നാഡി ജ്യോതിഷം
ശ്രീജ നായര്‍
പ്രശസ്ത അവതാരികയും നടിയുമായ ശ്രീജ നായര്‍ ഫെയ്സ്ബുക്കില്‍ എഴുതിയത്;
''പലരില്‍ നിന്നും പല ബുക്കുകളില്‍ നിന്നും നാഡി ജ്യോതിഷത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അതൊന്നു പരീക്ഷിക്കണമെന്ന് തോന്നിയിരുന്ന സമയത്താണ് പത്രത്തില്‍ നിന്നും നാഗര്‍കോവിലില്‍ ഉള്ള കണ്ണന്‍ & കുലോത്തുങ്ങന്‍ എന്നീ സഹോദരങ്ങളെക്കുരിച്ചു അറിയാന്‍ ഇടയായത്.. ആ നമ്പരില്‍ വിളിച്ചു അപ്പോയിമെന്റ് എടുത്തു.അവര്‍ പേര് ചോദിച്ചപ്പോള്‍ ശരിക്കുള്ള പേരും സ്ഥലവും ഒന്നും അല്ല പറഞ്ഞിരുന്നത്.കാരണം ഇനി അവര്‍ നമ്മുടെ വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചറിയാന്‍ വല്ല ആളെയും വിട്ടാലോ എന്നൊരു ചിന്തയും ഇല്ലാതിരുന്നില്ല.
എന്‍റെ ഹസ്ബന്റിന്റെ സഹോദരന്‍റെ ഭാര്യ അവരുടെ വിവാഹത്തിനു മുന്‍പ് രാമേശ്വരത്തിനടുത്ത് വൈതതീശ്വരന്‍ കോവിലില്‍ പോയി നാഡി ജ്യോതിഷം നോക്കിയിരുന്നു. അവര്‍ കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരാണ് . എന്നാല്‍ കുടുംബത്തിന്റെ ബെയിസ് തിരുവനന്തപുരത്തും.വിവാഹം താമസിക്കുന്നതുകൊണ്ടാണ് അവര്‍ നാഡി ജ്യോതിഷം നോക്കാന്‍ പോയത്..അന്ന് അവരോടു ജ്യോതിഷന്‍ പറഞ്ഞത്രേ അകന്ന ബന്ധത്തില്‍ ഉള്ള ഒരാളാകും കല്യാണം കഴിക്കുക. അയാള്‍ക്ക് 2 പേരുകള്‍ ഉണ്ടാകും. അതില്‍ ഒന്ന് ഗുരുവായൂരപ്പന്റെ പേരാകും എന്ന്. എന്റെ ഹസ്ബന്റിന്റെ സഹോദരന്റെ പേര് സുഭാഷ് എന്നാണ് .. പെറ്റ് നെയിം കണ്ണന്‍ എന്നും. അവരുടെ അകന്ന ബന്ധു ആണ് ഈ കുടുംബം…ഇതൊക്കെ കേട്ടപ്പോള്‍ ആണ് എനിക്കും അറിയാന്‍ ആഗ്രഹം തോന്നി തുടങ്ങിയത്.
അപ്പോയിമെന്റ് കിട്ടിയ ദിവസം ഞാനും ഹസ്ബന്റും പറഞ്ഞ സമയത്ത് തന്നെ അവിടെത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒന്നും ഉണ്ടായിരുന്നില്ല അപ്പോയിമെന്റ് അനുസരിച്ച് മാത്രമേ ആളിനെ കാണുകയുള്ളൂ..ഞങ്ങള്‍ ചെന്ന ഉടന്‍തന്നെ എന്റെ ഇടത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഹസ്‌ബന്റിന്റെ വലത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഒരു വെള്ള പേപ്പറില്‍ മഷിയില്‍ മുക്കി എടുത്തു.. നമ്മള്‍ വിരല്‍ അടയാളം എടുക്കുന്നപോലെ..ഇതില്‍ നിന്നും ആണ് നമ്മുടെ ഏട് കണ്ടെത്തുന്നത്..12 വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഇത്തരത്തില്‍ വിരലടയാളം എടുക്കൂ.. നമ്മള്‍ ഓരോരുത്തരുടെയും തമ്പ് ഇംപ്രഷന്‍ വ്യത്യാസമായിരിക്കും.ഈ ലോകത്തില്‍ അത് നമ്മള്‍ക്ക് മാത്രമേ കാണൂ.. അതാകുമല്ലോ പണ്ട് കാലങ്ങളില്‍ വിരലടയാളം പതിക്കുന്നതിന്റെ കാരണവും..
നാഡി ജ്യോതിഷം പല വിഭാഗം ഉണ്ട്. അഗസ്ത്യ നാഡി ആണ് ഇവര്‍ നോക്കുന്നത്. പിന്നെ ശിവ നാഡി ഉണ്ട്.. പണ്ടുകാലത്തെ മഹാ മുനിമാര്‍ ഈ ലോകത്തിലെ സകലരുടെയും ജാതകം ഈ വിധത്തില്‍ എഴുതി വച്ചിട്ടുണ്ടാത്രേ.. ആത്മാവ് ഇങ്ങനെ പല ശരീരങ്ങളില്‍ മാറി മാറി വരികയല്ലേ.അപ്പോള്‍ ഈ ജന്മത്തിലെ എന്റെ ജാതകം കഴിഞ്ഞ ജന്മത്തില്‍ മറ്റൊരാളിന്റെതായിരിക്കും…ഇനി അടുത്ത ജന്മത്തില്‍ മറ്റൊരാളിന്റെതും.. മനുഷ്യരുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആത്മാവിന്റെ എണ്ണത്തില്‍ മാറ്റമില്ലത്രേ.
ഏട് കണ്ടെത്താനാണ് സമയം എടുക്കുന്നത്..നമ്മുടെ തമ്പ് ഇംപ്രഷനുമായി സാമ്യമുള്ള കുറെ ഏടുകളുടെ കെട്ടുകളുമായി അവര്‍ നമുക്ക് മുന്നിലെത്തും.എന്നിട്ട് അത് വായിച്ചു തുടങ്ങും..അച്ഛന്റെ പേര്, അമ്മയുടെ പേര്, സഹോദരങ്ങളുടെ എണ്ണം ജോലി ഇതൊക്കെയാണ് ഏട് കണ്ടെത്തുന്നതിനായി അവര്‍ വായിക്കുന്നത്. പേരുകള്‍ മുഴുവനായി ആകില്ല പറയുക.. ഓരോരോ അക്ഷരങ്ങള്‍ കണ്ടെതതിയാകും അവസാനം ഒരു പേരാക്കുക.ഇതിനെക്കുറിച്ച് ഒരു ധാരണ മുന്നേ തന്നെ ഉണ്ടായിരുന്നത് കാരണം “ആണ്, അല്ല” എന്നീ ഉത്തരങ്ങള്‍ മാത്രമേ ഞങ്ങളുടെ ഭാഗത്ത് നിന്നും അവര്‍ക്ക് കിട്ടിയുള്ളൂ..കാരണം ഞങ്ങള്‍ അവരെ പരീക്ഷിക്കാന്‍ ആയിരുന്നല്ലോ അവിടെ പോയത്..
പലപ്പോഴും അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ശരിയായി വരും.. സഹോദരങ്ങളുടെ എണ്ണം തെറ്റും.. അപ്പോള്‍ അത് നമ്മുടെ അല്ല എന്നര്‍ത്ഥം .. എന്റെ ഏട് കണ്ടെത്തി.പല കെട്ടുകള്‍ നോക്കിയിട്ടും എന്റെ ഹസ്ബന്റിന്റെ ഏട് അവര്‍ക്ക് കണ്ടെത്താനായില്ല .. അവസാനം ഒരു കേട്ട് താളിയോലകള്‍ മാത്രം അവശേഷിച്ചു.അതില്‍ക്കൂടി ഇല്ല എങ്കില്‍ 15 ദിവസം കഴിഞ്ഞു വരണമെന്ന് അവര്‍ പറഞ്ഞു. കാരണം ഇതൊക്കെ അവരുടെ പല പല കുടുംബങ്ങളില്‍ ആയി 15 ദിവസത്തില്‍ ഒരിക്കല്‍ മാറിക്കൊണ്ടേ ഇരിക്കുമത്രേ. നമുക്ക് ആ ഏട് കാണുന്നതിനുള്ള സമയം ( യോഗം) ആയാല്‍ മാത്രമേ നമുക്ക് അത് കിട്ടുകയുള്ളൂ..നാഡീ ജ്യോതിഷം എന്നത്തിന്റെ അര്‍ഥം തേടി വരുന്ന ജ്യോതിഷം എന്നാണത്രേ. നമുക്ക് ആ യോഗം എത്തുമ്പോള്‍ നമ്മള്‍ അത് തേടി അവിടെത്തും..