നമ്മുടെ നഖത്തിന്റെ അത്രയും വലുപ്പമേ ഉണ്ടാകൂ. മഡഗാസ്‌കറിലെ നോസി ഹര എന്ന ഐലന്റിലാണ് ഇവ വസിക്കുന്നത്. ബ്രൂക്കേഷ്യ മൈക്ര അഥവ മഡഗാസ്‌കര്‍ കുള്ളന്‍ ഓന്ത്. ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ചെറിയ ഓന്തുകളാണ് ഇവ. 2012-ല്‍ ജര്‍മ്മനിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞന്മാര്‍ നടത്തിയ അന്വേഷണത്തിലാണ് ഓന്തുകളുടെ കുടുംബത്തില്‍പെട്ട പുതിയ ഇനത്തെ കണ്ടെത്തുന്നത്. മഡഗാസ്‌കറിലെ കാടുകളില്‍ ജീവിക്കുന്ന ഇവ രാത്രിയില്‍ ഉറങ്ങുന്നതിനായി മരത്തിന്റെ കൊമ്ബുകളുടെ മുകളില്‍ 4 ഇഞ്ച് ഉയരത്തില്‍ വരെ കയറുന്നു. ഫ്രാങ്ക് ഗ്ലോ എന്ന റിസര്‍ച്ചറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തുന്നത്. പുതിയ നാല് ഓന്ത് ഇനങ്ങളില്‍ പെട്ട ഒന്നാണ് ബ്രൂക്കേഷ്യ മൈക്ര.ഇവയുടെ പരമാവധി വളര്‍ച്ച 29 മില്ലിമീറ്റര്‍ (1 ഇഞ്ച്) ആണ്. ഇവയ്ക്ക് ചാരനിറമോ ബ്രൗണ്‍ നിറമോ ആണ്. നിറം മാറാനുള്ള കഴിവും ഇവയ്ക്കുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ചെറിയ ഇനം ഈച്ചകളും മറ്റു പ്രാണികളുമാണ് ഇവയുടെ ഭക്ഷണം.
മഡഗാസ്‌കറിലെ കുള്ളന്‍ ഓന്തുകള്‍