Peacock spider :- ആസ്ട്രേലിയയിൽ കാണപ്പെടുന്ന വളരെ ചെറിയ ഒരു ചിലന്തി വർഗ്ഗമാണ് Peacock spider അഥവാ മയിൽ ചിലന്തി. ഇവയ്ക്ക് ഈ പേര് കിട്ടാനുള്ള കാരണം, ഇണയെ ആകർഷിക്കുവാനായി ആൺ ചിലന്തികൾ ബഹുവർണ്ണത്തിലുള്ള പിൻഭാഗം വിരിച്ച്, മയിലിനെപ്പോലെ നൃത്തം ചെയ്യും എന്നതുകൊണ്ടാണ്..!!!
ഏകദേശം 5-മില്ലീമീറ്റർ മാത്രം വലിപ്പമുള്ള മയിൽ ചിലന്തികൾ വിവിധ വർണ്ണങ്ങളിൽ കാണപ്പെടുന്നു.ഇവയുടെ ശരീരത്തിലെ നിറങ്ങളെല്ലാം വളരെ വ്യക്തമായി തെളിഞ്ഞ് കാണുന്നതിനുള്ള കാരണം മയിൽചിലന്തി കളുടെ ശരീരത്തിലെബ്ലാക്ക് പിഗ്‌മെൻ്റു കളാണ്.
മഴവില്ലിലെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ വിവിധ വർണ്ണങ്ങൾ വിരിയിച്ച് നൃത്തം ചെയ്യുന്ന ഇവക്ക്, "മഴവിൽച്ചിലന്തി"
(Rainbowspider) എന്ന പേരുമുണ്ട്. മയിൽച്ചിലന്തികളുടെ നൃത്തവും മഴവിൽ വർണ്ണങ്ങളും കാണണമെങ്കിൽ നമുക്ക് ശക്തിയേറിയ ലെൻസ് ആവശ്യമാണ്, കാരണം ഇവയുടെ വലിപ്പക്കുറവ് തന്നെ..!!!
(Rainbowspider) എന്ന പേരുമുണ്ട്. മയിൽച്ചിലന്തികളുടെ നൃത്തവും മഴവിൽ വർണ്ണങ്ങളും കാണണമെങ്കിൽ നമുക്ക് ശക്തിയേറിയ ലെൻസ് ആവശ്യമാണ്, കാരണം ഇവയുടെ വലിപ്പക്കുറവ് തന്നെ..!!!
മയിൽചിലന്തി ഇനത്തിൽപ്പെട്ട അൻപതോളം ചിലന്തി വർഗ്ഗങ്ങൾ ആസ്ട്രേലിയയിലുണ്ട്. കാഴ്ചയിലും, നിറത്തിലും ഇവ വിത്യസ്ഥങ്ങളാണെങ്കിലും, നൃത്തത്തിലും, ജീവിതരീതിയുടെയും കാര്യത്തിൽ ഇവ ഒരു പോലെയാണ്. നല്ല കാഴ്ചശക്തിയുള്ള മയിൽ ചിലന്തികൾ സമർത്ഥരായ വേട്ടക്കാരുമാണ്. തന്നെക്കാൾ നാല് മടങ്ങ് വലിപ്പം കൂടിയ ഇരകളെപ്പോലും ഇവ പിടികൂടി ഭക്ഷണമാക്കുന്നു . ഇരയെ ഓടിച്ച് പിടികൂടുന്നതാണിവയുടെ രീതി. സ്വന്തം വലിപ്പത്തിൻ്റെ 40-മടങ്ങ് ദൂരം ചാടാനാവുന്ന മയിൽ ചിലന്തികൾ ചെറിയ പുഴുക്കൾ, പുൽച്ചാടി, ഉറുമ്പ് എന്നിവയെ വേട്ടയാടി ജീവിക്കുന്നു. ഇരയെപിടികൂടാനായി വല നെയ്യുന്ന സ്വഭാവം ഇവയ്ക്കില്ല..!!!
ആൺ ചിലന്തികൾക്ക് മാത്രമാണ് ബഹുവർണ്ണത്തിലുള്ള പിൻഭാഗം ഉള്ളത്. ഇത് പീലികളല്ല, പിന്നിൽ ഇരുവശങ്ങളിലുമായി താഴേക്ക് മടക്കിവയ്ക്കാവുന്ന ഭാഗം വിടർത്തിയാണിവ നൃത്തം ചെയ്യുക. എന്നാൽ മടക്കിവയ്ക്കാൻ പറ്റാത്ത, വിശറി പോലുള്ള പിൻഭാഗമുള്ള മയിൽ ചിലന്തി കളുമുണ്ട്..!!
പെൺചിലന്തികൾക്ക് തവിട്ട് നിറമാണുള്ളത്. ഇവയ്ക്ക് ബഹുവർണ്ണങ്ങളുമില്ല. പെൺ ചിലന്തികളെ ആകർഷിക്കാനായി ആൺ ചിലന്തികളുടെ നൃത്തം 4-മുതൽ 50-മിനിട്ട് വരെ നീണ്ടു നിൽക്കാറുണ്ട്. ഇവിടെ പെണ്ണിൻ്റെ തിരുമാനം അനുസരിച്ചായിരിക്കും, തുടർന്നുള്ള കാര്യങ്ങൾ..!!
പെൺ ചിലന്തിക്ക് താൽപര്യമില്ലാത്തപ്പോൾ നൃത്തം തുടർന്നാൽ, ആൺ ചിലന്തി ആക്രമിക്കപ്പടുകയോ വധിക്കപ്പെടുകയോ ചെയ്യാം. വിഷം കുത്തി വച്ച് തന്നെയാണ് പെൺ ചിലന്തി, ആൺ ചിലന്തിയെ കൊല്ലുന്നത്. എന്നാൽ, ഈ വിഷം മനുഷ്യർക്ക് ഹാനികരമല്ല..!
ഓഗസ്റ്റ് മുതൽഡിസംബർ വരെ, ആസ്ട്രേലിയൻ വസന്തകാലത്താണ് മയിൽ ചിലന്തികളുടെ ഇണ ചേരൽ കാലം.ആൺ, പെൺ മയിൽ ചിലന്തികളുടെ HD-ചിത്രങ്ങൾ പോസ്റ്റിൽചേർത്തിട്ടുണ്ട്. കൂടാതെ ഇതോടൊപ്പം കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആൺമയിൽ ചിലന്തിയുടെ കൗതുകരമായ നൃത്തം U-Tubeൽ കാണാം. (5-മിനിട്ട് വീഡിയോ)