"അപ്പോള്‍ സൂക്ഷ്മശരീരത്തിലുള്ള ഒരാള്‍ക്ക് ബുദ്ധിശ്ശക്തി,ഓര്‍മ്മ ഇതൊക്കെ ഉണ്ടാകുമോ?"
"തീര്‍ച്ചയായും. ബുദ്ധി, ഓര്‍മ്മ ഇവയൊക്കെ ഈ തലയോട്ടിയുടെ ഉള്ളിലാണെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്?
അത് അങ്ങനെയല്ല. ബുദ്ധി, ഓര്‍മ്മ ഇവ സൂക്ഷ്മതലത്തില്‍ സ്ഥിതി ചെയ്യുന്നവയാണ്.ഒരാള്‍ മരിച്ചാല്‍ ഓര്‍മ്മ നശിക്കുന്നില്ല. വാസ്തവത്തില്‍ നാം ജീവിച്ചിരിക്കുമ്പോള്‍ ലഭിക്കുന്ന ഓര്‍മ്മകള്‍ സംഭരിക്കപ്പെടുന്നത് തലച്ചോറിനകത്തല്ല. ഒരു വ്യക്തിയുടെ ഓര്‍മ്മകള്‍ സംഭരിക്കപ്പെടുന്നത് ആലയസ്മൃതി എന്ന സ്ഥലത്താണ്. ഇത് സൂക്ഷ്മതലത്തിലുള്ള ഒരിടമാണ്.സൂക്ഷ്മതലത്തിലുള്ള ഓര്‍മ്മ ബുദ്ധി ഇവയൊക്കെ കൈകാര്യം ചെയ്യുന്ന ഒരു താത്കാലിക കേന്ദ്രത്തിന്റെ സ്ഥാനമേ തലച്ചോറിനുള്ളൂ.നിങ്ങളോട് നിങ്ങള്‍ക്ക് മൂന്നുവയസ്സുള്ളപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെപ്പറ്റി ചോദിച്ചാല്‍ പറയാന്‍ സാധിക്കുമോ? ഇല്ല. എന്നാല്‍ ധ്യാനത്തിലൂടെ പഴയകാലത്തിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍ക്ക് അതെല്ലാം ഓര്‍ത്തെടുക്കാനാവും.ഇങ്ങനെ ജനനം വരെയും അതിനപ്പുറത്ത് മുജ്ജന്മത്തിലേക്കും സഞ്ചരിക്കാന്‍ കഴിയും.ബുദ്ധന് അപ്രകാരമുള്ള ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. താന്‍ മാനായും മുയലായും ജീവിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍! വിചിത്രമെന്നു തോന്നുന്നു, അല്ലേ?"
"ഒരാള്‍ മരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?"
"അപ്പോള്‍ അയാള്‍ തന്റെ സ്ഥൂലശരീരത്തില്‍ നിന്ന് (കണ്ണു കൊണ്ട് കാണാനും കൈകൊണ്ട് തൊടാനും കഴിയുന്ന ആ ശരീരത്തില്‍ നിന്ന്) പുറത്തുവരുന്നു. അയാള്‍ സൂക്ഷ്മശരീരമുള്ളയാളായി മാറുന്നു.ആ സൂക്ഷ്മശരീരിയായ ആത്മാവ് ഒരു സാധാരണക്കാരന്റേതാണെങ്കില്‍ പതിമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയൊരു ഗര്‍ഭപാത്രം കണ്ടെത്തും. പുതിയൊരു ഗര്‍ഭപാത്രത്തില്‍ പിറന്ന് തന്റെ നഷ്ടകാമനകളെ നിറവേറ്റുവാനായി അത് പോകുന്നു.ദുഷ്‌ടാത്മാക്കളുടെയും വളരെ നല്ല ആത്മാക്കളുടെയും സ്ഥിതി വേറൊന്നാണ്. അവര്‍ക്ക് വീണ്ടും ജനിക്കണമെങ്കില്‍ അതിന് സമാനരായ മാതാപിതാക്കളെ അവര്‍ക്ക് കണ്ടെത്തണം.അതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം.ഇത്തരം നല്ല ആത്മാക്കളെ ദേവതാത്മാക്കള്‍ എന്നും ദുഷ്ടാത്മാക്കളെ പൈശാചികാത്മാക്കള്‍ എന്നും പറയുന്നു."
"ഇത്തരം ആത്മാക്കള്‍ ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കുമോ?"
"തീര്‍ച്ചയായും. ഒരാള്‍ ആനന്ദവാനായിരിക്കുമ്പോള്‍ അയാളുടെ സൂക്ഷ്മശരീരം അയാളുടെ സ്ഥൂലശരീരത്തില്‍ ആകെ നിറഞ്ഞ് ഇരിക്കും. അവിടെ മറ്റാത്മാക്കള്‍ക്ക് പ്രവേശനം ലഭിക്കില്ല. എന്നാല്‍ ഒരാള്‍ ദുഃഖിതനും താഴ്ന്ന ഊര്‍ജ്ജാവസ്ഥയിലുമായിരിക്കുമ്പോള്‍ അയാളില്‍ ഒഴിഞ്ഞ ഇടങ്ങള്‍ ഉണ്ടാവും. ഇത്തരം സ്ഥലം ദുരാത്മാക്കള്‍ കയ്യടക്കാം. ആ ദുരാത്മാക്കള്‍ക്ക് അയാളെ സ്വാധീനിച്ച് പല പ്രവൃത്തികളും ചെയ്യിക്കാന്‍ സാധിക്കും.നിങ്ങള്‍ ചെയ്യുന്നത് ഒരു ദുഷ്പ്രവൃത്തിയാണോ എന്ന സംശയം ഉണ്ടാവുന്നുണ്ടെങ്കില്‍ ഉടനെ ബോധവാനാവുക.അപ്പോള്‍ ആ സ്വാധീനത്തില്‍ നിന്ന് മോചനം നേടാം. ഇങ്ങനെ ബോധവാനായി തുടരുന്നതിലൂടെ ഒരു ദുരാത്മാക്കള്‍ക്കും നിങ്ങളെ സ്വാധീനിക്കുവാന്‍ കഴിയാതെ വരുന്നു.ഇതിനായി ഉള്‍ക്കണ്ണ് തുറന്നുതന്നെ പിടിക്കുക."
"നല്ല ആത്മാക്കള്‍ക്ക് ഇതേപോലെ നിങ്ങളെ സഹായിക്കാനുമാകും. നിങ്ങള്‍ ഒരു ധ്യാനിയാണെങ്കില്‍ ഈ പ്രപഞ്ചത്തിലുള്ള അനവരതം ദേവതാത്മാക്കള്‍ നിങ്ങളെ സഹായിക്കും.അവരിലൂടെയാണ് ഈശ്വരന്‍ പ്രവര്‍ത്തിക്കുന്നത്.ശാസ്ത്രീയപരീക്ഷണങ്ങളോ പരീക്ഷണശാലകളോ ഇല്ലാതിരുന്ന കാലത്ത് പച്ചമരുന്നുകളുടെ ഗുണങ്ങളെ പറ്റി ഋഷിമാര്‍ എങ്ങനെയാണ് അറിഞ്ഞത്? അനവധിയായ സൂക്ഷ്മശരീരികളായ ദേവതാത്മാക്കള്‍ അവരെ അതിനു സഹായിച്ചു. ഇന്നും അതെല്ലാം സാധ്യമാണ്."