ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പണ്ടുമുതൽക്കേ പലതരം ജീവികൾ മഴയായി വാർഷിച്ചിരുന്നതായി റിപ്പോർട്ട് ഉണ്ട്. ഇതിലൊരു സംഭവം 1881മെയ് 28 ന് ഇംഗ്ലണ്ടിലെ വാഴ്സാസ്റാറ്റിൽ നിന്നും റിപ്പോർട്ട് ചെയ്തു. അന്നൊരു ദിവസം അവിടെ ഉണ്ടായ ഇടിയിടുകൂടിയ കൊടുംകാറ്റിൽ ക്രൊമാർ ഗാർഡൻസ് റോഡിലും ചുറ്റുഭാഗത്തുമുള വയലിലും ton കണക്കിനെ ചിപ്പികളും ഞണ്ടുകളും ആകാശത്തുനിന്നു വർഷിച്ചു!ഒരു മൈലോളം ചുറ്റളവിൽ അവ ചിതറിക്കിടന്നു. കടലിൽ നാല്പതു നാഴിക അകലെ സ്ഥിതി ചെയുന്ന വാഴ്സാസ്റേറ്റിലും ഇത്തരമൊരു 'ജീവി മഴ'ഉണ്ടന്നറിഞ്ഞതിനെ തുടർന്നു ജനങ്ങൾ കുട്ടയും സഞ്ചിയും പത്രങ്ങളുമായി ഓടിയെത്തി. പന്ത്രണ്ടു ചാക്കോളം ചിപ്പികൾ വാഴ്സാസ് റേറ്റിലെ ചന്തയിൽ എത്തിയത്രെ!
വാൽനക്ഷത്രത്തെയും കൊള്ളിമീനെയും പോലെ തന്നെ തവള, മത്സ്യം, ചിപ്പി, ഞണ്ട് തുടങ്ങിയ ജീവികൾ പെയ്യുന്നത് വിപത്തിന്റെ ലക്ഷണമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.,'ജീവിമഴ'യെകുറിച്ച് മറ്റൊരു വിചിത്ര സംഭവം 1861ഫെബ്രുവരി 16ന് സിംഗപ്പൂരിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അന്നു മൂന്നു ദിവസത്തെ നിരന്തരമായ മഴയെത്തുടർന്ന് ഒരു ഭൂകമ്പം ഉണ്ടായി,മഴയോടനാനുബന്ധിച്ച പട്ടണത്തിലെ ചെളിക്കുണ്ടുകളിലും എങ്ങും മത്സ്യങ്ങൾ കാണപ്പെട്ടു.നിരന്തരമായ മഴയെത്തുടർന്ന് അരുവികൾ കരകവിഞ്ഞൊഴുകിയപ്പോൾ മൽസ്യങ്ങൾ പട്ടണത്തിൽ എത്തുകയും, വെള്ളം ഇറങ്ങിയപോൾ അവ പട്ടണത്തിൽ അകപെട്ടതായിരികം എന്നാണ് ഈ വിചിത്ര പ്രതിഭാസത്തിന് സാമാന്യമായി അംഗീകരിക്കുന്ന വിശദികരണം.പുരാതന കാലത്തും ആധുനിക കാലത്തും ഇറ്റലിയിലും തവള മഴ പലപ്പോഴായി പെയ്തുവെന്നു റിപ്പോർട്ട് ഉണ്ട്. എന്നാൽ ഈ തവളകൾ മേഘത്തിൽ നിന്നോ ഭുമിയിൽ നിന്നോ ഉൽഭവിച്ചത് എന്നതിനെ എന്നതിനെചൊല്ലി തർക്കങ്ങൾ ഉണ്ട്. തവളകൾ ആകാശത്തുനിന്നു വീഴുന്നത് കണ്ടു എന്ന് നാട്ടുകാർ സമ്മതിക്കുന്നുണ്ട്.ആകാശത്തു നിന്നും വീണിട്ടും താവളകൾക് പരിക്ക് ഒന്നും ഇല്ല. എന്നതിൽ നിന്നെ അവ മുൻപ് തന്നെ നിലത്തു ഉണ്ടായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ മത പ്രഭാഷകൻ തോമസ് കൂപ്പറുടെ ദൃക്‌സാക്ഷി വിവരണം തവള മഴയേ കുറിച്ച് കൂടുതൽ വെളിച്ചം നല്കുന്നു. ഇംഗ്ലണ്ട്കാരനായ അദ്ദേഹം തന്റെ നാടായ ലിങ്കൺഷെയറിൽ വെച്ചു തവള മഴ നേരിൽ കണ്ടിരുന്നു എന്ന് !അവയ്ക്ക് വീഴുമ്പോൾ ജീവനുണ്ടായിരുന്നു എന്നും ഭുമിയിൽ വീണ ശേഷവും അവ ചാടികളിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. തവള മഴകളെ കുറിച്ചുള്ള കഥകളിൽ തവളുടെ ആകൃതി വളരെ ചെറുതായിരുന്നു എന്നാണ് എല്ലാവരും പറയുന്ന കാര്യം വളരെ കൗതുകരമാണ്.
പെട്ടന്നുള്ളതും ശക്തിയാർന്നതുമായ കാറ്റിനു കുളത്തിൽ നിന്നോ അരുവിയിൽ നിന്നോ തവളകളെ മുകളിലേക്ക് വലിച്ചെടുക്കാനുള്ള കഴിവുണ്ടത്രേ.പിന്നീട് മഴ പെയ്യുമ്പോൾ അവ ഭുമിയിലേക് പതിക്കുകയാണ് പതിവ്. ഐലൻഡിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തടാകതിന്റെ കരയിൽ നിന്ന് 15മീറ്റർ അകലെ വരെ മത്സ്യ കുഞ്ഞുങ്ങളെ കണ്ടെത്തിയതായി ഈ പ്രതിഭാസത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം കാറ്റിനെ അപരാശക്തിയാണുള്ളത്. 1845 അഗസ്റ്റ് 19ന് ഫ്രാൻസിലെ മോണവീലിൽ ഉണ്ടായ ചുഴലി കാറ്റിൽ അല്പനിമിഷങ്ങൾക്കുളിൽ രണ്ടു മൂന്നു മരങ്ങൾ കടപുഴകി കാറ്റിൽ പറന്നുവത്രെ. ഈ നിലക്ക് നിസാരമായ താവളകളെയും മത്സ്യങ്ങളെയും ചിപ്പികളെയും മണിക്കൂറുകളോളം കാറ്റിൽ പറത്താൻ ഒരു പ്രയാസവും ഇല്ല. 1892 മെയ് 29ന് അലബാമയിലെ കോൾബെർഗിൽ ഉണ്ടായ സംഭവം ഇതിനു ഉദാഹരണം ആണ്. ധാരാളം മൽസ്യങ്ങൾ ആരൽമൽസ്യങ്ങൾ ആകാശത്തുനിന്നും മഴയായി വാർഷിച്ചുവത്രെ. ഭക്ഷിച്ചു തീർക്കാൻ കഴിയാതെ കർഷകർ താങ്ങളുടെ വയലുകളിൽ വളമായി ഉപയോഗിക്കുകയാണ് ഉണ്ടായത്. ഇതു പോലെ കേരളത്തിലും തവള മഴ പെയ്തതായി റിപോർട്ടുകൾ ഉണ്ട്. ജീവികൾ മഴപോലെ വാർഷിക്കുന്നതിന്റെ നിരവധി സംഭവങ്ങൾ ഇനിയും ഉണ്ട്. എന്നാൽ ഇവയുടെ ശാസ്ത്രീയ വശങ്ങൾ വ്യക്തമായി വിശതീകരിക്കാൻ ആർകും സാധികുന്നില്ല.