ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി സ്വതന്ത്ര സഞ്ചാരപ്രാപ്തി നേടുന്ന യോഗികളുടെ സിദ്ധി ചുളുവിൽ കിട്ടുമെന്ന് അതിമോഹം; 'ആസ്ട്രൽ പ്രൊജക്ഷൻ' അതിനുള്ള എളുപ്പവഴിയെന്ന് കണ്ട് മയങ്ങി നരബലി നടത്തിയിട്ട് യോഗസിദ്ധി നേടാമെന്ന വ്യാമോഹത്തോടെ ... ആരും നരബലി എന്ന പ്രാന്ത് ചെയണ്ട ഒന്നും നടക്കില്ല അത് ആണ് സത്യം
ബട്ട് ഇതൊക്കെ നടക്കും യോഗ എന്ന ജീവിതചര്യ! ... വ്യക്തിയുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ പൂർണമായും പ്രകൃതിയോട് ...ലയിപ്പികാം
..........................
മതവിശ്വാസങ്ങളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത, ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു സാധുതകളുമില്ലാത്ത പൂര്‍ണ്ണ അസംബന്ധമായ പലതരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ ഒരു കലവറയാണ് ഇന്ത്യ. ജ്യോത്സ്യം, ഹസ്തരേഖ, ആഭിചാരം, അറബിമാന്ത്രികം, ചാത്തന്‍സേവ, തുപ്പിയ ചരട് വില്‍പ്പന, കൈവിഷം, മഷിനോട്ടം, മുട്ടകൂടോത്രം, ഏലസ്സ്, പ്രാര്‍ഥനാശുശ്രൂഷ തുടങ്ങി മനുഷ്യനെ പച്ചയ്ക്ക് കഴുത്തറത്തുകൊന്ന് ‘ഐശ്വര്യം’ സമ്പാദിക്കുന്ന ക്രൂരമായ വിശ്വാസരീതികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഇത്തരം നരബലികള്‍ക്ക് സാധാരണ ഇരയാകാറുള്ളത് പിഞ്ചുകുഞ്ഞുങ്ങളാണ്.
പിന്നെ പെൺകുട്ടികൾ ആണ് കുടുത്തൽ ഇതിനു ഇര ആകുന്നത്.....
ശാസ്ത്രത്തോടും, സാങ്കേതികവിദ്യകളോടുമൊപ്പം ലോകം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും പ്രാകൃതമായ ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും നമ്മോടൊപ്പം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും എന്തിന്, നമ്മുടെ കേരളത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്.
ദേവപ്രീതിക്കായി മനുഷ്യരെ കൊല ചെയ്യുന്ന പ്രാകൃതമായ അനുഷ്ഠാനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുക, നിധി സ്വന്തമാക്കുക, അമാനുഷികശക്തി കരസ്ഥമാക്കുക, സ്വര്‍ഗ്ഗപ്രവേശം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സാധാരണ നരബലി നടത്താറുള്ളത്. ഈജിപ്തിലും ചൈനയിലും ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും പല ആവശ്യങ്ങള്‍ക്കായി പല രീതിയില്‍ മനുഷ്യരെ ഇങ്ങനെ കൊല ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കാറില്ല. ഈജിപ്തില്‍ വരള്‍ച്ച അവസാനിപ്പിക്കാനും നദിയില്‍ ജലം നിരയുവാനും വേണ്ടി കന്യകമാരെ നദിയില്‍ തള്ളിയിട്ട് ബലി നലികുന്ന പതിവ് പണ്ടുകാലത്ത് ഉണ്ടായിരുന്നു. പില്‍ക്കാലത്ത് കന്യകമാര്‍ക്ക് പകരം അവരുടെ പ്രതിമകള്‍ ജലത്തില്‍ മുക്കിക്കൊണ്ട് ഈ ആചാരം അനുഷ്ഠിക്കാന്‍ തുടങ്ങി. ചൈനയില്‍ രാജാവിന്റെ മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ അകമ്പടിക്കാരെയും അടക്കം ചെയുന്ന പതിവുണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇത്തരം പ്രാകൃത ആചാരങ്ങളൊക്കെ കടലെടുത്തുപോയി.
But......ഇന്ത്യയിൽ ഇതൊക്കെ ഇപ്പോ കൂടി
മഹാരാഷ്ട്രയില്‍ സന്താനലബ്ധിക്കുവേണ്ടി അഞ്ചു കുട്ടികളെ കൂട്ടത്തോടെ ബലികൊടുക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. അതെ വര്ഷം ഡിസംബറില്‍ ബാന്ഗ്ലൂരില്‍ നിധി ലഭിക്കുന്നതിനുവേണ്ടി മൂന്നു കുട്ടികളെ ബലി കൊടുത്തു
കേരളത്തില്‍ അന്ധവിശ്വാസങ്ങളും പ്രാകൃതഅനുഷ്ഠാനങ്ങളും ഇന്ന് കൂടിവരികയാണ്. ഇടുക്കി ഇടമലക്കുടിയിൽ മൂന്ന് പെൺകുട്ടികളെ നരബലി നൽകി😡😡. ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെൺകുട്ടികളെ ബലി നൽകിയതെന്നും
പിന്നെ നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ മൂത്ത മകൻ കൂട്ടക്കുരുതി നടത്തിയതിന്റെ നടുക്കത്തിലാണ് കേരളം. സാത്താൻസേവയ്ക്ക് അടിമയായ പ്രതി ജിൻസൺ രാജ് ശരീരത്തിൽ നിന്ന് മനസ്സിനെ അടർത്തിമാറ്റുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന രീതി.... .
കേരളത്തിൽ ഇത്തരത്തിൽ സാത്താൻ സേവക്കാർ ... നരബലി, വ്യഭിചാരം, മയക്കുമരുന്ന് സേവ, ..ആർത്തവ രക്തം ചെകുത്താനെ പ്രീതിപ്പെടുത്താൻ....
ഇങ്ങനെ 100....vattu...കേസ് ഉണ്ട്.... ഇതൊക്കെ പ്രാന്ത് അല്ലതെ എന്താ
നാടുനീങ്ങിപ്പോയ പല ആചാരങ്ങളും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. പഴയ ഗോത്രകാല സംസ്കാരത്തിലെക്കാണ് കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മദ്യപാനികളുളള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍പന്തിയിലാണ്. സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും മറ്റ് അതിക്രമങ്ങളിലുമെല്ലാം കേരളത്തിന്റെ സ്ഥാനം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെക്കാളും വളരെ മുന്നിലാണ്. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ വൈകാതെ നരബലി ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ കേരളത്തിലേക്ക് തിരിച്ചുവന്ന് ഒരു സാധാരണ സംഭവമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.