കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. പാകിസ്ഥാനിലാണു സംഭവം. ഇവിടെ 100 വര്‍ഷത്തിലേറെയായി ഒരു ആൽമരം അറസ്റ്റിലാണ്. നാലു പാടും ചങ്ങലകൾ കൊണ്ടു ബന്ധിച്ച നിലയിലാണ് ഈ ആൽമരം. ഖൈബര്‍ പാസ് എന്ന ചെറു പട്ടണത്തിലാണ് ഈ മരമുള്ളത്. ജയിംസ് സ്‌ക്യുഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥാനാണ് 1898ല്‍ ഈ മരത്തെ അറസ്റ്റ് ചെയ്തത്.
മരത്തെ അറസ്റ്റു ചെയ്തതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. മദ്യപിച്ചെത്തിയ ജയിംസിന് മുന്നിൽ കാണുന്ന മരം തന്നില്‍ നിന്ന് ഓടിയകലുന്നു എന്ന തോന്നലുണ്ടായി. ജയിംസ് നില്‍ക്കാനാവശ്യപ്പെട്ടിട്ടും മരം നിന്നില്ല. ഉടന്‍തന്നെ മരത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പറഞ്ഞത് സായിപ്പാകുമ്പോള്‍ അതിലെ പ്രായോഗികതയൊന്നും ജോലിക്കാരും നോക്കിയല്ല. അന്നു മുതല്‍ ഇന്നു വരെ ചങ്ങലകൾകൊണ്ടു ബന്ധിക്കപ്പെട്ട നിലയിലാണ് ഈ ആല്‍മരം..
ഒരു വൈകുന്നേരം കുടിച്ച് ലക്ക്‌കെട്ടെത്തിയ ബ്രിട്ടീഷ് ഓഫീസര്‍ക്ക് ഞാന്‍ ഇവിടെ നിന്ന് ഓടിയകലുന്നതായ തോന്നലുണ്ടായി. അദ്ദേഹം എന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു അന്ന് മുതല്‍ ഞാന്‍ അറസ്റ്റിലാണ്…’ ആല്‍മരത്തില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.
അന്ന് അറസ്റ്റിലായ ഈ ആല്‍മരം ഇന്നും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടനിലയിലാണ്. ഈ ആല്‍മരത്തിന്റെ മോചനം ആവശ്യപ്പെട്ട് ആരും രംഗത്തെത്തിയിട്ടില്ല.എന്തുകൊണ്ടാണ് ഈ മരത്തെ മോചിപ്പിക്കാത്തതെന്ന ചോദ്യത്തിന് നാട്ടുകാര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. ബ്രിട്ടീഷുകാര്‍ ചെയ്ത മണ്ടത്തരങ്ങളുടെ ഏറ്റവും ചെറിയ ഉദാഹരണമാണ് ആൽമരത്തിന്‍റെ അറസ്റ്റ്. അവരുടെ ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ഇതിങ്ങനെ തന്നെ തുടരട്ടെയെന്നാണവര്‍ പറയുന്നത്. ഇന്നും ചരിത്ര സ്മാരകം പോലെ പാകിസ്ഥാനില്‍ അറസ്റ്റും വരിച്ച് നില്‍ക്കുകയാണ് ആല്‍മരം. ഓട്ടേറെ സന്ദര്‍ശകരും ആല്‍മരത്തെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്