ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. എന്നാല്‍ മരണത്തെ ഭീതിയോടെ കാണുന്നവരാണ് മനുഷ്യരിലേറെയും. മരണം ഇല്ലാതാക്കാന്‍ പരിശ്രമിച്ച പലരുടേയും കഥ പുരാണങ്ങളിലൊക്കെ കാണാന്‍ കഴിയും. ആയുസ് കൂട്ടുന്നതിനുള്ള പരീക്ഷണങ്ങള്‍ ശാസ്ത്രവും നടത്തിവരുന്നു. എന്നാല്‍ ലോകത്തിലെ ഒരു താഴ്‌വരയിലെ ജീവിതം ആയുര്‍ദൈര്‍ഘ്യെം പതിറ്റാണ്ടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നറിഞ്ഞാലോ? നുണയെന്നു പറയാന്‍ വരട്ടെ, പാകിസ്ഥാനിലെ വടക്ക് ഭാഗത്തുള്ള ആകര്‍ഷണീയമായ താഴ്‌വരയായ ഹന്‍സയില്‍ ആണ് ആളുകള്‍ക്ക് 120 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യം ഉള്ളത്!.
ഭീതിപ്പെടുത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന പാകിസ്ഥാനിലെ അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നാണ് ഹന്‍സ താഴ്‌വര. മലനിരകളില്‍ ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളും, ഇവിടുത്തെ ജനങ്ങള്‍ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇവിടുത്തെ ആളുകളുടെ ആരോഗ്യരഹസ്യം. ഭൂമിയിലേറ്റവും സന്തുഷ്ടരായ ജനത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 1933ല്‍ പുറത്തിറങ്ങിയ ജെയിംസ് ഹില്‍ട്ടന്റെ ലോസ്റ്റ് ഹോരിസോണ്‍ എന്ന നോവലിലെ ഷാന്‍ഗ്രിലാ എന്ന സാങ്കല്‍പ്പിക താഴ്‌വര ഈ ഹന്‍സ താഴ്‌വരയുടെ പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതാണ്.
പഴയ രാജഭരണപ്രദേശമായ ഹന്‍സ, ഗില്‍ഗിറ്റ്ബാള്‍ട്ടിസ്താന്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ട മലനിരകളുടെ താഴ്‌വരയാണ്. വളരെ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഹന്‍സ. മഞ്ഞു മൂടിയ മലകളും, മലനിരകളിലൂടെ ഒഴുകുന്ന ഹരിതനീലിമ നിറത്തിലെ നദിയും, പിങ്കും മഞ്ഞയും നിറത്തിലുള്ള പൂക്കളാല്‍ അലംകൃതമായ താഴ്‌വരയും ഹന്‍സയെ സുന്ദരിയാക്കുന്നു. ക്യാംപിങ്, സ്വിമ്മിങ്, വേട്ട, ഹൈക്കിങ്, ട്രെക്കിങ്, മൗണ്ടനെയറിങ്, മൗണ്ടന്‍ ബൈക്കിങ്, കുതിര സവാരി, സ്‌കൈയിങ്, ഫിഷിംങ്, സഫാരി യാത്രകള്‍, ഗ്ലൈഡിങ്, പ്രകൃതി സ്‌നേഹികള്‍ക്കായി ഇക്കോടൂറിസം ഇവയൊക്കെ ഹന്‍സയുടെ പ്രധാനആകര്‍ഷണങ്ങളാണ്.
അമേരിക്കന്‍യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ഇടമായിരുന്നു ഇവിടം. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെക്കോര്‍ഡ് പ്രകാരം ഒരു വര്‍ഷം ഇപ്പോള്‍ 1000 വിദേശ സഞ്ചാരികള്‍ മാത്രമേ ഹന്‍സ സന്ദര്‍ശിക്കാറുള്ളൂ.
ബുരുഷോയന്നോ എന്നാണ് ഇവിടുത്തെ ആളുകള്‍ അറിയപ്പെടുന്നത്. കഴിക്കുന്നതെന്താണോ അതാണ് നിങ്ങളുടെ ആരോഗ്യം എന്ന് വ്യക്തമാക്കുന്നതാണ് ഹന്‍സ് നിവാസികളുടെ ജീവിതം. കാന്‍സര്‍ വിമുക്ത സമൂഹമായ ഇവരെ പറ്റി വൈദ്യശാസ്ത്ര വിദഗ്ദര്‍ പതിറ്റാണ്ടുകളായി പഠനം നടത്തിവരികയാണ്. സ്വയം കൃഷി ചെയ്ത് വളര്‍ത്തിയ ആപ്രിക്കോട്ടാണ് ഇവിടുള്ളവരുടെ ഇഷ്ടഭക്ഷണം. ക്യാന്‍സര്‍ വരാത്തതിന് കാരണം ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന അമിഡാലിന്‍ വൈറ്റമിന്‍ ബി17 ആണെന്നാണ് ഗവേഷകരുടെ നിഗമനം. അവരുടെ സ്ഥിരമായ ഭക്ഷണരീതിയില്‍ നിന്ന് മാറി രണ്ട് മുതല്‍ നാല് മാസം വരെ ഉണങ്ങിയ ആപ്രിക്കോട്ട് ജ്യൂസുകള്‍ മാത്രം കഴിക്കുന്ന രീതിയും ഉണ്ട്. ആപ്രിക്കോട്ടുകള്‍ വിളയുന്നതിന് മുന്‍പ് ഇവര്‍ പാരമ്പര്യമായിട്ട് തുടര്‍ന്നു വരുന്നൊരു രീതിയാണിത്.
നമ്മുടെ ജീവിതരീതിയും ആയുസ്സും ആരോഗ്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്റെ തെളിവായി മാറുകയാണ് ഹന്‍സ താഴ്‌വര.