ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം; എന്നാല്‍ ആര്‍ത്തവകാലത്ത് സ്‌ത്രീകള്‍ക്ക് പ്രവേശനവുമില്ല..!
ഹിന്ദു ആരാധനാലയങ്ങളില്‍ ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല എന്നത് ഒരു വസ്‌തുതയാണ്. എന്നാല്‍ ഇതേ ഇന്ത്യയില്‍ ആര്‍ത്തവ രക്തം ഒഴുക്കിക്കൊണ്ടിരിക്കുന്ന ദേവിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? ആസാമിലെ വെസ്‌റ്റ് ഗുവാഹത്തിയിലെ നിലാചല്‍ പര്‍വ്വതത്തില്‍ സ്ഥിതി ചെയ്യുന്ന കാമഖ്യ ദേവി ക്ഷേത്രമാണ് അത്. ഇവിടെ ആരാധിക്കുന്നത് ദേവിയുടെ പൂര്‍ണ്ണ സ്വരൂപമല്ല, മറിച്ച് യോനിയുടെ കല്‍പ്രതിമയാണ്. ആസാമിലെ പ്രത്യേക കാലാവസ്ഥ ഈ പ്രതിമ സദാ നനവുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ വിരോധാഭാസം എന്തെന്നാല്‍, ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്ക് ഇവിടെയും പ്രവേശനമില്ല!
ക്ഷേത്രത്തിന്റെ ഐതിഹ്യം
ഈ ക്ഷേത്രം ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണ്. ക്ഷേത്രം ഉണ്ടായതിന്റെ ഐതിഹ്യം ഇതാണ്; തനിക്ക് തന്റെ പിതാവിന്റെ യാഗത്തിന് പോകണമെന്ന് ഭഗവാന്‍ ശിവനോട് ഭാര്യ സതി ആവശ്യപ്പെട്ടു. എന്നാല്‍ പ്രസ്‌തുത യാഗത്തിന് സതിയുടെ പിതാവായ ദക്ഷന്‍ ശിവനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില ്ല.
അങ്ങനെ ക്ഷണിക്കപ്പെടാത്ത യാഗത്തിനെത്തിയ ശിവന് ദക്ഷന്റെ പരിഹാസത്തിന്
പാത്രമാകേണ്ടി വന്നു. ഇതില്‍ മനം നൊന്ത സതി ആത്മഹത്യ ചെയ്‌തു. ഇതറിഞ്ഞ
ശിവന്‍ കോപാകുലനാകുകയും സതിയുടെ മൃതശരീരവുമായി താണ്ഡവനൃത്തം ആരംഭിക്കുകയും
ചെയ്‌തു. നൃത്തം അനന്തമായി തുടര്‍ന്നപ്പോള്‍ പരമശിവന്റെ കോപം
തണുപ്പിക്കുവാനായി മഹാവിഷ്‌ണു എത്തുകയും സതിയുടെ മൃതശരീരത്തെ തന്റെ
സുദര്‍ശന ചക്രമുപയോഗിച്ച് 108 കഷണങ്ങളാക്കി ചിതറിത്തെറിപ്പിക്കുകയും
ചെയ്‌തു. അവ ഭാരതത്തിലെ 108 വ്യത്യസ്‌ത പ്രദേശങ്ങളില്‍ ചെന്ന് വീഴുകയും
ഓരോ സ്ഥലവും ക്രമേണ ആരാധനാലയങ്ങളായി പരിണമിക്കുകയും ചെയ്‌തു. അങ്ങനെ
ഗര്‍ഭപാത്രം വന്നുവീണ ഇടമാണ് കാമഖ്യ ക്ഷേത്രമായി മാറിയത് എന്നാണ്
വിശ്വാസം.
വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കാമഖ്യ ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന അംബുവശി പൂജയുടെ ഭാഗമായി ക്ഷേത്രം 3 ദിവസത്തേക്ക് അടച്ചിടുകയും നാലാംനാള്‍ ആഘോഷങ്ങളോടെ തുറക്കപ്പെടുകയും ചെയ്യുന്നു. ഈ സമയം സമീപത്തെ ബ്രഹ്മപുത്ര നദി, ദേവിയുടെ ആര്‍ത്തവ രക്തം വീണ് ചുവക്കും എന്ന് പറയപ്പെടുന്നു. ഇതിന് ശേഷം വിശ്വാസികള്‍ക്ക് തീര്‍ത്ഥജലം നല്‍കും. സന്താന ലബ്ധിക്കുള്ള പൂജകളും ഇവിടെ നടക്കാറുണ്ട്.
ഹിന്ദു ആരാധനാലയങ്ങളില്‍ ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്ക് പ്രവേശനമില്ല എന്നത് ഒരു വസ്‌തുതയാണ്. എന്നാല്‍ ഇതേ ഇന്ത്യയില്‍ ആര്‍ത്തവ രക്തം ഒഴുക്കിക്കൊണ്ടിരിക്കുന്ന ദേവിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? ആസാമിലെ വെസ്‌റ്റ് ഗുവാഹത്തിയിലെ നിലാചല്‍ പര്‍വ്വതത്തില്‍ സ്ഥിതി ചെയ്യുന്ന കാമഖ്യ ദേവി ക്ഷേത്രമാണ് അത്. ഇവിടെ ആരാധിക്കുന്നത് ദേവിയുടെ പൂര്‍ണ്ണ സ്വരൂപമല്ല, മറിച്ച് യോനിയുടെ കല്‍പ്രതിമയാണ്. ആസാമിലെ പ്രത്യേക കാലാവസ്ഥ ഈ പ്രതിമ സദാ നനവുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ വിരോധാഭാസം എന്തെന്നാല്‍, ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്ക് ഇവിടെയും പ്രവേശനമില്ല!
ക്ഷേത്രത്തിന്റെ ഐതിഹ്യം
ഈ ക്ഷേത്രം ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണ്. ക്ഷേത്രം ഉണ്ടായതിന്റെ ഐതിഹ്യം ഇതാണ്; തനിക്ക് തന്റെ പിതാവിന്റെ യാഗത്തിന് പോകണമെന്ന് ഭഗവാന്‍ ശിവനോട് ഭാര്യ സതി ആവശ്യപ്പെട്ടു. എന്നാല്‍ പ്രസ്‌തുത യാഗത്തിന് സതിയുടെ പിതാവായ ദക്ഷന്‍ ശിവനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില