ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞൻ. വിവരണങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന മസ്തിഷ്ക്കത്തിനുടമ. ആധുനികകാല ശാസ്ത്രജ്ഞരില്‍ ജീവിച്ചിരുന്ന ഏറ്റവും മഹാനായ ശാസ്ത്രകാരന്‍. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. ആപേക്ഷികതാ സിദ്ധാന്തം ആധുനിക ഭൗതിക ശാസ്ത്രത്തിലെ അടിസ്ഥാന ശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഇദ്ദേഹത്തിന്റെ ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് സംബന്ധിച്ച പുതിയ നിയമം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.
ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ ജർമ്മനിയിലെ ഉലമിൽ ജനിച്ചു. ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു.അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു. ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനായ ഐൻസ്റ്റൈൻ. അമ്മ മനോഹരമായി പിയാനോ വായിക്കുമായിരുന്നു. ബാലനായ ഐൻസ്റ്റൈൻ അത് അവരിൽ നിന്ന് പഠിച്ചു. ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.
ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാരനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.
1900ൽ പഠിത്തം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട അദ്ധ്യാപകജോലി കിട്ടിയില്ല. അദ്ദേഹം ബെർനിയിലെ സ്വിസ്സ് പേറ്റന്റ് ഓഫീസിൽ ജോലിക്ക് ചേർന്നു. യുഗോസ്ലാവിയക്കാരി ശാസ്ത്രവിദ്യാർത്ഥിനിയായിരുന്ന മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു. രണ്ട് കുട്ടികൾ ജനിച്ചു.
ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി. പല ഗവേഷണപ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധികരിച്ചു.
അതിലെ വിപ്ലവകരമായ
ചില ആശയങ്ങൾ ശാസ്ത്രലോകത്തെ മാറ്റിമറിച്ചു. അതിലൊരു പ്രബന്ധം പ്രശസ്തമായ ആപേക്ഷികതാ സിദ്ധാന്തം ആയിരുന്നു. അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.
1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ൽ അദ്ദേഹം ആപേക്ഷികതയുടെ പൊതു സിദ്ധാന്തം പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.
ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ ഗുരുത്വാകർഷണമണ്ഡലങ്ങൾക്കും ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി. ഗുരുത്വാകർഷണം
സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന് അടിത്തറയിട്ടു. 1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി.
1933-ൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല അദ്ദേഹത്തിന് ഉയർന്നസ്ഥാനം നൽകി ആദരിച്ചു.
രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ ജർമനി ആണവായുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് മാൻഹാട്ടൻ പ്രോജക്റ്റിന് വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും ആണവവിഭജനം ആയുധനിർമ്മാണത്തിനായി ഉപയോഗിക്കുന്നതിന് എതിരെ
യായിരുന്നു. പിന്നീട് ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്, ഐൻസ്റ്റീൻ റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖയാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു.
300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു.
മരിച്ചുകഴിഞ്ഞാൽ തന്‍റെ ശരീരം മുഴുവനായി മറവ് ചെയ്യണമെന്ന് മരണസമയത്ത് ഐന്‍സ്റ്റൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നൂറ്റാണ്ട് കണ്ട മഹാപ്രതിഭയെ മുഴുവനായി കുഴിച്ചുമൂടാന്‍ പാത്തോളജിസ്റ്റായ തോമസ് ഹാര്‍വി തയാറായിരുന്നില്ല. മരണം സംഭവിച്ച് എഴര മണിക്കൂറിനുള്ളില്‍ തന്നെ തലച്ചോര്‍ എടുത്ത് മാറ്റുകയും പിന്നീട് സൂക്ഷിക്കുകയും ചെയ്തു. തലച്ചോറുകള്‍ പല ഭാഗങ്ങളായി വിഭജിച്ചായിരുന്നു പരീക്ഷണം നടത്തിയത്. സാധാരണ മനുഷ്യര്‍ക്കുള്ള തലച്ചോറിനേക്കാള്‍ വലുപ്പം കൂടിയ തലച്ചോറാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എന്നടക്കം ഗവേഷക ലോകം നിരവധി കണ്ടെത്തലിലേക്കും ചോദ്യങ്ങളിലേക്കുമാണ് പിന്നീട് എത്തിച്ചേരുകയുണ്ടായത്.
അമെരിക്കയിലെ ന്യൂയോര്‍ക്കിലുള്ള പേസ് യൂണിവേഴ്സിറ്റിലെ ഡോ ടെറന്‍സ് ഹൈന്‍സിന്‍റെ നേതൃത്വത്തിലുള്ള പഠനമാണ് ഐന്‍സ്റ്റൈന്‍റെ തലച്ചോറുകള്‍ക്ക് സാധാരണയില്‍ കൂടുതല്‍ വലുപ്പമുണ്ടെന്ന നിഗമനം തെറ്റാണെന്ന് തെളിയിച്ചത്.
1985 ല്‍ ഡയമണ്ട് എറ്റ് ആല്‍ നടത്തിയ ഗവേഷകണത്തില്‍ തലച്ചോറില്‍ ഗ്ലിയാല്‍ സെല്ലുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. ഇതാണ് ബുദ്ധിവൈഭവത്തിന് പ്രാധാന കാരണം എന്നും പറഞ്ഞു . ഗ്ലിയാന്‍ സെല്ലുകള്‍ തലച്ചോറിലെ നാഢീകോശത്തെ കാത്തുസൂക്ഷിച്ച് കൂടുതല്‍ ഊര്‍ജം നല്‍കുകയാണ് ചെയ്യുക. അതിനാല്‍ ഇത്തരം ഒരു സെല്ലിന്‍റ അളവ് കൂടുതലായതുകൊണ്ടുതന്നെ ഐന്‍സ്റ്റൈന്‍റെ ബുദ്ധിവൈഭവവും അതിനനുസരിച്ച് വികസിച്ചു എന്നു കരുതുന്നു.
ആപേക്ഷിക സിദ്ധാന്തമെന്ന ഒരേയൊരു കണ്ടെത്തലിലൂടെ ലോകം നമിച്ചുനിന്ന യഥാര്‍ഥ ജീനിയസ്. വേറിട്ട ജീവിത ശൈലിയും അത്ഭുതകരമായ
കണ്ടെത്തലും ഒരു മനുഷ്യന് കഴിയുന്നതിനേക്കാള്‍ വലിയ എന്തോ അദ്ദേഹത്തിനു കഴിഞ്ഞുവെന്നായിരുന്നു
ചരിത്രത്തിൽ രേഖപ്പെടുത്തി യിരിക്കുന്നത്. ഐന്‍സ്റ്റൈന്‍ എന്ന മഹാ പ്രതിഭയുടെ ജീവിതവഴികളെകുറിച്ച് ശാസ്ത്രലോകം ഇന്നും പഠനങ്ങള്‍ നടത്തിവരികയാണ്.