നമ്മുടെ കൈയ്യില് നിന്നും ഒരു തരി മണ്ണുതിര്‍ന്നു വീണാല്‍ ഒരു കടലിളകും. കാറ്റില് ഇളകിയാടുന്ന കടലിന്റെ രൌദ്രത്തില് ജനിക്കുന്ന കഥകള്ക്കായി കാതോര്ത്ത മനുഷ്യചരിത്രത്തിന് ആദിമ മനുഷ്യനോളം പഴക്കമുണ്ട്. എന്താണ് കടല് എന്ന് ചോദിച്ചാല്? കലുഷമായ മനസ്സിനെ ശാന്തമായ തീരത്തണയ്ക്കുന്നതും, പുറം കാഴ്ചയില് കാണുന്ന ചക്രവാള സീമക്കപ്പുറം നമ്മുടെ ഭാവനയെ കൂട്ടിക്കൊണ്ട് പോവുന്നതും ഏകാന്തതയിലെ നിത്യനിര്‍വൃതിയുമാണതെന്ന് പറഞ്ഞൊഴിയാം. എന്നാല് കടല്‍ ഇവിടെ പറയുന്ന കഥകള്‍ ഭാവനകളിലെ വാങ്ങ്മയ സൃഷ്ടിയല്ല. ചെകുത്താന് നിറഞ്ഞാടുന്ന കടല്‍ എന്ന് ചൈനക്കാര് വിശേഷിപ്പിച്ചതും സമുദ്രവിതാനത്തിലെ ഭീതിയേറിയ ദുരന്തവഴികളില്നിന്ന് വഴിമാറിപ്പോവാന് ജപ്പാന്‍ ഗവര്മെണ്ട് കയ്യൊപ്പ് ചാര്ത്തി ലോകത്തോട് പറഞ്ഞതുമായ കടല്‍ കഥകളാണ്.
നാനൂറ്റിഅമ്പത് കോടി വര്ഷങ്ങളുടെ ഭൂചരിത്രത്തില്നാനൂര്കോടി വര്ഷത്തെ ജലചരിത്രം പ്രപഞ്ച സ്രോതസ്സുകളുടെ അന്വേഷണത്തില് നമ്മുടെ മുന്പില്‍ വഴിതെളിഞ്ഞിട്ടുണ്ട്. സമുദ്രങ്ങള്‍ ഉണ്ടായതിന്റെ പിറകിലെ കഥകളിലേക്ക് പോകുമ്പോള് ഒരായുസ്സ് കൊണ്ട് ഓടിത്തീരാത്ത ചിന്തകളുമായിനമ്മള് പിറകോട്ട് സഞ്ചരിക്കേണ്ടിവരും. ഭൂമിയും അതിലുള്ളജീവനും നിലനിറുത്താന്‍ സമുദ്രങ്ങള്ക്ക് അതിന്റെതായ ഓരോഹരിയുണ്ട്. എന്നാല് സമുദ്രം ആഴങ്ങളിലേക്ക് അടര്ത്തിയെടുത്ത മനുഷ്യജീവനുകള്സ്വന്തമാക്കിയ ചെകുത്താനിലേക്കാണ് ഇന്നത്തെ നമ്മുടെ അന്വേഷണം.
ചങ്ങാടങ്ങളിലൂടെയും,ഒറ്റത്തടി വള്ളങ്ങളിലൂടെയും ചെറുതോണികളിലൂടെയും അതിപ്രാചീനകാലം (Pre-historic) മുതലേ കടലിലൂടെയുള്ള മനുഷ്യസഞ്ചാരം ആരംഭിച്ചിരുന്നു. സുമേരിയ ഹാരപ്പന് നാഗരിഗതയുമായി കൂട്ടിയിണക്കപ്പെട്ട കാലഘട്ടത്തില് കടലിലൂടെയുള്ള വസ്തുവകളുടെ കൈമാറ്റക്കച്ചവടവും തുടങ്ങി. അമേരിക്കന് വന്കരയിന്നു ഏഷ്യയില്ലേക്കുള്ളസമുദ്രയാനത്തിന്ശാ ന്തസമുദ്രം വഴിതുറന്നപ്പോള് അപകടം നിറഞ്ഞതും അവിശ്വസനീയവുമായസമുദ്രചരിത്രം ആഗതമായി. ശാന്തസമുദ്രത്തിന് എഴുനൂറ്റമ്പത് മില്ലിയന് വര്ഷത്തെ പ്രായമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. സമുദ്രങ്ങളിലുള്ള ജലത്തിന്റെ അളവ് നോക്കിയാല് അമ്പതു ശതമാനത്തോളം അത് ശാന്തസമുദ്രത്തിന്റെ വകയാണ്. പതിനൊന്ന്കിലോമീറ്റര് ആഴമുള്ള മരിയാന ട്രെഞ്ചില് ഹിമാലയ പര്വ്വതം മുങ്ങിയാലും പിന്നെയും സ്ഥലം ബാക്കിയാവുന്ന ഗര്ത്തങ്ങള്ശാന്തസമുദ്രത്തിന്റെ ആഴ വിശേഷങ്ങളായി നമ്മെ പേടിപ്പെടുത്തുന്നു. ടോക്കിയോയുടെ നൂര് കിലോമീറ്റര് തെക്ക് ഭാഗത്തായി മിയാകി ദ്വീപിനു ചുറ്റുമുള്ള സമുദ്രഭാഗത്തെ ചെകുത്താന്റെ കടല് എന്ന് വിളിച്ചു കൊണ്ടാണ് ആയിരത്തിതൊള്ളായിരത്തി അമ്പതുകളില് ശാന്തസമുദ്രത്തെആധുനിക ലോകത്തിന് പരിചയപ്പെടുത്തികൊടുത്തത്. ബര്മുഡ ത്രികോണത്തിന്റെ അതേ അക്ഷാംശരേഖയില്സ്ഥിതിചെയ്യുന്നഈ ഒരു മേഖലയുടെ വ്യാപ്തി അപകടങ്ങള് രേഖപ്പെടുത്തിയതിനനുസരിച്ചു ടോക്കിയോവില് നിന്നും ആയിരത്തി ഇരുനൂര് കിലോമീറ്റര് വലിച്ചു നീട്ടിയിട്ടുമുണ്ട്. ഒരേ അക്ഷാംശരേഖയില്വരുന്ന രണ്ടിടങ്ങളില് അപകടങ്ങള്കുന്നുകൂടുമ്പോള് അതിന്റെ പിറകില് ചിലശക്തികള് ഉണ്ടെന്ന നിഗമനം ശക്തമാവുന്നിടത്ത് നിന്ന് കഥകള് ആരംഭിച്ചു..1000 BCEയില് ജപ്പാന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള കടലില് ഒരു വലിയ ഡ്രാഗന് ഉണ്ടെന്ന് ചൈനക്കാര് വിശ്വസിച്ചുപോന്നിരുന്നു. ഈ ഭാഗങ്ങളില് നഷ്ടപ്പെടുന്ന കടല് നൗകകളും മനുഷ്യരും ഡ്രാഗന് കടലിനടിത്തട്ടിലേക്ക് വലിച്ചെടുക്കുകയാണെന്ന് അവര് പ്രചരിപ്പിച്ചിരുന്നു. ഏ ഡി 1200ല് മംഗോളിയന് ചക്രവര്ത്തി കുബലായ്ഖാന് പലതവണയായി ചെകുത്താന് കടല് കടന്നു ജപ്പനിലെത്താനുള്ള ശ്രമം നടത്തി പരാജയപ്പെട്ടു. ഓരോ ശ്രമത്തിലും ഈ സമുദ്ര മേഖല കടന്നുപോവാന് പറ്റാതെ മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തില് കവിഞ്ഞു. ചൈനക്കാരുടെ കടലിലെ ഡ്രാഗന് രൂപത്തിനെ ജപ്പാന് സീമാന്മാര് ചെകുത്താനായി മൊഴിമാറ്റം നടത്തി.ഇവിടെ അപ്രത്യക്ഷമാകുന്ന വിമാനങ്ങളും കപ്പലുകളുടെയും എണ്ണം വര്ദ്ധിച്ചു കൊണ്ടേയിരുന്നു.1940 മുതലേ ലോകം ദുരന്തങ്ങളുടെ കഥ വായിക്കാന് തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തില്അമേരിക്കയുടെ മൂന്ന് ഡസ്ട്രോയറുകളും അതിലെ എഴുനൂറ്റി അറുപത്തഞ്ച് നാവികരും അപ്രത്യക്ഷമായി.1952-1954 കാലഘട്ടത്തില് അഞ്ച് ജപ്പാനീസ് നേവല് ഷിപ്പുകളും അതിലെ എഴുനൂറോളം സൈനികരും ചെകുത്താന് കടലില് അപ്രത്യക്ഷമായി.അപകടമേഖലയെന്ന് ജപ്പാന് ഗവര്മെണ്ട് പ്രഖ്യാപിച്ച ചെകുത്താന്റെ കടലിന്റെനിജസ്ഥിതി മനസ്സിലാക്കാന്നൂര് ശാസ്ത്രഞ്ജര് അടങ്ങുന്ന ഒരു സംഘത്തിനെ അവര് നിയോഗിച്ചു. റിസേര്ച്ചിനു പോയ ഖൈയോമാറു എന്ന കപ്പലും അതിലെ മുപ്പത്തിയൊന്ന്ജോലിക്കാരും കൂടി അപ്രത്യക്ഷമായതോടെ ജപ്പാന് ഗവര്മെണ്ട് ആ പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയുണ്ടായി. അതോടൊപ്പം ഈ വഴിയിലൂടെയുള്ള സമുദ്രയാനം ഒഴിവാക്കണമെന്ന നിര്ദ്ദേശവും ജപ്പാന് മുന്നോട്ട് വെച്ചു.March 22- 1957ടോക്കിയോവിലേക്ക് പറന്ന അമേരിക്കയുടെ C-97 എന്ന എയര് ഫോഴ്സ് വിമാനം ചെകുത്താന്റെ കടലിനുമീതെ പറക്കുമ്പോള് കാണാതാവുന്നു. ടോക്കിയോ എത്താന് രണ്ട് മണിക്കൂര് ബാക്കിയുള്ള ആസമയത്ത് കാലാവസ്ഥ നല്ലതാണെന്നും ഫ്ലൈറ്റ് മെഷിനറിക്ക് ഒരു തകരാറുമില്ലെന്നും അവര് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അറുപത്തേഴ് അമേരിക്കന് എയര്മാന്മാരടക്കം അപ്രത്യക്ഷമായ വിമാനത്തിന്റെ ട്രാക്കില് അരിച്ചുപെറുക്കിഅന്വേഷണം നടത്തിയെങ്കിലുംഒന്നും തന്നെ കണ്ടെത്താനായില്ല.18 August 1980 വ്ലാദിമീര് വ്ലോബിടോവ് എന്ന റഷ്യന് റിസേര്ച്ച് വെസ്സെല് ജപ്പാന് കോസ്റ്റില് നിന്നും പര്യവേക്ഷണം നടത്തി മടങ്ങുകയായിരുന്നു. പര്യവേക്ഷകസംഘ ലീഡാറായ പ്രോഫെസ്സര് പ്ളാറ്റിനോവ് ആ സമയം സമുദ്രനിരീക്ഷണത്തില് അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു. നീല വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് ചെകുത്താന്റെ കടലില് നിന്നും പെട്ടെന്ന് ഉയര്ന്നു വന്ന ഒരു ക്രാഫ്റ്റ്അവരുടെ റിസേര്ച് വെസ്സലിനെ വലംവെച്ച ശേഷം കടലിനടിത്തട്ടിലേക്ക് തിരിച്ചുപോയി എന്നൊരു വിചിത്രമായവാര്ത്തയാണ് പാരാനോര്മല് പ്രസ് റിലീസിലൂടെ പ്രൊഫസര് പ്ളാറ്റിനോവ് ലോകത്തെ അറിയിച്ചത്. കടലിനടിത്തട്ടിലെ ഒരജ്ഞാത ലോകത്തിലേക്ക് അന്വേഷണമാരംഭിക്കേണ്ട ചോദ്യങ്ങളായിരുന്നു ഈ വാര്ത്ത കാരണം യഥാര്ത്ത ത്തില് ഉയര്ന്നു വന്നത്. ശാന്തസമുദ്രത്തില് ഒരു എലിയന് ഫോഴ്സ് ഉണ്ടോ? പ്രൊഫസര് പാറ്റിനോവ് മറൈന് ലോകത്തോട് അന്നങ്ങിനെ ചോദിച്ചു. . നമ്മുടെ ലോകത്തില് ഇന്നേവരെ ആരും നിര്മ്മിച്ചിട്ടില്ലാത്ത ജലനൌകയുടെ രൂപം പെട്ടെന്നൊരു ദിവസം കടലില് ഉയര്ന്നു വരുന്നത് കണ്ടാല് എനിക്ക് മറ്റ് എന്ത് ചോദ്യമാണ് ചോദിക്കാനുള്ളത്എന്നായിരുന്നു പ്രൊഫസറു ഭാഷ്യം.കാനഡയില് നിന്നും ജപ്പാനിലെ ഖവാസാക്കിയിലെക്ക് ഒന്നരലക്ഷം ടാന് ഇരുമ്പയിരും വഹിച്ച് യാത്ര തിരിച്ച ബ്രിട്ടന്റെ അതിഭീമാകാരനായ ഒരു ചരക്ക് കപ്പല് ‘’ഡബിഷെയര്’’ 1980 സെപ്റ്റംബര് ഒന്പതിന് ചെകുത്താന് കടലില് കാണാതായി. ഒക്കിനാവയില് നിന്നും ഇരുനൂറ്റിമുപ്പത് മൈല് ദൂരത്തായിരുന്നുകപ്പലിന്റെ അവസാനം അറിയപ്പെട്ടിരുന്ന പൊസിഷന്. ആറു ദിവസത്തെ അന്വേഷണത്തിന്ശേഷം ഒരു വിവരവും കിട്ടാതായപ്പോള് നാല്പത്തിനാല് പേരുടെജീവനും കപ്പലും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കമ്പനി പ്രഖ്യാപിച്ചു. കപ്പല് ജോലിക്കാരുടെ മരണവിവരം ഉള്ക്കൊള്ളാന്കഴിയാത്ത കുടുംബങ്ങള് മരണാന്തരചടങ്ങുകള്നടത്താന് ഒരു തെളിവുമില്ലെന്നകാരണത്താല് അതിന് തയ്യാറാവാതെയായി.ഈ ഒരു സംഭവത്തോടെ ചെകുത്താന് കടലിന്റെ അഗാധതയിലേക്ക് മനുഷ്യന് ഒരന്വേഷണം ആരംഭിക്കുകയുണ്ടായി.ഒരു സന്ദേശവും പുറം ലോകത്തിന് നല്കാതെ ‘’ഡബിഷെയര്’’ അപ്രത്യക്ഷമായ ദിവസം ശാന്തസമുദ്രത്തില് ആടിത്തകര്ത്തൊരു ടയിഫൂണ് ഉണ്ടായിരുന്നു. ഈ കൊടും ചുഴലിക്കാറ്റ് അവസാനിച്ച് ആറാഴ്ചകള്ക്ക് ശേഷം മുങ്ങിപ്പോയ കപ്പലിന്റെ ലൈഫ് ബോട്ട് സമുദ്രോപരിതലത്തില് ജപ്പാന് ടാങ്കര് കണ്ടെത്തി. നൂറ്റാണ്ടുകളായികേട്ടറിഞ്ഞ എല്ലാ കഥകളുടെയും സത്യാവസ്ഥ അറിയാന് ആ ലൈഫ്ബോട്ട് ഒരു ഒരന്വേഷണപാത വെട്ടിത്തുറന്നു. പക്ഷെ അടുത്ത പതിനാല് വര്ഷത്തോളം ‘’ഡബിഷെയര്’’ നെക്കുറിച്ച് ഒരു അറിവും ലഭിച്ചില്ല. ജപ്പാന് കോസ്റ്റ്ഗാര്ഡി്ന്റെ കണക്കില് അപകടങ്ങളുടെ എണ്ണം കൂടിക്കൂടിവന്നുകൊണ്ടേയിരുന്നു.ഡബിഷെയറില് ജീവന് നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബാംഗങ്ങള്പ്രതീക്ഷ കൈവിടാതെ വര്ഷങ്ങള്ക്ക്ശേഷവുംഅന്വേഷണം തുടരാന് ബ്രിട്ടീഷ് ഗവര്മ്മെണ്ടില് സമ്മര്ദ്ദം ചെലുത്തി. കപ്പലുകള് അപ്രത്യക്ഷമാവാനുള്ള കാരണം ചില അസാധാരണ ശക്തികളാണെന്നുംഅതിനുമേലെ ഒരന്വേഷണം ഇനിയും ആവശ്യമില്ലെന്നുമുള്ള പ്രസ്താവനകള് കെട്ടുകഥകളെതലനാരിഴകീറി പരിശോധിക്കുന്ന ഡേവിഡ് മേര്സ് എന്ന സാഹസിക സമുദ്രപര്യവേക്ഷകന് ഒരു വെല്ലുവിളിയായി എടുത്തുകൊണ്ട് ചെകുത്താന് കടലിലേക്ക് ഒരു പര്യവേക്ഷണമാരംഭിച്ചു.ജൂലായ് 1994ല് ഡേവിഡ് യാത്ര തിരിച്ചത് സഹസ്രാബ്ദങ്ങള്പഴക്കമുള്ള മരണ വീഥിയിലേക്കായിരുന്നു. ‘’ഡബിഷെയര്’’ അതിനൊരു നിമിത്തമായി എന്ന് മാത്രം. പതിനാല് വര്ഷങ്ങള്ക്ക്ശേഷം മുങ്ങിപ്പോയ ഒരു കപ്പല് എന്തായിട്ടുണ്ടാവുമെന്നും അതിന്റെ പൊസിഷന് എവിടെയായിരിക്കുമെന്നുമുള്ള ഒരു മുന്ധാരണയുമില്ലാതെ ഡേവിഡ്ന്റെ പര്യവേക്ഷക സംഘം Explorer 6000 എന്ന Sonar tail fish സ്കാനറുമായി ചെകുത്താന് കടലിന്റെ അടിത്തട്ട് സ്കാന്‍ ചെയ്യാന് തുടങ്ങി. നൂറ്റാണ്ടുകളായിനിഗൂഢ കഥകള് പറയുന്ന ശാന്തസമുദ്രത്തെഅരിച്ചുപെറുക്കുക എന്ന ദൌത്യത്തിനിടയില് സോണാര്‍ സ്കാനെര്‍ സ്റ്റീല് റോപ് പൊട്ടിഷിപ്പില് നിന്നുമുള്ള ബന്ധം വിഛെദിക്കപ്പെട്ട് കടലിന്നടിത്തട്ടിലേക്ക് പോയി. ചെകുത്താന് കളി തുടങ്ങി എന്ന് ജനം വിശ്വസിച്ചു. വാര്ത്താമാധ്യമങ്ങള് അതേറ്റുപാടി.വിലയേറിയ സോണാര്‍ സ്കാനര്‍ തിരിച്ചെടുക്കാനും ’ഡബിഷെയര്’ കണ്ടെത്താനും Magellan 725 എന്ന ROV (Remotely operated under water vehicle)യുമായി ഡേവിഡ്ഉം സംഘവും പിന്നീട് തിരിച്ചു വന്നു. നാല് കിലോമീറ്റര്‍ ആഴത്തില് കടലിന്നടിത്തട്ടില് നിന്ന് സോണാര്‍ സ്കാനര്‍ തിരിച്ചെടുക്കുകഎന്ന അസാധ്യ ദൌത്യത്തില് അവര്ക്കുണ്ടായവിജയം ദൌത്യത്തിന് കൂടുതല് ഉത്തേജനം നല്കി.. ROV യുടെ ക്യാ മറകള് കടലിന്നഗാധതയില് നിന്ന് പിടിച്ചെടുത്ത ചിത്രങ്ങളുടെ അവലോകനത്തില് ’ഡബിഷെയര്’ നിന്നും പുറത്തേക്ക് വന്ന ഇരുമ്പയിരിന്റെചിത്രങ്ങള് അവര്ക്ക് കാണാന്‍ കഴിഞ്ഞത് അവരുടെ പ്രതീക്ഷകളെ വര്ദ്ധിപ്പിച്ചു. തുടര്ന്നുള്ള ROV യുടെ ഓപറേഷനില് തുറന്നു പിടിച്ച വിഡിയോ കാമറക്കണ്ണിലൂടെകടലിന്നടിത്തട്ടില്‍ കിടക്കുന്ന’ഡബിഷെയര്’ എന്ന ബ്രിട്ടന്റെ ചരക്ക് കപ്പല് പതിനാല് വര്ഷത്തിന് ശേഷം ചെകുത്താന്റെ കടലില് നിന്നും മനുഷ്യരുടെ ലോകത്തേക്ക് വാര്ത്തയുമായി തിരിച്ചു വന്നു. ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന് വാര്ത്താ മാധ്യമങ്ങള് വിശേഷിപ്പിച്ച കപ്പല്‍ സമുദ്രാന്തര്ത്തില്‍ നിന്ന് പുനര്ജജനിച്ചത്സഹസ്രാബ്ദങ്ങളായി മനുഷ്യര് വിശ്വസിച്ചു പോന്ന പലതിനും മറുപടിയുമായിട്ടാണ്. ചെകുത്താന്‍ കടലിലെ ദുര്ഗ്രാഹ്യമായഒട്ടേറെ സംഭവങ്ങള്, അതിനെ സംബന്ധിച്ചടത്തോളം സമുദ്രത്തിലെ Paranormal Activities ന് ശാസ്ത്രം മറുപടി പറയുന്ന ഒരു ചരിത്രം ഇവിടെആരംഭിക്കുകയായിരുന്നു.’ഡബിഷെയര്ന്റെഅവസാന യാത്രാദിനം അതിരൂക്ഷമായ ചുഴലിക്കാറ്റിന്റെ താണ്ഡവത്തില് അപകടകരമായ തിരമാലകളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു. കപ്പലോളം നീളമുള്ള അതിഭീമന്‍ തിരമാലകള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ കപ്പലിന്റെമുന് ഭാഗം ഉയര്ന്നു വരുന്നത് പ്രതിരോധിച്ചതുംപൊട്ടിയ വെന്റ്ലെറ്റര്‍ പൈപ്പിലൂടെ കപ്പലിന്റെ ഉള്ഭാഗത്തേക്ക്ജലം ഇരച്ചു കയറിയതും കപ്പല്‍ മൂന്നു കഷണങ്ങളായി മുറിഞ്ഞുപോവുന്നതിനു കാരണമായി. മുന്ഭാഗത്തുള്ളകാര്ഗോ ഹാച്ചുകള് തകര്ന്ന കപ്പല്‍ അധികം താമസിയാതെ കടലിന്നടിത്തട്ടിലേക്ക് ആണ്ടുപോയി.. ചേതം വന്ന കപ്പലിന്റെ ഓരോ ഭാഗങ്ങളിലൂടെയുംROV അറിവിന്റെ വെളിച്ചം വീശിയപ്പോള് ലോകം അപ്രത്യക്ഷമാവുന്ന കപ്പലുകളുടെ യഥാര്ത്ഥ മുഖം കണ്ടു.സംഭ്രാന്തമായതോ അമ്പരപ്പിക്കുന്നതോമായ സംഭവങ്ങളെ നമ്മുടെ മനസ്സിലെ ചെകുത്താന് സമര്പ്പിച്ചാല് ‘’ചെകുത്താന്റെകടല്‍ കഥകള്‍’’ പോലെ അത് നൂറ്റാണ്ടുകളോളംനമ്മളെ അതിജീവിക്കും. എന്നാല് കെട്ടുകഥകളിലേക്ക് ഊളിയിടുന്ന ഡേവിഡ്മര്സിനെപ്പോലെയുള്ള ശാസ്ത്രാവബോധമുള്ള അപൂര്വ്വം പര്യവേക്ഷകരില്നിന്ന് ലോകം പുതിയ പാഠങ്ങള്പഠിച്ചു അനര്ത്ഥങ്ങളെയും അതിജീവിക്കും. അങ്ങിനെയാണ് ചരിത്രം ചെകുത്താനില്‍ നിന്ന് മനുഷ്യനിലേക്ക് വഴിമാറുന്നത്.
@ബക്കര്‍ അബു#