പ്ലാസ്റ്റിക്
എങ്ങനെ കൈകാര്യം ചെയ്താലും പരിസ്ഥിതിക്ക് മലിനീകരണമുണ്ടാവും.
കുഴിച്ചിട്ടാല് മണ്ണ് ചീത്തയാകും, കത്തിച്ചുകളഞ്ഞാല് വായുവും. എന്നാല്
ഉരുക്കി മറ്റ് വസ്തുക്കള് ഉപയോഗിക്കാമെന്നുവച്ചാല് അത്തരം പ്ലാസ്റ്റിക്
എല്ലാ കാര്യത്തിനും ഉപയോഗിക്കാനാവില്ല. വിഷാംശം ഉള്ളതുതന്നെ കാരണം. വീണ്ടും
പ്രശ്‌നങ്ങള് ആവര്ത്തിക്കും.എന്നാല് പുതിയൊരു പരിഹാര മാര്ഗം
കണ്ടെത്തിയിരിക്കുകയാണ് കേംബ്രിഡ്ജ്
സര്വകലാശാലയിലെ ഗവേഷകര്. തേനീച്ചക്കൂട്ടിലെ മെഴുക് അകത്താക്കുന്ന
ചിത്രശലഭത്തിന്റെ ലാര്വയാണ് പ്ലാസ്റ്റിക്കും ഭക്ഷിച്ച് ഗവേഷകരെ
അതിശയിപ്പിച്ചത്. പുഴുവിന്റെ ഉള്ളില് കടന്ന പ്ലാസ്റ്റിക് പരിശോധിച്ചപ്പോള്
പ്ലാസ്റ്റിക്കിന്റെ ഘടനതന്നെ മാറിയതായി കാണപ്പെട്ടു.പ്ലാസ്റ്റിക്കി ലെ കെമിക്കല് ബോണ്ടുകള് പൊട്ടിച്ച ലാര്വ പ്ലാസ്റ്റിക് വേഗത്തിലാണ്തിന്നുതീര്ക്കുന ്നതും.
ഒരു ദിവസം കൊണ്് 200 മില്ലിഗ്രാമോളം പ്ലാസ്റ്റിക് ഭക്ഷിക്കാന്
ഇവയ്ക്കാകും. ഇത്തരമൊരു സാധ്യത തുറന്നു കിട്ടിയ സ്ഥിതിക്ക് ഇതിനെ എങ്ങനെ
വന് തോതില് പ്ലാസ്റ്റിക് സംസ്‌കരണത്തിന് ഉപയോഗിക്കാം എന്ന്
പഠിക്കേണ്ടിവരും.കഴിഞ്ഞ വര്ഷം ജപ്പാനിലെ ശാസ്ത്രജ്ഞരും ഇത്തരമൊരു പുഴുവിനെ
കണ്ടെത്തിയിരുന്നു. എന്നാല് ഇപ്പോള് കണ്ടെത്തിയ ചിത്രശലഭ ലാര്വ കൂടുതല്
കാര്യക്ഷമതയോടെ ഇക്കാര്യം നിര്വഹിക്കും. കറന്റ് ബയോളജി ജേണലിലാണ്
ഇക്കാര്യങ്ങള് പ്രസിദ്ധീകരിച്ചിരിക്കുന്നത ്.