പുരാതനമായ വെങ്കലയുഗ സംസ്കാരമാണ് മിനോയൻ സംസ്കാരം .ബി സി 3700 മുതൽ 1450 വരെയാണ് ഇത് നിലനിന്നുപോന്നത എന്ന് കരുതുന്നു .ഗ്രീക്ക് ദ്വീപായ ക്രീറ്റ് (CRETE) ആയിരുന്നു മിനോയാൻ സംസ്കാരത്തിന്റെ പ്രഭവകേന്ദ്രം .മിനോസ് രാജാവിൽ നിന്നും തുടങ്ങിയത് കൊണ്ടാണ് ഈ സംസ്കാരത്തിന് മിനോയൻ സംസ്കാരം എന്ന പേര് വന്നത്..മഹാകവി ഹോമെറിന്റെ അഭിപ്രായം മിനോയൻ സംസ്കാരത്തിന് തൊണ്ണൂറു നഗരങ്ങൾ ഉണ്ടായിരുന്നു എന്നാണ് സാക്ഷരായ ഒരു ജനതയായിരുന്നു മിനോയൻ ജനത .ലീനിയർ എ (linear –A)എന്നപേരിലറിയപ്പെടുന്ന ഒരു എഴുത്തു ഭാഷയാണ് അവർക്കുണ്ടായിരുന്നത് ഇപ്പോഴും ഈ ലിപി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല .
അതിപുരാതന കാലം മുതൽ തന്നെ മനുഷ്യവാസം ഉണ്ടായിരുന്ന ദ്വീപാണ് ക്രീറ്റ് .ഇന്നേക്ക് ഒരു ലക്ഷം കൊല്ലം മുൻപ് വരെ അവിടെ മനുഷ്യ വാസം ഉണ്ടായിരുന്നു .ആദിമ മനുഷ്യന്റെ ദൂരയാത്രകളിലെ ഒരു പ്രധാന വിശ്രമ സങ്കേതമായിരുന്നു ക്രീറ്റ് എന്ന് പറയാം .ഹിമയുഗത്തിൽ(ice age) ഈ ദ്വീപ് യൂറോപ്യൻ വന്കരയുമായി കരമാര്ഗം തന്നെ ബന്ധിക്കപ്പെട്ടിരുന്നു.
പുരാതന ഈജിപ്തുമായി മിനോയൻ സംസ്കാരത്തിന് ബന്ധമുണ്ടായിരുന്നതായി രേഖകളുണ്ട് .അവർ ഈജിപ്റ്റിൻ ചിത്രലിപിക്ക് സമാനമായ ഒരു ചിത്രലിപിയും ഉപയോഗിച്ചിരുന്നു ..ഈ ലിപിയും ഇതുവരെ വായിക്കപ്പെട്ടിട്ടില്ല .
അതിസുന്ദരമാണ് മിനോയൻ ചുമർ ചിത്രങ്ങൾ .കാളപ്പോര് മിക്ക ചുമർ ചിത്ര സഞ്ചയങ്ങളുടെയും ഒരു പ്രതിപാദ്യ വിഷയമാണ് .കനോസോസ്(Knossos) ആയിരുന്നു മിനോയൻ ഗ്രീസിലെ വലിയ നഗരം .വലിയ കൊട്ടാരങ്ങളും പൊതു സ്ഥലങ്ങളുമുള്ള ഒരു നഗരമായിരുന്നു കനോസോസ് .അതിനാൽ തന്നെ ശക്തമായ കേന്ദ്രീകൃത ഭരണം മിനോയൻ സംസ്കാരത്തിനുണ്ടായിരുന്നു എന്നനുമാനിക്കപ്പെടുന്നു ..ബി സി 1600 ഇത് കനോസോസിൽ ഒരു ലക്ഷം പേര് അധിവസിച്ചിരുന്നതായി കണക്കാക്കുന്നു .
മിനോയൻ സംസ്കാരം രാജ്യാന്തര വ്യാപാരത്തിലേർപ്പെട്ടിരുന്നു .അക്കാലത് കപ്പൽ നിർമാണ വിദ്യയിൽ അവർ ഒന്നാം സ്ഥാനക്കാർ തന്നെയായിരുന്നു . സുഗന്ധ വസ്തുക്കളുടെയും കുരുമുളകിന്റെയും വ്യാപാരം അവർ നടത്തിയിരുന്നതായി തെളിവുകൾ ഉണ്ട് .അവര്ക് വ്യാപാരത്തിനുള്ള കുരുമുളക് എവിടെ നിന്ന് കിട്ടി എന്നത് ഇപ്പഴും ഒരു പ്രഹേളികയാണ് .അക്കാലത്തു തെക്കേ ഇന്ത്യ മാത്രമായിരുന്നു കുരുമുളകിന്റെ ഉത്പാദന കേന്ദ്രം .ഒരു പക്ഷെ അവര്ക് നമ്മുടെ നാടുമായി പൗരാണികമായ കച്ചവട ബന്ധം ഉണ്ടായിരുന്നിരിക്കാം .അവരുടെ കാളപ്പോരും നമ്മുടെ ജെല്ലികെട്ടും ഒറ്റനോട്ടത്തിൽ തന്നെ സാമ്യം പുലർത്തുന്നുണ്ട്
ബി സി 1450 ഇനോടടുപ്പിച്ച ക്രീറ്റിനടുത്തുള്ള തേര(Thera) ദ്വീപിലെ അഗ്നിപർവതം .അതി ഭയങ്കരമായി പൊട്ടിത്തെറിച്ചു .ആ പൊട്ടിത്തെറിയുടെ അനന്തരഫലമായി ഏതാനും വര്ഷം ക്രീറ്റിൽ കൃഷി നടത്താൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും അതുമൂലം മിനോയൻ സംസ്കാരം അസ്തമിച്ചു എന്നുമാണ് അംഗീകരിക്കപ്പെട്ട വിലയിരുത്തൽ .മിനോയൻ Iസംസ്കാരത്തിന്റെ അസ്തമയത്തോട് അവരെക്കാൾ ശക്തമായ മൈസെനിയന് സംസ്കാരം (Myceanean Civilization)ഉദയം ചെയ്തു .മിക്ക മിനോയാൻ നഗരങ്ങളും മൈസെനിയന് നഗരങ്ങളാക്കി മാറ്റപ്പെട്ടു .
മൈസിനെയാണ് ജനത മിനോയൻ ജനതയെ ആക്രമിച്ചു കീഴ്പെടുത്തിയതാണെന്നും .അഗ്നിപർവ്വതസ്ഫോടനം .അതിന് ഒരു നിമിത്തം മാത്രമായിരുന്നു എന്നും കരുതുന്ന ചരിത്ര കാരന്മാരുമുണ്ട്.
,------
PS:This is an original work based on the references given below.It is not a shared or copied post
ചിത്രം കനോസോസ്സിലെ മിനോയാണ് കൊട്ടാരത്തിലെ ശേഷിപ്പുകൾ മിനോയാൻ സംസ്കാരത്തിലെ കാള പോര് ,മിനോയാൻ ഭരണികൾ
ചിത്രം കടപ്പാട് :വിക്കിമീഡിയ കോമൺസ്
----
ref:
1.https://en.wikipedia.org/wiki/Crete#Prehistoric_Crete
2.https://www.seeker.com/ancient-hominids-took-to-the-seas-17…