കായാമ്പൂ കണ്ണിൽ വിടരും..
കമലദളം കവിളിൽ വിടരും..
അനുരാഗവതീ നിൻ ചൊടികളിൽ..
നിന്നാലിപ്പഴം പൊഴിയും.....
കമലദളം കവിളിൽ വിടരും..
അനുരാഗവതീ നിൻ ചൊടികളിൽ..
നിന്നാലിപ്പഴം പൊഴിയും.....
എന്താണ് ഈ കായാമ്പൂ?
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
സമുദ്രനിരപ്പില് നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത - അര്ദ്ധ നിത്യഹരിത വനങ്ങളില് കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ് (Ironwood Tree).കടുംനീല നിറമാണ് കാശാവിന്റെ പൂക്കളുടെ പ്രത്യേകത.അഞ്ചോ.. ആറോ.. വര്ഷത്തില് ഒരിക്കല് പൂക്കുന്ന ഇതിന്റെ പൂവിനെ "കായാമ്പൂ" എന്നും അറിയപ്പെടുന്നു.സാധാരണ ഏപ്രിലിലാണ് കാശാവ് കൂട്ടമായി വിരിയുന്നത്.കുറ്റിക്കായാമ്പൂ, മരക്കായാമ്പൂ, ആറ്റുകനല, കൂവച്ചെക്കി തുടങ്ങിയ കാശാവ് ഇനങ്ങളാണുള്ളത്. കായാവ്, കനലി, അഞ്ജനമരം, ആനക്കൊമ്പി എന്നിങ്ങനെ കാശാവിന് പലപേരുകളുണ്ട്.

ഇന്ത്യയില് ദക്ഷിണേന്ത്യയില് ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം.. കേരളത്തിലെ പശ്ചിമഘട്ടത്തിലും കര്ണ്ണാടകയിലും ശ്രീലങ്കയിലും ധാരാളമായി കാണപ്പെടുന്നു.
സവിശേഷതകൾ
🍃🍃🍃🍃🍃🍃🍃🍃
പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരത്തിൽ വളരുന്ന ഈ ചെടി ഒരു ഔഷധവുമാണ്. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു

കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.
ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴ്ച്ചകൾ വരെ വിശപ്പ് ഇല്ലാതാക്കുമെന്ന് പറയുന്നു. അതിനാൽ വിശപ്പ് അറിയാതിരിക്കാൻ ഉപയോഗിച്ചിരുന്നു.
ഉപയോഗങ്ങൾ
🍃🍃🍃🍃🍃🍃🍃🍃
ഉറപ്പുള്ള തടിയായതിനാൽ കത്തിപ്പിടി, ചെണ്ടക്കോൽ എന്നിവയുടെ നിർമാണത്തിന് കാശാവിന്റെ തടി ഉപയോഗിക്കുന്നു.കന്നു പൂട്ടുന്നവരുടെ വടിക്കും.ജന്തുക്കളുടെ ഉപദ്രവങ്ങൾ തടയുന്നതിനു വേണ്ടി വീടുകളിൽ കാശാവിൻ വടി കരുതിവക്കുന്നവരുണ്ട്.
ഔഷധ ആവശ്യത്തിനും കായാമ്പൂച്ചെടിയുടെ ഇലയും കായും വേരും ഉപയോഗിക്കാറുണ്ട്.

മണ്ണെടുപ്പിനു വേണ്ടി വൻതോതിൽ കുന്നുകൾ ഇടിച്ചു നിരത്തുന്നത് കാശാവിൻ കാടുകളുടെ നിലനില്പിന് ഭീഷണിയായിട്ടുണ്ട്.
ഹിന്ദു ദൈവമായ ശ്രീകൃഷന്റെ നിറത്തിനെ കാശാവ് പൂവിന്റെ നിറവുമായുപമിച്ച് അദ്ദേഹത്തെ കായാമ്പൂ വർണ്ണൻ എന്നു വിളിക്കാറുണ്ട്.