ആ..ആ..ആ
വിഷുപ്പക്ഷി ചിലച്ചു നാണിച്ചു ചിലച്ചു
വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു
വസുമതീ നീ യുവതിയായ രഹസ്യം
എല്ലാരുമെല്ലാരും അറിഞ്ഞു
ഉദയ സരസ്സിൽ കുളിച്ചു നീ
മഞ്ഞിൻ ഉടയാടകളും ഉടുത്തു
അരുവിക്കരയിലെൻ ആരോമലേ നിന്റെ
അരുണപാദങ്ങൾ പതിഞ്ഞു........
മധു ആലപ്പുഴയുടെ ഈ വരികൾ അറിയാത്ത മലയാളികൾ ആരും തന്നെയുണ്ടാവില്ല... കണ്ണൂർ രാജൻമാഷ് അതിനെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ആക്കിയ ഗാനം...
എന്നാലും
#വിഷുപക്ഷി എന്നത് പുതു തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായിരിക്കും. വിഷുക്കാലമായാല്‍ ”വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന പക്ഷിയാണ് വിഷുപ്പക്ഷി. വിഷുപ്പക്ഷിയെ ചക്കയ്ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണങ്ങിളി, കതിരുകാണാ കിളി എന്നെല്ലാം പലരും വിളിക്കാറുണ്ട്.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് . (ഇംഗ്ലീഷ്:Indian Cuckoo). ഇതിന്റെ ശാസ്ത്രീയനാമം Cuculus micropterus എന്നാണ്. . പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവും ഇതുതന്നെയാണ് (മേടം-ഇടവം/ഏപ്രിൽ-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് "ചക്കയ്ക്കുപ്പുണ്ടോ" എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്. കുകുലിഡെ കുടുംബത്തില്‍ പെട്ട ഈ പക്ഷിയുടെ ശാസ്ത്രനാമം കുകുലിഡെ മൈക്രോപ്റ്ററസ് എന്നാണ്. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനായാണിത് ഏപ്രില്‍ മാസത്തോടെ ഇവിടെയെത്തുന്നത്. കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ് കുയിലിനെപ്പോലെ ഇതും മുട്ടയിടുക.മുട്ട വിരിയാൻ 12 ദിവസമാണ് വേണ്ടത്.
വിഷുപ്പക്ഷിയെകണ്ടവര്‍ ചുരുക്കമായിരിക്കും. മങ്ങിയ ചാരനിറമുള്ള ഏകദേശം പുള്ളിക്കുയിലിനെപ്പോലെയിരിക്കുന്ന കുറികി തടിച്ച ശരീരമാണിതിന്.
നാണം കുണുങ്ങി പക്ഷിയായതു കാരണം കണ്ടുകിട്ടുക എളുപ്പമല്ല. ആൺപക്ഷിയും ഏകദേശം പെൺപക്ഷിയും ഒരുപോലെയിരിക്കും. പെൺപക്ഷിയുടെ കഴുത്തിൽ ആൺപക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണ്. നെഞ്ചിലും വാലിലും കൂടുതൽ ബ്രൗൺ നിറവുമായിരിക്കും. പക്ഷിയുടെ കൂവലിന് നാലു നോട്ടുകളുണ്ട്. അതിനാൽ പല തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്.
ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് ഇന്ത്യയിൽ മുട്ടയിടുന്ന കാലം. മറ്റു സ്ഥലങ്ങളിൽ മുട്ടയിടുന്ന കാലത്തിന് വ്യത്യാസമുണ്ട്.