തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ചിത്ര പൗര്‍ണമി നാളില്‍ ഒരു ഉത്സവം നടക്കുന്നു. നൂറ് കണക്കിന് ട്രാന്‍സ്‍ജെന്‍ഡറുകളാണ് അന്ന് കൂവഗം ഗ്രാമത്തില്‍ എത്തുക. ഒന്നേയുള്ളു അവര്‍ക്ക് ആഗ്രഹം, അര്‍ജുനന്‍റെ മകന്‍ അറവാനെ വിവാഹം കഴിക്കുക. ഒരു രാത്രിയാണ് വധുവാകാനുള്ള അവരുടെ സന്തോഷത്തിന് അയുസുള്ളൂ. രണ്ടാംനാള്‍ അറവാന്‍ മരിക്കും. അറവാണികള്‍ വിധവകളാകും.
അറവാന്‍ മഹാഭാരതത്തില്‍ അര്‍ജുനന്‍റെ മകനായിരുന്നു. യുദ്ധത്തില്‍ സ്വന്തം ജീവന്‍ ബലികൊടുത്ത അറവാന് മരിക്കും മുന്‍പ് ലഭിച്ച വരങ്ങളിലൊന്നായിരുന്നു വിവാഹം ചെയ്യാനുള്ള അവസരം. അറവാന്‍റെ വധുവാകാന്‍ ആരും തയാറാകാത്തത് കൊണ്ട് ഭഗവാന്‍ വിഷ്‍ണു മോഹിനിയായി അവതരിച്ച് അറവാനെ വിവാഹം ചെയ്‍തു. ഈ പുരാണകഥ വീണ്ടും ആചരിക്കുകയാണ് കൂവഗം കോവിലില്‍. അറവാന്‍ ആണ് ഇവിടെ പ്രതിഷ്‍ഠ.
കൂവഗം വളരെ ചെറിയൊരു ഗ്രാമമാണ്. ചിത്രപൗര്‍ണമി നാളില്‍ കഥമാറും. വില്ലുപുരത്ത് നിന്ന് വാഹനങ്ങള്‍ ട്രാന്‍സ്‍ജെന്‍ഡറുകളെ കുത്തിനിറച്ച് കൂവഗത്തേക്ക് വരും. ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൂവഗം എന്ന് എഴുതിയ ബസുകളില്‍ കയറിപ്പറ്റാന്‍ ആളുകള്‍ തിക്കിത്തിരക്കും. യുവാക്കള്‍, കുടുംബങ്ങള്‍, കുട്ടികള്‍ എല്ലാവരുമുണ്ട് ഈ ആള്‍ക്കൂട്ടത്തില്‍.
മഞ്ഞള്‍ക്കഷണം താലിയാക്കി ചരടില്‍ കോര്‍ത്താണ് മംഗല്യത്താലി. കാലം മാറുമ്പോള്‍ ഹൃദയത്തിന്‍റെ രൂപത്തിലുള്ള ലോക്കറ്റുള്ള മാലകളുമുണ്ട്. അറവാണികള്‍ക്ക് പൂജാരിയാണ് താലിചാര്‍ത്തുന്നത്.
അമ്പലത്തിന് പുറത്ത് കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പൂജാരി താലികെട്ടുന്നു. മുന്‍കൂട്ടി നേര്‍ന്നിട്ടുള്ള നേര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഈ താലികെട്ട്.
താലികെട്ടിന് പിറ്റേന്ന് കഥകളാകെ മാറുകയാണ്. തിളങ്ങുന്ന പുടവയുടുത്ത മോഹിനിമാര്‍ വിധവകളാകുന്നു.
വെളുത്ത സാരി ചുറ്റുന്നു. മോഹിപ്പിച്ച ചില്ലുവളകള്‍ തല്ലിയുടയ്ക്കുന്നു. മുല്ലപ്പൂക്കള്‍ക്ക് നിറം നഷ്‍ടമാകുന്നു, മണവും.
വിധവകളുടെ കരച്ചിലിന് അവരുടെ ജീവിതവുമായി വല്ലാത്തൊരു ബന്ധവുമുണ്ട്. ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്ക് അറിയാം. മറ്റാരാലും കളിയാക്കപ്പെടാത്ത, താലി ചാര്‍ത്തി ഏറ്റവുംവലിയ ആഗ്രഹം സാധിക്കുന്ന ഒരേയൊരു ദിവസമേ അവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ ഇടയുള്ളൂ എന്ന്.
തങ്ങള്‍ തടുത്താലും വിധി വരുമെന്ന് അറവാണികള്‍ക്കറിയാം. അവര്‍ അതിനെ അനുസരിക്കുകയാണ്. അടുത്ത ചിത്ര പൗര്‍ണമിക്കായി
Text courtesy : radhika r nair
Lord Koothandavar
The festival takes place at the Koothandavar Temple dedicated to Aravan (Koothandavar). The participants marry the Lord Koothandavar, thus reenacting an ancient history of Lord Vishnu/Krishna who married him after taking a form of a woman called Mohini. The next day, they mourn the god Koothandavar's death through ritualistic dances and by breaking their bangles. An annual beauty pageant and several other competitions like singing contests are held.
Basic rights of transgender and transvestite individuals and health care are discussed in seminars too. People from different places attend this festival.
Location From Viluppuram 25 km and from Ulundurpet 15 km.