ആറുമാസം വരെ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന ഒരു പക്ഷി
രൂപത്തിലും ജീവിതക്രമത്തിലും മറ്റു പക്ഷികളില്‍ നിന്ന് വ്യത്യസ്തരായ പക്ഷികുടുംബത്തെ പൊതുവെ എപ്പോഡിഫോര്‍മീസ് (Apodidae) എന്നാണ് വിളിക്കുന്നത്. ഈ കുടുംബത്തില്‍പെട്ട ഒരിനം പക്ഷിയാണ് ശരപ്പക്ഷികള്‍ (Swifts). നീണ്ട്, നേര്‍ത്ത ചുണ്ടുകളും വലിയ വായുമാണ് ഇവയ്ക്ക്. ചെറിയ ഇനം പ്രാണികളെയാണ് ഇവ ഭക്ഷണമാക്കുന്നത്. മണിക്കൂറില്‍ 200 കി.മീറ്ററിലധികം വേഗത്തില്‍ പറക്കാന്‍ കഴിവുള്ളതിനാലാണ് ഇവയ്ക്ക് ശരപ്പക്ഷി (Swift) എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. കൊമ്ബന്‍ ശരപ്പക്ഷി( Crested treeswift), പനങ്കാക്ക ( Asian palm swift), വെള്ളവയറന്‍ ശരപ്പക്ഷി (alpine swift) എന്നീ ശരപ്പക്ഷികളെ കേരളത്തില്‍ കണ്ടുവരുന്നു.
ഒരിനം കത്രികവാലന്‍ കിളിയായ വയല്‍ക്കോതിക്കത്രിക (Barn swallow)യോടും ദേശാടനക്കിളിയായ വെള്ളക്കറുപ്പന്‍ കത്രിക(Common house martin)യോടും രൂപത്തില്‍ സാദൃശ്യം തോന്നിക്കുന്ന ശരപ്പക്ഷിയാണ് വെള്ളവയറന്‍ ശരപ്പക്ഷി (Alpine swift).
Tachymarptis melba എന്നാണ് ഇവയുടെ ശാസ്ത്രനാമം. ശരപ്പക്ഷികളില്‍ താരതമ്യേന വലുതും വയറിന്റെ അടിഭാഗം വെളുത്തതുമാണ്. വളരെ വലിപ്പം കുറഞ്ഞ കാലുകളായതുകൊണ്ട് സാധാരണ പക്ഷികളെപോലെ നിവര്‍ന്നിരിക്കാന്‍ ഇവയ്ക്ക് കഴിയില്ല. ഇവ തൂങ്ങിക്കിടക്കുകയാണ് പതിവ്. കൂടുതല്‍ സമയങ്ങളിലും ആകാശത്ത് ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ അപൂര്‍വമായേ നിലത്തിറങ്ങാറുള്ളൂ. കൂട് നിര്‍മിക്കാനും മറ്റും മാത്രം. ഇരതേടലും ഉറക്കവും ഇണചേരലുമെല്ലാം പറന്നുകൊണ്ടാണെന്നും കണ്ടെത്തിയിരിക്കുന്നു. ആറു മാസത്തോളം താഴേക്ക് ഇറങ്ങാതെ തുടര്‍ച്ചയായി പറക്കുന്നതായും പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. തണുപ്പുകാലത്ത് ഏഷ്യയുടെ തെക്കുഭാഗങ്ങളിലേക്കും ആഫ്രിക്കന്‍ പ്രദേശങ്ങളിലേക്കും ഇവ സഞ്ചാരം നടത്തുന്നു.