• പാമ്പിനെ കുറിച്ചുള്ള ഇല്ലാകഥകൾക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. സർപ്പം എന്ന പാമ്പ് തന്നെ ഇല്ലാത്ത ലോകത്ത് സർപ്പക്കാവുകളും നാഗമാണിക്യ കഥകളും ധാരാളം. സർപ്പവും നാഗമാണിക്യവും വെറും മിഥ്യവും വിശ്വാസവും ആണെന്നറിഞ്ഞിട്ടും വിദ്യാസമ്പന്നർ എന്ന് വിളിക്കപ്പെടുന്ന മലയാളികൾക്കിടയിലാണ് പാമ്പുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ ഏറെയും എന്നതാണ് സങ്കടകരം.
• ചിത്രത്തിൽ കാണുന്ന രീതിയിൽ തല ഉയർത്തി ചുറ്റിപ്പിണഞ്ഞു നിൽക്കുന്ന രണ്ട് പാമ്പുകളെ ഒരു പക്ഷേ നിങ്ങൾ കണ്ടിരിക്കും. പാമ്പുകൾ തമ്മിൽ ഇണ ചേരുന്നതാണെന്നും ഈ സമയത്ത് അവ കൂടുതൽ അക്രമകാരിയാവുമെന്നും നിങ്ങളിൽ ചിലരെങ്കിലും വിശ്വസിച്ചിരിക്കാം. പലപ്പോഴും പാമ്പുകളുടെ ഇണചേരലിന്റെ പ്രതീകമായി ഇത് പോലെയുള്ള ചിത്രങ്ങൾ കൊടുത്ത് തെറ്റിദ്ധരിപ്പിക്കുന്നതും കാണാറുണ്ട്. ശരിക്കും ഇതാണോ പാമ്പിന്റെ ഇണചേരൽ?
• ഒരു പാമ്പ് അധിവസിക്കുന്ന മേഖല അവന്റെ അധീനതയിലായിരിക്കും. ആ പ്രവിശ്യയിൽ വേറൊരു പാമ്പ് ജീവിക്കാൻ അവൻ അനുവദിക്കുകയില്ല. അതിക്രമിച്ച് കയറിയാൽ അത് തർക്കമുണ്ടാക്കും. മിക്ക ജന്തുക്കളിലും ഇത്തരം പ്രവിശ്യാ തർക്കങ്ങൾ കാണപ്പെടുന്നുണ്ട്. തന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺ പാമ്പ് എത്തപ്പെട്ടാൽ പ്രവിശ്യായുദ്ധം ഉണ്ടാകും. മാതൃകാപരമായ ഒരു ഗുസ്തി പോലുള്ള വഴക്കാൺ പാമ്പുകൾ തമ്മിൽ ഉണ്ടാവാറുള്ള പ്രവശ്യായുദ്ധം. രണ്ട് പാമ്പുകളും ചുറ്റിപ്പിണഞ്ഞ് തല നിലത്ത് നിന്ന് ആവുന്നത്ര ഉയർത്തി പിടിക്കും. ശേഷം എതിരാളിയുടെ തല നിലത്ത് മുട്ടിക്കാൻ പരസ്പരം തള്ളും. ആരുടെ തലയാണോ ആദ്യം നിലത്ത് മുട്ടുക ആ പാമ്പ് പരാജയം സമ്മതിക്കും. പിന്നീട് വേറൊരു സ്ഥലം തേടി അത് യാത്രായാവും. ഈ പ്രവിശ്യാ യുദ്ധത്തെയാൺ നമ്മളിൽ പലരും ഇണ ചേരലായി കരുതിയിട്ടുള്ളത്. കൂടെ, ഇണ ചേരുന്നത് കണ്ടാൽ നമ്മുടെ കാഴ്ച പോകുമെന്നും അവയ്‌ക്ക് ശല്യമുണ്ടായാൽ നമ്മൾ എത്ര കിലോമീറ്റർ ദൂരത്ത് പോയി ഒളിച്ചാലും കടിക്കുമെന്ന മൂഢവിശ്വാസവും ചില പാമ്പ് സ്നേഹികൾ വെച്ച് പുലർത്താറുണ്ട്.
• പാമ്പുകൾ ഇണ ചേരുന്ന സമയത്ത് അവ തമ്മിൽ പിണഞ്ഞ് തല ഉയർത്തി ചിത്രത്തിൽ കാണുന്നത് പോലെ ബലപരീക്ഷണം നടത്താറില്ല. വളരെ ശാന്തമായി ഒരു സ്ഥലത്ത് കിടന്നാണ് അവ ഇണ ചേരാറുള്ളത്. ചുറ്റിപ്പിണയാതെ ചേർന്ന് കിടന്ന് വാലുകൾ മാത്രം കോർത്ത് ഗുദദ്വാരങ്ങൾ ചേർത്ത് വെച്ചാൺ അവ ആ കർമ്മം നിർവ്വഹിക്കാർ. ഇണ ചേരൽ കാലത്ത് പെൺ പാമ്പിന്റെ ഗന്ധ ഗ്രന്ധി ഉൽപാദിപ്പിക്കുന്ന ഫിറോമോന്റെ മണം വളരെ ദൂരത്തുള്ള ആൺ പാമ്പിന്ന് തിരിച്ചറിയാൻ പറ്റുകയും അവിടെ എത്തുകയും ചെയ്യും. ഇണ ചേരുന്ന സമയത്ത് തലകൾ പരസ്പരം ഉരസുന്നതായും കാണപ്പെടാറുണ്ട്.
🐍 siddi perfect 🐍
പാമ്പുകൾ ഇണ ചേരുന്ന ചിത്രം ചേർത്തിട്ടുണ്ട്.
പാമ്പുകൾ ഇണ ചേരുന്ന ചിത്രം ചേർത്തിട്ടുണ്ട്.