A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പാബ്ലോഎമിലിയോഎസ്കോബാർ ഗിവെറിയ ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്.









ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്. ലോക മയക്കുമരുന്ന് വിപണിയില്‍ മുക്കാല്‍ പങ്കും കൊക്കൈന്‍ സപ്ലെ ചെയ്യുന്ന രാജ്യമാണ് കൊളംബിയ. തൊണ്ണൂറുകള്‍ വരെ കൊളംബിയന്‍ ഡ്രഗ് മാഫിയയുടെ തലവനായിരുന്നു എസ്കബര്‍ . ലോകത്തെ പല കള്ളന്മാരെപോലെയും ചാരിറ്റിയെന്ന തുറുപ്പുചീട്ടിന്റെ
പുകമറയിലാണ് എസ്കബര്‍ തന്‍റെ സാമ്രാജ്യം കെട്ടിപൊക്കിയത് അതുകൊണ്ടുതന്നെ വലിയജനസമ്മതും നാട്ടുകാരുടെ ഹീറോയുമായിരുന്നു ഇയാള്‍, കണക്കില്ലാത്ത സ്വത്തുക്കളുടെ ഉടമയായിരുന്ന എസ്കബറുടെ ജീവിതം അത്യാടംബരങ്ങള്‍ നിറഞ്ഞതായിരുന്നു. ഏക്കറുകള്‍ പരന്നുകിടന്ന തന്‍റെ വാസസ്ഥലത്ത് സ്വന്തമായി ഒരു മൃഗശാലപോലുമുണ്ടായിരുന്നു. ചരക്കു കടത്തുവാന്‍ പതിനഞ്ചോളം വലിയ വിമാനങ്ങളും ഹെലികൊപ്ട്ടറുകളും, സബ്മറൈനുകളും സ്വന്തമായി വാങ്ങിയിരുന്നു എന്നത് കേട്ടാല്‍ അയാളുടെ സമ്പത്തിന്റെ ആഴം ഊഹിക്കാം.
നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലതവനായിരുന്നു എസ്കബര്‍ തന്‍റെ മുന്നില്‍ തടസമായി നിന്നവരെ മുഴുവന്‍ എസ്കബര്‍ നിഷ്കരുണം ഇല്ലാതാക്കി. അതില്‍ രാഷ്ട്രീയക്കാരും, ജേര്‍ണലിസ്റ്റകളും, സമൂഹത്തിലെ ഉന്നതരും , സാധാരണ ജനങ്ങളും എല്ലാം ഉള്‍പ്പെടും . രാജ്യത്തെ ഓരോ പോലീസുകാരുടെയും തലയ്ക്കു വിലപറഞ്ഞ എസ്കബോ കൊലയാളികള്‍ക്ക് വലിയ തുകകള്‍ ഓഫര്‍ ചെയ്തു ഏതാണ്ട് 600 പേരെയാണ് ഇത്തരത്തില്‍ വകവരുത്തിയത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എസ്കബര്‍ 1991 ഇല്‍ കീഴടങ്ങി എങ്കിലും വ്യവസ്ഥകള്‍ പ്രകാരം സ്വന്തം ആഡംബര ഗൃഹത്തില്‍തന്നെയാണ് ജീവിച്ചത് കൂട്ടിനു കാവല്‍ തന്‍റെതന്നെ എന്തിനുംപോകുന്ന ക്രിമിനലുകളും, അവിടെയിരുന്നുകൊണ്ട് തന്‍റെ സാമ്രാജ്യം എസ്കബോ നിയന്ത്രിച്ചു. ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ എസ്കബറിനെ മറ്റൊരു ജയിലിലേക്ക് മാറ്റുവാന്‍ ശ്രമിച്ചെങ്കിലും നീക്കം മുന്‍കൂട്ടി അറിഞ്ഞ അയാള്‍ വിദഗ്ധമായി രക്ഷപെട്ടു. അതിനുശേഷം രാജ്യത്ത് നടത്തിയ പല വലിയ ബോംബ്‌ സ്പോടനങ്ങളില്‍ ആയി നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു, ഇതോടുകൂടി ഏതു വിധേനെയും എസ്കബറിനെ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ സമ്മര്‍ധത്തിലായി . ആശയവിനിമയം പോലും വളരെ വിദഗ്ധമായി നടത്തിയിരുന്ന ബുദ്ധിമാനായ എസ്കോബറിനെ കുടുക്കുക എളുപ്പമായിരുന്നില്ല ഒടുവില്‍. UN സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റിന്‍റെ സഹായത്തോടെ കൊളംബിയന്‍ സ്പെഷ്യല്‍ പോലീസ് ഫോഴ്സായ “സേര്‍ച് ബ്ലോക്ക്‌ “നടത്തിയ 16 മാസത്തെ തിരച്ചിലിനൊടുവില്‍ 1993 ഡിസംബര്‍ രണ്ടിന് എസ്കബറുടെ രഹസ്യ സങ്കേതം വളയുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കവേ വെടി വെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ലോകചരിത്രം കണ്ട ഏറ്റവും വലിയ ക്രിമിനലിന്റെ അന്ത്യം അവിടെ നടന്നു.
എസ്കബര്‍ ഭാര്യയേയും മക്കളെയും ജീവന് തുല്യം സ്നേഹിച്ചിരുന്നു പക്ഷെ
ഈ സ്നേഹം തന്നെയാണ് അയാളുടെ അന്ത്യത്തിന് കാരണമായാത് . എവിടെയായാലും അയാള്‍ കുടുംബവുമായി ബന്ധപ്പെടുമെന്ന് സേനക്ക് അറിയുമായിരുന്നു ,കൊളംബ്യന്‍ സേര്‍ച് ബ്ലോക്ക്‌കളുടെ മൂക്കിന്‍ തുംബതുകൂടി വിലസി നടന്ന എസ്കബറെ കണ്ടെതാന്‍ 16 മാസം വേണ്ടി വന്നു എന്ന് പറയുമ്പോള്‍ അയാള്‍ എത്ര ബുദ്ധിമാന്‍ എന്ന് ഊഹിക്കാം . അതിവിദഗ്ദമായി ഫോണുകള്‍ ഉപയോഗിച്ചിരുന്ന എസ്കബറിന്റെ കാള്‍ ട്രേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടായതിനാല്‍ , US ഇന്‍റെ സഹായത്തോടെ പതിനായിരക്കണക്കിനു ശബ്ദങ്ങള്‍ക് ഇടയില്‍നിന്നും അയാളുടെ ശബ്ദം മാത്രം തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയുന്ന voice recognition system ഉപയോഗിച്ച് വായുമാര്‍ഗവും കരമാര്‍ഗവും ഒരുമിച്ചു നടത്തിയ തിരച്ചിലിന് ഒടുവില്‍ മകനോട്‌ നടത്തിയ നീണ്ട സംഭാഷണം പിന്തുടര്‍ന്ന് എസ്കബറിനെ കണ്ടെത്തുകയായിരുന്നു.
പാബ്ലോ എസ്കബറുടെ ജീവിതം ആധാരമാക്കി നിരവധി ബുക്കുകള്‍ എഴുതപ്പെട്ടു, നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു, ടെലിവിഷന്‍ ഡോക്യുമെന്റ്രികള്‍ നിര്‍മിക്കപ്പെട്ടു. വീഡിയോ ഗെയിമുകള്‍ നിര്‍മിക്കപ്പെട്ടു. നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ “Situation Critical” എന്ന പരമ്പരയില്‍ ‘Killing Pablo” എന്ന പേരില്‍ പാബ്ലോ എസ്കബറുടെ ജീവചരിത്രം ചിത്രീകരിച്ചിട്ടുണ്ട്.
നമ്മളിൽ പലർക്കും കേട്ടു പരിചയമില്ലാത്ത പേരാണ്.പക്ഷേ,മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലെ കാറ്റു പോലും ഭയപ്പെട്ടിരുന്ന പേരാണിത്.കൊളംബിയയിലെ ചെറുനഗരമായ മെഡലിയയിൽ രൂപം കൊണ്ട വിനാശകാരികളായ വലിയൊരു അണ്ടർവേൾഡ് നെക്സസ് ആയിരുന്നു മെഡലിയൻ കാർട്ടൽ.
കൊളംബിയൻ അധോലോകത്തെ അവസാനവാക്കായ മയക്കുമരുന്നു വ്യാപാരശൃംഖലയായി മാറിയ മെഡലിയൻ കാർട്ടലിന്റെ സ്ഥാപകനും തലതൊട്ടപ്പനും ആയിരുന്നു പാബ്ലോ എസ്കോബാർ. അമേരിക്കയിലേയ്ക്കുള്ള കൊക്കെയിൻ കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് എസ്കോബാർ ഉൾപ്പെട്ട സംഘമായിരുന്നു.21.9 ബില്ല്യൻ ഡോളറിന്റെ (ഏകദേശം 15,65,95,95,00,000 ഇന്ത്യൻ രൂപ,)
വ്യക്തിഗത ആസ്തി ഏറ്റവും സമ്പന്നനായ ക്രിമിനൽ എന്ന വിശേഷണവും എസ്കോബാറിനു നേടിക്കൊടുത്തു.അന്ന് ആ കാശിനു ഇന്ത്യ മുഴുവൻ കിട്ടും എന്ന് കൂടി ഓർക്കുക.
Don Pablo (സർ പാബ്ലോ)
El Padrino (ദ് ഗോഡ്ഫാദർ)
El Patrón (ദ് ബോസ്സ് )
El Señor (ദ് ലോർഡ് )
El Mágico (ദ് മജീഷ്യൻ)
El Pablito (ലിറ്റിൽ പാബ്ലോ)
El Zar de la Cocaína
(കൊക്കെയ്ന്റെ സാർ ചക്രവർത്തി )
എന്ന് വേണ്ട പാബ്ലോയുടെ വിശേഷണങ്ങൾ ഇന്ന് പറഞ്ഞാൽ തീരില്ല..
റിയോനീഗ്രോയെന്ന കൊച്ചു ഗ്രാമത്തിൽ ഒരു പാവപ്പെട്ട വീട്ടിൽ ജനിച്ച പാബ്ലോ ഡിഗ്രിവരെ ഒരുവിധം പഠിച്ചു.പക്ഷേ,പഠനം മുഴുമിപ്പിക്കാതെ അയാൾ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞു.ആദ്യമാദ്യം വ്യാജ ലോട്ടറി വില്പനയിൽ തുടങ്ങി പതിയെ അവൻ കൊക്കെയ്ൻ വില്പനയിലേക്ക് തിരിഞ്ഞു.സിൽക്ക് റൂട്ട് പോലെ, കൊളംബിയയിൽ നിന്ന് യു.എസിലേക് ആദ്യമായി മയക്കുമരുന്ന് കടത്താനുള്ള "കൊക്കെയ്ൻ റൂട്ട് ' എന്ന സുരക്ഷിത മാർഗം കണ്ടെത്തിയത് പാബ്ലോ എസ്കോബാർ ആണ്.1975-ൽ പ്രവർത്തനം ആരംഭിച്ച പാബ്ലോയുടെ ബിസിനസ് 1980 ആകുമ്പോഴേയ്ക്കും ഒറ്റമാസത്തിൽ 60-80 ടൺ കൊക്കെയ്ൻ കയറ്റിഅയയ്ക്കുന്നത്ര വളർന്നു.അതിനൊപ്പം ഒരു സംഘം എന്തിനും പോന്ന ആൾക്കാരെ പാബ്ലോ വളർത്തിയെടുത്തു.അവർ,ക്രമേണ #മെഡലിയൻ കാർട്ടൽ എന്നറിയപ്പെട്ടു.
കൊളംബിയയിൽ തുടങ്ങി ബൊളീവിയ,പെറു,സെൻട്രൽ അമേരിക്ക,യു.എസ്.എ,പാനമ, എന്നുവേണ്ട യൂറോപ്പിന്റെ ഇരുണ്ട കോണുകളിൽ പോലും വേരോടിയിരുന്ന ഒരു അണ്ടർവേൾഡ് സിൻഡിക്കേറ്റായി ചുരുങ്ങിയ സമയത്തിനുള്ളിൽ മെഡലിയൻ കാർട്ടൽ വളർന്നു. മയക്കുമരുന്ന് കടത്ത്, ആയുധകടത്ത്, അസാസിനേഷൻസ്,ബോംബ് സ്ഫോടനങ്ങൾ,ടെററിസം,തട്ടിക്കൊണ്ട് പോകൽ,എക്സ്ടോർഷൻ,കുഴൽപ്പണം,കൊലപാതകങ്ങൾ,ഗവണ്മെന്റ് അട്ടിമറികൾ എന്ന് വേണ്ട മെഡലിയൻ കാർട്ടൽ കൈവയ്ക്കാത്ത യാതൊരു മേഖലയും അന്ന് ഭൂമിയിൽ ഉണ്ടായിരുന്നില്ല.മയക്കുമരുന്ന് കച്ചവടത്തിൽ അറുപതു മില്യണിന്റെ ലാഭം മാത്രം ഒറ്റദിവസം കൊണ്ട് മെഡലിയൻ കാർട്ടൽ ഉണ്ടാക്കിയിരുന്നു എന്ന് പറയുമ്പോൾ നിങ്ങൾ ഊഹിച്ചു കാണുമല്ലോ ആ ഇന്റർനാഷണൽ നെറ്റ്വർക്ക് എന്തായിരുന്നു എന്ന്!
1976-ൽ 18 കിലോ വൈറ്റ് പേസ്റ്റുമായി
പാബ്ലോയും കൂട്ടാളികളും പിടിക്കപ്പെട്ടു.പണം വാരിയെറിഞ്ഞെങ്കിലും അവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.മാസങ്ങൾ നീണ്ട വിചാരണത്തടവിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ പാബ്ലോ ആദ്യം ചെയ്തത് തന്നെ കസ്റ്റഡിയിൽ എടുത്ത സത്യസന്ധരായ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞു പിടിച്ചു വധിക്കുകയായിരുന്നു. കൈക്കൂലിയിൽ വീഴാത്തവരെ നിർദാക്ഷിണ്യം കൊന്നു കളയുക എന്ന ഡോൺ പാബ്ലോയുടെ നിലപാട് ഇവിടെ തുടങ്ങി.
"പ്ലാറ്റാ ഓർ പ്ലോമോ" (സിൽവർ ഓർ ലെഡ് ) എന്നായിരുന്നു ശത്രുക്കളോട് ഇടപെടുമ്പോൾ ഡോൺ പാബ്ലോ എസ്‌കോബാർ സ്വീകരിച്ചിരുന്ന നിലപാട്. വെള്ളിയാൽ നിർമിക്കപ്പെട്ട നാണയങ്ങൾ അല്ലെങ്കിൽ ഈയത്താൽ നിർമിക്കപ്പെട്ട ബുള്ളറ്റുകൾ എന്നർത്ഥം.അതിന്റെ ഉത്തമോദാഹരണമായിരുന്നു 1989-ൽ തന്റെ ശത്രുവായിരുന്ന ഒരേയൊരു ഒറ്റുകാരനെ വധിക്കാൻ വേണ്ടി നൂറു പേർ സഞ്ചരിച്ചിരുന്ന ഒരു യാത്രാവിമാനം ഒന്നടങ്കം മെഡലിയൻ കാർട്ടൽ ബോംബ് വച്ചു തകർത്തത്.
പണം മഴപോലെ പെയ്തിറങ്ങിയ സമയമായിരുന്നു പിന്നീട്. തന്റെ ബിസിനസ് വിപുലമാക്കാൻ ഡോൺ പാബ്ലോ തന്റെ സമ്പത്ത് ഫലപ്രദമായി വിനിയോഗിച്ചു.മയക്കുമരുന്ന് കടത്തു സുഗമമാക്കാൻ ഒരു ലിയർജറ്റ് (കനേഡിയൻ ബിസിനസ്ക്ലാസ് ജറ്റ്) അടക്കം പതിനഞ്ചു വിമാനങ്ങൾ,ആറു ഹെലികോപ്റ്ററുകൾ എന്നിവയാണ് പാബ്ലോ എസ്കോബാർ വാങ്ങിയത്.
കൊളംബിയയിൽ നിന്ന് യു.എസിലേക്ക് പറക്കുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്ക് വൻതുക ഓഫർ ചെയ്ത് പാബ്ലോ ടയറുകളിൽ കൊക്കെയ്ൻ ഒളിപ്പിച്ചു കടത്തി.ഒരു ദിവസം സ്മഗ്‌ൾ ചെയ്തിരുന്നത് എത്രയായിരുന്നു എന്നുള്ളത് ഇന്നും വ്യക്തമല്ല.പക്ഷേ, പാബ്ലോയുടെ സഹോദരൻ റോബർട്ട് എസ്കോബാർ തന്റെ പുസ്തകത്തിൽ പറയുന്ന മറ്റൊന്നുണ്ട്.കൂറ്റൻ ജലയാനങ്ങൾ വഴിയും പാബ്ലോ തന്റെ ചരക്കൊഴുക്കിയിരുന്നു എന്ന്.അദ്ദേഹത്തിന്റെ ഭാഷ്യത്തിൽ, പാബ്ലോ നടത്തിയ ഏറ്റവും വലിയ സിംഗിൾ കൺസൈൻമെന്റ് ഫിഷ് പേസ്റ്റിനുള്ളിൽ കടത്തിയ ഇരുപത്തിമൂന്ന് ടൺ കൊക്കെയ്ൻ ആയിരുന്നു.മെഡലിയൻ കാർട്ടലിന്റെ അക്കൌണ്ടന്റായിരുന്ന റോബർട്ട്, തന്റെ "എസ്കോബാർ" എന്ന പുസ്തകത്തിൽ പാബ്ലോ വൻകിട കൺസൈൻമെന്റുകൾ നടത്താൻ മാത്രം രണ്ട് അന്തർവാഹിനികൾ വാങ്ങിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്!
കുമിഞ്ഞു കൂടുന്ന പണം പാബ്ലോ തന്റെ ഇഷ്ടത്തിന് ചിലവാക്കി.ആഡംബര കൊട്ടാരങ്ങൾ സ്വന്തമാക്കാൻ പാബ്ലോയ്ക്ക് ഒരുപാടിഷ്ടമായിരുന്നു.ഡോൺ വാങ്ങിയ കൊട്ടാരങ്ങളിൽ ഏറ്റവും മനോഹരമായിരുന്നു
63 മില്യൺ ഡോളർ വില വരുന്ന ഹസിൻഡ ന്യേപ്പോളിസ്.ഏഴായിരം ഏക്കർ വരുന്ന ഈ പാലസിൽ ഒരുപാട് വന്യമൃഗങ്ങൾ നിറഞ്ഞ കൂറ്റൻ സൂ, തടാകങ്ങൾ, സോക്കർഫീൽഡ്, ബുൾഫൈറ്റിംഗ് ഏരിയ,എന്തിനധികം എയർസ്ട്രിപ്പ് വരെ ഉണ്ടായിരുന്നു.!
എങ്ങനെയൊക്കെ ചിലവാക്കിയിട്ടും പാബ്ലോയുടെ വരുമാനം പിന്നെയും മലപോലെ കുന്നു കൂടിക്കൊണ്ടിരുന്നു.! സ്റ്റോക്ക്റൂമുകളിലും വെയർഹൗസുകളിലുമായി സൂക്ഷിച്ചിരുന്ന പണത്തിൽ 2.1 ബില്യൺ ഡോളർ
(പതിനഞ്ചായിരത്തി ഇരുപത്തി എട്ട് കോടി അറുപത്തി അഞ്ചു ലക്ഷം ഇന്ത്യൻ രൂപ) ഓരോ വർഷവും എലി തിന്നു നശിപ്പിച്ചിരുന്ന പണത്തിന്റെ കണക്കാണ് എന്ന് പറയുമ്പോൾ ഒരു ശരാശരി ഇന്ത്യൻ പൗരന്റെ തലയ്ക്കു ചുറ്റും പറക്കുന്ന നക്ഷത്രങ്ങൾ എത്രയായിരിക്കും?
പ്രതാപകാലത്ത് തന്റെ നാടിന്റെ കൂടെ എന്തിനും ഏതിനും പാബ്ലോ ഉണ്ടായിരുന്നു. ലോക്കൽ ഫുട്‌ബോൾ ടീമുകളെ സ്പോൺസർ ചെയ്യൽ മുതൽ സ്റ്റേഡിയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവ നിർമിച്ചു കൊടുക്കാനും പാബ്ലോ ഉത്സാഹം കാണിച്ചിരുന്നു.പാവങ്ങളെ കൈയയച്ചു സഹായിക്കാൻ ഒരു മടിയും ടിയാൻ കാണിച്ചില്ല.തല്ഫലമായി വൻ പബ്ലിക് സപ്പോർട്ട് നേടാൻ പാബ്ലോയ്ക്ക് സാധിച്ചു.റോബിൻഹുഡ് എന്നറിയപ്പെട്ട ഡോൺ 1982-ലെ ചേംബർ ഓഫ് കൊളംബിയൻ റപ്രസന്റേറ്റിവ്സിൽ ഒരു സീറ്റ് നേടിയതോടെ പാബ്ലോയുടെ ജനസമ്മതി വർധിച്ചു. പക്ഷേ, മെഡലിയൻ കാർട്ടലിന്റെ നിഴൽപ്പാടുകൾ ഉയർത്തി കാണിച്ച ഒരു മിനിസ്റ്റീരിയൽ ക്യാംപെയ്ൻ പാബ്ലൊയെ രാജിവയ്ക്കാൻ നിർബന്ധിതനാക്കി.
ദിവസങ്ങൾക്കുള്ളിൽ, ക്യാംപെയ്ൻ നയിച്ച ജസ്റ്റിസ് മിനിസ്റ്റർ ദാരുണമായി വധിക്കപ്പെട്ടു!
സ്മഗ്ലിങ് അതിന്റെ ഔന്നത്യത്തിൽ എത്തിയിരുന്ന കാലത്ത് മെഡലിയൻ കാർട്ടൽ ഒറ്റ ദിവസം കടത്തിയിരുന്നത് 15, 000 കിലോ കൊക്കെയ്ൻ ആയിരുന്നു.70,00000 U$D വരുമാനം ഒറ്റ ദിവസം ഡോൺ പാബ്ലോ എസ്കോബാർ ഉണ്ടാക്കി.പണം കെട്ടുകളാക്കി അടുക്കി വയ്ക്കാൻ ആഴ്ചയിൽ U$D 1000 ( INR 71,000) രൂപയ്ക്ക് റബർബാൻഡുകൾ വാങ്ങിയിരുന്നു എന്ന് പറയുമ്പോൾ നിങ്ങൾ ഊഹിയ്ക്കണം D കമ്പനിയും മെഡലിയൻ കാർട്ടലും തമ്മിലുള്ള അന്തരം!
കൊന്നു തള്ളിയും പണം ചിലവാക്കിയും മടുത്ത ഡോൺ സ്വന്തമായി നിർമിക്കുന്ന ജയിലിൽ പാർപ്പിക്കാമെങ്കിൽ താൻ കീഴടങ്ങാമെന്ന് അറിയിച്ചു. വട്ടം എട്ടേകാലും തിരിഞ്ഞിരുന്ന കൊളംബിയൻ ഗവണ്മെന്റ് മുന്നും പിന്നും നോക്കാതെ സമ്മതിച്ചു.
അതിനു കാരണവും ഉണ്ടായിരുന്നു.ഒരിക്കൽ,കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള ഉടമ്പടി നിലവിൽ വരുത്താൻ ശ്രമിച്ച കൊളംബിയൻ ഗവണ്മെന്റിനു പാബ്ലോ കൊടുത്ത വാഗ്ദാനം ഇതായിരുന്നു. "എക്സ്ട്രഡിഷൻ ട്രീറ്റിയിൽ നിന്ന് എന്നെ ഒഴിവാക്കിയാൽ കൊളംബിയയുടെ കടമായ പത്ത് ബില്യൺ യു.എസ്.ഡോളർ ഞാൻ വീട്ടാം.!"
വാഗ്ദാനം കേട്ടു തലകറങ്ങിയെങ്കിലും അമേരിക്കൻ സമ്മർദ്ദവും പബ്ലിക് ഇമേജും ഭയന്ന് ഗവണ്മെന്റ് വഴങ്ങിയില്ല.അവർ നടപടികളുമായി മുന്നോട്ടു പോയി.അതിന്റെ ഫലം ഭയങ്കരമായിരുന്നു...
#Los_Extraditables എന്ന കുറ്റവാളികളുടെ ലിസ്റ്റ് അടങ്ങുന്ന ഫയൽ പരസ്പര ധാരണയോടെ ഇരുരാജ്യങ്ങളും തയാറാക്കി.ലിസ്റ്റിൽ ഒന്നാമൻ ആരെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.?പരിശോധനയ്ക്ക് വേണ്ടി ഫയൽകൊളംബിയൻ സുപ്രീം കോടതിയിൽ സമർപ്പിച്ചു. മെഡലിയൻ കാർട്ടലിലെ പലരെയും കസ്റ്റഡിയിൽ എടുക്കാൻ ശ്രമം തുടങ്ങി.1985 ഏപ്രിൽ 19ന് അനവധി വാഹനങ്ങളിൽ കുതിച്ചെത്തിയ മെഡലിയൻ കാർട്ടൽ കൊടുങ്കാറ്റു പോലെ സുപ്രീം കോടതി ആക്രമിച്ചു.എതിർത്തവരെയെല്ലാം ഗണ്ണുകൾ നിശ്ശബ്ദരാക്കി. ജഡ്ജിമാർ നെറ്റിയിൽ വെടിയേറ്റ് വീണു.അങ്ങനെ,പുഷ്പം പോലെ കാർട്ടൽ ആ ഫയൽ കൈക്കലാക്കി ഉടമ്പടിയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കി.
ആ ഒരു ഓർമയുള്ള കാരണം കൊളംബിയൻ ഗവണ്മെന്റ് ഡോൺ പാബ്ലോയുടെ മനസാന്തരത്തിന് സമ്മതം മൂളി.
ഡോൺ പാബ്ലോ എസ്കോബാർ തനിക്കു താമസിക്കാൻ ഉണ്ടാക്കിയ ജയിലിന്റെ പേര്.
'ലളിത ജീവിതം' നയിക്കാൻ തീരുമാനിച്ച ഡോൺ തനിക്കു വേണ്ടി ടെലിഫോൺ,കംപ്യുട്ടർ,ഫാക്സ്, സ്റ്റീം ബാത്ത്, നൈറ്റ് ക്ലബ്, ലൈബ്രറി,വാട്ടർഫാൾസ്,ഇന്റർനാഷണൽ കുസിൻ റെസ്റ്റോറന്റ്, സോക്കർഫീൽഡ്, തുടങ്ങിയ നാമമാത്ര സൗകര്യങ്ങളോടെ തന്റെ സ്വന്തം ജയിലിൽ തടവ്ജീവിതം ആരംഭിച്ചു. പക്ഷേ, ജയിലിൽ രണ്ടുപേരെ വധിച്ചതോടെ ഗവണ്മെന്റ് പാബ്ലൊയെ ഒരു സാധാരണ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു.ഇതറിഞ്ഞ നിമിഷം, പാബ്ലോ ജയിലിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു.
4000 കൊലപാതങ്ങളിൽ പാബ്ലോ എസ്കോബാറിന് നേരിട്ട് പങ്കുണ്ടായിരുന്നു. അവയിൽ 200 പേരോളം ജഡ്ജിമാർ ആയിരുന്നു.പത്രക്കാരെ കണ്ണെടുത്താൽ കണ്ടു കൂടാത്ത ഡോൺ പാബ്ലോ ഏതെങ്കിലും ഒരു ജേർണലിസ്റ്റ് തനിക്കെതിരെ എഴുതി തുടങ്ങിയാൽ ആ സീരിസ് അവൻ പൂർത്തിയാക്കരുതെന്ന് തീർത്തും ഉറപ്പു വരുത്തിയിരുന്നു.
അധികാരം നിലനിർത്താൻ വേണ്ടിയുള്ള മെഡലിയൻ കാർട്ടലിന്റെ കുറ്റകൃത്യങ്ങൾ
27,000 കൊലപാതകങ്ങളോടെ കൊളംബിയയെ "ക്രൈം ക്യാപിറ്റൽ ഓഫ് ദ് വേൾഡ്" ആക്കി മാറ്റി.അവയിൽ 600 പേർ പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു.
തങ്ങളുടെ രാജ്യത്തെ യുവതലമുറ മുഴുവനും മയക്കുമരുന്നിന് അടിമപ്പെട്ടു പോകുന്നത് കണ്ട U.S. അധികൃതർ കൊളംബിയൻ ഗവണ്മെന്റിനൊപ്പം ജയിൽ ചാടിയ ഡോൺ പാബ്ലോയ്ക്ക് വേണ്ടി സംയുക്തമായി തിരച്ചിൽ തുടങ്ങി.
കളിയുടെ ഗതി മാറുന്നതറിഞ്ഞ പാബ്ലോ എസ്കോബാർ സുരക്ഷിത താവളങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു.
പക്ഷേ, ഏതൊരു വന്മരവും ഒരിക്കൽ വീണല്ലേ പറ്റൂ... കൊളംബിയൻ പോലീസും U.S. DEVGRU (SEAL Team - 6) എന്നിവരും ചേർന്ന് രൂപം കൊടുത്ത സ്‌പെഷൽ ടാസ്ക് ഫോഴ്സ് ആയ "സെർച് ബ്ലോക്ക് " മെഡലിയൻ വില്ലേജിലെ ഒളിസങ്കേതത്തിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ ഡോൺ പാബ്ലോ എസ്കോബാറിനെ വധിച്ചു.
ആ കുഞ്ഞുഗ്രാമത്തിൽ നടന്ന അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഇരുപത്തി അയ്യായിരം പേരിലധികം ജനങ്ങൾ തടിച്ചു കൂടിയത് ഇത്രയ്ക്ക് കൊടും കുറ്റവാളിയായിട്ടും ജനഹൃദയങ്ങളിൽ ഡോൺ പാബ്ലോയ്ക്ക് ഉണ്ടായിരുന്ന സ്ഥാനം വെളിവാക്കുന്നതായിരുന്നു.
ചിത്രങ്ങൾ : ഡോൺ പാബ്ലോ എസ്കോബാർ,
എൻകൗണ്ടറിന് ശേഷം പാബ്ലോയുടെ ശവശരീരത്തിനരികിൽ "സെർച് ബ്ലോക്ക് " ടീം,
അദ്ദേഹത്തിന്റെ കല്ലറ, ദ് ഇൻഫെയ്മസ് മെഡലിയൻ കാർട്ടൽ.