A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജയിംസിന്റെ അസ്ഥിപ്പെട്ടി

ജയിംസിന്റെ അസ്ഥിപ്പെട്ടി


കുമ്മായക്കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട രണ്ടായിരം കൊല്ലം പഴക്കമുള്ള ഒരു പെട്ടി , വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടു കുറേനാളുകൾ ആയി . കുറച്ചു വർഷങ്ങൾ ശവശരീരം അറകളിൽ സൂക്ഷിച്ച ശേഷം ശേഷിക്കുന്ന അസ്ഥികളും മറ്റും ഒരു പെട്ടിയിലാക്കി സൂക്ഷിക്കുന്ന പതിവ് അക്കാലങ്ങളിൽ ഇസ്രയേലിലും മറ്റും ഉണ്ടായിരുന്നതിനാൽ രണ്ടായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഈ പെട്ടി ക്രിസ്തുവിന്റെ കാലത്തേത് ആണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല . പക്ഷെ അതല്ല വിവാദ വിഷയം , പെട്ടിക്ക് പുറത്തു അരമായിക് ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു ലിഖിതമാണ് ഇപ്പോൾ ചർച്ചാവിഷയം .
Ya’akov bar-Yosef akhui diYeshua
എന്നാണ് പെട്ടിയിൽ രേഖപെടുത്തിതിയിരിക്കുന്നത് . അതായത് “James, son of Joseph, brother of Jesus”.
The Aramaic inscription on the so-called James Ossuary reads “James, son of Joseph, brother of Jesus.” Drawing by Ada Yardeni.
പെട്ടിയിൽ സൂക്ഷിച്ചിരുന്ന അവശിടങ്ങൾ ക്രിസ്തുവിൻറെ സഹോദരൻ , ജോസഫിൻറെ മകൻ യാക്കോബിൻറെത് ആണ് എന്നാണ് സാരം . പെട്ടിയും ലിഖിതവും ശരിയാണെന്നു തെളിഞ്ഞാൽ ബൈബിളിനു പുറത്തു ക്രിസ്തുവിനെപ്പറ്റിയുള്ള അനേകം ചരിത്രരേഖകളിൽ ഒന്നുകൂടി ആവും . പക്ഷെ കാര്യങ്ങൾ അങ്ങിനെ അല്ല . പെട്ടി ക്രിസ്തുവിന്റെ കാലത്തേതു തന്നെ എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല . പക്ഷെ എഴുത്തു പിൽക്കാലത്ത് ആരോ എഴുതിച്ചേർത്തത് ആണ് എന്നാണ് പല ഗവേഷകരും കരുതുന്നത് . മരിച്ചയാളുടെ പിതാവിന്റെ പേര് എഴുതുന്നത് സ്വാഭാവികമാണെങ്കിലും സഹോദരന്റെ പേരുകൂടി എഴുതിയതിന്റെ പൊരുളാണ് പലർക്കും പിടികിട്ടാത്തത് . പെട്ടി കൈവശം വെച്ചിരുന്ന Oded Golan നെ പുരാവസ്തുക്കളുമായി ബന്ധപ്പെട്ടു നടത്തിയ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേൽ പോലീസ് പിടിച്ചതുമാണ് . മറ്റു ചില കള്ളത്തരങ്ങളും മറ്റും അദ്ദേഹം ചെയ്തു എന്ന് തെളിഞ്ഞെങ്കിലും ജയിംസിന്റെ പെട്ടിയിലെ ലിഖിതം പിന്നീട് എഴുതി ചേർത്തതാണോ അതല്ല അതിനു പെട്ടിയുടെ അത്രതന്നെ പഴക്കം ഉണ്ടോ എന്നൊന്നും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല . എന്തായാലും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന യേഹ്ശുവ എന്ന പേരും ജോസഫിന്റെ മകൻ യാക്കോബ് എന്ന അഭിസംബോധനയും പലർക്കും ഇനി വരുന്ന നാളുകളിൽ തർക്കിക്കാനുള്ള അവസരം നൽകും എന്നുറപ്പാണ് .
......
ഇതിനെ പറ്റി കുടുത്തൽ അറിയാം ഏങ്കിൽ കമന്റ്‌ ചെയ്യണം.....
കൂടുതൽ വിവരങ്ങൾ >>> https://tinyurl.com/j82bcmy