എന്റെ ഒരു സുഹൃത്തിനുനുണ്ടായ അനുഭവമാണ് ഇവിടെ പങ്കു വക്കാൻ പോകുന്നത് , കുറച്ചു ദിവസം മുൻപ് രാത്രി സമയം കാമുകിയുമായി കോളിങ്ങിൽ ആയിരുന്നു അവൾ സ്കൂളിൽ നിന്നും സ്റ്റഡി ടൂറിന് പോയതായിരുന്നു, അതു കൊണ്ടു തന്നെ രണ്ട് പേരും സമയം പോയതറിഞ്ഞിരുന്നില്ല, വീടിന് പുറത്തുള്ള റോഡിലുടെ നടന്നു നടന്നു സമീപത്തെ ഒരു ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അവൻ സംസാരിച്ചിരുന്നത്, സമീപത്ത് ഒരു പഴയ ബ്രാഹ്മണ ഇല്ലം ഉണ്ട്, അവിടത്തെ തറവാട് ക്ഷേത്രം ആണത്, ഒരു 1, 1-30 സമയം ആയിക്കാണും അവിടെ നിന്ന് സംസാരിക്കുമ്പോൾ പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു.... പഴയ കാല വീടുകളിൽ കാണുന്ന വാതിലുകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തരം ശബ്ദം...... ആ പരിസരത്തു അത്തരം ഒരു വാതിൽ ഇല്ല താനും, എന്തായാലും അവൻ ആകെ പേടിച്ചു അവിടെ നിന്നും ഓടി, പിന്നിൽ നിന്നും ആരോ കൂടെ ഓടുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു, ഒരു വിധം അവൻ ഓടി വീടിനടുത്തെത്തി, വീടിനു പുറത്തുള്ള ബാത്‌റൂമിൽ ഓടിക്കയറി വാതിൽ പൂട്ടി, ബാത്‌റൂമിനു ചുറ്റും കുറെ നേരം ആരോ വട്ടം ചുറ്റി കൊണ്ടിരുന്നു കുറച്ചു സമയം, അപ്പോഴേക്കും അവനാകെ ഭയന്നു പോയിരുന്നു.പുറത്തു നിന്ന് അനക്കമൊന്നും ഉണ്ടാകാതെ ആയപ്പോൾ അവൻ പതുക്കെ വാതിൽ തുറന്നു വീട്ടിലേക്കോടി കയറി.അവന്റ അനിയനും ഈ സമയം വീടിനു ചുറ്റും എന്തോ ഓടുന്ന തരത്തിൽ ഉള്ള ശബ്ദം കേട്ടു പുറത്തിറങ്ങിയതായിരുന്നു രണ്ടു പേരും ഒരേ ശബ്ദം തന്നെ ആയിരുന്നു കേട്ടിരുന്നത്.എന്തായാലും അതോടെ രാത്രി സമയങ്ങളിലെ കാളിംഗ് കുറക്കേണ്ടി വന്നു.....അവൻ മാത്രം അല്ല അവന്റെ സുഹൃത്തുക്കളായ ഞങ്ങൾക്കും.