A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗ്രേറ്റ് പിരമിഡിന്റെ നിർമാണത്തിലേക്ക് നയിച്ച ഈജിപ്ഷ്യൻ പിരമിഡ് പരീക്ഷണങ്ങൾ .

സ്റ്റെപ് പിരമിഡിന്റെ നിർമാണത്തിന് ശേഷം തികച്ചും പൂർണമായ ഒരു പിരമിഡിന്റെ നിര്മാണമായി ഈജിപ്ഷ്യൻ ഫറോവ മാരുടെ ലക്ഷ്യം .ആ ഉദ്യമങ്ങൾ പരിസമാപ്തിയിൽ എത്തിയത് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിര്മാണത്തോടെയാണ്

.
ഇന്നും നിലനിൽക്കുന്ന പുരാതനമായ ലോകാത്ഭുതമാണ് ഈജിപ്തിലെ ഗിസയിൽ തലയുയർത്തി നിൽക്കുന്ന ഗ്രേറ്റ് പിരമിഡ് .ഈജിപ്ഷ്യൻ പുരാതന രാജവംശത്തിലെ ഖുഫു എന്ന ഫറോവയുടെ കാലത്താണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ് പടുത്തുയർത്തിയത് .ഇന്നേക്കും നാലായിരത്തി അഞ്ഞൂറ് വര്ഷങ്ങള്ക്കും മുൻപാണ് ആ മഹത്തായ വാസ്തു വിസ്മയം പടുത്തുയർത്തപ്പെട്ടത് .അതിനു ശേഷം ഈജിപ്തിന്റെ ഭരണം പല കാല ഘട്ടങ്ങളിൽ പല തരത്തിലുള്ള ഭരണാധികാരികൾ വഹിച്ചിട്ടുണ്ട് .അവരിൽ ചിലർ ഗ്രേറ്റ് പിരമിഡിനെ പൊളിച്ചു മാറ്റാൻ വരെ ശ്രമിച്ചു .അവർക്കു ചെയ്യാനായത് .ഗ്രേറ്റ് പിരമിഡിന്റെ പുറം ഭാഗത്തു പതിച്ചിരുന്നു മിനുസമുള്ള കല്ലുകൾ ഇളക്കി മാറ്റാൻ മാത്രമാണ് .പൊളിച്ചുമാറ്റാൻ ശ്രമിച്ചവരെ വെല്ലുവിളിച്ചുകൊണ്ട് ഗ്രേറ്റ് പിരമിഡ് ഇന്നും തല ഉയർത്തി നില്കുന്നു .വാസ്തുവിദ്യയുടെ നിസ്സംശയമായ ഒരു വൻ വിജയമാണ് ഗ്രേറ്റ് പിരമിഡിന്റെ നിർമിതി .പക്ഷെ ഈ വിജയത്തിൽ പുരാതന ഈജിപ്ഷ്യൻ ജനത എത്തിച്ചേർന്നത് തുടർച്ചയായ പരാജയങ്ങളിൽനിന്നും പാഠങ്ങൾ പഠിച്ചതിനു ശേഷമായിരുന്നു .ഗ്രേറ്റ് പിരമിഡിന്റെ നിര്മാതാവായിരുന്ന ഖുഫൈവിന്റെ പിതാവും ,ഫറോവയുമായിരുന്ന സ്നേഫെറു വിന്റെ കാലത്താണ് ഈജിപ്ഷ്യൻ വാഷുവിദഗ്ധർ പിരമിഡ് നിർമാണം ഒരു കലയായി വികസിപ്പിച്ചത് .തികച്ചും സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഒരു പിരമിഡിൽ അവർ എത്തിച്ചേർന്നത് കടുത്ത പരാജയങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് .ഉദാരമതിയായ സ്നേഫെറു വിന്റെ മഹാമനസ്കത ഇല്ലായിരുന്നുവെങ്കിൽ പിരമിഡ് നിർമാണം ഒരിക്കലും പുരാതന ഈജിപ്തിൽ പൂർണതയിൽ എത്തില്ലായിരുന്നു.
.
സ്നെഫെറു (Sneferu) -- പിരമിഡുകളുടെ ഫറോവ
.
-----
.
ഈജിപ്തിലെ പുരാതന രാജവംശത്തിലെ നാലാം ഉപവംശ
സ്ഥാപകനാണ് (Old Kingdom Third Dynasty ) സ്നെഫെറു. ബി സി 2613 മുതൽ 2589 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം എന്ന് അനുമാനിക്കുന്നു .പിരമിഡ് നിർമാണം ഒരു വാസ്തു വിദ്യയായി വികസിച്ചത് അദ്ദേഹത്തിനെ കാലത്തായിരുന്നു . അദ്ദേഹത്തിന്റെ പിതാവായ ഫറോവ ഹ്യൂനി (HUNI)യുടെ ഭരണ കാലത്തുതന്നെ ഈജിപ്ത് സുസ്ഥിരമായ ഒരു ഭരണ ക്രമത്തിന് കീഴിലായിരുന്നു.
.
സ്നെഫെറു. ലിബിയയെയും നുബിയയെയും( ഇന്നത്തെ സുഡാൻ ) ആക്രമിച്ചു കീഴ്പെടുത്തിയതായി പുരാ ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.പൂണ്ട്(PUNT) എന്ന പ്രദേശവുമായി ശക്തമായ വാണിജ്യ ബന്ധവും സ്നേഫെറു വിന്റെ ഈജിപ്തിനുണ്ടായിരുന്നു .ഇന്നത്തെ എത്യോപ്യയാണ് പൂണ്ട് എന്നാണ് പൊതുവെയുള്ള അനുമാനം .
ശുദ്ധനും പ്രജകൾക്ക് സമീപിക്കാൻ പറ്റുന്നവനുമായിരുന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ കാലത്തെ ലിഖിതങ്ങളിൽ നിന്ന് വ്യക്തമാകുന്നു. .സാധാരണക്കാരെ വരെ അദ്ദേഹം സുഹൃത്തെന്നും സഹോദരൻ എന്നുമാണ് അഭിസംയോധന ചെയ്തിരുന്നത് ..
സ്നെഫെറു ഏറ്റവുമധികം പ്രശസ്തനായിരിക്കുന്നത് പിരമിഡ് നിർമാണം സാങ്കേതിക പൂർണ്ണതയിലെത്തിച്ച ഫറോവ എന്ന നിലയിലാണ് .അദ്ദേഹം ആദ്യം നിർമിച്ച മെയ്ഡും പിരമിഡ്( Meidum pyramid.) നിർമാണത്തിലെ അപാകത കാരണം നിര്മാണത്തിനിടക്ക് തന്നെ തകർന്നു .പിന്നീട് നിർമിച്ച ബെന്റ് പിരമിഡ്(Bent Pyramid) സാങ്കേതിക തികവുള്ളതായിരുന്നില്ല. ഇടക്ക് വച്ച് അതിന്റെ രൂപത്തിൽ മാറ്റം വരുത്തേണ്ടി വന്നു ..ഈ പരാജയങ്ങളിൽ സ്നെഫെറു ഒട്ടും നിരാശനായില്ല വാസ്തു വിദ്വാന്മാരെയോ പണിക്കാരെയോ അദ്ദേഹം വധിക്കുകയോ തുറുങ്കിലടക്കുകയോ ചെയ്തില്ല .എല്ലാവരെയും വിളിച്ചു കൂട്ടീ,അപാകതകൾ പരിഹരിച് വീണ്ടും നിർമാണപ്രവർത്തനം നടത്തുകയാണ് അദ്ദേഹം ചെയ്തത് . അങ്ങിനെ നിർമിച്ച റെഡ് പിരമിഡ്(Red Pyramid) ആണ് ലോകത്തിലെ ആദ്യത്തെ ശരിക്കുള്ള ത്രികോണ പിരമിഡ്. റെഡ് പിരമിഡും ബെന്റ് പിരമിഡും ഇപ്പോഴും അതേപടി നിലനിൽക്കുന്നു .
ഒരു മാതൃകാ ഭരണാധികാരി എന്ന നിലയിലാണ് സ്നേഫെറുവിനെ ഈജിപ്ഷ്യൻ ജനത വിലയിരുത്തിയത് . അദ്ദേഹവുമായി തുലനം ചെയ്താണ് പിന്നീട് വന്ന ഫറോവമാരെ അവർ വിലയിരുത്തിയിട്ടുള്ളത്
.
------------
സ്നെഫെറു വിന്റെ പിരമിഡുകൾ
----
സ്നെഫെറു വിന്റെ പിതാമഹന്മാരിൽ ഒരാളായിരുന്നു സ്റ്റെപ് പിരമിഡ് നിർമിച്ച ഫറോവ ജോസെർ .ജോസെറിന്റെ സ്റ്റെപ് പിരമിഡിന്റെ നിർമിതി സ്നെഫെറു വിനെ വളരെയധികം സ്വാധീനിച്ചിരിക്കാം ..അങ്ങിനെയാകാം വാസ്തുവിദ്യപരമായി പൂർണതയിലെത്തി ഒരു പിരമിഡ് നിർമിക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങിയത് .ഇപ്പോൾ സ്നെഫെറു നിര്മിച്ചതായി ചരിത്രകാരന്മാർ കരുതുന്ന മൂന്ന് പിരമിഡുകൾ നിലനിൽക്കുന്നുണ്ട് .അവ മൂന്നും പിരമിഡ് നിർമാണത്തിലെ നാഴികക്കല്ലുകളാണ്
--
മെയ്ഡും പിരമിഡ്
---
മെയ്ഡും പിരമിഡ് ഒരു പക്ഷെ സ്നെഫെറു വിന്റെ മുൻഗാമി ആയിരുന്ന ഹുനി എന്ന ഫറോവ നിർമാണം തുടങ്ങിയതാവാം എന്ന അഭിപ്രായം ചുരുക്കം ചരിത്രകാരന്മാർ പ്രകടിപ്പിച്ചിട്ടുണ്ട് .എന്നാൽ നിർമാണത്തിന്റെ സിംഹഭാഗവും സ്നെഫെറു വിന്റെ ഭരണകാലത്തു തന്നെയാണ് നടന്നത് .ഈ പിരമിഡിന്റെ നിർമിതിയിൽ പല താളപ്പിഴകളും സംഭവിച്ചു ..വളരെ ലംബമായി ഒരു കോണിലാണ് മെയ്ഡും പിരമിഡ് ഇന്റെ നിർമാണം നടന്നത്. നിർമിതി പൂർണതയിൽ എത്തിക്കാൻ വിഷമം ആയിരിക്കും എന്ന് കണ്ട ഈജിപ്ഷ്യൻ വാസ്തു വിദഗ്ധർ ആ പിരമിഡിനെ ഏഴു പടവുകൾ ഉള്ള ഒരു സ്റ്റെപ് പിരമിഡ് ആയി മാറ്റാൻ ശ്രമിച്ചതായി സൂചനയുണ്ട് .എന്തായാലും ഡിസൈനിലെയും നിര്മാണത്തിലെയും അപാകതകൾ കാരണം മെയ്ഡും പിരമിഡ് നിർമാണത്തിൽ ഇരിക്കെ തന്നെ തകർന്നു . അക്കാലത്തെ വലിയ ഒരു ദുരന്തം ആയിരുന്നിരിക്കാം മെയ്ഡും പിരമിഡ് ഇന്റെ തകർച്ച.
.
ബെന്റ് പിരമിഡ്
--
മെയ്ഡും പിരമിഡ് ഇന്റെ തകർച്ച സ്നെഫെറു വിനെ ഉലച്ചിരിക്കാം പക്ഷെ അദ്ദേഹം പിരമിഡ് നിർമാണത്തിൽ നിന്നും പിന്മാറാൻ ഒരുക്കം അല്ലായിരുന്നു .മറ്റൊരു പിരമിഡ് നിർമിക്കാൻ തന്നെ സ്നെഫെറു തീരുമാനിച്ചു ഡാഷുർ എന്ന സ്ഥലത്തു പിരമിഡ് നിർമാണം തുടങ്ങി .ആദ്യം അൻപത്തി അഞ്ചു ഡിഗ്രി ചരിവിലാണ് പിരമിഡ് നിർമാണം തുടങ്ങിയത് അൻപത്തി അഞ്ചു ഡിഗ്രി ചരിവിൽ ഉയർന്ന പിരമിഡ് നിർമാണം പകുതിയായപ്പോൾ തന്നെ ആ ചരിവിൽ നിർമാണം തുടർന്നാൽ മെയ്ഡും പിരമിഡ് നെപ്പോലെ പുതിയ പിരമിഡും നിലം പൊത്തുമെന്നു വാസ്തു വിദഗ്ധർ മനസ്സിലാക്കി .അവർ ചെരിവ് നാല്പത്തി മൂന്ന് ഡിഗ്രിയാക്കി കുറച്ചു നിർമാണം തുടര്ന്നു. വേണ്ടസമയത് മുൻകരുതൽ എടുത്തതിനാൽ മെയ്ഡും പിരമിഡ് ഇൽ സംഭവിച്ചതുപോലുള്ള ദുരന്തം സംഭവിച്ചില്ല .പക്ഷെ ഒരു വളഞ്ഞ പിരമിഡാണ് ലഭിച്ചത് ..ഈ പിരമിഡിനെ ബ്ലുണ്ട് പിരമിഡ് എന്നും റോംബോയിടൽ പിരമിഡ് എന്നും വിളിക്കാറുണ്ട്.
.
റെഡ് പിരമിഡ്
---
ബെന്റ് പിരമിഡ് ലും സ്നെഫെറു തൃപ്തനായില്ല .ശരിയായ ഒരു പിരമിഡ് നിർമിക്കണം എന്ന വാശിയിൽ ആയിരുന്നു അദ്ദേഹം .ബെന്റ് പിരമിഡ്, മെയ്ഡും പിരമിഡ് നേക്കാൾ മികച്ചതായിരുന്നു എന്ന് അദ്ദേഹത്തിനറിയാമായിരുന്നു .രണ്ടു നിര്മിതികളുടെയും വീഴ്ചകൾ മനസ്സിലാക്കി പുതിയ ഒരു പിരമിഡ് നിര്മാണത്തിലേക്ക് അദ്ദേഹം തിരിഞ്ഞു .പുതിയ പിരമിഡ് ചുവപ്പു ഛായയുള്ള ലൈയിം സ്റ്റോൺ കൊണ്ടാണ് നിർമിച്ചത് .അതിനാലാണ് ആ പിരമിഡ് റെഡ് പിരമിഡ് എന്നറിയപ്പെടുന്നത് ..ഡാഷുർ പ്രദേശത്തു തന്നെയാണ് റെഡ് പിരമിഡും നിർമ്മിക്കപ്പെട്ടത് ..പിരമിഡിന്റെ വശങ്ങളുടെ ചരിവ് നാല്പത്തി മൂന്ന് ഡിഗ്രി ആണ് .രണ്ടു പരാജയങ്ങളിൽ നിന്നും ഈജിപ്ഷ്യൻ വാസ്തുവിദഗ്ധർ വിലപ്പെട്ട പാഠങ്ങൾ പഠിച്ചു കഴിഞ്ഞിരുന്നു നൂറ്റി അഞ്ചു മീറ്റർ ഉയരവും വശങ്ങൾക്ക് ഇരുനൂറ്റി ഇരുപതു മീറ്ററുമായിരുന്നു റെഡ് പിരമിഡിന്റെ വലിപ്പം .ഡിസൈനിലെ മുൻകരുതലുകൾ കാരണം പത്തു കൊല്ലം കൊണ്ട് ജ്യോമിതീയമായി പൂർണതയിലെത്തിയ ഒരു പിരമിഡ് നിർമിക്കാൻ സ്നേഫെറുവിനും അദ്ദേഹത്തിന്റെ ജനങ്ങൾക്കും സാധിച്ചു .അദ്ദേഹം നിർമിച്ച റെഡ് പിരമിഡ് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നുണ്ട്. .റെഡ് പിരമിഡിന്റെ നിര്മാണത്തിനുപയോഗിച്ച കല്ലുകളിൽ ഒരു ഭാഗം ആധുനിക ഈജിപ്തുകാർ അവരുടെ കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിച്ചുവെങ്കിലും കാലത്തെ വെല്ലുവിളിച്ചുകൊണ്ട് റെഡ് പിരമിഡ് ഇപ്പോഴും തലയുയർത്തി നിൽക്കുന്നു .സ്നെഫെറു വിന്റെ പുത്രനായ ഖുഫു റെഡ് പിരമിഡ് നെ അടിസ്ഥാനമാക്കിയാണ് ലോകാത്ഭുതമായ ഗ്രേറ്റ് പിരമിഡ് പണിതുയർത്തിയത് .
---
ചിത്രങ്ങൾ :റെഡ് പിരമിഡ് , മെയ്ഡും പിരമിഡ്,ബെന്റ് പിരമിഡ് :ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
NB:This is an original work .no portion of it is shared or copied from any works other than the authors previous works—Rishidas . S
REF:
1. http://www.ancient-egypt.info/…/snefru-pharaoh-biography-26…
2. http://www.touregypt.net/featurestories/snefrubentp.htm
3. http://www.touregypt.net/featurestories/meidump.htm
4. https://en.wikipedia.org/wiki/Sneferu
5. https://en.wikipedia.org/wiki/Red_Pyramid