ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയുടെ
അഭിപ്രായത്തില്‍ ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന്
മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ചൊവ്വ ഒരു പട്ടണം തന്നെയാക്കി
രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ
ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍
മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്പേസ് ജേണലില്‍ വിശദമായി
അവതരിപ്പിച്ചചതാണ് ഇക്കാര്യങ്ങള്‍.
അതേസമയം ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്കിന്റെ പക്ഷം. ചന്ദ്രന് ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടാന്‍ സാധ്യതയില്ല് എന്നുമാണ് അദ്ദേഹം പറയുന്നത്. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍ ധാതുവിഭവങ്ങളും ചൊവ്വയിലുണ്ട്. അന്തരീക്ഷം പോലുമില്ലാത്ത ചന്ദ്രനില്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു
തന്റെ ജീവിത കാലത്തുതന്നെ ചൊവ്വയില്‍ കോളനി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കാനാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ചൊവ്വയിലെ അന്തരീക്ഷം മനുഷ്യന് ചേരുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കണം എന്ന് അദ്ദേഹം പറയുന്നു. തണുപ്പ് മനുഷ്യന് മാറ്റിയെടുക്കാനാവും. ഊഷ്മാവ് കൃത്രിമമായി വര്‍ദ്ധിപ്പിക്കാം. കാര്‍ബണ്‍ ഡയോക്സൈഡും നൈട്രജനുമൊക്കെയാവും കൂടുതലെങ്കിലും കംപ്രസ് ചെയ്ത് എല്ലാം മാറ്റിയെടുക്കാം. മസ്ക് പറയുന്നു. എന്നാല്‍ 10 ലക്ഷം ഡോളര്‍ വേണ്ടിവരും ഒരാള്‍ക്ക് ചൊവ്വയിലെത്താന്‍. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം പോകുന്നതോടെ ചെലവ് കുറയ്ക്കാം. 115 ദിവസം വേണ്ടിവരും ചൊവ്വയിലെത്താന്‍.
പത്ത് ലക്ഷം പേരെങ്കിലും വേണം ഒരു പട്ടണം രൂപപ്പെടുത്തിയെടുക്കണമെങ്കില്‍. അതിന് ഒരു 100 വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം. എങ്കിലും ചെറിയ രീതിയില്‍ തുടങ്ങിവയ്ക്കാന്‍ സാധിക്കും. ഭൂമിയില്‍ രണ്ടുതരം ആളുകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഭൂമിയില്‍ എക്കാലവും സുഖമായി കഴിയാമെന്ന് വിശ്വസിക്കുന്നവര്‍, പിന്നെ ഏതു നിമിഷവും ലോകാവസാനം പ്രതീക്ഷിക്കുന്ന ആളുകളും. അതില്‍ രണ്ടാമത്തെ വിഭാഗക്കാരനാണ് താന്‍ എന്ന് മസ്കിന് സമ്മതിക്കുന്നു. നടക്കില്ല എന്ന് പൊതുവേ കരുതപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് കാണിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മസ്ക്. അതുകൊണ്ട് തന്നെ ഇദ്ദേഹം പറയുന്ന കാര്യങ്ങളും ഒരുപരിധിവരെ വിശ്വാസയോഗ്യമാണ്.