A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചോട്ടാ രാജന്‍ vs ഡി കമ്പനി - ഓപ്പറേഷന്‍ ബാങ്കോക്ക്‌


രാജേന്ദ്ര സദാശിവ നിക്കല്ജെ (ചോട്ടാ രാജന്‍ ) എന്ന പേരില്‍ ജനനസര്ടിഫിക്കറ്റ് ഉള്ള ഒരു ഇന്ത്യക്കാരന്‍ ഭൂമിയിലെവിടെയോ ജീവിച്ചിരിപ്പുണ്ട് സിട്നിയിലുണ്ട് ബന്ഗോക്കിലുണ്ട് പായ്കപ്പലില്‍ നടുക്കടലില്‍ കഴിയുന്നു എന്നൊക്കെ ചില വാദങ്ങള്‍ മാധ്യമങ്ങളില്‍ വന്നു മറയുന്നു എന്നല്ലാതെ അയാള്‍ എവിടെ ഉണ്ടെന്നു കൃത്യമായി പറയാന്‍ ആര്ക്കും കഴിയില്ല , ദാവൂദ് ഇബ്രാഹിം എന്ന അധോലോക നേതാവിനെ വകവരുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
ബഡാ രാജന്റെ മരണ ശേഷം ആണ് ചോട്ടാ രാജനും ദാവൂദും ഒരുമിച്ചു പ്രവര്ത്തിെക്കാന്‍ തുടങ്ങിയത് എതിരാളികളെ വകവരുത്താനുള്ള ചോട്ടാ രാജന്റെ മിടുക്ക് കണ്ടാണ്‌ ദാവൂദ് രാജനെ തന്റെ സംഘത്തില്‍ കൂട്ടിയത് മുംബൈ സ്ഫോടനതോടെയാണ് ഇവര്‍ തമ്മില്‍ അകന്നതെന്നും അല്ല ദാവൂദിനെ വെല്ലുന്ന നേതാവാകാന്‍ നടത്തിയ പരിശ്രമത്തില്‍ ഇവര്‍ തെറ്റി പിരിയുകയായിരുന്നെന്നും സംസാരം ഉണ്ട്. ദാവൂദ് രാജന്‍ കുടിപ്പകയുടെ കണക്കെടുപ്പില്‍ ആള്‍ നഷ്ട്ടം കൂടുതല്‍ ദാവൂദ് ഗാങ്ങിനാണ്. രാജന്റെ ഭാര്യ സുജാത ദാവൂദിനെ സ്വന്തം രാഖി സഹോദരന്‍ ആയാണ് കണ്ടിരുന്നത്‌ എല്ലാ വര്ഷതവും രക്ഷാബന്ധന്‍ ദിവസം ദാവൂദിന് അണിയാനുള്ള രാഖി സുജാത കൊടുത്തു വിടുമായിരുന്നു (The week - oct - 2000) ഡി കമ്പനിയുടെ ഒരു 400 കോടിയുടെ സ്വര്ണയ ഇടപാട് രാജന്റെ മേല്നോദട്ടത്തിലാണ് നടന്നത് അത് പൊളിഞ്ഞു , അത് എങിനെ സംഭവിച്ചുവന്നു ദാവൂദ്അന്വേഷണം തുടങ്ങി സ്വര്ണഞവുമായി കപ്പല്‍ വരുന്ന വിവരം രാജന്‍ തന്നെ കസ്റ്റംസ് അധികൃതരെ അറിയിക്കുകയായിരുന്നു എന്നാണു ദാവൂദിന് ലഭിച്ച വിവരം - കസ്റ്റംസിലെ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് ദാവൂദ് വിവരങ്ങള്‍ ശേഖരിച്ചു തന്റെ ഏറ്റവും അടുത്ത അനുയായിയായ തയെബിന്റെ ഭാര്യയ്ക്കാന് സ്വര്ണ കടത്തിനെ കുറിച്ച് വിവരം നല്കിായതിനു സര്ക്കാരിന്റെ പാരിതോഷികം ലഭിച്ചതെന്നു ദാവൂദ് അറിഞ്ഞു. ഒരാഴ്ച്ചകകം മുംബൈ ജയില്‍ റോഡിനു സമീപം തായെബ് വെടിയേറ്റുവീണു. ചോട്ടാ രാജനെ ഒറ്റുകാരനായി ദാവൂദ് പ്രഖ്യാപിക്കുകയും ചെയ്തു.
രാജന്‍ അടങ്ങിയിരുന്നില്ല ദാവൂദ് സംഘത്തിലെ നാലു പേരെ വകവരുത്തി രാജന്‍ തിരിച്ചടിച്ചു , രാജന്റെ ബോയ്സായ സഞ്ജയ്‌ രാഗദ് , ദിവാകര്‍ , ബോന്ധെ എന്നിവരെ വെടിവെച്ചിടാന്‍ ദാവൂദ് ഉടന്‍ ഉത്തരവിട്ടു നേപ്പാളില്‍ വെച്ച് ദാവൂദിന്റെ ഹിറ്റ്‌മാന്‍ സുനില്സാധവന്ത് ഉത്തരവ് നടപ്പാക്കി മൂന്ന് പേരെയും വകവരുത്തി ദുബായിലേക്ക് മടങ്ങിയ സാവന്തിനെ രാജന്നോ‌ട്ടമിട്ടു ഒരു പകല്‍ വെളിച്ചത്തില്‍ ദുബായിലെ ഹോട്ടല്‍ ഹയാത് രീജെന്സിയുടെ മുന്നില്‍ സാവന്ത് മരിച്ചു വീണു... കൊലക്ക് മറുകൊല ആവര്ത്തി ച്ച്‌ കൊണ്ടേ ഇരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലുംആസ്ട്രേലിയ സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ പേരും പാസ്പോര്ട്ടും മാറ്റി കഴിഞ്ഞുവന്ന രാജനെ ലോക്കേറ്റ് ചെയ്യുക എന്നതായിരുന്നു ദാവൂദിന്റെ ആദ്യനീക്കം, ചോട്ടാഷക്കീലിനായിരുന്നു ഇത് ദാവൂദ് ഏല്പ്പി്ച്ചത് അതീവ രഹസ്യമായിട്ടു "രാജന്‍ തിരച്ചില്‍ " കറാച്ചിയില്‍ ഇരുന്നു ദാവൂദ് നിയന്ത്രിച്ചു, അറ്റ കൈക്ക് ദാവൂദ് തുനിഞ്ഞിറങ്ങിയ വിവരം അറിഞ്ഞ രാജന്‍ പേരും താവളവും അടിക്കടി മാറ്റാന്‍ തുടങ്ങി സിഡ്നിയില്‍ ആയിരുന്ന രാജന്‍ ആഫ്രിക്കന്‍ നാടുകളിലേക്കും പിന്നീട് പേരും പാസ്പോര്ട്ടും മാറ്റി മാറ്റി കറങ്ങി... പിന്നെ താമസം വെള്ളത്തിലാക്കി അത്യന്ധാധുനിക പായ്ക്കപ്പലില്‍ രാജനും അങ്ങരക്ഷകരും മാസങ്ങളോളം മലേഷ്യന്‍ തീരത്തോട് ചേര്ന്ന്ാ കടലില്‍ കഴിഞ്ഞിരുന്നു എന്ന് പറയപ്പെടുന്നു, ഇനിതിനിടയില്‍ രാജന്‍ ചില അനുരഞ്ജന ശ്രമങ്ങളും നടത്തി നോക്കി ദാവൂദിന്റെ ഒരു പഴയ ഗുരുവായ റയീസ് ഫാറൂഖി വഴി ആയിരുന്നു അത് , വെടിനിര്ത്തല്‍ ചര്ച്ചക്ക് വന്ന ഫാറൂഖി യോട് ദാവൂദ് പൊട്ടിത്തെറിച്ചു.. അത് രാജന്റെ ഒരു കൌശലം ആയേ ദാവൂദ് കണ്ടുള്ളൂ.
ഒടുവില്‍ രാജന്‍ ബാങ്കോക്കില്‍ ഉണ്ടെന്നു ചോട്ടാ ശക്കീലിനു സൂചന കിട്ടി, ഹോട്ടല്‍ വ്യവസായിയായ വിനോദ് ഷെട്ടിയും സുനില്‍ സോന്സു മായിരുന്നു ഈ വിവരം കൈമാറിയത് - ദാവൂദ് ഇബ്രാഹിം അനുജന്‍ അനീസ്‌ ഇബ്രാഹിം ചോട്ടാഷക്കീല്‍ തുടങ്ങിയ ഡി കമ്പനിയിലെ ഉന്നതര്‍ മാത്രം അടങ്ങിയ ടീം ആണ് ഓപ്പറേഷന്‍ ബാങ്കോക്ക്‌ ആസൂത്രണം ചെയ്തത്.. കണ്ണടച്ച് വെടിവെച്ചാലും ലക്‌ഷ്യം തെറ്റാത്ത സയ്യദ് മുദ്ദസ്സാര്‍ മുദക്കിര്‍ ഹുസൈന്‍ എന്ന മുന്നയെ കൊലയാളി സംഘത്തിന്റെ തലവനായി ദാവൂദ് നിശ്ചയിച്ചു.. മുന്നയുടെ തോക്കിന്‍ മുനയില്‍ നിന്നും അന്നേവരെ ആരും രക്ഷപ്പെട്ടിടില്ല (താനെ ജയിലില്‍ ആയിരുന്ന മുന്നയെ ദാവൂദ് രക്ഷപ്പെടുത്തി ദുബായില്‍ എത്തിക്കുകയായിരുന്നു - രാജന്റെ സഹായി ആയ മഹീന്ദ്ര പാട്ടീല്‍ , അഖില്‍ ഭാരതീയ സേനയുടെ (അരുണ്‍ ഗാവ്ലി യുടെ രാഷ്ട്രീയ പാര്ട്ടി ) ജനറല്‍ സെകട്രരി ജിതേന്ദ്ര ദാബോല്ക്കാ ര്‍ , ഗവ്ളിയുടെ സഹായി പ്രകാശ്‌ ഗംനിക് ഇവരുടെ ഒക്കെ കൊലപാതകത്തിലെ ഒന്നാം പ്രതി ആണ് മുന്ന ).
2000 ജൂലൈയില്‍ ചോട്ടാ ഷക്കീല്‍ ഒറ്റക്ക് ബാങ്കോക്കില്‍ എത്തി , ഐ എസ് ഐ ദാവൂദിനെ സഹായിക്കുന്ന പോലെ രാജനെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്സികകളുടെ സഹായം ഉണ്ടെന്നു ദാവൂദ് വിശ്വസിച്ചു.. ബാങ്കോക്കില്‍ രാജന്റെ ബന്ധങ്ങള്‍ ദൃഡം ആയിരുന്നു രോഹിത് വര്‍മ എന്ന ഡയമണ്ട് വ്യാപാരിയും ഗുരുനാഥ് എന്ന ഷാര്പ് ഷൂട്ടറുമാണ് രാജന്റെ സഹായികള്‍ എന്ന് ഷക്കീല്‍ കണ്ടെത്തി.
ബാങ്കോക്ക്‌ ഓപ്പറേഷന് മുന്നയുടെ നേതൃത്വത്തില്‍ ആറംഗ സംഘം 2000 ഓഗസ്റ്റില്‍ കാട്മണ്ടുവില്‍ എത്തി , പത്ത് യന്ത്ര തോക്കുകള്‍ നാല് കോടി രൂപ ഇത്രയും ആയിരുന്നു അഡ്വാന്സ് ആയി ഷക്കീല്‍ കൊടുത്തത് കാട്ട്മണ്ടുവില്‍ എത്തിയ സംഘത്തെ പാകിസ്ഥാന്‍ പാസ്സ്പോര്ടുമായി ISI സ്വീകരിച്ചു എല്ലാവരുടെയും പേരുകള്‍ മാറ്റി നേരെ കറാച്ചിയിലേക്ക്..... അവരോടൊപ്പം നാല് പാക്കിസ്ഥാനികള്‍ കൂടെ ചേര്ന്നു പത്തംഗ സംഘം ഒരാഴ്ചക്ക് ശേഷം രണ്ടായി പിരിഞ്ഞു , പാകിസ്ഥാനികള്‍ അഡ്വാന്സ്ാ ടീം ആയി ഓഗസ്റ്റ്‌ 30 നു തായ്‌ലണ്ടില്‍ എത്തി അവിടെ ദാവൂദിന്റെ ആരാധകനും തായ് പൌരനുമായ ശവലിത് ആയിരുന്നു അവരെ സ്വീകരിച്ചത് അവിടെ ഒരു അപ്പാര്ടുമെന്റില്‍ ഇവരെ താമസിപിച്ചു. സുകുംവിത് എന്ന സ്ഥലത്ത് ഒരു പോഷ് അപ്പര്ത്ടു മെന്റില്‍ ആയിരുന്നു രോഹിത് വര്മ്മക്കൊപ്പം രാജന്‍ കഴിഞ്ഞിരുന്നത് ( അവിടെ വിജയ്‌ ധവാന്‍ എന്നായിരുന്നു രാജന്റെ പേര്‍ ) രാജന്റെയും രോഹിതിന്റെയും ഓരോ നീക്കങ്ങളും ശവലിതും സംഘവും നിരീക്ഷിച്ചു കൊണ്ടിരുന്ന്നു , സ്ഥിരമായി വാച്ച് ചെയ്തപ്പോള്‍ അവര്ക്ക് ഒരു കാര്യം മനസിലായി എല്ലാ ദിവസവും രാത്രി 8 മുതല്‍ 10 വരെ രാജന്‍ അവിടെയുണ്ടാകും sept - 15 നു മുഹൂര്‍ത്തം കുറിച്ച് ദാവൂദ് കറാച്ചിയില്‍ നിന്നും സിഗ്നല്‍ നല്കി, sept 14 നു മുന്നയുടെ ടീമും അവിടെ ജോയിന്‍ ചെയ്തു , ശവലിത് എല്ലാവരെയും രാജന്‍ താമസിക്കുന്ന അപ്പാര്ട്ടു മെന്റിന്റെ അടുത്തേക്ക് താമസം മാറ്റി
സെപ്തംബര്‍ 15 രാത്രി 9 മണിയോടെ ഒരു ലിമൂസിനില്‍ ആയുധവുമായി മുന്നയും ടീമും രാജന്റെ അപ്പാര്ട്ട്മെന്റ്റ് ലക്ഷ്യമാക്കി നീങ്ങി വളരെ മാന്യമായി വസ്ത്രം ധരിച്ച അവരെ ബില്ടിങ്ങിന്റെ ആയുധധാരിയായ കാവല്ക്കാരന്‍ തടഞ്ഞു.... ഉടന്‍ തായ് പൌരനായ ശവലിത് മുന്നോട്ടു വന്നു തങ്ങള്‍ വജ്ര വ്യാപാരിയായ രോഹിത് വര്മ്മയുടെ ക്ഷണപ്രകാരം എത്തിയതാണെന്ന് പറഞ്ഞു - വളരെ വലിപ്പമേറിയ ഒരു അലങ്കാര കേക്ക് ശവലിതും മറ്റൊരാളും താങ്ങിപ്പിടിച്ചിരുന്നു ( പാര്ട്ടി കള്ക്ക് പോകുമ്പോള്‍ കേക്ക് കൊടുക്കുന്നത് ബാങ്കോക്കില്‍ ഒരു പതിവാണ് ) കാവല്ക്കാരന് സംശയം ഒന്നും തോന്നിയില്ല പക്ഷെ എന്തോ ഒരു അസ്വഭാവികത തോന്നിയ അയാള്‍ ഗസ്റ്റുകള്‍ വന്ന വിവരം രോഹിതിന്റെ അറിയിച്ചിട്ട് വരാമെന്നും അതുവരെ അവിടെ നില്ക്കാനും പറഞ്ഞു രണ്ടാം നിലയിലെ ഫ്ലാറ്റിലേക്ക് കോണിപ്പടി കയറാന്‍ തുടങ്ങി, കോണിയുടെ ഒന്നാം നിലയിലേക്കുള്ള വളവില്‍ എത്തിയപ്പോള്‍ അയാള്ക്ക് തോക്കിന്‍ പാത്തി കൊണ്ട് അടിയേറ്റു ബോധരഹിതനായി. താഴെ പൂന്തോട്ടത്തിലേക്ക് വീണു, ഒരു ചെറുശബ്ദം പോലും ആരും കേട്ടില്ല.
താഴെ കാത്തു നിന്നവര്‍ പെട്ടെന്ന് രാജന്റെ ഫ്ലാറ്റിനു മുന്നില്‍ എത്തി വാതിലില്‍ മുട്ടി. ഇതേ സമയം രോഹിത് വര്മ്മയും കുടുംബവും രാജനോടൊപ്പം ടെലിവിഷനില്‍ സിനിമ കണ്ടു കൊണ്ടിരിക്കുകയായിരുന്നു... വാതിലിനു മുട്ട് കേട്ട രോഹിത് കതകിലെ ദ്വാരത്തിലൂടെ നോക്കിയപ്പോള്‍ അലങ്കരിച്ച കേക്കുമായി ഒരു തായ് പൌരനും മറ്റൊരാളും, അതെ സമയം എട്ടു പേര്‍ യന്ത്ര തോക്കിന്റെ കാഞ്ചിയില്‍ ചൂണ്ടു വിരല്‍ ഉറപ്പിച്ചു ചുമരിനു മറഞ്ഞു നില്ക്കു ന്നത് രോഹിത് അറിഞ്ഞില്ല വജ്ര വ്യാപാരത്തിലെ ഇടപാടുകാര്‍ ആരെങ്കിലും ആയിരിക്കും എന്ന് കരുതി രോഹിത് വാതില്‍ തുറന്നു..... പക്ഷെ ചോട്ടാ രാജന്‍ അങ്ങിനെ ആയിരുന്നില്ല കതകില്‍ നിന്നും കുറ്റി എടുക്കുന്നതിനും മുന്പ് സ്വീകരണ മുറിയില്‍ നിന്നും രാജന്‍ അപ്രത്യക്ഷനായി !!!
കതകു തുറന്ന നിമിഷം മുന്നയുടെ നേതൃത്വത്തിലുള്ള ടീം സ്വീകരണ മുറിയിലേക്ക് ഇരച്ചു കയറി ആദ്യ വെടി രോഹിത് വര്മയ്ക്കും പിന്നീടു ഭാര്യക്കും ഏറ്റു നിലവിളിച്ചകുട്ടിയെ എടുത്തെറിഞ്ഞു നാലുപാടും വെടിയുണ്ടകള്‍ പാഞ്ഞു കിടപ്പുമുറികളിലും അടുക്കളയിലും , കുളിമുറിയിലും യന്ത്ര തോക്കുകള്‍ വെടിയുണ്ട പായിച്ചുകൊണ്ടേയിരുന്നു..... വീട്ടുജോലിക്കാരി കമലയുടെ മുടിക്ക് കുത്തിപിടിച്ച്‌ മുന്ന അലറി " അവന് എവിടെ ?" മറുപടി പറയാന്‍ അശ്ക്തയായ കമലയെ അടുക്കളയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു... പെട്ടെന്ന് കിടപ്പ് മുറിയുടെ ബാല്ക്കുണിയിലൂടെ ഒരു നിഴല്‍ പോകുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു... നിഴലിനെ വെടിയുണ്ടകള്‍ പിന്തുടര്ന്നു... രാജന്‍ ബാല്ക്കണിയില്‍ നിന്നും താഴേക്ക്‌ ചാടി ഇരുളില്‍ മറഞ്ഞു.. വെടിശബ്ദം കേട്ടു മറ്റു ഫ്ലാറ്റിലെ താമസക്കാര്‍ ഉണര്ന്നു... മുന്നയും ടീമും ഉടന്‍ അവിടെ നിന്നും മറഞ്ഞു..
പക്ഷെ രാജന്‍ മുന്നയും ടീമും കരുതിയ പോലെ ഓടിപ്പോയില്ല.. അപ്പാര്ട്ടു്മെന്റില്‍ ആരൊക്കെ അവശേഷിക്കുന്നുണ്ടെന്ന് അറിയാന്‍ രാജന്‍ മടങ്ങി വന്നു !! മരിച്ചു കിടക്കുന്ന രോഹിത് വര്മനയും പരിക്കേറ്റ രോഹിതിനെ ഭാര്യ സംഗീതയും കണ്ടു കിടപ്പുമുറിയിലേക്ക് കടന്ന രാജന്‍ അവിടെ നിന്നും ഫോണെടുത്തു വിശ്വസ്തന്‍ ഗുരു സത്തതെ വിളിച്ചു പിന്നീട ബാങ്കോക്ക്‌ സമിതിവെജ് ഹോസ്പിട്ടലിലേക്കും രാജന്റെ വിളി പോയി...... ഈ പദ്ധതി പാളിയത്തിനു മുന്നക്കും ഷക്കീലിനും എന്ത് ശിക്ഷയാണ് ദാവൂദ് നല്കിയതെന്ന് ഇത് വരെ പുറം ലോകം അറിഞ്ഞിട്ടില്ല.
ഒരാഴ്ച്ചകകം രാജന്‍ അപകട നില തരണം ചെയ്തു രാജനെ വിട്ടുകിട്ടണം എന്ന ഇന്ത്യയുടെ അപേക്ഷ തായ്‌ അധികൃതര്‍ നിരസിച്ചു.. തായ്‌ലണ്ടില്‍ ഗുരുതര കുറ്റകൃത്വം ഇല്ലാത്തതു കൊണ്ട് അവിടുത്തെ പോലീസിനും വലിയ താല്പര്യം ഉണ്ടായിരുന്നില്ല.. ആകെ എമിഗ്രേഷനില്‍ തെറ്റായ വിവരം നല്കിി എന്നത് മാത്രം ആയിരുന്നു രാജന്റെ പേരിലുള്ള കുറ്റം !! ( രോഹിത് വര്മേയുടെ ഫ്ലാറ്റില്‍ പിന്നീടു പരിശോധന നടത്തിയ പോലീസ് മുന്നയും ടീമും 96 തവണ നിറയോഴിച്ചതായി കണ്ടെത്തി ) രണ്ടാം നിലയില്‍ നിന്നും ചാടിയതിനാല്‍ ഒടിഞ്ഞകാല്‍ കുത്തി ഒരുമാസത്തിനകം രാജന്‍ നടന്നു...
മേം സിന്ദാ ഹൂം....!!!
കൊലയാളികള്ക്കായി തായ്‌ലാന്ഡില്‍ എങ്ങും പോലീസ് തിരച്ചില്‍ ശക്തമാക്കി.. നാട് നീളെ wanted പോസ്റ്ററുകള്‍ പതിച്ചു ബാങ്കോക്ക്‌ പോസ്റ്റ്‌ ഓഫീസിനു സമീപത്തു നിന്നും കൊലയാളികള്‍ ഉപയോഗിച്ച് എന്ന് കരുതുന്ന രണ്ടു 9mm തോക്കുകള്‍ പോലീസിനു ലഭിച്ചു ഒരാഴ്ച കഴിഞ്ഞപ്പോള്‍ മൂന്ന് പാകിസ്താനികള്‍ പോലീസ് പിടിയിലായി സെപ്റ്റംബറില്‍ ബാങ്കോക്കിലെ ഒരു ഡിപ്പാര്ട്ട്മെ ന്റ് സ്റ്റോറില്‍ നിന്നാണ് ഇവരെ പിടികൂടിയത് കൊലയാളി സംഘത്തിനു എല്ലാ സഹായവും നല്കിായ തായ് പൌരന്‍ ശവലിത് അടുത്ത ദിവസം അറസ്റ്റിലായി, നാല് പേര്‍ സിങ്കപ്പൂര്‍ വഴി പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു അതിനടുത്ത ദിവസം രക്ഷപ്പെടാന്‍ തീരുമാനിച്ച യുസേഫ് എന്ന സംഘാന്ഗം കാറില്‍ പാസ്പോര്ട്ട് മറന്നു വെച്ചതിനെ തുറന്നു അറസ്റ്റില്‍ ആയി.
ദാവൂദിന്റെ നിര്ദേ്ശപ്രകാരം ചോട്ടാ ഷക്കീല്‍ ആണ് തങ്ങളെ ഇതിനു നിയോഗിച്ചതെന്ന് പിടിയിലായവര്‍ പോലീസിനു മൊഴി കൊടുത്തു, ഷക്കീലിന്റെ 17 അനുയായികളെ രാജന്‍ കൊലപ്പെടുത്തിയതായും അവര്‍ വെളിപ്പെടുത്തി. ഉദ്യമം പരാജയപ്പെട്ടത് ദാവൂദിനെ അസ്വസ്ഥന്‍ ആക്കി... ദാവൂദിന്റെ കളരിയില്‍ പഠിച്ച രാജനെ അങ്ങിനെ വിലകുറച്ച് കാണാന്‍ ദാവൂദിന് കഴിയിലല്ലോ!!
(1997 നും 1998 നും ഇടയ്ക്കു ഐ എസ് ഐ ഒരുക്കിയ സുരക്ഷിത വലയം ഭേദിച്ച് രാജന്റെ ബോയ്സ് പലതവണ കറാച്ചിയില്‍ എത്തി - ഇതിനു വേണ്ടി രാജന്‍ ബോയ്സ് ആദ്യം ചെയ്തത് നേപ്പാള്‍ പാസ്പോര്ട്ട് ‌ സംഘടിപ്പിക്കുകയായിരുന്നു തുണിക്കച്ചവടക്കാര്‍ എന്ന വ്യാജേനെ കറാച്ചിയില്‍ എത്തിയ ഇവര്‍ ദാവൂദ് താമസിക്കുന്ന ഡിഫന്സ്‍ കോളനിക്ക് സമീപം വരെ എത്തി പക്ഷെ ദാവൂദിനെ നീക്കം അതീവ രഹസ്യം ആയതിനാല്‍ ഇവരുടെ ലക്‌ഷ്യം പാളി.. പിന്നീടു ദാവൂദിന്റെ മകളുടെ കബറിടത്തില്‍ വെച്ച് അടിക്കാന്‍ ഷാര്പ് ഷൂട്ടര്‍ ആയ നയനെ രാജന്‍ ഏര്പ്പെ്ടുത്തി.. ദാവൂദിന്റെ ചാരന്മാര്‍ മണത്തറിഞ്ഞത് കൊണ്ട് അപ്പോഴും ലക്ഷ്യം പാളി )
കിട്ടുന്ന പഴുതുകളില്‍ കൂടെ എല്ലാം രാജന്റെ തോക്കിന്‍ ബാരല്‍ ദാവൂദിന് നേരെ തിരിഞ്ഞ് കൊണ്ടേ ഇരുന്നു , കറാച്ചിയിലെ പഴയ പ്രതാപം ദാവൂദിന് ഇല്ല എന്ന് മുംബൈ പോലീസിനെക്കാള്‍ നന്നായി രാജന് അറിയാം , ഇനി ഒരു വരവില്‍ രാജന്റെ കുട്ടികള്‍ വെറും കയ്യോടെ മടങ്ങി പോവില്ല എന്ന് ദാവൂദിനും അറിയാം.
ബാങ്കോക്ക്‌ ആക്രമണത്തില്‍ നിന്നും രണ്ടു വെടിയുണ്ടെകള്‍ തറഞ്ഞിട്ടും പ്രാണന്‍ മുറുകെ പിടിച്ചു രാജന്‍ തിരികെ ജീവിതത്തിലേക്ക് എത്തി, അസാമാന്യ മനക്കട്ടി ആയിരുന്നു രാജന് ദാവൂദിന്റെ സ്കൂളില്‍ പഠിച്ച രാജന്‍ അങ്ങിനെ ആവാതെ തരം ഇല്ലല്ലോ... ബാങ്കോക്ക്‌ ഏറ്റുമുട്ടല്‍ സമൂഹത്തിലെ ഒരു വിഭാഗം ഇന്ഡോ് പാക് ഏറ്റുമുട്ടലായി വ്യാഖാനിച്ചു , മുംബൈ പോലീസിന്റെ പല അറസ്റ്റുകളും രാജന്‍ ചെയ്യിച്ചതാണെന്ന് ദാവൂദ് വിശ്വസിച്ചു.
ബാങ്കോക്ക്‌ ആക്രമണത്തിന് ശേഷം രാജന്‍ പ്രത്യാക്രമണത്തിനു തയ്യാറെടുത്തു, അധികം കാത്തു നില്കാന ത്തത് ആയിരുന്നു രാജന്റെ രീതി.. അടി കിട്ടിയാല്‍ പലിശ സഹിതം കൊടുക്കുന്നതുവരെ ഉറക്കം വരാത്തവന്‍... ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ രാജന്‍ ആദ്യം ചെയ്തത് ആയുധവും പണവും നല്കി് വിശ്വസ്തരെ പലവഴിക്ക് നിയോഗിച്ചു വിനോദ് ഷെട്ടി ആയിരുന്നു ആദ്യ ഇര (ബാങ്കോക്കിലെ വിവരം നല്കിനയത് വിനോദ് ഷെട്ടിയും സുനില്‍ സോന്സു മായിരുന്നു) പിന്നീട് ശരത് ഷെട്ടി (dubai - karama - indian club)D കമ്പനിയുടെ കോടിക്കണക്കിനു രൂപ കൈകാര്യം ചെയ്തിരുന്നത് ശരത് ഷെട്ടി ആയിരുന്നു,ഷെട്ടി രഹസ്യം ആയി സൂക്ഷിച്ച ഈ പണം ഒന്നും ദാവൂദിനു പിന്നീട് കണ്ടെത്താനായില്ല!! ദാവൂദിന്റെ വലം കയ്യ് ആയിരുന്നു ഇതിലൂടെ രാജന്‍ തകര്ത്തതത്...... ഇരു ഭാഗത്തും ആളുകള്‍ കൊല്ലപ്പെട്ടു...
ഇപ്പോഴും ലോകത്തിനെ ഏതെങ്കിലും ഒരു കോണില്‍ ഇരുന്നു അടുത്ത അടിക്കു ഇരുവരും കോപ്പുകൂട്ടുന്നുണ്ടാവാം..