A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

തലൈകൂത്തൽ

തലൈകൂത്തൽ

സ്ഥലം തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമം ,,,
കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വരണ്ടപ്രദേശം ആരുടുക്കെയോ ശാപം തുടർച്ചയായി ഏറ്റുവന്നതിനാലാകണം മഴപോലും അനുഗ്രഹിക്കുന്നില്ല ,
,ദാഹജലം തരുന്ന കിണറുകൾ വറ്റിവരണ്ടിരിക്കുന്നു ,
,അതിനിടയിൽ ചിലയിടത്തെങ്കിലും അല്പം വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും ഒരോരോ ചായ്പുകൾ അതിൽ ആരുടെയൊക്കെയോ മുത്തശ്ശിയും മുത്തശ്ശനും ആർക്കും വേണ്ടാത്ത കന്നുകാലികളേപ്പോലെ ജീവിക്കുന്നു ,വീട്ടുകാർ നടതള്ളി മരണം അനുഗ്രഹിക്കാത്ത നിഷ്കളങ്കരായ കുറേപേർ
എന്നമ്മ സൗഖ്യമാ ,,കൊഞ്ചം നാളായി കാണവേ ഇല്ലൈ ?
അമാ കണ്ണേ നാൻ എപ്പോതും ഇങ്കെ തൻ ഇറക്കു
കനകമ്മൾ കണ്ണുകൾ മുഴുവനായി തുറന്നുനോക്കി ? അതെ അത് അവൾ തന്നെ ,,തന്നോട് ജീവിതത്തിൽ സ്നേഹത്തിന്റെ കണിക അല്പമെങ്കിലും തുറന്നുപിടിക്കുന്ന ആൾ ,,
തറവാട്ടിൽ നിന്നും കനകമ്മള്ളിനെ പുറത്താക്കി അതിനോടുചേർന്ന ചായ്പ്പിൽ ഉപേക്ഷിച്ചപ്പോൾ വല്ലപ്പോഴും ആരും കാണാതെ അല്പം ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്ന ആള്
റൂമിൽ നിന്നുംപുറത്തേക്കുവലിച്ചിട്ടു ചായ്പ്പിലേക്കു തള്ളി വാതിൽ അടക്കുമ്പോൾ അല്പം പോലും ദയ സെൽവനിൽ കണ്ടില്ല
,,,തനിക്കൊരു പുള്ളയെത്തന്നു വേറൊരുത്തിയുടെ പിറകെ പോയഅവന്റെ അപ്പയെ വേണ്ടെന്നു വെച്ചു ,,,,വേറെകെട്ടാൻ ഇഷ്ട്ടം പറഞ്ഞു വന്നവരെയൊക്കെമാറ്റി നിർത്തി മകനുവേണ്ടി വേണ്ടി ജീവിച്ചു ,
, ചേറിലും ചതുപ്പിലും പറമ്പിലും കിടന്നു രാവെന്നോ പകലെന്നോ ഇല്ലാതെ വേല ചെയ്തു മകനെ സർക്കാർ ഉദ്യോഗസ്ഥനാക്കി ,,,
ഒടുവിൽ ഉദ്യഗസ്ഥയായ മരുമകൾ കൂടി വന്നപ്പോൾ ,,പൊരിവെയിലത്തു കിടന്നു പണിയെടുത്തു മെലിഞ്ഞ സൗന്ദര്യമില്ലാത്ത അമ്മയെ അവരുടെ സുഹൃത്തുക്കളുടെ മുൻപിൽ പ്രദർശിപ്പിക്കാൻ അവർക്കുമടി ,
,അങ്ങനെ തന്നെ പിറകുവശത്തുള്ള ചായ്പ്പിലേക്കു പുറംതള്ളി ,
,ആരെങ്കിലും ആൾക്കാരുടെ കാലൊച്ച ആ വീട്ടിൽ വന്നാൽ ശ്വാസം കഴിക്കുന്ന ശബ്‍ദം പോലും പുറത്തുകേൾക്കാൻ അനുവാദം ഇല്ല ,,അങ്ങനെവന്നാൽ പട്ടിണിക്കിട്ടു പൊതിരെ തല്ലും
കോവിലിൽ പാട്ടു ശബ്‍ദം കേട്ടാൽഎന്നും ഉണരും ,,,അത് വർഷങ്ങൾക്കു മുൻപുള്ള ശീലമാണ് എന്റെ പാട്ടീ ശീലിപ്പിച്ച ശീലമാണ് ,,പിന്നെ കണ്ണ് തുറന്നുകിടക്കും ,,,അല്പം വെളിച്ചം വന്നാൽ വടിയും കുത്തിപ്പിടിച്ചു അകലെ ഉള്ള പറമ്പിലേക്ക് വെളിക്കിരിക്കാൻ പോകും ,,വീട്ടിൽ മൂന്നു ശൗചാലയം ഉണ്ടെങ്കിലും അവിടെ പോകാൻ അനുവാദം ഇല്ലാ ,,
അതിരാവിലെ മകന്റെ ശബ്‍ദം അല്പം സ്നേഹം കലർത്തി ,,,അമ്മാ
വർഷങ്ങൾ പത്തുകഴിഞ്ഞു അതുപോലുള്ള ഒരുവിളികേട്ടിട്ടു ,,,മനസ്സിൽ എവിടുന്നില്ലാത്ത സന്തോഷം എഴുന്നേല്ക്കാൻ ബുദ്ധിമുട്ടു ആയിരുന്നെങ്കിലും ,,എവിടുന്നോ കിട്ടിയ ഉന്മേഷത്തിൽ ചാടി എഴുന്നേറ്റു ,,
,,അവനെ നോക്കിയതും കണ്ണുനീർ അറിയാതെ പെയ്തിറങ്ങി ,,,,തന്റെ കൈപിടിച്ച് അവൻ അകത്തേക്ക് നടക്കുമ്പോൾ അവന്റെ മനസ്സുമാറിയതിനു എല്ലാ ദൈവങ്ങളേയും വിളിച്ചു നന്ദിപറഞ്ഞു ,,
അകത്തുകൊണ്ട് പോയി തന്നെ മേല് കുളിപ്പിക്കുമ്പോൾ ,,പിന്നീട് തനിക്കു ഇഷ്ടപ്പെട്ട പൊങ്കൽ തന്റെ മുന്നിലേക്ക് വെച്ചുതരുമ്പോൾ നഷ്ടപ്പെട്ടുപോയ മകനെ തിരിച്ചുകിട്ടിയ ആഹ്‌ളാദം ആയിരുന്നു മനസ്സുനിറയെ ,,
അല്പം കഴിഞ്ഞു ആരോക്കെയോ വന്നു,,,, സെൽവൻ അവരോടു സംസാരിക്കുമ്പോൾ ,,അവർക്കു മോരുകൊടുക്കാൻ വയ്യാതെയാണെങ്കിലും ഞാൻ തന്നെ പോയി ,,,,
കയ്യിൽ നിന്നും മോരുവാങ്ങിക്കുടിക്കുമ്പോൾ അവരു തന്നെ ദയനീയമായി നോക്കുന്നതുകണ്ടു ,,അവരുടെ നോട്ടത്തിന്റെ അർത്ഥങ്ങളൊന്നും വ്യക്തമായില്ല ,
അല്പം കഴിഞ്ഞപ്പോൾ സെൽവൻ കൈപിടിച്ചു മറ്റൊരു റൂമിലേക്ക്‌ കൊണ്ടുപോയി ,,
,അവിടെ കണ്ട നെല്ലണ്ണ പാത്രങ്ങൾ എന്റെ കണ്ണിലുടക്കി ,,,ഒരു നിമിഷത്തെ സന്തോഷത്തിനു ശേഷം എല്ലാം ഇവിടെ അവസാനിക്കുകയാണ് ,
,എനിക്ക് ഇപ്പൊ എല്ലാം മനസ്സിലാകുന്നു ,,അൽപ സമയത്തിനകം ഇവിടെ തലൈക്കൂത്തൽ നടക്കും
എന്റെ സ്വപനങ്ങൾ ഒന്നുപോലും നടന്നില്ല ,,അതൊക്കെ എന്റെ നാളത്തെ പ്രതീക്ഷകൾ ആയിരുന്നു ,അതും ഇവിടെ അവസാനിക്കാൻ പോകുകയാണ്
,,,പ്രായമായവരെ പണിയെടുക്കാൻ പറ്റാത്തവരെ ,മാറാരോഗം ഉള്ളവരെ ,, ബന്ധുക്കളും സ്വന്തം മക്കളും ചേർന്ന് കൊലപ്പെടുത്തുന്ന ദുരാചാരം ,,,,
തനിക്കുമുമ്പുള്ളവർ ചെയ്തത് തന്റെ മകനും ഇന്നാവർത്തിക്കുന്നു ,,
,എന്റെ അച്ഛൻ എന്റെ മുത്തച്ചനെ കൊന്നു,,, അതുപോലെ ഞാൻ എന്റെ അച്ഛനെയും കൊല്ലും ,,എന്ന പഴഞ്ചൊല്ലുകൾ പാടിനടക്കുന്ന ഗ്രാമം ,,,,
ഒരു മരത്തിന്റെ സ്റ്റൂളിൽ സെൽവനെന്നെ ഇരുത്തി ,,
നേരത്തെവന്ന ആൾ നെല്ലണ്ണ തലയിലൂടെ ഒഴിച്ചുകൊണ്ടേ ഇരുന്നു ,,
ശരീരം വിറങ്ങലിച്ചു താഴേക്കുവീഴാറാകുമ്പോൾ കൂടെ ഉള്ളവർ തലവീണ്ടും ഉയർത്തിപ്പിടിച്ചു അതിലേക്കു നല്ലെണ്ണ പകര്ന്നു
,,അപ്പോഴൊക്കെയും സെൽവന്റെ മുഖത്തേയ്ക്കായിരുന്നു എന്റെ ശ്രെദ്ധമുഴുവൻ
,,യാതൊരു ഭാവ വ്യത്യസവും ഇല്ലാതെ ,,കുറച്ചു.എണ്ണകൂടി വേണമെങ്കിൽ കൊണ്ടുവരാം കാര്യങ്ങൾ മുഴുവനായി ഇന്ന് നടക്കണം എന്നുപറയുന്ന സെൽവൻ ,,,
അവന്റെ വാക്കുകൾ മനസ്സിൽ ഇടിമിന്നലായി വന്നിറങ്ങി ,,ഇതു ഞാൻ പെറ്റു പോറ്റി വളർത്തിയ മകൻ തന്നെ ആണോ ,,,,ഒരു അമ്മയെ പച്ചജീവനിൽ കൊല്ലാൻ ഒരു മകന് സാധിക്കുമോ ,,,ഇതിന്റെ ശാപം അവനിൽ പതിയാതിരിക്കട്ടെ അവനു നല്ലതു വരുത്തട്ടെ ,,,
,,,,,അവന്റെ തലയിൽ എണ്ണതേച്ചുകൊടുക്കാൻ എണ്ണ ഇല്ലാതായപ്പോൾ എന്റെ സുഹൃത്തു മുത്ത് വല്ലിയുടെ അടുത്തുപോയി എണ്ണ വാങ്ങി അവനെ തേപ്പിച്ചിട്ടുണ്ട് ഒരുപാടുതവണ ,,പക്ഷെ അത് നെല്ലെണ്ണ അല്ല നല്ല തെങ്ങിന്റെ വെളിച്ചെണ്ണ ,മുത്ത് വല്ലി ഭാഗ്യവതിയാണ് ,,അവൾ ഭാഗ്യമുള്ള മക്കളേ അല്ല സ്നേഹമുള്ള മക്കളെയാണ് പ്രസവിച്ചത് ,അതുകൊണ്ടു അവളെ മക്കൾ അമേരിക്കയിൽ കൊണ്ടുപോയി പൊന്നുപോലെ നോക്കുന്നു ,,,
തലയിലേക്ക് തണുത്ത പച്ചവെള്ളം വീണാണ് പെട്ടെന്ന് ഞെട്ടിയത് ,,
ശ്വാസം കിട്ടാതെ നിന്നപ്പോഴും തലയിലേക്ക് തണുത്തവെള്ളത്തിന്റെ കുടങ്ങൽ ഒന്നിനുപിറകെ ഓരോന്നായി പതിച്ചുകൊണ്ടേ ഇരുന്നു ,,
തലയും ശരീരവും തണുത്തു മരവിച്ചു അപ്പോൾ തന്നെ അവസാനിക്കുമെന്ന് തോന്നി ,,
വേദന സംഹാരികൾ കലർത്തിയ ഒരു കരിക്കിൻ വെള്ളം സെൽവൻ എന്റെ നേരെനീട്ടി ,,അവനെ ഒന്നുനോക്കി എല്ലാം അറിഞ്ഞിട്ടും അവൻ തന്ന അവസാന തുള്ളി വെള്ളവും പൂർണ്ണമനസ്സോടെ വാങ്ങിക്കുടിച്ചു ,,
ഇതുകൂടി കുടിക്കുന്നതോടെ അടുത്ത രണ്ടു സൂര്യോദയങ്ങൾ ഞാൻ പൂർത്തിയാക്കില്ല ,,
അടുത്ത ദിവസങ്ങളിൽ കോവിലിലെ പാട്ടുകൾ എന്നെ ഉണർത്തില്ല
എനിക്കറിയാം,,,പനിയോ ,ന്യൂമോണിയയോ ,ശ്വാസതടസ്സവോ വന്നു ഞാനും മരിക്കും ,,,തന്റെ വീട്ടിലെ ഇതിനുമുന്പുള്ള പാട്ടിയുടെ തലൈകുത്തൽ ഞാൻ കണ്ടതാണ് ,,,,അന്ന് പാട്ടിക്കുവേണ്ടി അലമുറയിട്ടുകാരായൻ ഞാനുണ്ടായിരുന്നു ,,,എനിക്കുവേണ്ടി ആര് ,,,ആരും ഉണ്ടാകില്ല ,,
,,,കണ്ണുകൾ അടഞ്ഞു തുടങ്ങുന്നു സ്വപനങ്ങൾ മരിക്കുന്നു ,, ഈ മുറിയുടെ ഒരു വശത്തായി ഒരുമൺ വിളക്ക് കത്തും ,,,അതിലെ തീനാളങ്ങൾ ഇനിവരുന്ന നാല്പത്തൊന്നു ദിവസം എന്റെ കഥപറയും ,,,,അതുകഴിഞ്ഞു അതും എന്നെപോലെ സ്വപ്ങ്ങൾ പാതിവഴിക്ക് ഉപേക്ഷിച്ച പടുതിരി ആകും