2,700 km2 ഉള്ള കിവു തടാകം ആഫ്രിക്കയിലെ വലിയ തടാകങ്ങളിൽ ഒന്നാണ് . റുവാണ്ടക്കും കോംഗോക്കും (Democratic Republic of the Congo) ഇടയിലാണ് ഇതിന്റെ സ്ഥാനം . ചുറ്റും താമസിക്കുന്ന രണ്ട് മില്ല്യൻ ജനങ്ങളുടെ ആഹാര സ്രോതസ് ഈ തടാകമാണ് . മീനുകളെ കൊത്തുവാൻ തക്കം പാർത്തിരിക്കുന്ന പക്ഷികളും , നൗകകളിൽ ചുറ്റി തിരിയുന്ന ആദിവാസികളും ഇവക്കു താഴെ രസിച്ചു കളിക്കുന്ന മീനുകളും ഏതൊരു തടാകതിലെയും പോലെ ഇവിടെയും ഉണ്ട് . പക്ഷെ ഇതിനുമൊക്കെ താഴെ മേൽപ്പറഞ്ഞ ജീവനുള്ള എന്തിനെയും നശിപ്പിക്കാൻ ശേഷിയുള്ള വലിയോരാപത്ത് കിവു തടാകത്തിനുള്ളിൽ മറഞ്ഞിരിപ്പുണ്ട് ! ഏകദേശം ആയിരം അടിക്ക് താഴെ , സർവ്വതും വിഷ മയമാണ് . 256 cubic kilometre കാർബണ്‍ ഡൈ ഓക്സൈഡും 65 cubic kilometre മീതേനും ആണു താടാകതിന്റെ അടിത്തട്ടിൽ കനത്ത മർദം കാരണം കുടുങ്ങി കിടക്കുന്നത് ! (ഇതുകൊണ്ട് തടാക ജലം കുടിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടെന്ന് വിചാരിക്കരുത് . ഇതിന്‍റെ തീരത്തുള്ള പട്ടണങ്ങളില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട് ).
തടാകത്തിനടിയിലെ അഗ്നിപർവ്വതജന്യ പാറകൾ ആണ് കാർബണ്‍ ഡൈ ഓക്സൈഡിനെ പുറം തള്ളുന്നത് . ഇതിൽ കുറച്ചു ശതമാനത്തെ ബാക്ടീരിയകൾ മീതേൻ ആക്കി മാറ്റുന്നു . ജലത്തിനടിയിലെ അതി സമ്മർദം മൂലം ഇവയെല്ലാം ജലത്തിൽ കുടുങ്ങി കിടക്കുകയാണ് ! . ഇതിലെന്താ ഇത്ര കുഴപ്പം എന്നല്ലേ ? തടാകക്കരയിലുള്ള അഗ്നിപർവതങ്ങൾ ലാവ പുറം തള്ളുന്നത് ഈ ജലത്തിലെക്കാണ് . അപ്പോൾ ഉണ്ടാവുന്ന മർദ്ദ വ്യതിയാനം മൂലം സോഡാ കുപ്പി പൊട്ടിക്കുന്നത് പോലെ, അമിതമായി ശ്വസിച്ചാൽ മരണം സംഭവിക്കാവുന്ന കാർബണ്‍ ഡൈ ഓക്സൈഡും , പെട്ടന്ന് തീ കത്തുന്ന മീതനും പുറത്തേക്ക് വമിക്കും !. ഇതിനെ Limnic eruption എന്ന്പറയും. ഇതിനു മുന്‍പ് കാമരൂണിലെ Monoun തടാകത്തിലും (1984) , Nyos തടാകത്തിലും (1986) ചെറിയതോതില്‍ ഇത് സംഭവിച്ചിട്ടുണ്ട് . ഇത്രയും മതി മുൻപറഞ്ഞ ലക്ഷക്കണക്കിന് ആളുകൾ മരണപ്പെടാൻ ! (asphyxiate). ഈയിടെ നടത്തിയ സർവ്വേ വ്യക്തമാക്കുന്നത് , ഈ വാതകങ്ങളുടെ അളവ് ഗണ്യമായി കൂടുന്നു എന്നാണ് . ഏതായാലും ഈ ഉർവശീ ശാപം ഉപകാരമാക്കാനാണ് റുവാണ്ടൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് . മറ്റൊന്നുമല്ല , തടാകതട്ടിൽ കുടുങ്ങി കിടക്കുന്ന പ്രകൃതി വാതകങ്ങളെ പൈപ്പുകൾ ഉപയോഗിച്ച് വലിച്ചു പുറത്തേക്കെടുത്തു ( നാം ജ്യൂസ് കുടിക്കുന്നത് പോലെ !) ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുക !
ഇതിനായി ഒരു ബാർജിനെയാണ് നിയോഗിച്ചിരിക്കുന്നത് . ഇത്, വലിച്ചെടുക്കുന്ന മീതൈനെ കരയിലെ വൈദ്യുതോല്പ്പാദന കേന്ദ്രത്തിലേക്ക് പൈപ്പിലൂടെ എത്തിക്കും . പക്ഷെ കാർബണ്‍ ഡൈ ഓക്സൈഡിനെ തിരിച്ച് തടാക ജലതിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത് . കാരണം കാർബണ്‍ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിലേക്ക് വിട്ടാൽ വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമായേക്കും ( ഗ്രീൻ ഹൌസ് എഫ്ഫക്റ്റ് ) . KivuWatt എന്നാണ് ഈ പ്രോജക്ടിന്റെ പേര് . പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ ആറ്റം ബോംബിനെക്കൾ വലിയ പൊട്ടിത്തെറിക്ക് ഇത് കാരണമായേക്കാം ! തടാക ജലം കൂടുതൽ ആസിടിക് ആകാനും തന്മ്മൂലം ആൽഗകൾ പെറ്റു പെരുകുവാനും സാധ്യതയുണ്ട് . പക്ഷെ റുവാണ്ടക്കാർ പുറകോട്ടി ല്ല !
തടാകത്തിലെ Kibuye Island ആണ്ചിത്രത്തില്‍കാണുന്നത്.