A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗിസയിലെ ഗ്രേറ്റ് പിരമിഡ്....കേൾക്കേണ്ട ഉത്തരം...




ഒരു അഭിമുഖത്തിൽ, ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിർമ്മിതിയെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു എന്ന ചോദ്യത്തിന് ഗ്രഹാം ഹാൻകോക്ക് നൽകിയ മറുപടിയാണിത്...(അഭിമുഖത്തിന്റെ വീഡിയോ താഴെക്കാണാം....ഇത് ഒരു പദാനുപദ തർജ്ജമയല്ല എന്ന കാര്യം പ്രത്യേകം ഓർക്കുമല്ലോ).
സത്യം പറഞ്ഞാൽ, ഈ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല...ഇനി ആരെങ്കിലും നിങ്ങളോടു ഈ പിരമിഡ് എങ്ങനെയാണു ഉണ്ടാക്കിയതെന്ന് അവർക്കു അറിയാമെന്നു പറഞ്ഞാൽ അവർ സത്യമല്ല പറയുന്നത് എന്ന് അറിയുക...കാരണം, നമുക്ക് വ്യക്തമായി അറിഞ്ഞുകൂടാ...ഒട്ടേറെ രഹസ്യങ്ങൾ നിറഞ്ഞതാണ് ഗ്രേറ്റ് പിരമിഡ്..ഭീമാകാരമാണ് അതിന്റെ നിർമ്മിതി. അതിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ നിന്നും നമുക്കതിന്റെ ഭാരം കണക്കാക്കാം......ആറ് മില്യൺ ടൺ ആണ് ഇതിന്റെ ഭാരം....ഇത് ചുവടുറപ്പിച്ചു നിൽക്കുന്നതു പതിമൂന്നു ഏക്കറിലാണ്....750 അടിയിലേറെയാണ് ഇതിന്റെ വശങ്ങളിലെ നീളം...481 അടിയാണ് ഉയരം. 2.5 മില്യൺ കൂറ്റൻ ശിലകളാണ് ഇതിന്റെ നിർമ്മിതിയിൽ ഉപയോഗിച്ചിട്ടുള്ളത്....വലുപ്പത്തിൽ മാത്രമല്ല ഇത് നമ്മെ അതിശയിപ്പിക്കുന്നത്.... ഈ വലുപ്പത്തിനൊപ്പം തന്നെ അളവുകളിലും മറ്റും അണുവിട തെറ്റാതെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്....കൃത്യമായി വടക്ക് ദർശനത്തിൽ ഭൂമിയുടെ അടിസ്ഥാനപരമായ അളവുകൾ സമന്വയിപ്പിച്ചാണ് ഗ്രേറ്റ് പിരമിഡ് നിർമ്മിച്ചിട്ടുള്ളത്...ഈ ആധുനിക കാലത്തുപോലും ഒരു ശില്പിയും ഇത്ര വലിയൊരു നിർമ്മിതി നടത്തുമ്പോൾ അത് ഇത്ര കണിശമായ, ഒരംശം പോലും തെറ്റാതെ വടക്കു ദർനമാക്കി പണിയാൻ മെനക്കെടില്ല....ഒരു പക്ഷെ അങ്ങനെ ചെയ്യാനും പറ്റില്ല...എന്തിനാണ് ഇത്രമാത്രം കൃത്യതയോടെ അത് ചെയ്തിരിക്കുന്നതിന്റെ പ്രാധാന്യം എന്ന് നമുക്കറിയില്ല...പക്ഷെ ഇവിടെ ഒരംശത്തിന്റെ പോലും തെറ്റ് കൂടാതെ കൃത്യം വടക്കു ദർശനമാക്കി കല്ലുകൾ അടുക്കിവച്ച്, ഭൂമിയുടെ അടിസ്ഥാനപരമായ അളവുകൾ സമന്വയിപ്പിച്ചു ഇത്ര ഭീമാകാരമായ ഒരു നിർമ്മിതി !! കൂടുതൽ മടുപ്പിക്കുന്ന കണക്കുകളിലേക്കു പോകാതെ അവയിൽ ചിലതു ഇവിടെ സൂചിപ്പിക്കാം...ഗ്രേറ്റ് പിരമിഡിന്റെ ഉയരം നോക്കുക...അതിനെ 43,200 കൊണ്ട് ഗുണിക്കുക...ഭൂമിയുടെ കാന്തികധ്രുവങ്ങളുടെ വൃത്തപരിധി നിങ്ങൾക്ക് കിട്ടും...ഗ്രേറ്റ് പിരമിഡിന്റെ അടിസ്ഥാനത്തിന്റെ ചുറ്റളവ് കൃത്യമായി അളന്നു അതിനെ 43,200 കൊണ്ട് ഗുണിക്കുക...ഭൂമദ്ധ്യരേഖയുടെ ചുറ്റളവാണ് ഇവിടെ ഉത്തരമായി കിട്ടുന്നത്....മറ്റു വാക്കിൽ പറഞ്ഞാൽ ആയിരക്കണക്കിന് വര്ഷങ്ങളോളം മനുഷ്യൻ ഭൂമിയിൽ ജീവിച്ചത് തങ്ങൾ ഒരു ഗ്രഹത്തിലാണ് ജീവിക്കുന്നത് എന്ന് അറിയാതെയാണ്....ഭൂമിയുടെ അളവുകളെക്കുറിച്ചു അവർ ആകുലപ്പെട്ടിരുന്നുമില്ല.....എന്നാൽ, ഈ ഗ്രേറ്റ് പിരമിഡിൽ നിന്ന് ഭൂമിയുടെ അടിസ്ഥാന അളവുകൾ കൃത്യമായി നമുക്ക് കിട്ടുന്നു....ഇനി ഈ 43,200 എന്ന അളവിനെക്കുറിച്ച്...ഭൂമിയുടെ അടിസ്ഥാനപരമായ ഒരു ചലനത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന അളവുകോലാണിത്...അച്ചുതണ്ടിൽ വളരെ സാവധാനം നടക്കുന്ന ഭൂമിയുടെ ചാഞ്ചാട്ടത്തിന്റെ അളവ്... ....ഓരോ 72 വർഷം കൂടുമ്പോഴും 1 ഡിഗ്രി എന്ന കണക്കിൽ ഈ ഉലച്ചിൽ സംഭവിക്കുന്നുണ്ട് .....ഈ 72-നെ 600 കൊണ്ട് ഗുണിക്കുമ്പോൾ 43,200 കിട്ടുന്നു... ഭൂമി തന്നെ രൂപപ്പെടുത്തി എടുത്ത ഈ അളവുകോൽ മനസ്സിലാക്കി .ഈ അളവുകൾ സംയോജിപ്പിച്ച് ഇത്ര കൃത്യതയോടെ ഭീമാകാരമായ ഒരു നിർമ്മിതി ഉണ്ടാക്കിയെടുത്തതിനു പിന്നിലെ ബുദ്ധി ചിന്തിച്ചു നോക്കൂ.... ഭൂമിയിൽ എങ്ങനെയാണ് അവർ ഇത് .നിർമ്മിച്ചത്..? ഇതിവേണ്ട അറിവ് എവിടെ നിന്ന് വന്നു...? അതുകൊണ്ടു തന്നെയാണ് മനുഷ്യചരിത്രത്തിലെ നഷ്ടപ്പെട്ടുപോയ ഒരു സംസ്കാരത്തെക്കുറിച്ചു വിചിന്തനം ചെയ്യാൻ ഞൻ നിർബ്ബന്ധിതനാകുന്നത്...ഇതിന്റെ അതുല്യമായ കണിശത, ഇതിനു പിന്നിലെ വൈദഗ്ദ്യം....ചിലർ പറഞ്ഞേക്കാം,ഗ്രേറ്റ് പിരമിഡ് അടിമകളെക്കൊണ്ട് പണിയിച്ചതാണെന്ന്......അത്രയും വലിയ മണ്ടത്തരം വേറെയില്ല..അടിമകൾ ഒരിക്കലും ഇതിന്റെ നിർമ്മിതിയിൽ പങ്കാളികളായിട്ടില്ല......അഞ്ചു തവണ ഞാൻ ഇതിനു മുകളിൽ കയറിയിട്ടുണ്ട്....അതിനുള്ളിലെ അറിയപ്പെടുന്ന എല്ലാ അറകളിലും ഞാൻ കയറിയിട്ടുണ്ട്...മനസ്സില്ലാമനസോടെ അടിമകൾ ചെയ്ത ജോലിയല്ല ഇത്....ശില്പകലയുടെ അതിഗംഭീരമായ ആവിഷ്കാരമാണിത്....അത്യന്തം സ്നേഹത്തോടെയും ശ്രദ്ധയോടെയും ഏകാഗ്രതയോടെയും ചെയ്ത ഉദാത്തമായ ശിൽപ്പകല...എഴുപതു ടൺ (എഴുപതിനായിരം കിലോ) വരെ ഭാരമുള്ള ശിലാഖണ്ഡങ്ങൾ തറനിരപ്പിൽ നിന്നും മുന്നൂറ് അടിവരെ ഉയരത്തിൽ ഉയർത്തി ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുണ്ട്...ഇത്തരത്തിൽ ഒന്നോ രണ്ടോ കൂറ്റൻ പാറകളല്ല..മറിച്ച് ഇതേ വലുപ്പമുള്ള ഡസൻ കണക്കിന് കൂറ്റൻ ശിലാഖണ്ഡങ്ങൾ...അവ കൃത്യമായി നീക്കി അതിസൂക്ഷ്മതയോടെ ശരിയായ സ്ഥാനത്ത് ഉറപ്പിക്കുക....കാരണം നമുക്കറിയാം ഒരു ചെറിയ നിസ്സാരമായ തെറ്റ് അടിസ്ഥാനത്തിൽ എവിടെയെങ്കിലും സംഭവിച്ചാൽ 481 അടി ഉയരത്തിൽ എത്തുമ്പോൾ നമുക്ക് ഒരു പിരമിഡായിരിക്കില്ല ഉണ്ടാകുക...മറിച്ച് കോർക്ക് അടപ്പു തുറക്കുന്ന ഉപകരണത്തിന്റെ ആകൃതിയുള്ള ഒരു നിർമ്മിതി ആയിരിക്കും......പക്ഷെ അണുവിട തെറ്റാതെ അവർ അത് കിറുകൃത്യമായി ചെയ്തു.. പുരാതന ഈജിപ്തിൽ നിലനിന്നിരുന്ന ആ അറിവിനെക്കുറിച്ചോ, അതിനു അവർ ഉപയോഗിച്ച ഉപകാരണങ്ങളെക്കുറിച്ചോ, അതുണ്ടാക്കിയ വിദ്യയെക്കുറിച്ചോ ഇന്നോളം ആർക്കും വിശദീകരിക്കാൻ ആയിട്ടില്ല.....അതുകൊണ്ടുതന്നെയാണ് മനുഷ്യചരിത്രത്തിൽ നിന്ന് ചില അധ്യായങ്ങൾ നഷ്ടപ്പെട്ടുപോയി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്...
(ദി ടൈംസ്, ദി സൺ‌ഡേ ടൈംസ്, ദി ഇൻഡിപെൻഡഡ്, ദി ഗാർഡിയൻ എന്നീ പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളിലെ എഴുത്തുകാരനായ ഗ്രഹാം ഹാൻകോക്ക്,അതിപുരാതന സംസ്കാരങ്ങളിളെക്കുറിച്ചു ആഴത്തിൽ പഠനം നടത്തുകയും, അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള ഗ്രന്ഥകാരനാണ്....പാരമ്പര്യശാസ്ത്രത്തിന്റെ വഴിയിൽ നിന്ന് വിട്ടുമാറി തനതായ ശൈലിയിൽ പുരാതന സംസ്കാരങ്ങളെക്കുറിച്ചു പഠിക്കാനും അവയ്ക്കു വിശദീകരങ്ങൾ നൽകാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. The Sign and the Seal, Fingerprints of the Gods, Keeper of Genesis, The Mars Mystery എന്നിവയാണ് ഗ്രഹാം ഹാൻകോക്കിന്റെ പ്രധാന പുസ്തകങ്ങൾ..)
തോമസ് ചാലാമനമേൽ