ഹനുമാൻ മൃതസഞ്ജീവനി കണ്ടെത്താനാകാതെ സഞ്ജീവി മല മുഴുവനായി എടുത്ത് പറക്കുന്ന വഴിയിൽ അതിന്റെ ഒരു ഭാഗം അടർന്നു വീണുണ്ടായ മരുത്വാമലയുടെ ഭാഗമാണ് ഈ പർവത മേഖല എന്നൊരു കഥയുണ്ട്. അതിനാൽ മൃതസഞ്ജീവനി ഇവിടുണ്ടെന്നും പറയപ്പെടുന്നു. അത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെങ്കിലും മറ്റു പല ഔഷധച്ചെടികളുടെയും ഒരമൂല്യ കലവറയാണ് അഗസ്ത്യമല. അതിനാലാണ് ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്കായി ഇവിടം പ്രഖ്യാപിച്ചതും. 2001ൽ ബയോസ്ഫിയർ റിസർവ്വായി പ്രഖ്യാപിക്കപ്പെട്ട ഈ വനമേഖലയിൽ നിന്നാണ് നെയ്യാർ, കരമനയാർ, വാമനപുരം നദി, താമ്രപർണി തുടങ്ങിയ തെക്കേ ഇന്ത്യയിലെ ചില പ്രധാന നദികൾ ഉത്ഭവിക്കുന്നത്. യുനെസ്കോയുടെ വേൾഡ് നെറ്റ്വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്വിലും ഈ വനമേഖല ഉൾപ്പെട്ടിരിക്കുന്നു. 1868 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടം തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ദേവന്മാർക്ക് വഴി മുടക്കി നിന്ന പർവ്വതഭീമൻ. അവരുടെ അപേക്ഷ പ്രകാരം അഗസ്ത്യമുനി വന്ന് തനിക്ക് കടന്നു പോകാൻ വഴി ആവശ്യപ്പെട്ടു. അദ്ദേഹത്തിന് വഴി നൽകാൻ തല കുനിച്ചു കൊടുത്തു അവൻ. താൻ മടങ്ങി വരുന്ന വരെ അപ്രകാരം നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം മടങ്ങി വന്നില്ലെന്നും അന്നു മുതൽ തല കുനിച്ചുള്ള നിൽപ്പാണെന്നും മറ്റൊരു കഥ കേട്ടിട്ടുണ്ട്. അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ച സ്ഥലമാണെന്നും പറയപ്പെടുന്നു. അഗസ്ത്യനാണ് ഇവിടുത്തെ ആരാധനാമൂർത്തി. പർവത നെറുകയിൽ അഗസ്ത്യവിഗ്രഹം വച്ച് പൂജ നടത്തുന്നു. കാടറിയാവുന്ന കാണി വിഭാഗത്തിനാണ് പൂജാ നടത്തിപ്പ് ചുമതല. മാലയിട്ട് വ്രതമെടുത്താണ് ഭക്തർ അഗസ്ത്യനെ കണ്ടു തൊഴാൻ വരുന്നത്. പൊങ്കാലപ്പാറയിൽ പൊങ്കാലയിട്ട് അത് മലകയറി അഗസ്ത്യന് നേദിച്ച് ഭക്തർ മലയിറങ്ങും. പൂജാസാധനങ്ങൾ ഉൾപ്പടെയുള്ളവ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മലമുകളിൽ ഉപേക്ഷിക്കപെടുന്നത് സങ്കടകരമാണ്. അത് എന്തായാലും അഗസ്ത്യനെ സന്തോഷിപ്പിക്കുന്നുണ്ടാവില്ല തീർച്ച. കാടും മലയുമൊക്കെ മലിനമാകാതെ സൂക്ഷിക്കുക. അതാണ് അവിടെ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ പ്രാർത്ഥനയും പൂജയുമൊക്കെ. ഭക്തി കൂടുന്നത് മലിനീകരണം കൂട്ടുമെന്ന് പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്.
സന്ദർശകർക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ഇവിടെ. ഒരു ദിവസം 100 പേർക്ക് മാത്രമാണ് പ്രവേശനം. പിക്കറ്റ് സ്റ്റേഷനിൽ ലഗേജ് മുഴുവൻ അഴിച്ചു പരിശോധിക്കും. പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നാൽ പൂജാസാധനങ്ങളും മറ്റും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ പലരും മലമുകളിൽ ഉപേക്ഷിക്കുന്നു. അതുപോലെ മദ്യപാനവും പുകവലിയും കർശനമായി നിരോധിച്ചിരിക്കുന്നു. കുപ്പിയിലെ വെള്ളം വരെ തുറന്നു നോക്കും മിക്സ് ചെയ്ത് മദ്യം കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ. എന്നാൽ യാത്രയ്ക്കിടയിൽ പലരും പലയിടങ്ങളിലും മദ്യപിക്കുന്നത് കണ്ടു. ഇത്തവണത്തെ യാത്രയിൽ പത്തുപേരടങ്ങിയ ഒരു സംഘത്തെ കണ്ടുമുട്ടി. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. മല കയറുമ്പോൾ യാത്രയെപ്പറ്റി ഒരുപാട് വാചാലരായ അവർ വൈകിട്ട് മലയിറങ്ങി അതിരുമല ക്യാമ്പിനു പിന്നിലെ കാട്ടരുവിയിൽ ഞങ്ങൾ കുളിക്കാൻ ചെന്നപ്പോൾ അവിടെ കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയോ അവിടെയുള്ള ഗൈഡുമാരുടെയോ അറിവോടെയല്ലെങ്കിൽ പിന്നെങ്ങനെയാണ് ഇതൊക്കെ. ഇത്ര കഷ്ടപ്പെട്ട് കിലോമീറ്ററോളം കാടും മലയും താണ്ടി വന്നിരുന്നു മദ്യപിക്കുന്നതിൽ എന്ത് സുഖമാണ് കിട്ടുന്നതെന്ന് മനസിലാവുന്നില്ല.
അഗസ്ത്യാര്കൂടം, പശ്ചിമഘട്ടമലനിരകളില് പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്വ്വ
ഔഷധ സസ്യങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ടും, നിബിഡവനങ്ങളാലും, ജലസമൃദ്ധമായ കാട്ടരുവികളാലും അനുഗ്രഹീതമാണ്. സപ്തര്ഷികളിലൊരാളെന്നു ഗണിച്ചു വരുന്ന അഗസ്ത്യമഹര്ഷിയുടെ സാന്നിദ്ധ്യമുള്ള ഗിരിയാണ് അഗസ്ത്യമല. അപൂര്വ്വങ്ങളില് അപൂര്വ്വങ്ങളായ ഔഷധസസ്യങ്ങള് ഇവിടുത്തെ പ്രത്യേകതയാണ്. കഴിച്ചാല് വിശപ്പുവരാത്ത, ഇവിടെ മാത്രം കാണപ്പെടുന്ന ‘അഗസ്ത്യപ്പച്ച’ (ആരോഗ്യപ്പച്ച) യുടെ ഇലകള് വനവാസകാലത്ത് ശ്രീരാമദേവന് കഴിച്ചിരുന്നു
എന്നാണ് കേള്വി. ശ്രീ പാര്വ്വതീപരമേശ്വരന്മാരുടെ മംഗല്യത്തിനോടനുബന്ധിച്ചുണ്ടായ ഭൂമിയുടെ അസന്തുലിതാവസ്ഥ മാറ്റാനും, വിന്ധ്യപര്വ്വതത്തിന്റെ അഹന്ത ശമിപ്പിക്കാനും വേണ്ടി അഗസ്ത്യമുനി ഈശ്വരാജ്ഞയാല് ഹിമാലയത്തില് നിന്നും ദക്ഷിണദിക്കിലേക്കു യാത്രയായി എന്നും, പിന്നീട് ഇവിടെ തന്നെ കഴിച്ചുകൂട്ടിയെന്നും പുരാണത്തില് സൂചനകളുണ്ട്.
സിദ്ധവൈദ്യത്തിന്റെ ആദികര്ത്താവ് ഭഗവാന് ശിവന് ആണെന്നു വിശ്വസിക്കപ്പെടുന്നു. ഭഗവാന് ശിവന് ഭാര്യയായ ഉമയ്ക്ക് സിദ്ധവൈദ്യം ഉപദേശിച്ചു കൊടുത്തുവെന്നും, ഉമയില് നിന്ന് സ്വപുത്രനായ മുരുകനും, മുരുകനില് നിന്ന് നന്ദിയും അതു സ്വായത്തമാക്കിയെന്നുമാണ് ഐതിഹ്യം. നന്ദി ആ അറിവ് തന്റെ പ്രിയ ശിഷ്യനായ അഗസ്ത്യര്ക്കു പറഞ്ഞുകൊടുത്തുവത്രെ. രോഗങ്ങള് മൂലമുള്ള ദുരിതങ്ങള്ക്ക് അറുതിവരുത്താന്
മുനിവര്യന്മാരെല്ലാം ഹിമാലയസാനുവില് സമ്മേളിച്ചു വൈദ്യശാസ്ത്രത്തെപ്പറ്റി ചര്ച്ചകള് നടത്തിയപ്പോള് അതില് അഗസ്ത്യമുനിയും ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം. അതുപോലെ തന്നെ ആയുര്വ്വേദത്തില് പരക്കെ ഉപയോഗിക്കുന്നതും ചരകം, അഷ്ടാംഗഹൃദയം മുതലായ പൗരാണിക ആയുര്വ്വേദസംഹിതകളില് വിവരിച്ചിട്ടുള്ളതുമായ ‘അഗസ്ത്യരസായന’ത്തിനു ആ പേര് സിദ്ധിച്ചതു അഗത്യമുനിയാല് നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ്. ആയുര്വ്വേദഗ്രന്ഥങ്ങളില്
വിവരിച്ചിട്ടുള്ള ‘അകത്തി’യെന്ന ഔഷധത്തിന് ‘അഗസ്തി’യെന്നാണ് സംസ്കൃതനാമം. അഗസ്ത്യമുനിയും ശിഷ്യരും തമിഴ്നാട്ടില് സിദ്ധവൈദ്യം പ്രചരിപ്പിച്ചു എന്നു പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.
മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻമുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.അതേ.. ഇവിടെ വീശിയടിക്കുന്ന കാറ്റിന് ഔഷധങ്ങളുടെ പുനര്‍നവമായ സുഗന്ധമാണ് …. ആകാശം മുട്ടിയുരുമ്മി നില്‍ക്കുന്നപാറക്കെട്ടുകളില്‍ നിന്നു പൊടിഞ്ഞ് ഒഴുകുന്ന തീര്‍ഥജലം…അന്തരീക്ഷത്തില്‍ മൃതസഞ്ജീവനി മന്ത്രത്തിന്റെ അലയൊലികള്‍…ആകാശത്ത് കാടിനെ മുത്തമിടുന്ന മഞ്ഞുപാളികളുടെയും വെള്ളിനൂലുപോലെ നീണ്ടുകിടക്കുന്ന കാട്ടരുവികളില്‍ നിന്നു കുതിച്ചു ചാടുന്ന വെള്ളch ചാട്ടങ്ങളുടെയും വിസ്മയ്ക്കാഴ്ച….
ഇത് അഗസ്ത്യമല…ഒരു പര്‍ണ്ണശാലയുടെ വിശുദ്ധിയും പ്രകൃതിയുടെ അമേയമായ സൌന്ദര്യവും സമ്മേളിക്കുന്ന പുണ്യഭൂമി.
പൂത്തുലഞ്ഞു നില്‍ക്കുന്ന കാടും ഹൃദയഹാരിയായ പുല്‍മേടുകളും താണ്ടി മഞ്ഞു പെയ്യുന്ന മലമുകളിലെത്തിയാല്‍ പ്രകൃതി നമ്മളോട് അലിഞ്ഞു ചേരുന്നു. മലമടക്കുകള്‍ താണ്ടിയെത്തിയ ക്ലേശപൂര്‍ണ്ണമായ യാത്രയുടെ ക്ഷീണം ഇവിടത്തെ കാട്ടില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്നു.
സഹ്യാദ്രിയുടെ തെക്കേ അറ്റത്തു പ്രകൃതിയുടെ പ്രതിരോധമെന്ന പോലെ ഉയര്‍ന്നു നല്‍ക്കുന്ന അഗസ്ത്യമല കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്നു. ആനമുടി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. സമുദ്രനിരപ്പില്‍ നിന്നു 1890 അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന അഗസ്ത്യമല അപൂര്‍വ ഔഷധ സസ്യങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറയാണ്.
നനവാര്‍ന്ന പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇവിടത്തെ വനമണ്ണ് നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെ സ്പോഞ്ച് പോലെ ആയി തീര്‍ന്നിരിക്കുന്നു. വിദേശജൈവജാതികളുടെ കടന്നു കയ റ്റമില്ലാത്ത അഗസ്ത്യമലയും മഴക്കാടുകളും ലോകശ്രദ്ധയിലേക്ക് നീങ്ങുകയാണ്. ലക്ഷണമൊത്ത ജൈവസംരക്ഷണ മേഖലയായി ഈ കൊടുമുടിയെ യുനെസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്. അഗസ്ത്യമുനി ഇപ്പോഴും ഇവിടെ തപസ്സനുഷ്ടിക്കുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്.
അഗസ്ത്യമുനിയുടെയും ശിഷ്യഗണങ്ങളുടെയും ആവാസ കേന്ദ്രം എന്ന നിലയിലും ആയുര്‍വേദത്തിന്റെ സിരാകേന്ദ്രം എന്ന നിലയിലും അഗസ്ത്യമല ഇതിഹാസങ്ങളില്‍ വിരചിതമാണ്. ഭാഗവതത്തിലെ ഗജേന്ദ്രമോക്ഷത്തില്‍ അഗസ്ത്യകൂടത്തെക്കുറിച്ച് വര്‍ണ്ണനയുണ്ട്.
അഗസ്ത്യമലയിലെക്കുള്ള യാത്ര വിവിധ ആവാസവ്യവസ്ഥകളുള്ള വനങ്ങളിലൂടെയാണ്. ചെറുമരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന സവാള പുല്‍മേടുകളും, നനവാര്‍ന്ന നിത്യഹരിത വനങ്ങളും, ചോലക്കാടുകളും ഒക്കെയുള്ള അഗസ്ത്യമല ദര്‍ശനം തീര്‍ഥാടകരുടെ മനസ്സില്‍ വേറിട്ടൊരു അനുഭവമാകും. ഭക്തിയും പ്രപഞ്ചസൗന്ദര്യവും ഒന്നു ചേര്‍ന്നൊരു വിശ്വാസമാണ് അഗസ്ത്യമല നല്‍കുന്നത്. ഈ തീര്‍ഥാടനം ആയുരാരോഗ്യസൗഖ്യത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമായി ഭക്തര്‍ കരുതുന്നു.
കേരളത്തില്‍ വ്യത്യസ്ത മലമ്പാതകളിലൂടെയാണ് തീര്‍ഥാടകര്‍ മല കയറുന്നത്. തമിഴര്‍ അംബാസമുദ്രത്തില്‍ നിന്നു തമിഴ്നാട്ടിലെ വനാന്തര്‍ഭാഗത്തുകൂടി അഗസ്ത്യമലയിലെത്തുന്നു. കാനന മധ്യത്തിലൂടെ ഒരുപാടു പ്രകൃതി സൌന്ദര്യം കണ്‍ കു ളിര്‍ക്കെ കാണാന്‍ തീര്‍ഥാടകര്‍ക്ക് കഴിയുന്നത് നെയ്യാറിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയിലാണ്. പ്രകൃതി പോലും കോ രിത്തരിച്ചു പോകുന്ന പുളിവിഴുന്നാംചെന്ന വെള്ളചാട്ടത്തിനരികിലൂടെയുള്ള യാത്ര തീര്‍ഥാടകര്‍ക്ക് വശ്യസുന്ദരമായ കാഴ്ചകള്‍ ഒരുക്കുന്നു.
യാത്രയില്‍ തീര്‍ഥാടകര്‍ ഇറങ്ങിച്ചെല്ലുന്നത് പ്രകൃതിയുടെ നിഗൂഡതതയിലേക്കാണ് . ഏഴു മടക്കന്തെരിയും താണ്ടി അതിരുമാലയിലൂടെയാണ് അഗസ്ത്യമലയുടെ നിറുകയിലെത്തുന്നത്.
പര്‍വതത്തിന്റെ കിഴക്കുഭാഗത്തുകൂടി മാത്രമേ മലമുകളില്‍ എത്താന്‍ കഴിയൂ. ബാക്കി മൂന്നു ഭാഗവും ചെങ്കുത്തായ ചെരിവുകള്‍ ആണ്. അഗസ്ത്യമലയിലെ ഒരു വിശേഷപ്പെട്ട ദിനമാണ് കുംഭ മാസത്തിലെ ശിവരാത്രി . ഈ നാളില്‍ ഉറങ്ങാതിരുന്ന് അര്‍ദ്ധരാത്രിയിലെ ചന്ദ്രോദയം കാണുന്നത് പുണ്യമായി ഭക്തര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മലമുകളില്‍ സ്ഥാപിച്ച അഗസ്ത്യവിഗ്രഹത്ത്തില്‍ പൂജ നടത്തിയ ശേഷമാണ് ഭക്തര്‍ മലയിറങ്ങുന്നത്.
പ്രകൃതിയെ സ്നേഹിക്കുന്ന ആര്‍ക്കും അത്ര പെട്ടെന്ന് ഈ മലയോടു വിട പറഞ്ഞിറങ്ങാന്‍ കഴിയില്ല.
. ബുക്കിങ്ങിന്: www.forest.kerala.gov.in (2020 ബുക്കിംഗ് കഴിഞ്ഞു, ഇനി 2021) കൂടുതൽ വിവരങ്ങൾക്: Wild life warden Agastyavanam biological park Tel: 0471 236860, 2272182