ഇപ്പോൾ കാർട്ടൂണുകളിലും ചില സിനിമകളിലുമൊക്കെ കാണുന്ന കഥാപാത്രങ്ങളാണ്
നിൻജകൾ .കാർട്ടൂണുകളും സിനിമകളും നിഞ്ജകളുടെ ശരിക്കുള്ള ചരിത്രം വരെ
മായ്ചുകളഞ്ഞു .ആരാണിവർ ? എവിടെയാണ് ഇവർ ജീവിച്ചിരുന്നത് ? ഇതൊക്കെ പലർക്കും
അജ്ഞാതം .നിഞ്ജകളെപ്പറ്റിയുള്ള ഒരു ചെറിയ ചുരുൾ അഴിക്കൽ ആണ് ഈ കുറിപ്പ്
.
ജപ്പാന്റെ ചരിത്രം പലപ്പോഴും അശാന്തിയുടെയും അക്രമത്തിന്റെയും ആയിരുന്നു ..അത്തരം ഒരു കാലഘട്ടം ആയിരുന്നു പതിനഞ്ചു -പതിനാറ് നൂറ്റാണ്ടുകളിലെ സെങ്കോക് കാലഘട്ടം. ("Age of Warring States"; c. 1467 – c. 1603) തീവ്രമായ സാമൂഹ്യ അസമത്വവും അശാന്തിയും നിറഞ്ഞതായിരുന്നു ആ കാലഘട്ടം .ഈ കാലഘട്ടത്തിൽ ജപ്പാനിൽ ഒരു രാജഭരണ സംവിധാനമാണ് നിലനിന്നിരുന്നത്.പക്ഷെ ഈ കാലയളവിൽ ജാപ്പനീസ് ചക്രവർത്തിയുടെ അധികാരം കൊട്ടാരത്തിന്റെ മതിലുകൾക്കുള്ളിൽ മാത്രമായിരുന്നു .
.
ചക്രവർത്തിക്കുവേണ്ടി ജപ്പാൻ ഭരിച്ചിരുന്നത് ''ഷോഗൺ'' എന്ന പേരുള്ള അതി ശക്തരായ യുദ്ധ പ്രഭുക്കൾ ആയിരുന്നു .പ്രധാന മന്ത്രിക്കു തുല്യമായിരുന്നു ഷോഗൺ സ്ഥാനം .പക്ഷെ ഷോഗണുകളെയും കടത്തിവെട്ടി ഡൈംയോകൾ ( daimyōs )എന്ന നാടുവാഴികൾ പ്രായോഗികമായ അധികാരം കൈയ്യാളിയിരുന്നു ..ഈ നാടുവാഴികൾ ചക്രവർത്തിയെയോ ഷോഗണുകളെയോ വകവച്ചില്ല. അവരിൽ പലരും ചൈന മുതലായ വിദേശ രാജ്യങ്ങളുമായി സ്വതന്ത്രമായി വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കാനും ,സ്വന്തമായി സൈനികശക്തി വർധിപ്പിക്കാനും തുടങ്ങി . .പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കങ്ങൾ സാമൂഹ്യ അരക്ഷിതാവസ്ഥ പിന്നെയും വർധിപ്പിച്ചു .പിന്നീട ആരാണ് ഷോഗൺ ആയിരിക്കേണ്ടത് എന്ന തര്ക്കം ഉടലെടുത്തു .അതിലൂടെ ഉടലെടുത്ത ആഭ്യന്തര യുദ്ധം ഓണിന് യുദ്ധം (1467–1477), എന്നാണ് അറിയപ്പെടുന്നത് .
.
സമുറായി എന്ന വിഭാഗമായിരുന്നു സമൂഹത്തിലെ വരേണ്യ വർഗം .സമൂഹത്തെ നിയന്ത്രിച്ചിരുന്നത് അവരാണെന്നു പറയാം .സെങ്കോക് കാലഘട്ടത്തിനുമുന്പ് സമുറായി എന്നത് പരമ്പരാഗത സ്ഥാനമായിരുന്നു .പടനായകരും ജന്മിമാരും ഒക്കെയായിരുന്നു അവർ .വളരെ നിയതമായ നിയമങ്ങൾ പാലിച്ചിരുന്നവരായിരുന്നു സമുറായികൾ .പക്ഷെ പലപ്പോഴും സമുറായികൾ കർഷകരെയും ,തൊഴിലാളികളെയും കണക്കറ്റു ദ്രോഹിച്ചിരുന്നു .സമുറായികളുടെ ചെയ്തികളെ ചോദ്യം ചൈയ്യാൻ ആർക്കും അവകാശം ഇല്ലായിരുന്നു .നാട്ടിലെ നിയമവും നിയമനിർവഹണവും സമുറായികൾ സ്വന്തമാക്കി .സെങ്കോക് കാലഘട്ടത്തിൽ പല യോദ്ധാക്കളും സ്വയം സമുറായി ആയി പ്രഖ്യാപിച്ചു .സമുറായി എന്നത് കൈയൂക്കിന്റെ പര്യായമായി മാറി .പതിനാലാം ശതകത്തിൽ ജാപ്പനീസ് കൊല്ലപ്പണിക്കാരനായ മാസമുനേ ഉരുക്കിന്റെ ഇരട്ടപ്പാളികൾ ചേർത്തുവച്ചു വളരെയേറെ മൂർച്ചയുള്ള ,പക്ഷെ ഒടിഞ്ഞുപോകാത്ത . ഒരു പടവാൾ വികസിപ്പിച്ചെടുത്തു .ഈ വാൾ കാറ്റ്അന എന്നപേരിൽ സമുറായികളുടെ ഔദ്യോഗിക ആയുധമായി സമുറായികളുടെയും ,നാടുവാഴികളുടെയും ചൂഷണം കാരണം സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിതം ദുസ്സഹമായി .ഈ സാഹചര്യത്തിലാണ് സാധാരണക്കാരുടെ ഇടയിൽ നിന്നും നിഞ്ചകൾ എന്ന ആയോധന കലാ വിദഗ്ധർ രഹസ്യമായി ഉയർന്നു വന്നത്.
.
സാധാരണക്കാരുടെ ഇടയിൽ രഹസ്യ മായി ആയോധനകാല വിദഗ്ധർ ഉയർന്നു വരുന്നത് പന്ത്രണ്ടാം ശതകത്തിലായിരുന്നു . സെങ്കോക് കാലഘട്ടത്തിലെ കടുത്ത അവ്യവസ്ഥയും ചൂഷണവും നിലവിൽ വരുന്നതുവരെ ഇവർ തിരശീലക്കു പിന്നിൽ അതീവ രഹസ്യമായാണ് പ്രവർത്തിച്ചിരുന്നത് .ചൂഷകരായ നാടുവാഴികൾക്കെതിരെയുള്ള ഒളിയുദ്ധവും ,അട്ടിമറി പ്രവർത്തനവും ,വിദഗ്ധമായ ,ഇരുചെവിയറിയാത്ത വധങ്ങളുമായിരുന്നു ഇവരുടെ പ്രവർത്തന രീതി .ഇത്തരം യോദ്ധാക്കൾ പകൽ സമയത് കർഷകരുടെയും കൂലിപ്പണിക്കാരുടെയും വേഷത്തിൽ അവരവരുടെ ജോലി ചെയ്തു കഴിഞ്ഞു കൂടി .ദുസ്സഹമായ അടിച്ചമർത്തലുകൾ ഉണ്ടാകുമ്പോൾ അതീവ രഹസ്യമായി ,ശക്തമായി അവർ തിരിച്ചടിച്ചു .അതീവ രഹസ്യമായ ശബ്ദങ്ങൾ ഉപയോഗിച്ചാണ് അവർ ആശയ വിനിമയം നടത്തിയിരുന്നത് .അവരുടെ ആയുധങ്ങളും വളരെ നൂതനമായിരുന്നു .അവരുടെ ഒളിപ്പോരിന് വേണ്ടുന്നതരത്തിലുള്ള ആയുധങ്ങൾ അവർ തന്നെ വികസിപ്പിച്ചു .അവരുടെ രഹസ്യങ്ങൾ ഒരിക്കലും ചോർന്നില്ല .ഏതാണ്ട് രണ്ടു നൂറ്റാണ്ടു കാലം ജപ്പാനിൽ നിഞ്ചകളുടെ പ്രവർത്തനം ആരുമറിയാതെ നടന്നുവന്നു .രണ്ടു ജാപ്പനീസ് ഗ്രാമങ്ങൾ കോഗ യും ഈഗ യും നിൻജകളുടെ ശക്തികേന്ദ്രങ്ങളായി .സെങ്കോക് കാലഘട്ടത്തിലെ അരാജകത്വത്തിൽ നിഞ്ജകളുടെ പ്രവർത്തനം വ്യാപകമായി .സമുറായിമാറും ,നാടുവാഴികളും ,ഷോഗണുകളും ചക്രവർത്തിയുമെല്ലാം തങ്ങളുടെ ഇടയിലുള്ള നിൻജകളുടെ സാന്നിധ്യം മനസ്സിലാക്കി .
.
സെങ്കോക് കാലഘട്ടത്തിലെ അവ്യവസ്ഥയിലും അരാജകത്വത്തിലും നിൻജകൾ യുദ്ധങ്ങളിൽ പങ്കെടുത്തു തുടങ്ങി .ചാര പ്രവർത്തനം ,ശത്രുവിന്റെ സൈനിക വ്യൂഹങ്ങളുടെ അട്ടിമറി .ശത്രുക്കൾ തടവുകാരായി പിടിച്ച സേനാനായകരുടെ
.
സെങ്കോക് കാലഘട്ടത്തിൽ നിൻജകൾ ഏറ്റവുമധികം സഹായിച്ചത് ടോക്ഗാവേ ഇയേയാസു എന്ന ഷോഗണിനെയാണ് ഇയെയാസുവിനു നിൻജകളിലുള്ള വിശ്വാസം വളരെ വലുതായിരുന്നു .നിൻജകളുടെ ഒരു രഹസ്യ സേന തന്നെ ഇയേയാസു കെട്ടി പടുത്തു .ഈഗ ഗ്രാമത്തിലെ പ്രമുഖ നിൻജയായ ഹെറ്റോറി ഹാൻസോ ടോക്ഗാവേ ഇയേയാസുവിന്റെ അംഗരക്ഷകനായി മാറി .ഹെറ്റോറി ഹാൻസോയെ വെട്ടിച് ആർക്കും ഇയെയാസുവിനെ അപകടപ്പെടുത്താൻ കഴിഞ്ഞില്ല .ഇയേയാസുവിന്റെ യുദ്ധങ്ങളിലെല്ലാം നിൻജകൾ സുപ്രധാന പങ്കു വഹിച്ചു ..പത്തും ഇരുപതും നിൻജകളുടെ സംഘങ്ങൾ എതിർ സൈന്യങ്ങളെ വലയ്ക്കുന്ന പ്രവർത്തനങ്ങൾ നടത്തി .നിൻജകളുടെ പിന്തുണ നിമിത്തം താരതമ്യേന അപ്രധാനിയായിരുന്ന ടോക്ഗാവേ ഇയേയാസു ജാപ്പനീസ് ആഭ്യന്തര യുദ്ധത്തിൽ മേൽകൈ നേടാൻ തുടങ്ങി . നിൻജകൾ ഇയെയാസുവിനെ ജപ്പാനിലെ ഏറ്റവും ശക്തനായ യുദ്ധ പ്രഭുവാക്കി .1600 ഇൽ സാകി ഗാരയിലെ യുദ്ധത്തിൽ ഇയേയാസു നേടിയ വിജയം ഇയെയാസുവിനെ ജപ്പാനിലെ ഏക ഷോഗൺ ആയി ഉയർത്തി .1603 ഇൽ ഇയേയാസു ജപ്പാന്റെ ഭരണാധികാരി ആയി മാറി .ചക്രവർത്തി ഇയെയാസുവിനെ ജാപ്പാന്റെ ഏക ഷോഗൺ ആയി അംഗീകരിച്ചു .ജപ്പാൻ രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷ നേടി .നിൻജകൾ ആയിരുന്നു ഇയേയാസുവിന്റെ വിജയങ്ങൾക്കു നിദാനം എന്ന് കരുതുന്നതിൽ തെറ്റില്ല.
.
ജപ്പാൻ ശാന്തിയിലേക്കും സമൃദ്ധിയിലേക്കും പ്രവേശിച്ചതോടുകൂടി നിൻജകളുടെ പ്രാധാന്യവും കുറഞ്ഞു .സെങ്കോക് കാലഘട്ടത്തിനുശേഷം ജപ്പാനിൽ ഭരണം നടത്തിയ ടോക്ഗാവേ ഷോഗൺഏറ്റ് ജപ്പാനിൽ മുന്പെങ്ങുമില്ലാത്ത ശാന്തി പ്രദാനം ചെയ്തു .സമുറായികളെ പോലെ ഭരണസ്ഥാനങ്ങളിൽ കയറിപ്പറ്റാൻ സാധാരണക്കാരും ഔദ്യോഗിക വിദ്യാഭ്യാസം കുറവുമായിരുന്ന നിഞ്ജകൾക്കു കഴിഞ്ഞില്ല . ഈഗ ,കോഗ നിഞ്ച സമൂഹങ്ങൾ ചിന്ന ഭിന്നമായി .നിൻജകളെ എപ്പോഴും ഭയന്നിരുന്ന ജാപ്പനീസ് വരേണ്യ വർഗം നിഞ്ജ സമൂഹങ്ങളുടെ പുനർ ഏകീകരണം വിദഗ്ധമായി തടഞ്ഞു .എന്നാലും നിൻജകൾ വംശം അറ്റുപോയില്ല . ഹെറ്റോറി ഹാൻസോയുടെയും അദ്ദേഹത്തിന്റെ പിന്ഗാമികളുടെയും ഗ്രന്തങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു . അവയെ ആസ്പദമാക്കി ആധുനിക നിഞ്ഞിസ്തു ജപ്പാനിൽ ഇപ്പോഴും നിലനിൽക്കുന്നു . നിഞ്ജകളെകുറിച്ച പ്രചരിച്ചിട്ടുള്ള കഥകൾ നിരവധിയാണ് അവയിൽ പലതും ഇന്നും പ്രഹേളികകൾ ആയി തന്നെ തുടരുന്നു
----
ചിത്രങ്ങൾ : ഹെറ്റോറി ഹാൻസോ ,സെങ്കോക് കാലഘട്ടത്തിലെ ജപ്പാൻ ,കുസരിഗമ ഒരു നിഞ്ജ ആയുധം കടപ്പാട് വിക്കിമീഡിയ കോമൺസ്
---
Ref:
1. https://www.thoughtco.com/history-of-the-ninja-195811
2. https://www.tofugu.com/japan/ninja-history/
3. https://www.youtube.com/watch?v=WRSEvBGAl6k
4. https://www.youtube.com/watch?v=JS_j07Emt9U
5. https://en.wikipedia.org/wiki/Ninja
രക്ഷപെടുത്താൻ .ശത്രു പക്ഷ നേതാക്കളുടെ വധം തുടങ്ങിയവ നിൻജകളുടെ കുത്തകയായി . നിൻജകളുടെ പ്രവർത്തനം യുദ്ധങ്ങളുടെ ഗതി തീരുമാനിക്കാൻ തുടങ്ങി. സമുറായികൾക്ക് അസാധ്യമായ സൈനിക ദൗത്യങ്ങൾ നിൻജകൾ നിറവേറ്റാൻ തുടങ്ങി . നിൻജകൾ മധ്യകാല ജപ്പാന്റെ ''സ്പെഷ്യൽ ഫോഴ്സ് '' ആയി മാറി .ഒരു നിഞ്ജയുടെ പ്രവർത്തനം പോലും പല യുദ്ധങ്ങളുടെയും ഗതി മാറ്റിമറിച്ചു .ആദ്യമായി സമുറായികളുടെ അപ്രമാദിത്വത്തിനു മങ്ങൽ ഏറ്റു.നിൻജകളുടെ ആയോധന രീതികൾക്കും നിയത രൂപം കൈവന്നു .അത് ''നിഞ്ഞിസ്തു '' എന്ന പേരിൽ പ്രശസ്തമായി .നിഞ്ഞിസ്തുവാണ് ലോകത്തിലെ ഏറ്റവും ശക്തമായ ആയോധനകല എന്ന് ചില ആയോധന കലാ വിദഗ്ധർ കരുതുന്നുണ്ട് .