നൂറ്റാണ്ടുകളായി ചർച്ചചെയ്യപെടുന്നതും പരീക്ഷണങ്ങൾ നടത്തുന്നതുമായ ഒരു വിഷയമാണ് 'ടൈം ട്രാവൽ '. ഒരു മനുഷ്യന് സമയത്തെയോ കാലത്തെയോ മറികടന്നു സഞ്ചരിക്കാനാകുമോ എന്ന ചോദ്യം നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. ആൽബർട്ട് ഐൻസ്റ്റീൻ മുതൽ സ്റ്റീഫൻ hawkings വരെ ഇത്തരമൊരു കണ്ടുപിടുത്തതിന്റെ സാദ്ധ്യതകൾ ലോകത്തിനു മുൻപിൽ വെച്ചിട്ടുണ്ട്. പ്രകാശത്തേക്കാൾ വേഗത്തിൽ ഒരു മനുഷ്യന് സഞ്ചരിക്കാനായാൽ അവനു ഭാവികാലത്തിലേക്ക് എത്തിപ്പെടാം എന്ന് പറയപ്പെടുന്നു. എങ്കിലും ഭൂതകാലത്തേക്ക് ഒരു ടൈം ട്രാവൽ എന്നത് അസാധ്യം എന്നുതന്നെയ്യാണ് ആധുനിക ശാസ്ത്രം പറയുന്നത്. എന്നാൽ ഭൂതകാലത്തേക്ക് യാത്രചെയ്യാൻ സാധിക്കില്ലെങ്കിലും നൂറ്റാണ്ടുകൾ മുൻപുണ്ടായ സംഭവങ്ങൾ ഒരു ടീവിയിൽ എന്നതുപോലെ കാണിച്ചുതരാൻ സാധിക്കുന്ന ഒരു മെഷീൻ കണ്ടുപിടിക്കപ്പെട്ടെന്നും അത് വത്തിക്കാൻ സിറ്റിയിൽ രഹസ്യമായി സൂക്ഷിക്കപെടുന്നുണ്ടെന്നും പറയപ്പെടുന്നു. അതാണ് Chronovisor time viewing മെഷീൻ.
ഒരു ഇറ്റാലിയൻ വൈദികനും ശാസ്ത്രജ്ഞനുമായ Fr. Pellegrino Ernetti (1925–1994) ആണ് ഇത്തരമൊരു മെഷീൻ 1950കളിൽ വികസിപ്പിച്ചെടുത്തത്. ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന സമയങ്ങളിൽ അവൻ സ്വന്തം ശരീരത്തിൽ നിന്ന് ഇലക്ട്രോമാഗ്നറ്റിക് വികിരണങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. ഒരാൾ മരിച്ചാലും ആ വികിരണങ്ങൾ നൂറ്റാണ്ടുകളോളം നശിക്കാതെ ഭൂമിയിൽ നിലനിൽക്കും. ഇത്തരം വികിരണങ്ങൾ വേര്തിരിച്ചെടുത് അതിനെ chronovisor ഉപയോഗിച്ച് ഒരു വീഡിയോ രൂപത്തിൽ പുനർനിർമിക്കാൻ ആവുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. chronovisor ഉപയോഗിച്ച് യേശുക്രിസ്തുവിന്റെ ക്രൂശുമരണം താൻ നേരിട്ട് കണ്ടുവെന്നും തെളിവിനായി ക്രൂശു മരണസമയത്ത് ആകാശത്തേക്ക് നോക്കുന്ന ക്രിസ്തുവിന്റെ ഒരു ചിത്രവും അദ്ദേഹം പരസ്യപ്പെടുത്തി. എന്നാൽ ഇത്തരമൊരു തിയറി മണ്ടത്തരമാണെന്നും ഫാദറിന്റെ കൈവശമുള്ള ചിത്രം മറ്റൊരു പ്രസിദ്ധ ചിത്രവുമായി സാമ്യമുള്ളതാണെന്നും chronovisor എന്നത് വെറുമൊരു കെട്ടുകഥയാണെന്നും വാദിച്ചു. വിവാദങ്ങൾ കത്തികയറിയപ്പോൾ chronovisor ഉപയോഗിക്കുന്നത് സഭ വിലക്കുകയും പിന്നീട് ഇങ്ങനെ ഒരു മെഷീൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും വത്തിക്കാൻ സിറ്റി വിശദീകരണം നൽകി. എങ്കിലും 1994ൽ മരണപ്പെടും വരെ fr.Ernetty chronovisor എന്നത് യാഥ്യാർഥ്യം ആണെന്നും അത് വത്തിക്കാൻ സിറ്റി പൊതുജനങ്ങളിൽ നിന്ന് മറച്ചു പിടിക്കപെട്ടതായും അവകാശപ്പെട്ടു.
വിവാദങ്ങൾ കെട്ടടങ്ങി വർഷങ്ങൾക്കു ശേഷം 2002ൽ മറ്റൊരു വൈദികനും ശാസ്ത്രജ്ഞനുമായ Father François Brune, chronovisor താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും പരീക്ഷണങ്ങളിൽ ഫാദർ Ernetti യോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും Le nouveau mystère du Vatican ("The Vatican’s New Mystery") എന്ന പുസ്തകത്തിൽ വിവരിച്ചു. പൊതുജനങ്ങൾക് പ്രവേശനമില്ലാത്ത പല രഹസ്യങ്ങളും സൂക്ഷിക്കപെടുന്ന വത്തിക്കാൻ സിറ്റിയുടെ രഹസ്യ ലോക്കറിൽ ഇത് ഇപ്പോഴും സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു യന്ത്രം ദുഷ്ടശക്തികളുടെ കൈവശം കിട്ടിയാൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാം എന്നതുകൊണ്ടാണത്രെ ഇത് രഹസ്യമായി സൂക്ഷിക്കപെടുന്നത്.