലാഡിയേറ്ററോ ആകാം. വിജയിക്കുന്നവർ സ്വതന്ത്രനാകും.
നാലാം നൂറ്റാണ്ടുമുതലാണ് ഈ വിനോദത്തിന് പ്രിയമേറിയത്. അക്കാലത്ത് റോമിൽ 186 ഗോദകൾ ഉണ്ടായിരുന്നു എന്നാണ് കണക്ക്. വർണിച്ചെഴുതിയ ഗ്ലാഡിയേറ്റർ കഥകൾ പക്ഷെ, ആവശ്യത്തിലധികം നിറം ചാലിച്ചവയാണെന്നാണ് പിന്നീടുള്ള പഠനങ്ങൾ കണ്ടെത്തിയത്. ഗ്ലാഡിയേറ്റർ യുദ്ധങ്ങളിൽ രക്ത ചൊരിച്ചിൽ ധാരാളമായിരുന്നെങ്കിലും അവർ മരിക്കാനായി നിയോഗിക്കപ്പെട്ടവർ മാത്രമായിരുന്നില്ലത്രേ. ഇപ്പോഴത്തെ കാറോട്ടക്കാരെപ്പോലെ ആയിരുന്നു ഗ്ലാഡിയേറ്റർമാർ എന്നാണ് ഓസ്‌ട്രിയയിലെ പുരാവസ്തു ഗവേഷകനായ പ്രഫസർ ഫ്രിറ്റ്സ് ക്രിൻസിംഗറിന്റെ അഭിപ്രായം. ജീവൻപോലും അപായപ്പെടുത്തി സാഹസിക കൃത്യങ്ങളിലൂടെ മറ്റുള്ളവരെ രസിപ്പിക്കുന്ന ഗ്ലാഡിയേറ്റർ പോരാട്ടമികവ് തെളിയിച്ചവരാണ്. അവർ കൊല്ലപ്പെടാതെ നോക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. പല ഗ്ലാഡിയേറ്റർ പോരാട്ടങ്ങളും റഫറിമാരാണ് നിയന്ത്രിച്ചിരുന്നത്.
എ. ഡി 200-നും 300-നും ഇടയ്ക്ക് മരിച്ച ചില ഗ്ലാഡിയേറ്റർമാരുടെ ഭൗതികാവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ അവരിൽ പലരും വിദഗ്ധ ചികിത്സ ലഭിച്ചവരായിരുന്നു എന്നാണ് കണ്ടെത്തിയത്.
വെറും കുറ്റവാളികളായിരുന്നെങ്കിൽ ഗ്ലാഡിയേറ്റർമാർക്ക്‌ ചികിത്സ നൽകിയതെന്തിന്..? ഈ ചോദ്യമാണ് ഗവേഷകരെ കുഴക്കിയത്. ഗ്ലാഡിയേറ്റർമാർ റോമിൽ ബഹുമാനിക്കപ്പെടുന്നവരായിരുന്നു എന്നാണ് ഇതിനർഥം. അവരുടെ കരുത്തും ധൈര്യവും കഴിവും അംഗീകരിക്കപ്പെട്ടിരുന്നു. ചികിത്സക്ക് സ്വന്തമായി ഡോക്ടർമാർ പോലുമുള്ളവരായിരുന്നു പല ഗ്ലാഡിയേറ്റർമാരും. പോരാട്ടങ്ങളുടെ നടത്തിപ്പുകാർ ഗ്ലാഡിയേറ്റർമാരുടെ സുരക്ഷയിൽ അതീവ ശ്രദ്ധാലുക്കളായിരുന്നു.
ക്രിക്കറ്റിന്റെയും മറ്റും റെക്കോഡുകൾ സൂക്ഷിക്കാറില്ലേ? ഇതുപോലെ ഓരോ ഗ്ലാഡിയേറ്റർമാരുടെയും ജയപരാജങ്ങളുടെ കണക്കുകൾ സൂക്ഷിച്ചിരുന്നു. വെറും കൊലപാതക മത്സരമായിരുന്നെങ്കിൽ ഇതൊന്നും സൂക്ഷിക്കേണ്ട ആവശ്യമില്ലല്ലോ.
കാഴ്ചക്കാരുടെ അഭിപ്രായമനുസരിച്ച് പോരാട്ടങ്ങളുടെ ഗതി തിരിച്ചുവിടാൻ പ്രത്യേക ജൂറിമാർ ഉണ്ടായിരുന്നത്രേ. മത്സരങ്ങളിൽ ഇടവേളകൾ അനുവദിച്ചിരുന്നു. തോറ്റ പലരും കൊല്ലപ്പെടാതെ തിരിച്ചുവന്ന സംഭവങ്ങളും ഉണ്ടായിട്