A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഹൊയ്യ ബസിയു; ഇന്നും ചുരുളഴിയാത്ത രഹസ്യം...

ഹൊയ്യ ബസിയു; ഇന്നും ചുരുളഴിയാത്ത രഹസ്യം...


ട്രാന്‍സില്‍വാനിയ എന്ന പേരുകേട്ടാല്‍ മിക്കവരുടേയും മനസിലേക്കെത്തുന്ന ഒരു പേര് ഡ്രാക്കുള എന്നതായിരിക്കും. ഏവരെയും പേടിപ്പെടുത്തുന്ന പൈശാചിക സത്വം. എന്നാല്‍ ഈ പറഞ്ഞുവരുന്നത് ഡ്രാക്കുള പ്രഭുവിനെപ്പറ്റിയല്ല, ഡ്രാക്കുള പ്രഭുവിന്റെ പേരിനാല്‍ ശ്രദ്ധേയമായ ട്രാന്‍സില്‍വാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റിയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു കഥയാണ്. ഒരാട്ടിടയന്‍ തന്റെ ആട്ടിന്‍പറ്റങ്ങളുമായി റുമേനിയയിലെ ഒരു കാട്ടിലേക്കു കയറിപ്പോയി. അയാളെ പിന്നീട് ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും. ഇന്ന് പ്രേതബാധയുടെ പേരില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ് ഈ കാട്.
കാണാതായ ആ ആട്ടിടയന്റെ പേരുതന്നെയാണ് ഈ വനത്തിന് നല്‍കിയിരിക്കുന്നത്, ഹൊയ്യ ബസിയു. ട്രാന്‍സില്‍വാനിയയ്ക്കടുത്തുള്ള ക്ലൂഷ്‌നാപോക്ക നഗരത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് ഈ പ്രേതവനം സ്ഥിതി ചെയ്യുന്നത്.
അരനൂറ്റാണ്ടായി പാരാനോര്‍മ്മല്‍ ആക്റ്റിവിറ്റികളെ കുറിച്ച് അന്വേഷിക്കുന്നവരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ ഈ വനത്തിന്റെ ദുരൂഹസ്വഭാവം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
1968 ഓഗസ്റ്റ് 18ന് മിലിറ്ററി ടെക്‌നീഷ്യനായ എമില്‍ ബാര്‍ണിയ പകര്‍ത്തിയ ഒരു ചിത്രത്തോടെയാണ് ലോകത്തിന്റെ ശ്രദ്ധ ആദ്യമായി ഹൊയ്യ ബസിയു കാടുകളില്‍ പതിയുന്നത്. മരത്തലപ്പുകള്‍ക്കു മുകളിലൂടെ തളികരൂപത്തില്‍ എന്തോ ഒന്നു സഞ്ചരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്.
ഇതിന് ശേഷം പലരും ഇത്തരത്തില്‍ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയില്‍ അസാധാരണമായ പ്രകാശവും കാടിനു മുകളില്‍ കണ്ടു. 1960 കളില്‍തന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകന്‍ കാട്ടിലെ പ്രകാശത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു.
ഇതിനായി ഒട്ടേറെ ചിത്രങ്ങളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ല്‍ അദ്ദേഹം അന്തരിച്ച് ദിവസങ്ങള്‍ക്കകം ദുരൂഹസാഹചര്യത്തില്‍ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമാകുകയാണുണ്ടായത്.
ലോകത്ത് ഏറ്റവുമധികം പറക്കുംതളികകള്‍ കണ്ട സ്ഥലങ്ങളിലൊന്ന് എന്നതിനപ്പുറം കാടിനെക്കുറിച്ച് പ്രദേശവാസികള്‍ക്ക് പറയാനുള്ളത് ഭയാനകങ്ങളായ കഥകളാണ്. ആട്ടിടയന്റെ കഥയ്ക്ക് ശേഷം വനം അറിയപ്പെടുന്നത് ‘റുമേനിയയുടെ ബര്‍മുഡ ട്രയാംഗിള്‍’ എന്നാണ്.
കാട്ടിലേക്ക് കയറിപ്പോയ ഒട്ടേറെപ്പേരെ കാണാതായതും ഇതിന് ആക്കം കൂട്ടി. രാത്രികാലങ്ങളില്‍ വെളിച്ചത്തിന്റെ ‘ഗോളങ്ങള്‍’ കാടിനകത്തു നിറയെ കാണാമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രവുമല്ല സ്ത്രീകളുടെ അലറിക്കരച്ചിലുകളും പിന്നെ അടക്കിപ്പിടിച്ചതുപോലുള്ള സംസാരവുമെല്ലാം ഇവിടെനിന്നുയരാറുണ്ട്.
മാത്രമല്ല ഈ കാടിന് സമീപത്തു കൂടെ പോകുന്നവര്‍ക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്‌നാപോക്കയില്‍ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കള്‍ കാലങ്ങളായി വനത്തിലെ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു.
ധൈര്യം സംഭവിച്ച് കാട്ടിലേക്ക് കയറിയവരുടെ അനുഭവവും മറ്റൊന്നല്ല. കാട്ടിലേക്ക് കയറിയവര്‍ക്ക് തിരികെയിറങ്ങുമ്പോള്‍ അവര്‍ക്ക് അത്രയും നേരം ഹൊയ്യ ബസിയുവില്‍ എന്തു ചെയ്‌തെന്ന് ഓര്‍മ്മയുണ്ടാകില്ലെന്നും ചിലര്‍ പറയുന്നു.
ദേഹമാകെ ചൊറിച്ചില്‍, ആരോ ആക്രമിച്ചതു പോലെ മുറിവുകള്‍, തൊലിപ്പുറത്ത് പൊള്ളലേല്‍ക്കുന്ന അവസ്ഥ അങ്ങനെയങ്ങനെ. കാട്ടിനകത്തു കയറുമ്പോള്‍ തന്നെ അസാധാരണമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥ, ചിലര്‍ക്കെല്ലാം തലചുറ്റലും ഛര്‍ദ്ദിയും. പുറത്തിറങ്ങിയാലും വിട്ടുമാറാത്ത തലവേദനയാണ് മറ്റൊരു പ്രശ്‌നം.
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള കഥയായിട്ടാണ് പലരും പ്രചരിപ്പിക്കുന്നത്. അതായത് പ്രദേശത്ത് ടൂറിസം വ്യവസായവും പച്ചപിടിക്കുന്നുണ്ടെന്ന്. ഹൊയ്യ ബസിയു കാടിന്റെ മധ്യഭാഗത്തായുള്ള ഒരു പുല്‍പ്രദേശമാണ് ടൂറിസ്റ്റുകളുടെ ലക്ഷ്യം.
കാട്ടിനകത്ത് അസാധാരണമായ ആകൃതിയില്‍ വളരുന്ന മരങ്ങളാണേറെയും. ചിലതിന്റെ ശാഖകള്‍ കരിഞ്ഞിരിക്കുന്നതും കാണാം. പല മരങ്ങളിലും മനുഷ്യരുടെ തലകള്‍ കണ്ട കഥകളുമുണ്ട്. പ്രേതകഥകളില്‍ മാത്രം കേട്ടിട്ടുള്ള തരം കൂറ്റന്‍ െചന്നായ്ക്കളെ ഉള്‍പ്പെടെ ഇന്നേവരെ കാണാത്ത തരം മൃഗങ്ങളെ കണ്ടതായും പല ട്രക്കിങ് സംഘങ്ങളും പറഞ്ഞിട്ടുണ്ട്. വനത്തിനു നടുവില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന പുല്‍പ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം.
ട്രാവല്‍ ചാനലിന്റെ ‘ഗോസ്റ്റ് അഡ്വഞ്ചേഴ്‌സ്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്.അതുവരെ കഥയെന്നു കരുതിയിരുന്ന പല കാര്യങ്ങളിലും നേരിയ സത്യമുണ്ടെന്ന് മനസിലായതും ഈ പരിപാടിയോടു കൂടിയായിരുന്നു.
കാടിന്നകത്തെ അസാധാരണ കാഴ്ചകളും താപവ്യതിയാനവും വെളിച്ചവുമെല്ലാം ചിത്രീകരണ സംഘം പകര്‍ത്തി. പക്ഷേ ഇവയുടെ ശാസ്ത്രീയ വിശദീകരണം മാത്രം ഇന്ന നൽകാൻ കഴിഞ്ഞിട്ടില്ല....

നരബലി


ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി സ്വതന്ത്ര സഞ്ചാരപ്രാപ്തി നേടുന്ന യോഗികളുടെ സിദ്ധി ചുളുവിൽ കിട്ടുമെന്ന് അതിമോഹം; 'ആസ്ട്രൽ പ്രൊജക്ഷൻ' അതിനുള്ള എളുപ്പവഴിയെന്ന് കണ്ട് മയങ്ങി നരബലി നടത്തിയിട്ട് യോഗസിദ്ധി നേടാമെന്ന വ്യാമോഹത്തോടെ ... ആരും നരബലി എന്ന പ്രാന്ത് ചെയണ്ട ഒന്നും നടക്കില്ല അത് ആണ് സത്യം
ബട്ട്‌ ഇതൊക്കെ നടക്കും യോഗ എന്ന ജീവിതചര്യ! ... വ്യക്തിയുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ പൂർണമായും പ്രകൃതിയോട് ...ലയിപ്പികാം
..........................
മതവിശ്വാസങ്ങളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത, ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു സാധുതകളുമില്ലാത്ത പൂര്‍ണ്ണ അസംബന്ധമായ പലതരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ ഒരു കലവറയാണ് ഇന്ത്യ. ജ്യോത്സ്യം, ഹസ്തരേഖ, ആഭിചാരം, അറബിമാന്ത്രികം, ചാത്തന്‍സേവ, തുപ്പിയ ചരട് വില്‍പ്പന, കൈവിഷം, മഷിനോട്ടം, മുട്ടകൂടോത്രം, ഏലസ്സ്, പ്രാര്‍ഥനാശുശ്രൂഷ തുടങ്ങി മനുഷ്യനെ പച്ചയ്ക്ക് കഴുത്തറത്തുകൊന്ന് ‘ഐശ്വര്യം’ സമ്പാദിക്കുന്ന ക്രൂരമായ വിശ്വാസരീതികള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഇത്തരം നരബലികള്‍ക്ക് സാധാരണ ഇരയാകാറുള്ളത് പിഞ്ചുകുഞ്ഞുങ്ങളാണ്.
പിന്നെ പെൺകുട്ടികൾ ആണ് കുടുത്തൽ ഇതിനു ഇര ആകുന്നത്.....
ശാസ്ത്രത്തോടും, സാങ്കേതികവിദ്യകളോടുമൊപ്പം ലോകം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും പ്രാകൃതമായ ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും നമ്മോടൊപ്പം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും എന്തിന്, നമ്മുടെ കേരളത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്.
ദേവപ്രീതിക്കായി മനുഷ്യരെ കൊല ചെയ്യുന്ന പ്രാകൃതമായ അനുഷ്ഠാനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുക, നിധി സ്വന്തമാക്കുക, അമാനുഷികശക്തി കരസ്ഥമാക്കുക, സ്വര്‍ഗ്ഗപ്രവേശം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സാധാരണ നരബലി നടത്താറുള്ളത്. ഈജിപ്തിലും ചൈനയിലും ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും പല ആവശ്യങ്ങള്‍ക്കായി പല രീതിയില്‍ മനുഷ്യരെ ഇങ്ങനെ കൊല ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കാറില്ല. ഈജിപ്തില്‍ വരള്‍ച്ച അവസാനിപ്പിക്കാനും നദിയില്‍ ജലം നിരയുവാനും വേണ്ടി കന്യകമാരെ നദിയില്‍ തള്ളിയിട്ട് ബലി നലികുന്ന പതിവ്‌ പണ്ടുകാലത്ത് ഉണ്ടായിരുന്നു. പില്‍ക്കാലത്ത് കന്യകമാര്‍ക്ക് പകരം അവരുടെ പ്രതിമകള്‍ ജലത്തില്‍ മുക്കിക്കൊണ്ട് ഈ ആചാരം അനുഷ്ഠിക്കാന്‍ തുടങ്ങി. ചൈനയില്‍ രാജാവിന്റെ മൃതദേഹത്തോടൊപ്പം അദ്ദേഹത്തിന്‍റെ അകമ്പടിക്കാരെയും അടക്കം ചെയുന്ന പതിവുണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇത്തരം പ്രാകൃത ആചാരങ്ങളൊക്കെ കടലെടുത്തുപോയി.
But......ഇന്ത്യയിൽ ഇതൊക്കെ ഇപ്പോ കൂടി
മഹാരാഷ്ട്രയില്‍ സന്താനലബ്ധിക്കുവേണ്ടി അഞ്ചു കുട്ടികളെ കൂട്ടത്തോടെ ബലികൊടുക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. അതെ വര്ഷം ഡിസംബറില്‍ ബാന്ഗ്ലൂരില്‍ നിധി ലഭിക്കുന്നതിനുവേണ്ടി മൂന്നു കുട്ടികളെ ബലി കൊടുത്തു
കേരളത്തില്‍ അന്ധവിശ്വാസങ്ങളും പ്രാകൃതഅനുഷ്ഠാനങ്ങളും ഇന്ന് കൂടിവരികയാണ്. ഇടുക്കി ഇടമലക്കുടിയിൽ മൂന്ന് പെൺകുട്ടികളെ നരബലി നൽകി😡😡. ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെൺകുട്ടികളെ ബലി നൽകിയതെന്നും
പിന്നെ നന്തൻകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ മൂത്ത മകൻ കൂട്ടക്കുരുതി നടത്തിയതിന്റെ നടുക്കത്തിലാണ് കേരളം. സാത്താൻസേവയ്ക്ക് അടിമയായ പ്രതി ജിൻസൺ രാജ് ശരീരത്തിൽ നിന്ന് മനസ്സിനെ അടർത്തിമാറ്റുന്ന 'ആസ്ട്രൽ പ്രൊജക്ഷൻ' എന്ന രീതി.... .
കേരളത്തിൽ ഇത്തരത്തിൽ സാത്താൻ സേവക്കാർ ... നരബലി, വ്യഭിചാരം, മയക്കുമരുന്ന് സേവ, ..ആർത്തവ രക്തം ചെകുത്താനെ പ്രീതിപ്പെടുത്താൻ....
ഇങ്ങനെ 100....vattu...കേസ് ഉണ്ട്.... ഇതൊക്കെ പ്രാന്ത് അല്ലതെ എന്താ
നാടുനീങ്ങിപ്പോയ പല ആചാരങ്ങളും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. പഴയ ഗോത്രകാല സംസ്കാരത്തിലെക്കാണ് കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മദ്യപാനികളുളള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍പന്തിയിലാണ്. സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും മറ്റ് അതിക്രമങ്ങളിലുമെല്ലാം കേരളത്തിന്റെ സ്ഥാനം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെക്കാളും വളരെ മുന്നിലാണ്. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ വൈകാതെ നരബലി ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ കേരളത്തിലേക്ക് തിരിച്ചുവന്ന് ഒരു സാധാരണ സംഭവമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പ്രേതാനുഭവം (തേക്കടി )


ഞാൻ നാട്ടിൽ 2 വർഷം ടൂറിസം മേഖലയിലായിരുന്നു. കൊച്ചിയിലെ അറിയപെടുന്ന ഒരു ട്രാവൽസിലെ സ്റ്റാഫ് ആയിരുന്നു. ടൂറിസ്റ്റ് ഗൈഡ് ആയിട്ടായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു വിദേശസഞ്ചാരികളുമായി മൂന്നാറിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ്‌ ഓഫീസിൽ നിന്നും മാനേജർ വിളിച്ചിട്ട് നമ്മുടെ ട്രാവൽസിൽ നിന്നും ഗസ്റ്റുമായി പോയ ഒരു വണ്ടിയുടെ ഡ്രൈവറും ഗസ്റ്റുമായി ഉടക്കി പിരിഞ്ഞു. ഗസ്റ്റ്‌ വണ്ടിയിൽ കയറാതെ നിൽക്കുന്നു എന്ന്. സീസൺ സമയമായതിനാൽ മാറ്റികൊടുക്കാൻ വേറെ വണ്ടിയോ ഡ്രൈവറോ ഇല്ല. അതിനാൽ ആ ഗസ്റ്റിനെ ഞാൻ തൽക്കാലം എടുക്കണമെന്ന്. വണ്ടിയും ഉടക്കിയ ഗസ്റ്റുമായി ഞാൻ മൂന്നാറിൽ നിന്നും തേക്കടിയിലെ റിസോർട്ടിലേക്ക് പോയി. തേക്കടിയിൽ വേറെ ഡ്രൈവർ വന്നു അവരുടെ ട്രിപ്പ് തുടരുമെന്നും പുതിയ ഡ്രൈവർ വരുന്നതുവരെ എന്നെ റിസോർട്ടിൽ കാത്തിരിക്കാനും പറഞ്ഞു.രാത്രി 8 മണിക്കു തേക്കടിയിലെത്തിയ ഞാൻ 9.30 ഡ്രൈവർ വരുന്നതുവരെ കാത്തിരുന്നു. 9.30 മാനജേർ വിളിച്ചിട്ട് പറഞ്ഞു വണ്ടിയുമായി നേരെ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് വിട്ടേക്കാൻ രാവിലെ 7 മണിക്കുള്ള വിമാനത്തിൽ വേറെ ഗസ്റ്റ് വരുന്നുണ്ട്. അവരെയെടുത്തു മൂന്നാറിലുള്ള ഡ്രൈവറിനെ വണ്ടിയും ഗസ്റ്റിനെയും ഏൽപ്പിച്ചു എന്റെ പഴയ ഗസ്റ്റുകളുടെ ഗയിഡ്‌ ആയി തുടരാൻ.
രാത്രി 10 മണിയായപ്പോൾ തേക്കടിയിൽ നിന്നും ഞാൻ നെടുമ്പാശ്ശേരിക്ക് പുറപെട്ടു. ഇടുക്കിയുടെ കാലാവസ്ഥ അറിയാവുന്നള്ളവർക്ക് മനസ്സിലാകും ഡിസംബർ മാസം കോടമഞ്ഞ്‌ ഇതെല്ലാം തരണം ചെയ്തു വേണം വാഹനമോട്ടിക്കാൻ. ശബരിമല സീസൺ ആയതിനാൽ അണ്ണാച്ചിമാരുടെ വണ്ടിയും. വണ്ടി പെരിയാർ കഴിഞ്ഞപ്പോൾ മനസ്സിലൊരു ആശയം ഉദിച്ചു. കുട്ടിക്കാനത്തു നിന്നും മുണ്ടക്കയം വരെ അയ്യപ്പന്മാരുടെ വണ്ടിയുടെ ശല്യമായിരിക്കും. കുറെക്കാലമായി മനസ്സിൽ വിചാരിക്കുന്നു വാഗമൺ വഴി രാത്രി ഒരു യാത്ര ചെയ്യണമെന്ന്. അതൊരു പുതിയ അനുഭവമാകുമല്ലോ എന്ന് കരുതി കുട്ടിക്കാനത്തു നിന്നും ഏലപ്പാറ വഴി വാഗമൺ ടച്ചു ചെയ്തു തൊടുപുഴ വഴി പെരുമ്പാവൂർ ചെന്ന് നെടുമ്പാശ്ശേരി കയറാമെന്ന്. ഇച്ചിരി റിസ്ക്‌ പിടിച്ച പണിയാണെങ്കിലും മനസ്സിലൊരാഗ്രഹം.
അങ്ങനെ കുട്ടിക്കാനത്തു നിന്നും ഇടത്തോട്ടു തിരിയാതെ മുന്നോട്ടങ്ങനെ മുന്നോട്ടു ഓരോ ചുവടും മുന്നോട്ടു എന്ന് കരുതി വണ്ടിവിട്ടു. വിനോദസഞ്ചാര മേഖലയിലായത് കൊണ്ട് കാടും നാടും രാവും പകലുമെല്ലാം ഞങ്ങൾക്ക് ഒരു പോലെയാ. ഡിസംബറിന്റെ മഞ്ഞുപെയ്യുന്ന രാത്രിയും തേയില കാടുകളിടയിലൂടെയുള്ള ആ യാത്രയും ഇളം കുളിർകാറ്റും എന്റെ യാത്രയെ ആവേശത്തിലാക്കി.
ഏലപ്പാറ ടൌൺ എത്തുന്നതിനു മുൻപായി ഇടത്തോട്ടു കയറി വേണം വാഗമണ്ണിലോട്ട് പോകേണ്ടത്. വേറെ വണ്ടികൾ ഇല്ലാത്തതിനാലും എനിക്ക് കൂട്ട് ഞാൻ മാത്രമായതിനാലും ഒരു ഗുമ്മിന് വേണ്ടി സമ്മർ ഇൻ ബത്ലഹേമിലെ " ഒരു രാത്രി കൂടി വിടവാങ്ങവേ " എന്നുള്ള ഗാനവും ഓൺ ചെയ്തു ഞാൻ വണ്ടി വളച്ചു. ഏലക്കാട്ടിൽ നിന്നുള്ള ഒരു മണമുണ്ട് ഒരു പ്രത്യേക സുഖന്ദം അതുകൂടെയായപ്പോൾ യാത്രയുടെ ത്രില്ല് കൂടി വന്നു.
ഏലപ്പാറയിൽ നിന്നും ഒരു 4 കിലോമീറ്റർ കഴിഞ്ഞപ്പോൾ ചെറുതായി ചാറ്റൽ മഴ പെയ്തു. വണ്ടിയുടെ ഗ്ലാസ് കയറ്റി വൈപ്പർ ഇട്ടു ഹെഡ്ലൈറ്റ് ബ്രൈറ്റ് ആക്കി. മഴ ചെറുതായി ചാറുന്നത്തെ ഉള്ളായിരുന്നു.
പെട്ടെന്ന് കുറച്ചു ദൂരയായി ഒരു സ്ത്രീയുടെ രൂപം. റോഡിന്റെ നടുവിലൂടെ നടക്കുന്നു. ഞാൻ ഹോൺ നിർത്താതെ അടിച്ചു. വഴി മാറുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ ഞാൻ ബ്രേക്ക്‌ ചവുട്ടി. പെട്ടെന്ന് മനസ്സിൽ കള്ളന്മാരുടെ ചിന്ത വന്നു. ഞാൻ വണ്ടി നിറുത്തി പുറത്തിറങ്ങിയാൽ ചിലപ്പോൾ പുറത്തു ഒളിഞ്ഞിരിക്കുന്ന അവന്മാർ എന്നെ ആക്രമിച്ചു വണ്ടിയും പൈസയും കൊണ്ട് കടന്നു കളയും അതിനാൽ എന്തോ വരട്ടെ എന്ന് കരുതി നിർത്താതെ ഹോൺ മുഴക്കി സ്പീഡിൽ വണ്ടിയെടുത്തു.
ജീവന് കൊതിയുള്ള ഏതൊരാളും അപ്പോൾ മുന്നിൽ നിന്നും മാറും എന്ന് എനിക്കുറപ്പായിരുന്നു.
പക്ഷെ എന്റെ പ്രതീക്ഷ മൊത്തം കാറ്റിൽ പറത്തി സംഭവിച്ചത് മറ്റൊന്നായിരുന്നു.പെട്ടെന്ന് ആ സ്ത്രീ രൂപം തിരിയുകയും അപ്രത്യക്ഷമാകുകയും ചെയ്തു. അതോടു ഞാൻ ആകെ പേടിച്ചു.
1 കിലോമീറ്റർ കൂടി മുന്നോട്ടു പോയ എനിക്ക് വീണ്ടും മുന്നോട്ടുപോകാനുള്ള ധൈര്യം നഷ്ട്ടപെട്ടു. ഇനി ഉള്ള വഴി അതീവ ദുർഘടം പിടിച്ചതാണെന്ന് എനിക്കറിയാമായിരുന്നു. തിരിച്ചു അത് വഴി പോകാനും മനസ്സിൽ ഒരു ഭയം. പക്ഷെ തിരിച്ചു കുട്ടിക്കാനം വഴി പോകുന്നതാണ് നല്ലതെന്ന് എന്റെ മനസ്സു ആവർത്തിച്ചു. പിന്നെ ഒന്നും നോക്കീല 1 കിലോമീറ്ററിന് ഇടയിലെ 4 വളവു വണ്ടി എങ്ങനെയാ തിരിച്ചതെന്നു ഇന്നും എനിക്കറിയില്ല. ആ രൂപം അപ്രത്യക്ഷ്മായത്തിന്റെ ഉടനെ വണ്ടി ചെറിയൊരു കുഴിയിൽ ചാടിയാണ് പോയത്. ആ ഓർമയിൽ തിരിച്ചു ആ കുഴിയിൽ ചാടിയപ്പോൾ ഞാൻ ചുറ്റും നോക്കി. കമ്പിവേലി കെട്ടിയ എലതോട്ടമാണ്. അവിടെ പരിസരത്തൊന്നും വീട്കളുമുണ്ടായിരുന്നില്ല.ഞാൻ സ്പീഡിൽ വിട്ടു 4 കിലൊമീറ്റെർ കഴിഞ്ഞു ഏലപ്പാറ വളവു തിരിഞ്ഞതും മെയിൻ റോഡിലെത്തിയതും ഞാൻ കണ്ട ആ രൂപം എന്റെ വണ്ടിയുടെ മുന്നിലൂടെ റോഡ്‌ മുറിച്ചു കടന്നു പോകുന്നു.
അതുകൂടി കണ്ടതോടെ ഞാൻ ചത്തത് പോലെയായി. പിന്നെ എങ്ങനെയാ കുട്ടിക്കാനം എത്തിയതെന്ന് ഇന്നുമെനിക്കറിയില്ല.അപ്പോഴേക്കും സമയം രാത്രി 2.15 ആയി. കുട്ടിക്കാനത്തെ ഹോട്ടെലിൽ നിന്നും ഒരു ചായയും കുടിച്ചു കടക്കാരനോട് ചുമ്മാ ചോദിച്ചു ഈ സമയം വാഗമൺ വഴി പോയാൽ കുഴപ്പമുണ്ടോന്നു. പുള്ളി എന്നെ ആക്കിയത് പോലെ ഒരു ചിരി ചിരിച്ചു. പിന്നെ ഞാനൊന്നും ചോദിക്കാനോ പറയാനോ പോയില്ല. അവിടെ നിന്നും മുണ്ടാക്കയത്തേക്ക് ബസ്‌ കാത്തിരുന്നു ഒരു ഫാമിലിയെ കിട്ടി. അവരെയും കൊണ്ട് ഞാൻ ചുരമിറങ്ങി.
ഇനി ഈ സംഭവം ഇത് കഥയായി നിങ്ങൾ കണ്ടാൽ മതി. ചിലപ്പോൾ എന്റെ തോന്നലാകാം.പക്ഷെ ആ രൂപം വീണ്ടും എങ്ങനെ 4 കിലോമീറ്റർ ഇപ്പുറത്തു ഞാൻ കണ്ടു. ഞാൻ അങ്ങോട്ട് പോകുമ്പോഴും വരുമ്പോഴോ മറ്റൊരു വാഹനവും വഴിയിൽ നിർത്തി ഇട്ടിരിക്കുന്നതായിട്ടോ പോകുന്നതായിട്ടോ ഞാൻ കണ്ടില്ലേ. മുന്പ് മനസ്സിൽ ഭയമുള്ള ഒരാളായിരുനെങ്കിൽ ഞാൻ ഇത്രയും റിസ്ക്‌ ഉള്ള ആ വഴി തെരെഞ്ഞെടുക്കുമായിരുന്നില്ല. ഞാൻ വിനോദ സഞ്ചാര മേഖലയിൽ ആയിരുന്നതിനാൽ പല രാത്രികളിലും ഇതിലും കുഴപ്പം പിടിച്ച കാട്ടു വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ള എനിക്ക് മുൻപൊന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാത്തതെന്തു.

കോഴിയെപ്പോലെ കൊക്കുന്ന, തലയില്‍ പൂവുള്ള പാമ്പ്


കോഴിയെപ്പോലെ കൊക്കുന്ന, തലയില്‍ പൂവുള്ള പാമ്പ്. ഏതോ ഹോളിവുഡ് സിനിമയിലെ സങ്കര ജീവിയാണെന്ന് കരുതേണ്ട. മലബാർ പ്രദേശത്തെ കുടിയേറ്റ പ്രദേശങ്ങളിലെ പഴമക്കാരും കേരളത്തിലങ്ങോളമുള്ള വനപ്രദേശത്തുമുള്ള ആദിവാസികളും പറഞ്ഞു കേട്ടിട്ടുള്ള ഒരു വിഷ പാമ്പാണ് ഇത്. കരിങ്കോളി, മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിൽ ‌‌കഥകളിലെ മാത്രം അസ്തിത്വവുമായി ഇവൻ ഇന്നും മുത്തശ്ശിക്കഥകളിലൂടെ ഇഴഞ്ഞുന‌ടക്കുന്നു.
പ്രചാരത്തിലുള്ള ഇവന്റെ ശരീരവലിപ്പത്തിൽ പലയിടങ്ങളിലും അൽപ്പം അതിശയോക്തി കലർത്താറുണ്ടെങ്കിലും എല്ലാവരും പറയുന്ന ആകൃതി ഏകദേശം ഒരേപോലെ. കരിപോലെ കറുത്ത നിറവും ആക്രമണ സ്വഭാവവും. ഇരുളടഞ്ഞ കയങ്ങളിലാണു കൂടുതലും കാണപ്പെടുക.ആറ്റുവഞ്ചി എന്ന മരത്തിൽ കഴിയാനാണത്രെ ഇഷ്ടം. മുന്നിൽപ്പെടുന്നവരെല്ലാം ഓടി രക്ഷപ്പെടാറാണ് പതിവ്.
പൂവൻ കോഴിയുടെ കൂകലിനു സമാനമായ ശബ്ദം ഈ പാമ്പ് ആക്രമിക്കുമ്പോൾ ഉണ്ടാക്കും എന്നതാണ് കഥ. ഇത് കൂകുന്ന ശബ്ദംകേട്ടാൽ പണ്ടുകാലത്ത് വേ‌ട്ടക്ക് പോകുന്നവർ പേടിച്ച് തിരിച്ചുപോരും. ഒന്നിനെക്കൊന്നാൽ തെയ്യാൻ‌ പാമ്പ് (Amphiesma stolatum)എത്തുന്നതുപോലെ ഫിറോമോണിന്റെ മണം പി‌‌ടിച്ച് ഇണയും പാഞ്ഞെത്തുമെന്നും കൊന്നവനെ വെറുതെവി‌ടില്ലെന്നുമുള്ള ഭയമുളവാക്കുന്ന കഥകളും ധാരാളം.
പാമ്പുകളെക്കുറിച്ച് പ്രക‍ൃത്യാലുള്ള ഭയമാവാം ഇത്തരം കഥകൾ ചമയ്ക്കുന്നതിന് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ഡോ . കെ ജി അടിയോടിയുടെ കേരളത്തിലെ വിഷപ്പാമ്പുകളെന്ന പുസ്തകത്തിൽ കരിങ്കോളി - ഒരു പ്രശ്നസർപ്പം എന്ന ശീർഷകത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
രാജവെമ്പാലയെയാവാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നതത്രെ. രാജവെമ്പാല തൊലിയുരിയുന്ന സമയങ്ങളിൽ ചിലപ്പോൾ തലയിൽ അവയുടെ തൊലി മുഴുവനായും പോകാതെ ചിലപ്പോ ഇരുന്നേക്കാം. പിന്നെ ഈ പാമ്പിന്റെ കൂകലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. സ്വനപേടകം ഇല്ലാത്ത ജീവികളാണ് പാമ്പുകൾ.
എന്താണ് ഈ പാമ്പിനെ സംബന്ധിച്ച കഥകളെന്ന് നോക്കാം
ആഫ്രിക്കൻ കോഴിപാമ്പ്
തലയിൽ പൂവുള്ള ആൺ പാമ്പ് കൂകുന്നപോലെ ശബ്ദമുണ്ടാക്കുമ്പോൾ പെണ്‍പാമ്പ് കൊക്കുന്നു. ബ്ലാക്ക് മാംബ എന്നയിനം പാമ്പ് പടമുരിക്കുമ്പോള്‍ അവശേഷിക്കുന്ന തൊലി കണ്ട് തെറ്റിദ്ധരിച്ചതാകാമെന്ന് അവി‌ടുത്തെ പാമ്പ് വിദഗ്ദർ പറയുന്നു. പിന്നെ കൂകുന്ന ശബ്ദമുണ്ടാക്കുന്നത് ഇവ പിടിച്ച ഇരയേതെങ്കിലും ആയിരിക്കുത്രെ.
ഏതായാലും പരസ്പരം കണ്ടി‌ട്ടില്ലാത്ത ഭൂവിഭാഗങ്ങളിലെ ആദിവാസികളെപ്പോലുള്ളവർ ഒരേജീവിയെക്കുറിച്ച് പറയുന്നത് ആഫ്രിക്കയും ഇന്ത്യയും ഒറ്റ വന്‍കരയായിരുന്നെന്നുള്ള ഫലകചലനസിദ്ധാന്തം പോലെയുള്ളവയെ സാധൂകരിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ആഫ്രിക്കയിലെ ഏഴോളം പ്രദേശങ്ങളിൽ ഈ പാമ്പ് ഒരു മിത്താണ്.
യൂറോപ്യൻ വാമൊഴിക്കഥകളിലെ ബാസിലിക്സ്
ഓർമ്മയില്ലേ ഹാരിപോ‌ട്ടർ കഥകളിലെ ബാസിലിക്സിനെ. ചേംബർ ഓഫ് സീക്രട്ടെന്ന ജെ കെ റൗളിങ്ങിന്റെ രണ്ടാം ഹാരി പുസ്തകത്തിലാണ് ഈ പാമ്പ് കഥാപാത്രമായി വരുന്നത്. യൂറോപ്യൻ വാമൊഴിക്കഥകളിലെ ഒരു വിചിത്ര സർപ്പമാണിത്. നമ്മുടെ കഥകളിൽനിന്ന് ഒരു പ‌ടികൂടി അതിശയോക്തി കലർത്തിയാണ് ഇവിടെ പ്രചരിക്കുന്ന ബാസിലിക്സിന്റെ ജനനം. ഒരു കോഴി അടയിരുന്ന പാമ്പിന്റെ മുട്ടയിൽ നിന്നാണത്രെ ഈ സർപ്പം പിറവിയെടുക്കുന്നത്.
ഒരു കഥ മാത്രമാണ് കരിങ്കോളി
നിരവധി ഊഹാപോഹങ്ങളും ഭാവനകളും കെട്ടുകഥകളും ഉണ്ടായിരിക്കുന്നു പാമ്പുകളെ പറ്റി. അക്കൂട്ടത്തിലെ ഒരു കഥ മാത്രമാണ് കരിങ്കോളിയെന്നാണ് വാവ സുരേഷിനെയും പി കെ ഉണ്ണിക‍കൃഷ്ണൻനായരെയും പോലുള്ളവരുടെ അഭിപ്രായം. ചരിത്രാന്വേഷികളെന്ന ഫേസ്ബുക്ക് പേജിൽ സാവിയോ എന്നൊരാൾ ഈ പാമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോയെന്നന്വേഷിച്ചിട്ട പോസ്റ്റിനെത്തുടർന്ന് നിരവധിപ്പേർ വിവിധ അനുഭവങ്ങളും കേട്ടുകേൾവികളും പങ്കുവച്ചിരുന്നു.
ചാവറയച്ചന്റെ കഥകളിലും ഇത്തരമൊരു പാമ്പിനെക്കുറിച്ച് പറയുന്നുണ്ടത്രെ. ശാസ്ത്രലോകത്തിന്റെ കാണാമറയത്ത് അങ്ങനെയൊരുജീവി ഉണ്ടോയെന്നതിൽ പക്ഷേ ആരും തെളിവുമായി വന്നിട്ടില്ല. എല്ലാവരും പറയുന്നത് മറ്റാരെങ്കിലും കണ്ടെന്നോ പറഞ്ഞുകേട്ടെന്നോയുള്ള വിവരങ്ങൾ മാത്രം. മുതുവമ്മാരുടെ കഥകളിലെ പൊകയൻ പുലി ഒടുവിൽ വനംവകുപ്പ് രേഖകളിലിടം നേടിയപോലെ. കുളളനാനയും കരിങ്കോളിയുമൊക്കെ ഒരു ദിവസം പ്രത്യക്ഷമാകുമോ? ഇല്ലെന്നാണ് ഒരു കൂ‌ട്ടരുടെ വാദം, എന്നാൽ ഒരു ദിവസം തങ്ങൾ ഈ ജീവിയെ കണ്ടെത്തുമെന്ന വാദവുമായി മറ്റൊരു കൂട്ടരും.
(ഫോട്ടോ സാങ്കല്പികം) കടപ്പാട്: മനോരമ ഓൺലൈൻ

ഭൂമികുലുക്കത്തിലുണ്ടായ 'വിള്ളൽ തുരന്ന ഗവേഷകർക്കു മുന്നിൽ ആ അദ്ഭുതക്കാഴ്ച




ഭൂമികുലുക്കത്തിലുണ്ടായ 'വിള്ളൽ തുരന്ന ഗവേഷകർക്കു മുന്നിൽ ആ അദ്ഭുതക്കാഴ്ച
ന്യൂസീലാൻഡിലാണ് ' ലോകപ്രശസ്തമായ ആൽപൈൻ ഫോൾട്ട്. ഈ ദ്വീപു രാഷ്ട്രത്തിന്റെ തെക്കുഭാഗം നിറഞ്ഞ് കിലോമീറ്റർ റുകളോളം നീളത്തിലാണ് ഈ വിള്ളലിന്റെ സ്ഥാനം
പുരാതന കാലത്തുണ്ടായ വമ്പൻ ഭൂകമ്പങ്ങളുടെ ഫലമായുണ്ടായതാണ് ആൽപൈൻ വിള്ളലും '
ശരാശരി 300 വർഷത്തെ ഇടവേളകളിൽ ഇവിടെ വമ്പൻ ഭൂമിക്കു ലുക്കമുണ്ടാകുമെന്നാണ് കണക്കു കൂട്ടാൽ 'അത്തരത്തിലൊരു ഭൂകമ്പം ഇതിനു മുൻ മ്പുണ്ടായത് 1717 ലാണ് - 2017 ലും സമീപ വർഷങ്ങളുംന്യൂസിലാൻഡിൽ ഭൂകമ്പത്തിന്റെ കാര്യത്തിൽ വമ്പൻ സാധ്യത വർഷങ്ങൾക്കു ടിയാണ് റിക്ടർ സെകെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം 2009 സംഭവിക്കുകയും ചെയ്തു
വിള്ളലുകളെ പറ്റിയും'പാറകളുടെ ചലനത്തെ സംബന്ധിച്ച കാര്യങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുകയായിരുന്നു വിക് ടോറിയ 'യൂണിവോഴ്സ്റ്റി ഓഫ് വെല്ലിങ്ടണിലെ പ്രഫസർ റൂപ്പെർട്ട് സതാർലാൻഡും സംഘവും 'പാറകളുടെ പഠനവും ലക്ഷ്യമായിരുന്നു' പക്ഷേവിള്ളലിലേക്ക് തുരന്നിറങ്ങിയ ഗവേഷകർ അത്ഭുതപ്പെട്ടു പോയി വിള്ളലിനു താഴെയുള്ള ജലത്തിന് കൊടും ചൂട് (ജീയോ തെർമൽ ആക്ടിവിറ്റി എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത് ) അതു സാധാരണ അഗ്നിപർവ്വതങ്ങൾക്ക് സമീപമേ സംഭവിക്കാറുള്ളു. ആൽപൈൻ വിള്ളലിന്റെ പരിസരത്തൊന്നും അഗ്നിപർവ്വതങ്ങളല്ല, 'ഭൂമിക്കടിയിലേക്ക് പോകുംതോറും വെള്ളത്തിന്റെ ചൂടേറുന്നത് സ്വാഭാവികമാണ് പക്ഷേആൽപൈനിലെ വെള്ളത്തിന്റെ താപനില പരിശോധിച്ചപ്പോൾ 630 മീറ്റർ താഴെ എത്തിയപ്പോൾ 100 ഡിഗ്രി സെൽഷ്യസ് ആയെന്നു കണ്ടു സാധാരണ ഭൂമിക്കടിയിൽ ജലം ഇത്രയും താപനില ലെത്തന്നെമെങ്കിൽ മൂന്ന് കിലോമീറ്റർ (3000- മീറ്റർ) അഗാധതയിലെത്തണമായിരുന്നു ഈ പ്രതിഭാസം ഗവേഷകരെയും അമ്പരപ്പിച്ചു
രണ്ട് ( സാധ്യത ക ളാ ണ് ഇതിന് ഉദാഹരണമായി അവർ നല്കുന്നത് ) മുൻ കാലങ്ങളിലുണ്ടായ ഭൂകമ്പങ്ങളിൽ ഭൂമിയുടെ അഗാധതയിൽ നിന്ന് ചൂടുള്ള പാറക്കെടുകൾ മുകയിലേക്ക് തള്ളിക്കയറ്റപ്പെട്ട താക്കാം - 2ഭൂകമ്പത്തിൽ പാറക്കെട്ടുകളെല്ലാം തകർന്നതു വഴി മഴവെള്ളവും മഞ്ഞുമെല്ലാം വൻതോതിൽ ഭൂമിക്കടിയിലേക്ക് ഇറങ്ങി' പോകും വഴിയെല്ലാം തണുത്ത തെങ്കിലും ആഴങ്ങളിൽ ഈ ചൂട് കേന്ദ്രികരിച്ച് സംഭരിക്കപ്പെടുന്നതുമൂലമായിരിക്കാം എന്ന നിഗമനത്തിലാണ്
കലിഫോർണിയായിലെ സാൻ ആൻഡ്രിയാസ് വിള്ളലില്ലും ഗവേഷകർ ഡ്രില്ലിങ് നടത്തി പരിശോധിച്ചിരുന്നു പക്ഷേആൽപൈനിച്ച ള്ളതിനെക്കാൾ വളരെ കുറവായിരുന്നു താപനില 'ഇതും ദുരുഹത കൂട്ടുന്നു -
കടപ്പാട് - വിക്കിമിഡിയ കോൺസ്

ആഴങ്ങളിൽ നിന്നുയർന്നുവന്ന ദ്വീപ്



നോർത്ത് കാരൊലിനയിലെ കേപ് പോയിന്റിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ ദ്വീപാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു മാസങ്ങൾക്കു മുൻപാണ് ഈ മണൽത്തിട്ട രൂപം കൊണ്ടത്. ആദ്യകാലത്ത് പ്രദേശവാസികളും മത്സ്യബന്ധനത്തൊഴിലാളികളും മാത്രം ചെന്നിരുന്ന ഈ ദ്വീപ് കഴിഞ്ഞ ആഴ്ചയാണ് വാർത്തകളിൽ ഇടം നേടിയത്. ബർമുഡ ട്രയാങ്കിളിന്റ ആഴങ്ങളിൽ നിന്നാണ് ഇത് ഉയർന്നു വന്നിരിക്കുന്നത്.
പുതിയ ദ്വീപിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. പ്രദേശവാസികൾ സീഷെൽ ഐലന്റെന്നാണ് ദ്വീപിനു പേരു നൽകിയിരിക്കുന്നത്. അർദ്ധചന്ദ്രാകൃതിയിലുള്ള ദ്വീപിൽ നിറയെ വിവിധരൂപത്തിലുള്ള കക്കകൾ അടിഞ്ഞിരിക്കുന്നതിനാലാണ് ഈ പേരു നൽകിയിരിക്കുന്നത്. കേപ് പോയിന്റ് തീരത്തു നിന്ന് ഏകദേശം അരകിലോമീറ്റർ അകലെയാണിത്.അർദ്ധവൃത്താകൃതിയിലുള്ള ഈ മണൽത്തിട്ടയ്ക്ക് ഏകദേശം ഒന്നര കിലോമീറ്ററോളം നീളവും 400 അടിയോളം വീതിയുമുണ്ട്. ഫെബ്രുവരിയിലാണ് ജലനിരപ്പിനു താഴെയായി മണൽപ്പരപ്പ് കണ്ടുതുടങ്ങിയത്. വേലിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ടതാണ് ഈ മണൽത്തിട്ട. പിന്നീട് മാർച്ച് മാസമായതോടെ കൂടുതൽ മണൽ അടിഞ്ഞ് ജലനിരപ്പിനു മുകളിലായി ദ്വീപ് രൂപപ്പെട്ടു.
ബക്സ്റ്റണിലെ കേപ് പോയിന്റിൽ നിന്നും വെറുതെ ഈ ദ്വീപിലേക്ക് ഓടിക്കയറാനൊന്നും കഴിയില്ല. ചെറിയ ബോട്ടുകളിലാണ് സഞ്ചാരികൾ പുതിയ ദ്വീപിലേക്കെത്തുന്നത്. പുതിയ ദ്വീപിലേക്കുള്ള യാത്ര അപകടമാണെന്ന മുന്നറിയിപ്പ് പ്രാദേശിക ഭരണകൂടം നൽകിയിട്ടുമുണ്ട്. ഈ ദ്വീപിലേക്ക് നടന്നുപോകാനോ നീന്തിപ്പോകാനോ ശ്രമിക്കരുതെന്നും ഈ ഭാഗത്ത് അപകടകാരികളായ ധാരാളം സ്രാവുകളും തിരണ്ടികളുമുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബർമുഡ ട്രയാങ്കിളിനുള്ളിലായാണ് ഈ മണൽത്തിട്ട രൂപം കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ചരക്കു കപ്പലുകൾ കടന്നുപോകുന്ന ജലപാതയാണിത്. കഴിഞ്ഞ നൂറുവർഷത്തിനിടയിൽ ഒട്ടനവധി കപ്പലുകളും വിമാനങ്ങളും ഈ ഭാഗത്ത് അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന്റെ രഹസ്യം ഇപ്പോഴും നിഗൂഢമാണെന്നിരിക്കെയാണ് ഇതിനുള്ളിൽ ദ്വീപിന്റെ കടന്നുവരവ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ദ്വീപിന്റെ ഭാവിയെക്കുറിച്ച് ആർക്കും വ്യക്തമായ ഉത്തരം നൽകാനാകുന്നില്ല. ചിലപ്പോൾ കൂടുതൽ മണ്ണടിഞ്ഞ് കേപ് പോയിന്റിനോട് കൂടിച്ചേരാം. അല്ലങ്കില്‍ അടുത്ത വേലിയേറ്റത്തോടെ രൂപപ്പെട്ടതുപോലെ തന്നെ ദ്വീപ് അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്. എന്തായാലും ദ്വീപിൽ ഇപ്പോൾ തിരക്കോടു തിരക്കാണ്. നൂറുകണക്കിനാളുകളാണ് പുതിയതായി രൂപപ്പെട്ട ദ്വീപു കാണാനായി ഇവിടെയെത്തിച്ചേരുന്നത്.
_കടപ്പാട് മലയാള മനോരമ_

അപൂർവ്വ കാഴ്ചകൾ നിറച്ച സൊ കോ ത്ര എന്ന വിചിത്രമായ ദ്വീപ്



 



അന്യഗ്രഹമൊന്നുമല്ല. ഇത് അപൂർവ്വ കാഴ്ചകൾ നിറച്ച സൊ കോ ത്ര എന്ന വിചിത്രമായ ദ്വീപ്
സൊ കോ ത്ര ദ്വീപിലെ കാഴ്ച കൾ കണ്ടാൽ മറ്റേതെങ്കിലും ഗ്രഹത്തിലോയുഗത്തിലേ എത്തി. യെന്ന് തോന്നിയാലും അത്ഭുതപ്പെടാനില്ല അത്രയും വ്യത്യസ്തമാണ് ഇവിടെത്തെ കാഴ്ചകൾ
ഇന്ത്യൻ മഹാസമുദ്രത്തിൽ യെമ ന്റെ തീരത്തിന് 250 മൈൽ ദൂരത്താണ് വ്യത്യസ്ത കളുടെ നേർക്കാഴ്ചയായ സൊ കോ ത്ര ദ്വീപുകൾ നാലു ദ്വീപുകൾ കൂടിച്ചേർന്നതാണിത് ഇതിലെ ഏറ്റവും വലിയ ദ്വീപായ സൊ കോ ത്രയുടെ പേരിൽ തന്നെയാണ് ദ്വീപ് സമൂഹം മൊത്തത്തിൽ അറിയപ്പെടുന്നത്
ഭൂമിയിൽ മറ്റെരിടത്തും കാണാൻ സാധിക്കാത്ത വ്യത്യസ്തമായ സസ്യജാലങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേ കത825 ഓളം അപൂർവ്വ സസ്യങ്ങളാണ് സൊ കോ ത്രയിലുള്ളത് ഇതിൽ മൂന്നിലൊന്നും ഇവിടെയല്ലാതെ മറ്റൊരിടത്തും കാണാൻ സാധിക്കുകയുമില്ല: ജീവജാലങ്ങളിലും ഈ പ്രത്യേകതയുണ്ട് 90 ശതമാനം ഉരഗവർഗങ്ങളും ഭൂമിൽ മറ്റെരിടത്തും ഇല്ലാത്ത വായാണ് തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഞാണ്ട് കൊഞ്ച് മത്സ്യങ്ങൾ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല
ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന വൻകരകളെല്ലാം 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ചായിരുന്നു എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആ കാലത്തുപോലും സൊ ക്രാ ത്ര ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു അക്കാരണത്താൽ മറ്റു വൻകരകളിൽ സംഭവിച്ച മാറ്റങ്ങളും പരിണാമങ്ങളും സൊ കോ ത്രയെ ബാധിച്ചില്ല
ഡ്രാഗൺ സ് ബ്ലഡ് ഡ്രാ സീനസിന്ന ബാരി, യാ ണ് സൊ കോ ത്രയിലെ ഏറ്റവും ആകർഷകമായ വൃക്ഷം ഒരു വലിയ കുടയുടെ രൂപമാണ് ഈ വൃക്ഷത്തിന് 'ഇതിന്റെ ചുവന്ന നിറത്തില്ലുള്ള നീര് വ്യാളിയുടെ രക്തമാണെന്നന്നായിരുന്നു ആ നാട്ടുകാരുടെ പണ്ടത്തെവിശ്വാസം - മരുന്നിനയും വസ്ത്രങ്ങളിൽ നിറംപിടിപ്പിക്കാനും പണ്ട് ഈ വൃക്ഷത്തിന്റെ നീരു ഉപയോഗിച്ചിരുന്നു ,ഇന്നും പെയ്ന്റും വാർണിഷു മാ യി ഇത് ഉപയോഗിക്കുന്നു

ഡെ സെർട്ട് റോസാണ് മറ്റൊന്ന് ഉയരം കുറഞ്ഞ വണ്ണമുള്ള തടിയിൽ കടുത്ത റോസ് നിറത്തിലുള്ള പൂക്കൾ നിറഞ്ഞിരിക്കുന്നു
മണ്ണിന്റെ പോലും ആവശ്യമില്ലത്ത നേരിട്ട് പാറയിൽ വേരുകൾ ഉപയോഗിച്ച് പറ്റിപ്പിടിച്ചു വളരുന്ന ഡോർ സ്റ്റെ നിയ' ജൈജാസ് എന്നിവയുടെ അപൂർവ്വ കാഴ്ചയും സൊ കോ ത്രയ്ക്ക് മാത്രം സ്വന്തം കണ്ടു പരിചയിച്ച വെള്ളരിക്കച്ചെടി' വള്ളിച്ചെടിയാണെങ്കിൽ ' സൊ കോ ത്രയിൽ വെള്ളരിക്ക യുണ്ടാകുന്നത് ഭീമാകാരമായ മരത്തിലാണ് വെള്ളം ശേഖരിച്ചു വെയ്ക്കാനായി വണ്ണമുള്ള തടിയാണ് ഇവിടത്തെ വൃക്ഷങ്ങൾക്ക് ' കുറഞ്ഞ നിരക്കിലുള്ള പ്രത്യുൽപാദനം ഈ വൃക്ഷങ്ങളുടെ നിലനില്പിന് തന്നെ ഭീഷണിയാകുന്നുമുണ്ട്
കാലവസ്ഥ വളരെ കഠിനമാണ് ' കടുത്ത ചൂടും വരൾച്ചയും മണൽ നിറഞ്ഞ ബീച്ചുകൾ ചുണ്ണാമ്പുകല്ല് അടിഞ്ഞ് തീരപ്രദേശത്ത് വൻ കുന്നുകൾ രൂപം കൊണ്ടിരിക്കുന്നു പല യിടത്തും 1500 മീറ്ററിൽ അധികമാണ് ഉയരം: ഗുഹകളും സാധാരണ കാഴ്ച തന്നെ 'എകദേശം 2000 വർഷങ്ങൾക്ക് മുൻമ്പാണ് സൊ കോ ത്രയിൽ മനുഷ്യവാസം ഉണ്ടായതെന്ന് കരുതപ്പെടുന്നു 50.000 ഓളം പേരാണ് ഇന്ന് ഇവിടെ താമസിക്കുന്നത് മത്സ്യ ബന്ധനവും മൃഗപരിപാലനവും കൃഷിയുമാണ് പ്രധാന ഉപജീവന മാർഗ്ഗങ്ങൾ
വ്യത്യസ്ത തരത്തിലുള്ള 140 ഇനം പക്ഷികളെയാണ് ഇവിടെ കാണ്ടെത്തിയിരിക്കുന്നത് ഇതിൽ 10 എണ്ണ ഭൂമിയിൽ മറ്റെരിടത്തും കണ്ടത്താൻ സാധിക്കത്ത വയാണ്
ജൈവ വൈവിധ്യത്തിൽ ലോകത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ഥലമാണിത് യുനെസ്കേ' സൊ കോ ത്രയെ ലോകപ്രകൃതിദത്ത പൈതൃക കേന്ദ്ര മാ യി പ്രഖ്യാപിച്ചിട്ടുണ്ട്
കടപ്പാട് വികിമീഡിയ കോമൺസ്

ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും! അതിനുമുമ്പ് ചൊവ്വയില്‍ കോളനി നിര്‍മ്മിക്കണം

ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയുടെ അഭിപ്രായത്തില്‍ ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ചൊവ്വ ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്പേസ് ജേണലില്‍ വിശദമായി അവതരിപ്പിച്ചചതാണ് ഇക്കാര്യങ്ങള്‍.
 അതേസമയം ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടാന്‍ സാധ്യതയില്ല് എന്നുമാണ് അദ്ദേഹം പറയുന്നത്. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍ ധാതുവിഭവങ്ങളും ചൊവ്വയിലുണ്ട്. അന്തരീക്ഷം പോലുമില്ലാത്ത ചന്ദ്രനില്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു



തന്റെ ജീവിത കാലത്തുതന്നെ ചൊവ്വയില്‍ കോളനി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കാനാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ചൊവ്വയിലെ അന്തരീക്ഷം മനുഷ്യന് ചേരുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കണം എന്ന് അദ്ദേഹം പറയുന്നു. തണുപ്പ് മനുഷ്യന് മാറ്റിയെടുക്കാനാവും. ഊഷ്മാവ് കൃത്രിമമായി വര്‍ദ്ധിപ്പിക്കാം. കാര്‍ബണ്‍ ഡയോക്സൈഡും നൈട്രജനുമൊക്കെയാവും കൂടുതലെങ്കിലും കംപ്രസ് ചെയ്ത് എല്ലാം മാറ്റിയെടുക്കാം. മസ്‌ക് പറയുന്നു. എന്നാല്‍ 10 ലക്ഷം ഡോളര്‍ വേണ്ടിവരും ഒരാള്‍ക്ക് ചൊവ്വയിലെത്താന്‍. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം പോകുന്നതോടെ ചെലവ് കുറയ്ക്കാം. 115 ദിവസം വേണ്ടിവരും ചൊവ്വയിലെത്താന്‍.
പത്ത് ലക്ഷം പേരെങ്കിലും വേണം ഒരു പട്ടണം രൂപപ്പെടുത്തിയെടുക്കണമെങ്കില്‍. അതിന് ഒരു 100 വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം. എങ്കിലും ചെറിയ രീതിയില്‍ തുടങ്ങിവയ്ക്കാന്‍ സാധിക്കും. ഭൂമിയില്‍ രണ്ടുതരം ആളുകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഭൂമിയില്‍ എക്കാലവും സുഖമായി കഴിയാമെന്ന് വിശ്വസിക്കുന്നവര്‍, പിന്നെ ഏതു നിമിഷവും ലോകാവസാനം പ്രതീക്ഷിക്കുന്ന ആളുകളും. അതില്‍ രണ്ടാമത്തെ വിഭാഗക്കാരനാണ് താന്‍ എന്ന് മസ്‌കിന്‍ സമ്മതിക്കുന്നു. നടക്കില്ല എന്ന് പൊതുവേ കരുതപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് കാണിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മസ്‌ക്. അതുകൊണ്ട് തന്നെ ഇദ്ദേഹം പറയുന്ന കാര്യങ്ങളും ഒരുപരിധിവരെ വിശ്വാസയോഗ്യമാണ്.

ക്ഷീര പഥത്തിന്റെ വക്രീകരണം- Milky Way's Warp.



നക്ഷത്രങ്ങളും വാതക ധൂളീ പടലങ്ങളും മറ്റനവധി ജ്യോതിർ ഗോളങ്ങളും കൊണ്ടു നിർമ്മിതമായതാണ് നമ്മുടെ ഗാലക്സി. സർപ്പിളാകൃതി ആണെങ്കിലും മിൽകി വേ ചെറിയ രീതിയിൽ വക്രീകരിക്കുന്നുണ്ട്. എന്താണ് ഈ വക്രീകരണ ഘടനയുടെ കാരണം? Galatic warp എന്നാണ് ഇത്തരം ഘടനയ്ക്ക് പറയുന്നത്. കുറച്ചു നാളായി ജ്യോതി ശാസ്ത്ര ഗവേഷകരെ കുഴക്കിയ വസ്തുതയായിരുന്നു ക്ഷീരപഥത്തിന്റെ വക്രീകരണകൃതി. മിൽകി വേയുടെ രണ്ടു ഹസ്വ ഉപഗാലക്സികളാണ് മഗല്ലനിക് മേഘങ്ങൾ. അവ രണ്ടെണ്ണമാണ് ചെറിയ മഗല്ലനിക് മേഘവും വലിയ മഗല്ലനിക് മേഘവും. ഈ മഗല്ലനിക് മേഘങ്ങളും അവയുടെ ചില പ്രവർത്തനങ്ങളും കാരണമാണ് ഗാലക്സിയുടെ വക്രീകരണത്തിന്റെ ഹേതു. അരപ്പതിറ്റാണ്ടിലേറെയായി ജ്യോതി ശാസ്ത്രകാരന്മാർ ഇതിന്റെ കാരണം തേടുകയായിരുന്നു. ഈ വക്രീകരണ ഘടനയ്ക്ക് ഏതാണ്ട് 200,000 പ്രകാശ വർഷം വ്യാസമുണ്ടെന്നു കരുതുന്നു. അന്ധാകൃതിയിലുള്ള ഈ ഘടനയെ ഒരു വശത്തു നിന്നു വീക്ഷിക്കുമ്പോൾ ഒരു ഭാഗം ഉയർന്നും മറു വശത്തു നിന്നു വീക്ഷിക്കുമ്പോൾ താഴ്ന്നുമിരിക്കുന്നുവെന്നാണ് സൈദ്ധാന്തികമായുള്ള അനുമാനം. അതിന്റെ ചുരുളുകൾ അഴിച്ചു കൊണ്ട് മൂന്നോളം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുകയുണ്ടായി അതിലേക്ക് കടക്കാം.
ഹസ്വ ഗാലക്സികളായ മഗല്ലനിക് മേഘങ്ങൾ നമ്മുടെ ഗാലക്സിയെ ഏതാണ്ട് 1.5 ബില്യൺ വർഷങ്ങൾ കൊണ്ട് ഭ്രമണം ചെയ്യുന്നു. ഈ ഉപ ഗാലക്സികളിൽ നിന്നുള്ള അതി ശക്തമായ ഗ്രാവിറ്റി ബലം കാരണമാണ് വക്രീകരിക്കപ്പെത്താതെന്നാണ് ആദ്യം അവതരിപ്പിച്ച സിദ്ധാന്തം. പിന്നീട് ഈ സിദ്ധാന്തം തിരസ്കരിക്കുകയുണ്ടായി. കാരണം മഗല്ലനിക് ഉപ ഗാലക്സികളുടെ ആകെയുള്ള പിണ്ഡമെടുത്താൽ മില്കി വേയുടെ രണ്ടു ശതമാനം മാത്രമേ ആകുന്നുള്ളു, മിൽകി വെയേക്കാളും എത്രയോ മടങ്ങു ചെറുതും ഭാരം കുറഞ്ഞതുമായ മഗല്ലനിക് ഉപ ഗാലക്സികളാൽ മിൽകി വെ വക്രീകരിക്കപ്പെടാനുള്ള സാധ്യത കുറവാണു എന്നതാണ് ആദ്യം അവതരിപ്പിച്ച സിദ്ധാന്തo തള്ളാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ഈ സിദ്ധാന്തത്തെ പൂർണമായും തിരസ്കരിക്കാതെ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് കാലിഫോർണിയൻ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ഗവേഷകർ വീണ്ടും അവതരിപ്പിച്ചു. കമ്പ്യൂട്ടർ മോഡലുകൾ അടിസ്ഥാനമാക്കിയുള്ള ചില പഠനങ്ങൾ
പ്രകാരം മഗല്ലനിക്ക് മേഘങ്ങൾ മിൽകി വേയുടെ ആകൃതിയിൽ വക്രീകരിക്കുകയും നിഗൂഢമായ ഇരുണ്ട
ദ്രവ്യം മാധ്യമമാക്കി സഞ്ചരിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ അവതരിപ്പിച്ച മാറ്റം വരുത്തിയ രണ്ടാമത്തെ സിദ്ധാന്തം. ഭൗതികപരമായി മേല്പറഞ്ഞ നിഗൂഢ ഇരുണ്ട ദ്രവ്യത്തെ(Mysterious Dark Matter ) നഗ്ന നേത്രങ്ങളാലോ, സാങ്കേതികപരമായോ കാണുവാൻ സാധ്യമല്ല. കാരണം അവ ദൃശ്യ പ്രകാശത്തെ പുറപ്പെടുവിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാറില്ല. സൈദ്ധാന്തികമായി ഇരുണ്ട ദ്രവ്യം ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെ ഇരുണ്ട ദ്രവ്യത്തിലൂടെ സഞ്ചരിക്കുന്ന മഗല്ലനിക് മേഘങ്ങളിൽ നിന്നുള്ള അതി ശക്തമായ ഗ്രാവിറ്റി ശക്തി പ്രവാഹം കാരണമാണ് മില്കി വേയുടെ ഒരു ഭാഗം വക്രീകരിക്കപ്പെത്താതെന്നാണ് അവരുടെ വാദം.
കാലിഫോർണിയൻ യൂണിവേഴ്‌സിറ്റിയിലെ തന്നെ മറ്റൊരു ജ്യോതി ശാസ്ത്ര ഗവേഷകനായ ലിയോ ബ്ലിസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പഠന പ്രകാരം മേല്പറഞ്ഞ രണ്ടാം സിദ്ധാന്തത്തിലും ചില മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മഗല്ലനിക്ക് ഉപ ഗാലക്സികളും ഇരുണ്ട ദ്രവ്യവും തമ്മിലുള്ള പ്രവർത്തനത്തിന്റെ ഫലമായുള്ള ഗുരുത്വാകർഷണ ബലം മിൽകി വേയുടെ ഹൈഡ്രജൻ മണ്ഡലത്തിൽ കമ്പനങ്ങൾ(Vibrations) ഉണ്ടാക്കുകയും, അത് കാരണം ഹൈഡ്രജൻ മണ്ഡലം സ്പന്ദിക്കുകയും തൽഫലമായി മില്കി വേയ്ക്ക് ഒരു വക്രീകരണ ഘടന ഉണ്ടാവുകയും ചെയ്യുന്നു. അതായത് ഒരു മേശവിരിപ്പിന്റെ അരികുകകൾ ഫാനിന്റെ കാറ്റിൽ ചലിക്കുന്നത് പോലെയെന്ന് പറയാം. മിക്ക ഗാലക്സികൾക്കും ഇത്തരത്തിൽ ഒരു വക്രീകരണ ഘടനയുണ്ടെന്നാണ് പറയുന്നത്.

അതി പ്രവേഗ മേഘങ്ങൾ-High Velocity Clouds.


നക്ഷത്ര ഗണങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വാതക മേഘ പടലങ്ങളാണ് അതിപ്രവേഗ മേഘങ്ങൾ(High Velocity Clouds). പേരു പോലെ തന്നെ ഉന്നത പ്രവേഗത്തിൽ സഞ്ചരിക്കുന്നതിനാലാണ് അതി പ്രവേഗ മേഘങ്ങൾ എന്നു വിളിക്കാൻ കാരണം. ഗാലക്സിയുടെ കേന്ദ്ര ഭാഗത്തെ ആസ്പദമാക്കി സെക്കൻഡിൽ നൂറുകണക്കിന് കിലോമീറ്റർ വേഗതയിലാണിവ സഞ്ചരിക്കുന്നത്. ന്യൂട്രൽ ഹൈഡ്രജനാൽ നിര്മിതമായതാണ് ഈ മേഘങ്ങൾ. നമുക്ക് അവയെ HV-മേഘങ്ങളെന്നു ചുരുക്കി വിളിക്കാം. HV മേഘങ്ങളുടെ ഉൽപത്തി സംബന്ധിച്ച് ജ്യോതി ശാസ്ത്രത്തിൽ സിദ്ധാന്തങ്ങളൊന്നുമില്ല. ഇപ്പോഴും ഇതൊരു പഠന വിഷയമാണ്. മിൽക്കി വേയുടെ പ്രഭാ മണ്ഡലത്തിലാണ്(Galatic Halo) ഇവയെ കാണുവാൻ സാധിക്കുന്നത്. സൂര്യനെക്കാൾ മില്യൺ മടങ്ങു ഭാരമേറിയതാണ് HV-മേഘങ്ങൾ. ഈ മേഘങ്ങൾ എങ്ങനെ ഗാലക്സിയുടെ കേന്ദ്ര ഭാഗത്ത് എത്തിപ്പെട്ടു എന്നതിനെ സംബന്ധിച്ച് ജാൻ ഊർട്ട് അടക്കമുള്ള ജ്യോതി ശാസ്ത്രജ്ഞർ പ്രസ്താവന നടത്തിയെങ്കിലും ഇതിന്റെ ഉത്പത്തി നിഗൂഢമായി തന്നെ തുടരുന്നു. എന്നാലും മിൽക്കി വേയുടെ ഉപഗാലക്സികളായ മഗല്ലനിക് മേഘങ്ങളും മിൽക്കി വേയും തമ്മിൽ മില്യൺ കണക്കിന് വർഷങ്ങൾക്ക് മുൻപ് നടന്ന ഏതോ ഒരു പ്രവർത്തനത്തിന്റെ(any gravitational Influence) കാരണമാണ് ഇവ ഉണ്ടായെതെന്നു അനുമാനിക്കുന്നു. കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രസിദ്ധമായ HV- മേഘ പടലമാണ് മഗല്ലനിക് സ്ട്രീം. 1965 ലാണ് മഗല്ലനിക് സ്ട്രീം എന്ന മേഘ പടലത്തെ കണ്ടെത്തിയത്. ഭൂമിയിൽ നിന്നു ഏകദേശം 600,000 പ്രകാശ വര്ഷമകലെയാണ് മഗല്ലനിക് സ്ട്രീം നിലകൊള്ളുന്നത്. സെക്കൻഡിൽ 400 Km വേഗതയാണ് മഗല്ലനിക് സ്ട്രീമിന് രേഖപ്പെടുത്തിയിട്ടുള്ളത്.
1950-ൽ ഗാലക്സിയുടെ പ്രഭാമണ്ഡലത്തിനു വെളിയിലായി സാന്ദ്രതയേറിയ ഒരു വാതക പടലത്തെ കണ്ടെത്തിയിരുന്നു. അന്ന് അതിന്റെ ചലനാവസ്ഥ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 1963 ൽ നടത്തിയ നിരീക്ഷണത്തിൽ ആ വാതക പടലം മിൽക്കി വേയുടെ പ്രഭാ മണ്ഡലത്തിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി, അങ്ങിനെയാണ് HV- മേഘങ്ങൾ എന്ന ജ്യോതിർ വസ്തുവിനെക്കുറിച്ച് പഠനങ്ങൾ തുടങ്ങിയത്. ആ മേഘ പടലങ്ങളിൽ നിന്നുള്ള ന്യൂട്രൽ ഹൈഡ്രജൻ റേഡിയോ ഉത്സർജനത്തിന്റെ(Neutral Hydrogen Radio Emission) അടിസ്ഥാനത്തിലാണ് ഇവയുടെ ചലനാവസ്ഥയെ നിർണയിക്കാൻ സാധിച്ചത്. കാരണം അന്നു കണ്ടെത്തിയ HV-മേഘങ്ങളിൽ നിന്നും ന്യൂട്രൽ ഹൈഡ്രജൻ റേഡിയോ തരംഗങ്ങളെ കണ്ടെത്തിയിരുന്നു. എന്താണ് ന്യൂട്രൽ ഹൈഡ്രജൻ റേഡിയോ എമിഷൻ? . ന്യൂട്രൽ അവസ്ഥയിലുള്ള ഹൈഡ്രജൻ ആറ്റങ്ങൾ തമ്മിലുള്ള ഊർജവസ്ഥയിലുള്ള(Energy State ) മാറ്റത്തിന്റെ പരിണിത ഫലമായുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ്, ന്യൂട്രൽ ഹൈഡ്രജൻ തരംഗങ്ങൾ. റേഡിയോ അസ്‌ട്രോണോമിയിൽ ഇത്തരം തരംഗങ്ങൾക്ക് പ്രാധാന്യമുണ്ട്. നക്ഷത്ര ധൂളികളെയും മേഘ പടലങ്ങളെയും തുളച്ചു കയറി വരുന്നതിനാൽ ജ്യോതി ശാസ്ത്രത്തിൽ ഇവയെ പഠനത്തിനെടുക്കാറുണ്ട്. ഈ തരംഗങ്ങളുടെ അടിസ്ഥാനത്തിലാണ് മേല്പറഞ്ഞ HV- മേഘങ്ങളുടെ ചലനാവസ്ഥ നിർണയിക്കാൻ കഴിഞ്ഞത്.
HV-മേഘങ്ങൾക്ക് രണ്ടു ഭാഗമാണുള്ളത്. ഘനീഭവിച്ചതും സാന്ദ്രതയേറിയതുമായ ന്യൂട്രൽ ഹൈഡ്രജനാൽ നിർമിതമായ ഒരു ഭാഗവും, 10^4 കെൽവിനും 10^6 കെൽവിനും ഇടയിൽ താപനിലയുള്ള അയണീകരിച്ച മറ്റൊരു ഭാഗവുമാണ്. UV, X-റേ നിരീക്ഷണങ്ങളിലൂടെയാണ് ഇവയെ കണ്ടെത്തുന്നത്, ബഹിരാകാശ നിരീക്ഷണ ടെലിസ്കോപ്പുകൾ കൂടാതെ ഗ്രൗണ്ട് ടെലിസ്കോപ്പുകൾ മുഖേനയും ഇവയെ നിരീക്ഷിക്കാവുന്നതാണ്. HV-മേഘങ്ങളുടെ ബാഹ്യ ഭാഗങ്ങൾ പൊതുവെ അയണീകരിച്ചു കാണപ്പെടുന്നതിനു കാരണം ഇവ അതി വേഗതയിൽ ഗാലക്സിയുടെ പ്രഭാമണ്ഡലത്തിലേക്ക് വ്യാപിക്കുന്നത് മൂലമുള്ള ചലനമാണ്. HV മേഘങ്ങൾക്ക് നൂറു മില്യൺ വർഷങ്ങൾ വരെ ആയുസ് ഉണ്ടാകാമെന്നു കരുതുന്നു

ഒതേനനെ തോല്‍പ്പിച്ച തേവര്‍ വെള്ളന്‍ എന്ന പുലയ യോദ്ധാവ് - ഒര്‍ണ കൃഷ്ണന്‍കുട്ടി


മാന്ത്രിക വിദ്യയിലും ആയോധന കലയിലും അഗാധമായ പാണ്ഡിത്യമു ണ്ടായിരുന്ന ഒരു യോദ്ധാവായിരുന്നു തേവര്‍ വെള്ളന്നെ പുലയന്‍. പോര്‍ട്ടിഗീസു കാരെ യുദ്ധം ചെയ്ത് തോല്പിച്ച് ബേക്കല്‍ക്കോട്ടയെ രക്ഷിച്ച വട്ട്യന്‍പൊള്ളരെ പോലെ വടക്കന്‍ വീരഗാഥയിലെ നെടുംനായകന്‍ തച്ചോളി ഒതേനനുമായി നേരിട്ടു ഏറ്റുമുട്ടി ഒതേന കുറുപ്പിനെ തോത്പിച്ചു തേവര്‍ വെള്ളന്‍. വസൂരി പിടിച്ചാണ് അന്ത്യം വരിച്ചത്. ചരിത്ര കാരനായ എം.സി.വടകര ചന്ദ്രിക ദിനപത്രത്തില്‍ (2010 ഏപ്രില്‍ 25) ഈ ധീരയോദ്ധാവിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്.
പേരാമ്പ്ര ചാനിയം കടത്ത് പൂമഠത്തില്‍ സാമിയാരുടെ കൃഷിപ്പണിക്കാ രനായ കാവുങ്കുനി ചോയ്യോന്റെ മകനാണ് വെള്ളന്‍. കുറ്റ്യാടി പുഴയുടെ തീരപ്രദേശഗ്രാമമായ തിരുവള്ളൂരാണ് തേവന്‍വെള്ളന്റെ തട്ടകം. അവിടെ അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രമുണ്ട്. ക്ഷേത്രത്തില്‍ തിറഉത്സവം നടന്നുവരുന്നുണ്ട്. വെള്ളന്റെ പിതാവ് ചോയ്യോന്‍ കായിക അഭ്യാസ ത്തില്‍ കിടയറ്റവനായിരുന്നു. കളരിയുടെ നാലയത്തുപോലും അധ:കൃതന് പ്രവേശനം അപ്രാപ്യമായിരുന്ന അക്കാലത്ത് എങ്ങനെ അദ്ദേഹം കായിക അഭ്യാസം പഠിച്ചു എത് അത്ഭുതകരമായിരിക്കുന്നു. ജന്മസിദ്ധമായ അഭിരുചിയായിരിക്കാം അദ്ദേഹത്തെ അതിന് സാധ്യമാക്കിയത്. ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ വിദ്യകളും ചോയ്യോന്‍ വശമാക്കിയി രുന്നതായി തോറ്റം പാട്ടില്‍ പറയുന്നു. ഒരിക്കല്‍ ഒരു പഴയ വീട് പൊളിച്ച് മാറ്റുമ്പോള്‍ അതിന്റെ തറയുടെ അടിയില്‍ നിന്നും ചെയ്യോന് വരു നിധി കിട്ടി. അതില്‍ നിറയെ സ്വര്‍ണ്ണമായിരുന്നു. ആളുകള്‍ അറിഞ്ഞാല്‍ ആപത്താകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഭാര്യയെ വിളിച്ചു. സ്വര്‍ണ്ണ കട്ടികളില്‍ മഞ്ഞളും നൂറും പുരട്ടി വെയിലത്ത് വച്ച് ഉണക്കി അടുക്കളയില്‍ കുഴിച്ചിടാന്‍ ഉപദേശിച്ചു. സ്വര്‍ണ്ണക്കട്ടികള്‍ വെയിലത്ത് വച്ച് ഉണക്കുന്നത് അടുത്ത പുരയിടത്തില്‍ തെങ്ങില്‍ കയറി തേങ്ങയിട്ടുകൊണ്ടിരുന്ന തിയ്യന്‍ കണ്ടു. ഈ വിവരം നാട്ടിലെ എട്ടുവീട്ടില്‍ കുറുപ്പന്മാരെ അറിയിച്ചു. നാട്ടിലെ പ്രമാണിമാരായ കുറുപ്പന്മാര്‍, പുലയന് ഇതെവിടെനിന്നു കിട്ടിയെന്ന് അന്വേഷിച്ചു. ഇത് ചോദ്യം ചെയ്യാന്‍ അവസരം നോക്കിയിരിക്കെയാണ് കോളേത്ത് ചെന്നിയെന്ന് പേരായ ഒരു തിയ്യത്തിയുടെ വീട്ടില്‍ ദിവസവും ചാരായം കുടിക്കാന്‍ ചെന്നുകൊണ്ടിരുന്ന ചോയ്യോനെ കുറുപ്പന്മാര്‍ നാടുവാഴികളുടെ പിന്‍ബലത്തില്‍ നേരിടാന്‍ തീരുമാനിച്ചു. അവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. ചാലിയംകടവ് പുഴയിലേക്ക് ചാടി തന്ത്രപരമായി രക്ഷപ്പെട്ട ചോയ്യോന്‍ പിന്നെ തിരിച്ചുവന്നില്ല. അസ്ഥികളെ ത്രസിപ്പിക്കുന്ന ഇത്തരം കഥകള്‍ കേട്ടാണ് ചോയ്യോന്റെ മകന്‍ വെള്ളന്‍ വളര്‍ന്നുവന്നത്. അച്ഛനെ ചതിച്ചുകൊന്ന സവര്‍ണ്ണ നാടുവാഴി തമ്പുരാക്കന്മാര്‍ക്കെതിരെ പൊരുതുകയെ ന്നതായിരുന്നു തന്റെ ജീവിത നിയോഗമെന്ന് വെള്ളന് തോന്നി. അതിനായി കായികവിദ്യ അഭ്യസിച്ച് കായികക്ഷമത ഉറപ്പുവരുത്തുതിനായി തീരുമാനിച്ചു. തന്റെ കീഴാളജന്മം അതിനു തടസ്സമായപ്പോള്‍ തിരുവള്ളൂരിലെ വെന്നപ്പാലന്‍ കോമുകുറുപ്പ് എന്ന വലിയ മഹാനുഭവന്‍ മുന്നോട്ടുവന്നു. പ്രമാണി വര്‍ഗ്ഗത്തില്‍പ്പെട്ടവനാ ണെങ്കിലും കോമുകുറുപ്പ് നല്ലവനായിരുന്നു. അദ്ദേഹം വെള്ളനെ കായികാഭ്യാസം പഠിപ്പിക്കുവാന്‍ തയ്യാറായി. അദ്ദേഹത്തിന് പുലക്കുറുപ്പ് എന്ന പരിഹാസപേരും ലഭിച്ചു. വെന്നപ്പാലന്‍ കുറപ്പിന്റെ കീഴില്‍ വെള്ളന്‍ കളരി വിജയകരമായി പൂര്‍ത്തിയാക്കി. ശിഷ്യന്റെ മിടുക്കുകണ്ട് സന്തോഷിച്ച കുറുപ്പ് തന്റെ ഉടവാള് സമ്മാനിച്ച് ആശീര്‍വദിച്ചു.
അന്യനാട്ടില്‍ പോയി കുറെ കൂടി അഭ്യാസം പഠിക്കണമെന്ന് തോന്നി വെളളന്‍ മൂരാട് പുഴയും കോരപ്പുഴയും കടലുണ്ടിപ്പുഴയും കടന്ന് മലകളും താണ്ടി കളരിയില്‍ വളരെ പ്രശസ്തരായ യോഗിക്കുറുപ്പ ന്മാരുടെ വസതിയില്‍ ചെന്നെത്തി. ആ നേരത്ത് യോഗികുറുപ്പന്മാരുടെ നേര്‍പെങ്ങള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. താന്‍ കടത്തനാട്ടില്‍ നിന്നും വരുന്നതാണെന്നും യോഗി കുറുപ്പന്മാരില്‍ നിന്നും കളരിയില്‍ ഉപരിപഠനത്തിനാണെന്നും പറഞ്ഞു. പുലയനാണെന്ന വിവരം വെള്ളന്‍ വിദ്യയോടുള്ള ആവേശത്താന്‍ മറച്ചുവച്ചു. നാടും കുലവും ജാതിയുമറിയാതെ അമ്മാവന്മാര്‍ ആരെയും പഠിപ്പിക്കില്ലെന്ന് പറഞ്ഞ് അവളവന്റെ മനസ്സിനെ ദു:ഖത്തിലാക്കി. പിറ്റെ ദിവസം നായാട്ടു കഴിഞ്ഞു വീട്ടില്‍വന്ന അമ്മാവന്മാരോട് വിവരങ്ങള്‍ വിശദീകരിച്ചു. പയറ്റി തെളിയാന്‍ കഴിവുണ്ടെങ്കില്‍ ജാതിയും കുലവും നോക്കുന്ന തെന്തിന് എന്ന പ്രതിവാദത്തിലൂടെ വെള്ളന് വേണ്ടി അമ്മാവന്മാരോടായി അവള്‍ ശക്തമായി ശുപാര്‍ശയും നല്‍കി. അവനെ അമ്മാവന്മാരുടെ ശിഷ്യനാക്കി. നാലഞ്ച് വര്‍ഷത്തെ താമസത്തിനിടയില്‍ ആള്‍മാറാട്ടവും ഇന്ദ്രജാലവും മഹേന്ദ്രജാലവുമെല്ലാം വെള്ളന്‍ പഠിച്ചു പൂര്‍ത്തിയാക്കി. തിരിച്ചു പോകുമ്പോള്‍ തമ്പുരാട്ടി അവനൊരു മോതിരം സമ്മാനവും കൊടുത്തിട്ട് 'ഇത് നിന്റെ കയ്യില്‍ എപ്പോഴും ഉണ്ടാകണമെന്നും അതുകൊണ്ട് നിനക്കൊരു ആപത്തും വരില്ലെന്നും വരം നല്‍കി പറഞ്ഞയച്ചു. വീട്ടില്‍ തിരിച്ചെത്തിയ വെള്ളന് കേള്‍ക്കാന്‍ കഴിഞ്ഞത് താന്‍ നാട്ടിലില്ലാത്ത സമയം നോക്കി തമ്പുരാക്കന്മാര്‍ തന്റെ സഹോദരിമാരെ പിഡീപ്പിക്കാറു ണ്ടായിരുന്നു എന്ന വാര്‍ത്തയാണ്. നേരെ പൂമഠത്തില്‍ സാമിയാരുടെ വീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് അവിടെ ഉഗ്രമായ സംഘട്ടനമാണ് നടന്നത്. വെള്ളന്റെ കായിക അഭ്യാസംകണ്ട് ഭയന്ന് വിറച്ച് നാടുവാഴികളും കുറുപ്പന്മാരും പുറമേരി കോവിലകത്ത് ചെന്ന് കടത്തനാട് രാജാവിനെ വിവരം ധരിപ്പിച്ചു. വെള്ളനെ പിടിക്കാനായി തന്റെ വലിയ പടത്തലവനായ തച്ചോളി ഒതേനകുറുപ്പിനെ തന്നെ രാജാവ് നിയോഗിച്ചു. പിറ്റെ ദിവസം തന്നെ ഒതേനനും നൂറ്റിയൊന്ന് നായന്മാരും ചേര്‍ന്ന് വെള്ളനെ കീഴടക്കാന്‍ തിരുവെള്ളൂരെത്തി. വിവരം അറിഞ്ഞ വെള്ളന്‍ തന്ത്രപൂര്‍വ്വം തിരുവെള്ളൂരില്‍ നിന്നും പിന്‍വാങ്ങി വടകരയ്ക്കടുത്തുള്ള വഞ്ചിക്കാട് ഗ്രാമത്തില്‍ പോയി ഒളിവില്‍ താമസിച്ചു. വഞ്ചിക്കാട്ടിലെ താമസ ത്തിനിടയില്‍ പ്രസിദ്ധരായ അടിയോടിമാരുടെ രണ്ട് പെണ്‍മക്കളുമായി പ്രണയത്തിലായി. അവരെ ഭാര്യമാരായി സ്വീകരിച്ചു. കൊല്ലും കൊലയും നടത്താന്‍ അധികാരമുള്ള പുതുപ്പണം വാഴുന്നവരുടെ ചാര്‍ച്ചക്കാരായി രുന്ന അടിയോടി കുടുംബത്തിലെ രണ്ടുസ്ത്രീകളെ പുയന്‍ ഭാര്യമാരായി സ്വീകരിച്ച് ജാതിക്കോട്ട കൊത്തളങ്ങളെ വിളറിപ്പിടിച്ചു. പ്രത്യേകിച്ച് പുതുപ്പണം വാഴുന്നവരുടെ മകനായ തച്ചോളി ഒതേനന്റെ അകന്ന പെങ്ങള്‍മാരും. വിവരമറിഞ്ഞ ഒതേനന്‍ പൊട്ടിത്തെറിച്ചു. രാജകല്പന തെറ്റിച്ച വെള്ളന് ഇങ്ങനെ എത്രനാള്‍ ഒളിച്ചു കഴിയാമെന്ന് തോന്നി. തന്റെ പരദേവതകളെ ധ്യാനിച്ച് നേരെ വടകരയിലൂടെ നടന്ന് മേപ്പയിലെത്തി തച്ചോളി മാണിക്കോത്ത് ചെന്ന് ഒതേനനെ വെല്ലുവിളിച്ചു. എല്ലാ ആയുധങ്ങളുമെടുത്ത് ഒതേനന്‍ വെള്ളനുമായി ഏറ്റുമുട്ടി. യോഗിപ്പെണ്ണും കൊടുത്ത മോതിരം കൈയ്യിലുണ്ടെന്ന് ഉറപ്പു വരുത്തിയ വെള്ളന്‍ ഒതേനനനെ നിലംപരിശാക്കി.
പുലചെറുക്കനോട് തോറ്റ് തുന്നും പാടിയ ഒതേനനെ ലോകനാര്‍ കാവിലമ്മയോ, മറ്റ് ഭഗവതിമാരോ രക്ഷിച്ചില്ല. പിന്നീട് ഒതേനന്‍ വെള്ളന് ശിക്ഷ്യപ്പെടുകയും ഗുരു ദക്ഷിണക്ക് പകരമായി വെള്ളന്റെ ഓര്‍മ്മക്കായി ഒരു അമ്പലം പണിയിച്ച് കൊള്ളാമെന്ന് വാക്കുകൊടുത്തു. തിരുവെള്ളൂരെത്തിയ വെള്ളന്‍ പൂമഠത്തില്‍ സാമിയാരുടെ കൃഷിപ്പണിയെടുത്തു ജീവിച്ചു. വീണ്ടും അവിടെ നിന്നും ദേശാടനത്തിന് പുറപ്പെട്ടു. കുറ്റ്യാടി കോതാട്ടും മുച്ചുകുന്ന് വാഴയിലും പയ്യോളി കോവത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. പയ്യോളിയിലെത്തിയപ്പോള്‍ ഒരു നായര്‍ സ്ത്രീയുമായി പ്രണയത്തിലായി. കുറച്ചുനാള്‍ അവിടെ താമസമാക്കി. പിന്നീട് അയനിക്കാട്ട് നിന്ന് സ്വജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചു. ആ ജീവിതത്തില്‍ സന്താനങ്ങളുണ്ടായി. അയനിക്കാട് വെള്ളുക്കുനിയാണ് വെള്ളന്റെ ഭാര്യ വീട്. ഈ വീട്ടില്‍ വച്ചാണ് വസൂരി രോഗം പിടിപ്പെട്ട് മലബാറിലെ പുലയരുടെ ചങ്കായ വീരയോദ്ധാവ് വെള്ളന്‍ അന്തരിച്ചത്. വെള്ളന്റെ ഊര് വെള്ളൂര്‍. അത് വെള്ളനോടുള്ള ബഹുമാനാര്‍ത്ഥം തിരുവെള്ളൂരായി. തേവര്‍ വെള്ളനെ പ്രതിഷ്ഠിച്ച ക്ഷേത്രം തിരുവെള്ളൂര്‍ ക്ഷേത്രം പേരാമ്പ്ര റോഡില്‍ ചാനിയം കടവിനടുത്ത് സ്ഥിതി ചെയ്യുന്നു. കുംഭമാസം 10,11 തീയതികളിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. അന്നേ ദിവസം തന്നെയാണ് വടകരയില്‍ തച്ചോളി ഒതേനനെ പ്രതിഷ്ഠിച്ച തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലെ തിറയുത്സവവും. ചാനിയം കടവില്‍ തേവര്‍ വെള്ളന്‍ ക്ഷേത്രമിരിക്കുന്ന കണ്ടിപറമ്പില്‍ ക്ഷേത്രത്തി നോട് തൊട്ടടുത്ത വീടാണ് തേവര്‍ വെള്ളന്‍ ജനിച്ച വീട്. തേവര്‍ വെള്ളന്റെ പുത്രപരമ്പരയില്‍പ്പെട്ട തെയ്യനും കുടുംബവുമാണ് അവിടെ താമസം. ക്ഷേത്രത്തിലെ കോമരം കൂടിയാണ് തെയ്യന്‍. തേവര്‍ വെള്ളന്റെ കുടുംബത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മൂത്ത കാരണവരാണ് ബേരനും, അനുജന്‍ കൊറുമ്പനും (കുറുമ്പന്‍).ക്ഷേത്ര നടത്തിപ്പില്‍ ഇവര്‍ സജീവ പങ്കാളിത്തം വഹിച്ചുപോരുന്നു. പുലയ സമുദായത്തിന്റെ വിമോചന നായകനായ തേവര്‍ വെള്ളന്റെ ഡോക്യുമെന്ററി ചിത്രീകരിച്ച് കോഴിക്കോട് സ്വദേശി മോഹനകൃഷ്ണന്‍ വര്‍ഷങ്ങളായി ആ നാടിന്റെ സംസ്‌ക്കാരം ജനഹൃദയങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു.

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾക്ക് മുൻപ് ഭൂമിയിൽ വസിച്ചിരുന്ന ഏറ്റവും അപകടകാരി ആയ ജീവിവർഗം ഉണ്ടായിരുന്നു കൊതുകുകളെ പോലെ മറ്റ് ജീവിവര്ഗങ്ങളുടെ രക്തം മാത്രം ആഹാരം ആക്കുന്നവ. ഇവയുടെ രുപം പൂർണമായും കൊതുകിനെ പോലെ അല്ലങ്കിലും കൊതുകിനെ പോലെ കൊമ്പ് മറ്റ് ജീവികളുടെ ശരീരത്തിൽ കുത്തി ഇറക്കി രക്തം കുടിക്കുക ആണ് രീതി. ഇവക് ഒരു പൂർണ്ണ വളർച്ച എത്തിയ കഴുകന്റെ അത്ര വലുപ്പം ഉണ്ടായിരുന്നു. ആ സമയത്തു ഭൂമിയിലെ എല്ലാ ജീവികളെകളും ഇവ ആക്രമിച്ചു നശിപ്പിക്കുമായിരുന്നു ഇവയുടെ കുത്തേറ്റാൽ നിമിഷങ്ങൾക്ക് അകം മരണം ഉറപ്പായിരുന്നു അത്രയും ശക്തിഏറിയ വിഷംആയിരുന്നു അവയുടെ കൊമ്പിൽനിനും പുറത്തു വന്നിരുന്നത്. ഭൂമിയിലെ എല്ലാ മൃഗങ്ങൾക്കും ഇവ കടുത്ത വെല്ലുവിളി ഉയർത്തി. ഇവ കൂടമായി ആയിരുന്നു മറ്റ് ജീവികളെ ആക്രമിച്ചിരുന്നത്, ആനയെ പോലും നിമിഷങ്ങൾക്ക് അകം വകവരുത്തുവാൻ ഇവക്കു ആകുമായിരുന്നു ഇ വർഗത്തിന് പെട്ടന്ന് തന്നെ മരണം സംഭവിക്കുമായിരുന്നു ആയുസ് 6മാസത്തോളമേ ഉണ്ടായിരുന്നോളു. എന്നാൽ അന്തരീക്ഷിത്തിലെ പെട്ടന്നുണ്ടായ മാറ്റങ്ങളോട് ഇവക്കു അധിക കാലം പിടിച്ചുനീക്കാൻ കഴിഞ്ഞില്ല വംശനാശം സംഭവിച്ചു

നിഗൂഢതകൾ നിറഞ്ഞ ചെകുത്താന്റെ കടൽ



നമ്മുടെ കൈയ്യില് നിന്നും ഒരു തരി മണ്ണുതിര്‍ന്നു വീണാല്‍ ഒരു കടലിളകും. കാറ്റില് ഇളകിയാടുന്ന കടലിന്റെ രൌദ്രത്തില് ജനിക്കുന്ന കഥകള്ക്കായി കാതോര്ത്ത മനുഷ്യചരിത്രത്തിന് ആദിമ മനുഷ്യനോളം പഴക്കമുണ്ട്. എന്താണ് കടല് എന്ന് ചോദിച്ചാല്? കലുഷമായ മനസ്സിനെ ശാന്തമായ തീരത്തണയ്ക്കുന്നതും, പുറം കാഴ്ചയില് കാണുന്ന ചക്രവാള സീമക്കപ്പുറം നമ്മുടെ ഭാവനയെ കൂട്ടിക്കൊണ്ട് പോവുന്നതും ഏകാന്തതയിലെ നിത്യനിര്‍വൃതിയുമാണതെന്ന് പറഞ്ഞൊഴിയാം. എന്നാല് കടല്‍ ഇവിടെ പറയുന്ന കഥകള്‍ ഭാവനകളിലെ വാങ്ങ്മയ സൃഷ്ടിയല്ല. ചെകുത്താന് നിറഞ്ഞാടുന്ന കടല്‍ എന്ന് ചൈനക്കാര് വിശേഷിപ്പിച്ചതും സമുദ്രവിതാനത്തിലെ ഭീതിയേറിയ ദുരന്തവഴികളില്നിന്ന് വഴിമാറിപ്പോവാന് ജപ്പാന്‍ ഗവര്മെണ്ട് കയ്യൊപ്പ് ചാര്ത്തി ലോകത്തോട്‌ പറഞ്ഞതുമായ കടല്‍ കഥകളാണ്.
നാനൂറ്റിഅമ്പത് കോടി വര്ഷങ്ങളുടെ ഭൂചരിത്രത്തില്നാനൂര്കോടി വര്ഷത്തെ ജലചരിത്രം പ്രപഞ്ച സ്രോതസ്സുകളുടെ അന്വേഷണത്തില് നമ്മുടെ മുന്പില്‍ വഴിതെളിഞ്ഞിട്ടുണ്ട്. സമുദ്രങ്ങള്‍ ഉണ്ടായതിന്റെ പിറകിലെ കഥകളിലേക്ക് പോകുമ്പോള് ഒരായുസ്സ് കൊണ്ട് ഓടിത്തീരാത്ത ചിന്തകളുമായിനമ്മള് പിറകോട്ട് സഞ്ചരിക്കേണ്ടിവരും. ഭൂമിയും അതിലുള്ളജീവനും നിലനിറുത്താന്‍ സമുദ്രങ്ങള്ക്ക് അതിന്റെതായ ഓരോഹരിയുണ്ട്. എന്നാല് സമുദ്രം ആഴങ്ങളിലേക്ക് അടര്ത്തിയെടുത്ത മനുഷ്യജീവനുകള്സ്വന്തമാക്കിയ ചെകുത്താനിലേക്കാണ് ഇന്നത്തെ നമ്മുടെ അന്വേഷണം.
ചങ്ങാടങ്ങളിലൂടെയും,ഒറ്റത്തടി വള്ളങ്ങളിലൂടെയും ചെറുതോണികളിലൂടെയും അതിപ്രാചീനകാലം (Pre-historic) മുതലേ കടലിലൂടെയുള്ള മനുഷ്യസഞ്ചാരം ആരംഭിച്ചിരുന്നു. സുമേരിയ ഹാരപ്പന് നാഗരിഗതയുമായി കൂട്ടിയിണക്കപ്പെട്ട കാലഘട്ടത്തില് കടലിലൂടെയുള്ള വസ്തുവകളുടെ കൈമാറ്റക്കച്ചവടവും തുടങ്ങി. അമേരിക്കന് വന്കരയിന്നു ഏഷ്യയില്ലേക്കുള്ളസമുദ്രയാനത്തിന്ശാ ന്തസമുദ്രം വഴിതുറന്നപ്പോള് അപകടം നിറഞ്ഞതും അവിശ്വസനീയവുമായസമുദ്രചരിത്രം ആഗതമായി. ശാന്തസമുദ്രത്തിന് എഴുനൂറ്റമ്പത് മില്ലിയന് വര്ഷത്തെ പ്രായമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. സമുദ്രങ്ങളിലുള്ള ജലത്തിന്റെ അളവ് നോക്കിയാല് അമ്പതു ശതമാനത്തോളം അത് ശാന്തസമുദ്രത്തിന്റെ വകയാണ്. പതിനൊന്ന്കിലോമീറ്റര് ആഴമുള്ള മരിയാന ട്രെഞ്ചില് ഹിമാലയ പര്വ്വതം മുങ്ങിയാലും പിന്നെയും സ്ഥലം ബാക്കിയാവുന്ന ഗര്ത്തങ്ങള്ശാന്തസമുദ്രത്തിന്റെ ആഴ വിശേഷങ്ങളായി നമ്മെ പേടിപ്പെടുത്തുന്നു. ടോക്കിയോയുടെ നൂര് കിലോമീറ്റര് തെക്ക് ഭാഗത്തായി മിയാകി ദ്വീപിനു ചുറ്റുമുള്ള സമുദ്രഭാഗത്തെ ചെകുത്താന്റെ കടല് എന്ന് വിളിച്ചു കൊണ്ടാണ് ആയിരത്തിതൊള്ളായിരത്തി അമ്പതുകളില് ശാന്തസമുദ്രത്തെആധുനിക ലോകത്തിന് പരിചയപ്പെടുത്തികൊടുത്തത്. ബര്മുഡ ത്രികോണത്തിന്റെ അതേ അക്ഷാംശരേഖയില്സ്ഥിതിചെയ്യുന്നഈ ഒരു മേഖലയുടെ വ്യാപ്തി അപകടങ്ങള് രേഖപ്പെടുത്തിയതിനനുസരിച്ചു ടോക്കിയോവില് നിന്നും ആയിരത്തി ഇരുനൂര് കിലോമീറ്റര് വലിച്ചു നീട്ടിയിട്ടുമുണ്ട്. ഒരേ അക്ഷാംശരേഖയില്വരുന്ന രണ്ടിടങ്ങളില് അപകടങ്ങള്കുന്നുകൂടുമ്പോള് അതിന്റെ പിറകില് ചിലശക്തികള് ഉണ്ടെന്ന നിഗമനം ശക്തമാവുന്നിടത്ത് നിന്ന് കഥകള് ആരംഭിച്ചു..1000 BCEയില് ജപ്പാന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള കടലില് ഒരു വലിയ ഡ്രാഗന് ഉണ്ടെന്ന് ചൈനക്കാര് വിശ്വസിച്ചുപോന്നിരുന്നു. ഈ ഭാഗങ്ങളില് നഷ്ടപ്പെടുന്ന കടല് നൗകകളും മനുഷ്യരും ഡ്രാഗന് കടലിനടിത്തട്ടിലേക്ക് വലിച്ചെടുക്കുകയാണെന്ന് അവര് പ്രചരിപ്പിച്ചിരുന്നു. ഏ ഡി 1200ല് മംഗോളിയന് ചക്രവര്ത്തി കുബലായ്ഖാന് പലതവണയായി ചെകുത്താന് കടല് കടന്നു ജപ്പനിലെത്താനുള്ള ശ്രമം നടത്തി പരാജയപ്പെട്ടു. ഓരോ ശ്രമത്തിലും ഈ സമുദ്ര മേഖല കടന്നുപോവാന് പറ്റാതെ മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തില് കവിഞ്ഞു. ചൈനക്കാരുടെ കടലിലെ ഡ്രാഗന് രൂപത്തിനെ ജപ്പാന് സീമാന്മാര് ചെകുത്താനായി മൊഴിമാറ്റം നടത്തി.ഇവിടെ അപ്രത്യക്ഷമാകുന്ന വിമാനങ്ങളും കപ്പലുകളുടെയും എണ്ണം വര്ദ്ധിച്ചു കൊണ്ടേയിരുന്നു.1940 മുതലേ ലോകം ദുരന്തങ്ങളുടെ കഥ വായിക്കാന് തുടങ്ങി. രണ്ടാം ലോക മഹായുദ്ധത്തില്അമേരിക്കയുടെ മൂന്ന് ഡസ്ട്രോയറുകളും അതിലെ എഴുനൂറ്റി അറുപത്തഞ്ച് നാവികരും അപ്രത്യക്ഷമായി.1952-1954 കാലഘട്ടത്തില് അഞ്ച് ജപ്പാനീസ് നേവല് ഷിപ്പുകളും അതിലെ എഴുനൂറോളം സൈനികരും ചെകുത്താന് കടലില് അപ്രത്യക്ഷമായി.അപകടമേഖലയെന്ന് ജപ്പാന് ഗവര്മെണ്ട് പ്രഖ്യാപിച്ച ചെകുത്താന്റെ കടലിന്റെനിജസ്ഥിതി മനസ്സിലാക്കാന്നൂര് ശാസ്ത്രഞ്ജര് അടങ്ങുന്ന ഒരു സംഘത്തിനെ അവര് നിയോഗിച്ചു. റിസേര്ച്ചിനു പോയ ഖൈയോമാറു എന്ന കപ്പലും അതിലെ മുപ്പത്തിയൊന്ന്ജോലിക്കാരും കൂടി അപ്രത്യക്ഷമായതോടെ ജപ്പാന് ഗവര്മെണ്ട് ആ പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കുകയുണ്ടായി. അതോടൊപ്പം ഈ വഴിയിലൂടെയുള്ള സമുദ്രയാനം ഒഴിവാക്കണമെന്ന നിര്ദ്ദേശവും ജപ്പാന് മുന്നോട്ട് വെച്ചു.March 22- 1957ടോക്കിയോവിലേക്ക് പറന്ന അമേരിക്കയുടെ C-97 എന്ന എയര് ഫോഴ്സ് വിമാനം ചെകുത്താന്റെ കടലിനുമീതെ പറക്കുമ്പോള് കാണാതാവുന്നു. ടോക്കിയോ എത്താന് രണ്ട് മണിക്കൂര് ബാക്കിയുള്ള ആസമയത്ത് കാലാവസ്ഥ നല്ലതാണെന്നും ഫ്ലൈറ്റ് മെഷിനറിക്ക് ഒരു തകരാറുമില്ലെന്നും അവര് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അറുപത്തേഴ് അമേരിക്കന് എയര്മാന്മാരടക്കം അപ്രത്യക്ഷമായ വിമാനത്തിന്റെ ട്രാക്കില് അരിച്ചുപെറുക്കിഅന്വേഷണം നടത്തിയെങ്കിലുംഒന്നും തന്നെ കണ്ടെത്താനായില്ല.18 August 1980 വ്ലാദിമീര് വ്ലോബിടോവ് എന്ന റഷ്യന് റിസേര്ച്ച്‌ വെസ്സെല് ജപ്പാന് കോസ്റ്റില് നിന്നും പര്യവേക്ഷണം നടത്തി മടങ്ങുകയായിരുന്നു. പര്യവേക്ഷകസംഘ ലീഡാറായ പ്രോഫെസ്സര് പ്ളാറ്റിനോവ് ആ സമയം സമുദ്രനിരീക്ഷണത്തില് അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു. നീല വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് ചെകുത്താന്റെ കടലില് നിന്നും പെട്ടെന്ന് ഉയര്ന്നു വന്ന ഒരു ക്രാഫ്റ്റ്അവരുടെ റിസേര്ച് വെസ്സലിനെ വലംവെച്ച ശേഷം കടലിനടിത്തട്ടിലേക്ക് തിരിച്ചുപോയി എന്നൊരു വിചിത്രമായവാര്ത്തയാണ് പാരാനോര്മല് പ്രസ്‌ റിലീസിലൂടെ പ്രൊഫസര് പ്ളാറ്റിനോവ് ലോകത്തെ അറിയിച്ചത്. കടലിനടിത്തട്ടിലെ ഒരജ്ഞാത ലോകത്തിലേക്ക് അന്വേഷണമാരംഭിക്കേണ്ട ചോദ്യങ്ങളായിരുന്നു ഈ വാര്ത്ത കാരണം യഥാര്ത്ത ത്തില് ഉയര്ന്നു വന്നത്. ശാന്തസമുദ്രത്തില് ഒരു എലിയന് ഫോഴ്സ് ഉണ്ടോ? പ്രൊഫസര് പാറ്റിനോവ് മറൈന് ലോകത്തോട്‌ അന്നങ്ങിനെ ചോദിച്ചു. . നമ്മുടെ ലോകത്തില് ഇന്നേവരെ ആരും നിര്മ്മിച്ചിട്ടില്ലാത്ത ജലനൌകയുടെ രൂപം പെട്ടെന്നൊരു ദിവസം കടലില് ഉയര്ന്നു വരുന്നത് കണ്ടാല് എനിക്ക് മറ്റ് എന്ത് ചോദ്യമാണ് ചോദിക്കാനുള്ളത്എന്നായിരുന്നു പ്രൊഫസറു ഭാഷ്യം.കാനഡയില് നിന്നും ജപ്പാനിലെ ഖവാസാക്കിയിലെക്ക് ഒന്നരലക്ഷം ടാന് ഇരുമ്പയിരും വഹിച്ച് യാത്ര തിരിച്ച ബ്രിട്ടന്റെ അതിഭീമാകാരനായ ഒരു ചരക്ക് കപ്പല് ‘’ഡബിഷെയര്’’ 1980 സെപ്റ്റംബര് ഒന്പതിന് ചെകുത്താന് കടലില് കാണാതായി. ഒക്കിനാവയില് നിന്നും ഇരുനൂറ്റിമുപ്പത് മൈല് ദൂരത്തായിരുന്നുകപ്പലിന്റെ അവസാനം അറിയപ്പെട്ടിരുന്ന പൊസിഷന്. ആറു ദിവസത്തെ അന്വേഷണത്തിന്ശേഷം ഒരു വിവരവും കിട്ടാതായപ്പോള് നാല്പത്തിനാല് പേരുടെജീവനും കപ്പലും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കമ്പനി പ്രഖ്യാപിച്ചു. കപ്പല് ജോലിക്കാരുടെ മരണവിവരം ഉള്ക്കൊള്ളാന്കഴിയാത്ത കുടുംബങ്ങള് മരണാന്തരചടങ്ങുകള്നടത്താന് ഒരു തെളിവുമില്ലെന്നകാരണത്താല് അതിന് തയ്യാറാവാതെയായി.ഈ ഒരു സംഭവത്തോടെ ചെകുത്താന് കടലിന്റെ അഗാധതയിലേക്ക് മനുഷ്യന് ഒരന്വേഷണം ആരംഭിക്കുകയുണ്ടായി.ഒരു സന്ദേശവും പുറം ലോകത്തിന് നല്കാതെ ‘’ഡബിഷെയര്’’ അപ്രത്യക്ഷമായ ദിവസം ശാന്തസമുദ്രത്തില് ആടിത്തകര്ത്തൊരു ടയിഫൂണ് ഉണ്ടായിരുന്നു. ഈ കൊടും ചുഴലിക്കാറ്റ് അവസാനിച്ച് ആറാഴ്ചകള്ക്ക് ശേഷം മുങ്ങിപ്പോയ കപ്പലിന്റെ ലൈഫ് ബോട്ട് സമുദ്രോപരിതലത്തില് ജപ്പാന് ടാങ്കര് കണ്ടെത്തി. നൂറ്റാണ്ടുകളായികേട്ടറിഞ്ഞ എല്ലാ കഥകളുടെയും സത്യാവസ്ഥ അറിയാന് ആ ലൈഫ്ബോട്ട് ഒരു ഒരന്വേഷണപാത വെട്ടിത്തുറന്നു. പക്ഷെ അടുത്ത പതിനാല് വര്ഷത്തോളം ‘’ഡബിഷെയര്’’ നെക്കുറിച്ച് ഒരു അറിവും ലഭിച്ചില്ല. ജപ്പാന് കോസ്റ്റ്ഗാര്ഡി്ന്റെ കണക്കില് അപകടങ്ങളുടെ എണ്ണം കൂടിക്കൂടിവന്നുകൊണ്ടേയിരുന്നു.ഡബിഷെയറില് ജീവന് നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബാംഗങ്ങള്പ്രതീക്ഷ കൈവിടാതെ വര്ഷങ്ങള്ക്ക്ശേഷവുംഅന്വേഷണം തുടരാന് ബ്രിട്ടീഷ് ഗവര്മ്മെണ്ടില് സമ്മര്ദ്ദം ചെലുത്തി. കപ്പലുകള് അപ്രത്യക്ഷമാവാനുള്ള കാരണം ചില അസാധാരണ ശക്തികളാണെന്നുംഅതിനുമേലെ ഒരന്വേഷണം ഇനിയും ആവശ്യമില്ലെന്നുമുള്ള പ്രസ്താവനകള് കെട്ടുകഥകളെതലനാരിഴകീറി പരിശോധിക്കുന്ന ഡേവിഡ് മേര്സ് എന്ന സാഹസിക സമുദ്രപര്യവേക്ഷകന് ഒരു വെല്ലുവിളിയായി എടുത്തുകൊണ്ട് ചെകുത്താന് കടലിലേക്ക് ഒരു പര്യവേക്ഷണമാരംഭിച്ചു.ജൂലായ്‌ 1994ല് ഡേവിഡ് യാത്ര തിരിച്ചത് സഹസ്രാബ്ദങ്ങള്പഴക്കമുള്ള മരണ വീഥിയിലേക്കായിരുന്നു. ‘’ഡബിഷെയര്’’ അതിനൊരു നിമിത്തമായി എന്ന് മാത്രം. പതിനാല് വര്ഷങ്ങള്ക്ക്ശേഷം മുങ്ങിപ്പോയ ഒരു കപ്പല് എന്തായിട്ടുണ്ടാവുമെന്നും അതിന്റെ പൊസിഷന് എവിടെയായിരിക്കുമെന്നുമുള്ള ഒരു മുന്ധാരണയുമില്ലാതെ ഡേവിഡ്ന്റെ പര്യവേക്ഷക സംഘം Explorer 6000 എന്ന Sonar tail fish സ്കാനറുമായി ചെകുത്താന് കടലിന്റെ അടിത്തട്ട് സ്കാന്‍ ചെയ്യാന് തുടങ്ങി. നൂറ്റാണ്ടുകളായിനിഗൂഢ കഥകള് പറയുന്ന ശാന്തസമുദ്രത്തെഅരിച്ചുപെറുക്കുക എന്ന ദൌത്യത്തിനിടയില് സോണാര്‍ സ്കാനെര്‍ സ്റ്റീല് റോപ് പൊട്ടിഷിപ്പില് നിന്നുമുള്ള ബന്ധം വിഛെദിക്കപ്പെട്ട് കടലിന്നടിത്തട്ടിലേക്ക് പോയി. ചെകുത്താന് കളി തുടങ്ങി എന്ന് ജനം വിശ്വസിച്ചു. വാര്ത്താമാധ്യമങ്ങള് അതേറ്റുപാടി.വിലയേറിയ സോണാര്‍ സ്കാനര്‍ തിരിച്ചെടുക്കാനും ’ഡബിഷെയര്’ കണ്ടെത്താനും Magellan 725 എന്ന ROV (Remotely operated under water vehicle)യുമായി ഡേവിഡ്ഉം സംഘവും പിന്നീട് തിരിച്ചു വന്നു. നാല് കിലോമീറ്റര്‍ ആഴത്തില് കടലിന്നടിത്തട്ടില് നിന്ന് സോണാര്‍ സ്കാനര്‍ തിരിച്ചെടുക്കുകഎന്ന അസാധ്യ ദൌത്യത്തില് അവര്ക്കുണ്ടായവിജയം ദൌത്യത്തിന് കൂടുതല് ഉത്തേജനം നല്കി.. ROV യുടെ ക്യാ മറകള് കടലിന്നഗാധതയില് നിന്ന് പിടിച്ചെടുത്ത ചിത്രങ്ങളുടെ അവലോകനത്തില് ’ഡബിഷെയര്’ നിന്നും പുറത്തേക്ക് വന്ന ഇരുമ്പയിരിന്റെചിത്രങ്ങള് അവര്ക്ക് കാണാന്‍ കഴിഞ്ഞത് അവരുടെ പ്രതീക്ഷകളെ വര്ദ്ധിപ്പിച്ചു. തുടര്ന്നുള്ള ROV യുടെ ഓപറേഷനില് തുറന്നു പിടിച്ച വിഡിയോ കാമറക്കണ്ണിലൂടെകടലിന്നടിത്തട്ടില്‍ കിടക്കുന്ന’ഡബിഷെയര്’ എന്ന ബ്രിട്ടന്റെ ചരക്ക് കപ്പല് പതിനാല് വര്ഷത്തിന് ശേഷം ചെകുത്താന്റെ കടലില്‍ നിന്നും മനുഷ്യരുടെ ലോകത്തേക്ക് വാര്ത്തയുമായി തിരിച്ചു വന്നു. ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന് വാര്ത്താ മാധ്യമങ്ങള് വിശേഷിപ്പിച്ച കപ്പല്‍ സമുദ്രാന്തര്ത്തില്‍ നിന്ന് പുനര്ജജനിച്ചത്സഹസ്രാബ്ദങ്ങളായി മനുഷ്യര് വിശ്വസിച്ചു പോന്ന പലതിനും മറുപടിയുമായിട്ടാണ്. ചെകുത്താന്‍ കടലിലെ ദുര്ഗ്രാഹ്യമായഒട്ടേറെ സംഭവങ്ങള്, അതിനെ സംബന്ധിച്ചടത്തോളം സമുദ്രത്തിലെ Paranormal Activities ന് ശാസ്ത്രം മറുപടി പറയുന്ന ഒരു ചരിത്രം ഇവിടെആരംഭിക്കുകയായിരുന്നു.’ഡബിഷെയര്ന്റെഅവസാന യാത്രാദിനം അതിരൂക്ഷമായ ചുഴലിക്കാറ്റിന്റെ താണ്ഡവത്തില് അപകടകരമായ തിരമാലകളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു. കപ്പലോളം നീളമുള്ള അതിഭീമന്‍ തിരമാലകള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ കപ്പലിന്റെമുന് ഭാഗം ഉയര്ന്നു വരുന്നത് പ്രതിരോധിച്ചതുംപൊട്ടിയ വെന്റ്ലെറ്റര്‍ പൈപ്പിലൂടെ കപ്പലിന്റെ ഉള്ഭാഗത്തേക്ക്ജലം ഇരച്ചു കയറിയതും കപ്പല്‍ മൂന്നു കഷണങ്ങളായി മുറിഞ്ഞുപോവുന്നതിനു കാരണമായി. മുന്ഭാഗത്തുള്ളകാര്ഗോ ഹാച്ചുകള് തകര്ന്ന കപ്പല്‍ അധികം താമസിയാതെ കടലിന്നടിത്തട്ടിലേക്ക് ആണ്ടുപോയി.. ചേതം വന്ന കപ്പലിന്റെ ഓരോ ഭാഗങ്ങളിലൂടെയുംROV അറിവിന്റെ വെളിച്ചം വീശിയപ്പോള് ലോകം അപ്രത്യക്ഷമാവുന്ന കപ്പലുകളുടെ യഥാര്ത്ഥ മുഖം കണ്ടു.സംഭ്രാന്തമായതോ അമ്പരപ്പിക്കുന്നതോമായ സംഭവങ്ങളെ നമ്മുടെ മനസ്സിലെ ചെകുത്താന് സമര്പ്പിച്ചാല് ‘’ചെകുത്താന്റെകടല്‍ കഥകള്‍’’ പോലെ അത് നൂറ്റാണ്ടുകളോളംനമ്മളെ അതിജീവിക്കും. എന്നാല് കെട്ടുകഥകളിലേക്ക് ഊളിയിടുന്ന ഡേവിഡ്മര്സിനെപ്പോലെയുള്ള ശാസ്ത്രാവബോധമുള്ള അപൂര്വ്വം പര്യവേക്ഷകരില്നിന്ന് ലോകം പുതിയ പാഠങ്ങള്പഠിച്ചു അനര്ത്ഥങ്ങളെയും അതിജീവിക്കും. അങ്ങിനെയാണ് ചരിത്രം ചെകുത്താനില്‍ നിന്ന് മനുഷ്യനിലേക്ക് വഴിമാറുന്നത്.
@ബക്കര്‍ അബു#

ടിയന് സിപർവ്വതം




ഹോളിവുഡ് സിനിമഅവതാർ കണ്ട് നാമെക്കെ.അത്ഭുതപ്പെട്ടിട്ടുണ്ടാകും. അതിലെ മലനിരകൾ കണ്ടിട്ട് -- എന്നാൽ ഇതുപോലെ യെരു സ്ഥലം ഭൂമിയിൽ ഉണ്ട് ,ചൈനയിലെ ഹുനാൻ പ്രവശ്യയിലെ സഗ്ന് ജി എന്ന സ്ഥലത്തെ'ടിയന് സി പര്വതമാണ് അത്ഭുതപ്പെടുത്തുന്ന രൂപത്തില്ലും ഭാവത്തിലും നില കെ ള്ളുന്ന ന്നത് ആകാശം മുട്ടെ എന്ന് തോന്നിക്കു മാറ് നില കെ ള്ളുന്ന ഈ പർവ്വതത്തിൽ അനേകം കൂർത്ത പത്വതഷിഖര ങ്ങൾ ഉൾകൊള്ളുന്നു 'കാഴ്ചകരെ അശ്ചര്യത്തിന്റെ പരകോടിയിൽ ലെത്തിക്കുന്ന അത്ഭുത കാഴ്ചയാണ് ഈ പർവ്വതം 40 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ഈ പർവ്വതം ആക്കെ5400 ഹെക്ടർ ആണ്.ഇതിന്റെ പ്രധാന ശിഖിരത്തിന് സമുദ്രനിരപ്പിൽ നിന്നും എതാണ്ട് 1260 മീറ്റർ ഉയരമുണ്ട്.ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചരകേന്ദ്രം കൂടിയാണ് ഈ പർവ്വതനിര' ഇവിടെ കോബിൾ കാർ സർവീസ് നിലവിലുണ്ട് 'എതാണ്ട് നൂറോ ളം പ്രകൃതിദത്ത കാഴ്ച കേന്ദ്രങ്ങൾ ഇവിടെയുണ്ട് ഇവിടെ നിന്നും നോക്കിയാൽ കാണുന്ന കോടമഞ്ഞിൽ കുളിച്ചു കിടക്കുന്ന പര്വത ഷിഖിരങ്ങൾ ഒരു അപൂർവ്വ കാഴ്ചയാണ് സൂര്യ സ്തമയം കാണാൻ ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്
------- ചരിത്രം --
- 13-ാം നൂറ്റണ്ടിലെ മിഗ് രാജവംശത്തിന് മുൻ മ്പ് ക്വിന് ഗ്യാൻ എന്നായിരുന്നു ഈ പർവ്വതത്തിന്റെ പേര് തുജി ഗോത്രത്തലവനായ ഷി യ ന ന് കുൻ 1353-ൽ ഒരു സ യുദ്ധധ വിപ്ലവും സംഘടിപ്പിച്ച് ഈ പർവ്വതംസ്ഥ്തി ചെയ്യുന്ന സ്ഥലത്ത് ഒരു രാജവംശം കെട്ടി പടുത്തു തുടർന്ന് സ്വർഗപുത്രൻ എന്ന അർത്ഥത്തിൽ കിംഗ്സിയന് ഗ് എന്ന് ഈ പർവ്വതത്തിന് പുനർനാമകരണവും നടത്തി പിന്നിട് 1385-ൽ മിംഗ്‌ രാജവംശത്തിലെ ആദ്യ രാജാവായ ഴു യുവാൻ ഒരു സായുധ പോരട്ടത്തിലുടെ ഇവിടം പിടിച്ചടക്കി ഇപ്പോഴത്തെ നാമമായ ടി യൻ സി എന്ന് പേരിടുകയും ചെയ്തു
- - - - - രൂപപ്പെടലും. ഭൂമി ശാസ്ത്രവും
- 400 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൗമ പാളികൾക്ക് സംഭവിക്കുന്ന കയറ്റിറക്കങ്ങൾ മൂലം ഉണ്ടായ (New Cathaysian Tectonic) ചലനങ്ങൾ മൂലം എതാണ്ട് 2 മില്യൺ വർഷം കൊണ്ട് ഇന്ന് നാം കാണുപര്വതിന്റെ ആദിമഘടന രൂപപ്പെട്ടു എന്നണ് ഭൗമ ശാസ്ത്രജ്ഞൻ.ന്മർ അവകാശപ്പെ ടുന്നത് ആ കാലഘങ്ങളിൽ ഇത് സമുദ്രത്തിന്റെ ഭാഗമായിരുന്നു എന്നും തുടർന്ന് Neotectonic. ചലനങ്ങളുടെ ഫലമായി പർവ്വതം ഉയർന്നു വന്നതായിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു 'സിൽക്കയം ചുണാമ്പു കല്ലും മറ്റുമാണ് പർവ്വതത്തിൽ കൂടുതലായും അടങ്ങിരിക്കുന്നത് ചിലയിടങ്ങളിൽ മാർബിളും കാണപ്പെടുന്നു
കടപ്പാട്: വിക്കിമീഡിയ കോമൺസ്

ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം;

ഋതുമതിയായ ദേവിയെ ആരാധിക്കുന്ന ക്ഷേത്രം; എന്നാല്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശനവുമില്ല..!



ഹിന്ദു ആരാധനാലയങ്ങളില്‍ ആര്‍ത്തവസമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമില്ല എന്നത്‌ ഒരു വസ്‌തുതയാണ്‌. എന്നാല്‍ ഇതേ ഇന്ത്യയില്‍ ആര്‍ത്തവ രക്തം ഒഴുക്കിക്കൊണ്ടിരിക്കുന്ന ദേവിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്‌ എന്ന്‌ നിങ്ങള്‍ക്കറിയാമോ? ആസാമിലെ വെസ്‌റ്റ്‌ ഗുവാഹത്തിയിലെ നിലാചല്‍ പര്‍വ്വതത്തില്‍ സ്ഥിതി ചെയ്യുന്ന കാമഖ്യ ദേവി ക്ഷേത്രമാണ്‌ അത്‌. ഇവിടെ ആരാധിക്കുന്നത്‌ ദേവിയുടെ പൂര്‍ണ്ണ സ്വരൂപമല്ല, മറിച്ച്‌ യോനിയുടെ കല്‍പ്രതിമയാണ്‌. ആസാമിലെ പ്രത്യേക കാലാവസ്ഥ ഈ പ്രതിമ സദാ നനവുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ വിരോധാഭാസം എന്തെന്നാല്‍, ആര്‍ത്തവസമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ ഇവിടെയും പ്രവേശനമില്ല!

ക്ഷേത്രത്തിന്റെ ഐതിഹ്യം

ഈ ക്ഷേത്രം ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണ്‌. ക്ഷേത്രം ഉണ്ടായതിന്റെ ഐതിഹ്യം ഇതാണ്‌; തനിക്ക്‌ തന്റെ പിതാവിന്റെ യാഗത്തിന്‌ പോകണമെന്ന്‌ ഭഗവാന്‍ ശിവനോട്‌ ഭാര്യ സതി ആവശ്യപ്പെട്ടു. എന്നാല്‍ പ്രസ്‌തുത യാഗത്തിന്‌ സതിയുടെ പിതാവായ ദക്ഷന്‍ ശിവനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെ ക്ഷണിക്കപ്പെടാത്ത യാഗത്തിനെത്തിയ ശിവന്‌ ദക്ഷന്റെ പരിഹാസത്തിന്‌ പാത്രമാകേണ്ടി വന്നു. ഇതില്‍ മനം നൊന്ത സതി ആത്മഹത്യ ചെയ്‌തു. ഇതറിഞ്ഞ ശിവന്‍ കോപാകുലനാകുകയും സതിയുടെ മൃതശരീരവുമായി താണ്ഡവനൃത്തം ആരംഭിക്കുകയും ചെയ്‌തു. നൃത്തം അനന്തമായി തുടര്‍ന്നപ്പോള്‍ പരമശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്‌ണു എത്തുകയും സതിയുടെ മൃതശരീരത്തെ തന്റെ സുദര്‍ശന ചക്രമുപയോഗിച്ച്‌ 108 കഷണങ്ങളാക്കി ചിതറിത്തെറിപ്പിക്കുകയും ചെയ്‌തു. അവ ഭാരതത്തിലെ 108 വ്യത്യസ്‌ത പ്രദേശങ്ങളില്‍ ചെന്ന്‌ വീഴുകയും ഓരോ സ്ഥലവും ക്രമേണ ആരാധനാലയങ്ങളായി പരിണമിക്കുകയും ചെയ്‌തു. അങ്ങനെ ഗര്‍ഭപാത്രം വന്നുവീണ ഇടമാണ്‌ കാമഖ്യ ക്ഷേത്രമായി മാറിയത്‌ എന്നാണ് വിശ്വാസം.

വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്‌ കാമഖ്യ ക്ഷേത്രം. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന അംബുവശി പൂജയുടെ ഭാഗമായി ക്ഷേത്രം 3 ദിവസത്തേക്ക്‌ അടച്ചിടുകയും നാലാംനാള്‍ ആഘോഷങ്ങളോടെ തുറക്കപ്പെടുകയും ചെയ്യുന്നു. ഈ സമയം സമീപത്തെ ബ്രഹ്മപുത്ര നദി, ദേവിയുടെ ആര്‍ത്തവ രക്തം വീണ്‌ ചുവക്കും എന്ന്‌ പറയപ്പെടുന്നു. ഇതിന്‌ ശേഷം വിശ്വാസികള്‍ക്ക്‌ തീര്‍ത്ഥജലം നല്‍കും. സന്താന ലബ്ധിക്കുള്ള പൂജകളും ഇവിടെ നടക്കാറുണ്ട്‌.

ഗ്രേറ്റ് പിരമിഡിന്റെ നിർമാണത്തിലേക്ക് നയിച്ച ഈജിപ്ഷ്യൻ പിരമിഡ് പരീക്ഷണങ്ങൾ .

സ്റ്റെപ് പിരമിഡിന്റെ നിർമാണത്തിന് ശേഷം തികച്ചും പൂർണമായ ഒരു പിരമിഡിന്റെ നിര്മാണമായി ഈജിപ്ഷ്യൻ ഫറോവ മാരുടെ ലക്ഷ്യം .ആ ഉദ്യമങ്ങൾ പരിസമാപ്തിയിൽ എത്തിയത് ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിര്മാണത്തോടെയാണ്

.
ഇന്നും നിലനിൽക്കുന്ന പുരാതനമായ ലോകാത്ഭുതമാണ് ഈജിപ്തിലെ ഗിസയിൽ തലയുയർത്തി നിൽക്കുന്ന ഗ്രേറ്റ് പിരമിഡ് .ഈജിപ്ഷ്യൻ പുരാതന രാജവംശത്തിലെ ഖുഫു എന്ന ഫറോവയുടെ കാലത്താണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ് പടുത്തുയർത്തിയത് .ഇന്നേക്കും നാലായിരത്തി അഞ്ഞൂറ് വര്ഷങ്ങള്ക്കും മുൻപാണ് ആ മഹത്തായ വാസ്തു വിസ്മയം പടുത്തുയർത്തപ്പെട്ടത് .അതിനു ശേഷം ഈജിപ്തിന്റെ ഭരണം പല കാല ഘട്ടങ്ങളിൽ പല തരത്തിലുള്ള ഭരണാധികാരികൾ വഹിച്ചിട്ടുണ്ട് .അവരിൽ ചിലർ ഗ്രേറ്റ് പിരമിഡിനെ പൊളിച്ചു മാറ്റാൻ വരെ ശ്രമിച്ചു .അവർക്കു ചെയ്യാനായത് .ഗ്രേറ്റ് പിരമിഡിന്റെ പുറം ഭാഗത്തു പതിച്ചിരുന്നു മിനുസമുള്ള കല്ലുകൾ ഇളക്കി മാറ്റാൻ മാത്രമാണ് .പൊളിച്ചുമാറ്റാൻ ശ്രമിച്ചവരെ വെല്ലുവിളിച്ചുകൊണ്ട് ഗ്രേറ്റ് പിരമിഡ് ഇന്നും തല ഉയർത്തി നില്കുന്നു .വാസ്തുവിദ്യയുടെ നിസ്സംശയമായ ഒരു വൻ വിജയമാണ് ഗ്രേറ്റ് പിരമിഡിന്റെ നിർമിതി .പക്ഷെ ഈ വിജയത്തിൽ പുരാതന ഈജിപ്ഷ്യൻ ജനത എത്തിച്ചേർന്നത് തുടർച്ചയായ പരാജയങ്ങളിൽനിന്നും പാഠങ്ങൾ പഠിച്ചതിനു ശേഷമായിരുന്നു .ഗ്രേറ്റ് പിരമിഡിന്റെ നിര്മാതാവായിരുന്ന ഖുഫൈവിന്റെ പിതാവും ,ഫറോവയുമായിരുന്ന സ്നേഫെറു വിന്റെ കാലത്താണ് ഈജിപ്ഷ്യൻ വാഷുവിദഗ്ധർ പിരമിഡ് നിർമാണം ഒരു കലയായി വികസിപ്പിച്ചത് .തികച്ചും സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഒരു പിരമിഡിൽ അവർ എത്തിച്ചേർന്നത് കടുത്ത പരാജയങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് .ഉദാരമതിയായ സ്നേഫെറു വിന്റെ മഹാമനസ്കത ഇല്ലായിരുന്നുവെങ്കിൽ പിരമിഡ് നിർമാണം ഒരിക്കലും പുരാതന ഈജിപ്തിൽ പൂർണതയിൽ എത്തില്ലായിരുന്നു.
.
സ്നെഫെറു (Sneferu) -- പിരമിഡുകളുടെ ഫറോവ
.
-----
.
ഈജിപ്തിലെ പുരാതന രാജവംശത്തിലെ നാലാം ഉപവംശ
സ്ഥാപകനാണ് (Old Kingdom Third Dynasty ) സ്നെഫെറു. ബി സി 2613 മുതൽ 2589 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം എന്ന് അനുമാനിക്കുന്നു .പിരമിഡ് നിർമാണം ഒരു വാസ്തു വിദ്യയായി വികസിച്ചത് അദ്ദേഹത്തിനെ കാലത്തായിരുന്നു . അദ്ദേഹത്തിന്റെ പിതാവായ ഫറോവ ഹ്യൂനി (HUNI)യുടെ ഭരണ കാലത്തുതന്നെ ഈജിപ്ത് സുസ്ഥിരമായ ഒരു ഭരണ ക്രമത്തിന് കീഴിലായിരുന്നു.
.
സ്നെഫെറു. ലിബിയയെയും നുബിയയെയും( ഇന്നത്തെ സുഡാൻ ) ആക്രമിച്ചു കീഴ്പെടുത്തിയതായി പുരാ ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.പൂണ്ട്(PUNT) എന്ന പ്രദേശവുമായി ശക്തമായ വാണിജ്യ ബന്ധവും സ്നേഫെറു വിന്റെ ഈജിപ്തിനുണ്ടായിരുന്നു .ഇന്നത്തെ എത്യോപ്യയാണ് പൂണ്ട് എന്നാണ് പൊതുവെയുള്ള അനുമാനം .
ശുദ്ധനും പ്രജകൾക്ക് സമീപിക്കാൻ പറ്റുന്നവനുമായിരുന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ കാലത്തെ ലിഖിതങ്ങളിൽ നിന്ന് വ്യക്തമാകുന്നു. .സാധാരണക്കാരെ വരെ അദ്ദേഹം സുഹൃത്തെന്നും സഹോദരൻ എന്നുമാണ് അഭിസംയോധന ചെയ്തിരുന്നത് ..
സ്നെഫെറു ഏറ്റവുമധികം പ്രശസ്തനായിരിക്കുന്നത് പിരമിഡ് നിർമാണം സാങ്കേതിക പൂർണ്ണതയിലെത്തിച്ച ഫറോവ എന്ന നിലയിലാണ് .അദ്ദേഹം ആദ്യം നിർമിച്ച മെയ്ഡും പിരമിഡ്( Meidum pyramid.) നിർമാണത്തിലെ അപാകത കാരണം നിര്മാണത്തിനിടക്ക് തന്നെ തകർന്നു .പിന്നീട് നിർമിച്ച ബെന്റ് പിരമിഡ്(Bent Pyramid) സാങ്കേതിക തികവുള്ളതായിരുന്നില്ല. ഇടക്ക് വച്ച് അതിന്റെ രൂപത്തിൽ മാറ്റം വരുത്തേണ്ടി വന്നു ..ഈ പരാജയങ്ങളിൽ സ്നെഫെറു ഒട്ടും നിരാശനായില്ല വാസ്തു വിദ്വാന്മാരെയോ പണിക്കാരെയോ അദ്ദേഹം വധിക്കുകയോ തുറുങ്കിലടക്കുകയോ ചെയ്തില്ല .എല്ലാവരെയും വിളിച്ചു കൂട്ടീ,അപാകതകൾ പരിഹരിച് വീണ്ടും നിർമാണപ്രവർത്തനം നടത്തുകയാണ് അദ്ദേഹം ചെയ്തത് . അങ്ങിനെ നിർമിച്ച റെഡ് പിരമിഡ്(Red Pyramid) ആണ് ലോകത്തിലെ ആദ്യത്തെ ശരിക്കുള്ള ത്രികോണ പിരമിഡ്. റെഡ് പിരമിഡും ബെന്റ് പിരമിഡും ഇപ്പോഴും അതേപടി നിലനിൽക്കുന്നു .
ഒരു മാതൃകാ ഭരണാധികാരി എന്ന നിലയിലാണ് സ്നേഫെറുവിനെ ഈജിപ്ഷ്യൻ ജനത വിലയിരുത്തിയത് . അദ്ദേഹവുമായി തുലനം ചെയ്താണ് പിന്നീട് വന്ന ഫറോവമാരെ അവർ വിലയിരുത്തിയിട്ടുള്ളത്
.
------------
സ്നെഫെറു വിന്റെ പിരമിഡുകൾ
----
സ്നെഫെറു വിന്റെ പിതാമഹന്മാരിൽ ഒരാളായിരുന്നു സ്റ്റെപ് പിരമിഡ് നിർമിച്ച ഫറോവ ജോസെർ .ജോസെറിന്റെ സ്റ്റെപ് പിരമിഡിന്റെ നിർമിതി സ്നെഫെറു വിനെ വളരെയധികം സ്വാധീനിച്ചിരിക്കാം ..അങ്ങിനെയാകാം വാസ്തുവിദ്യപരമായി പൂർണതയിലെത്തി ഒരു പിരമിഡ് നിർമിക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങിയത് .ഇപ്പോൾ സ്നെഫെറു നിര്മിച്ചതായി ചരിത്രകാരന്മാർ കരുതുന്ന മൂന്ന് പിരമിഡുകൾ നിലനിൽക്കുന്നുണ്ട് .അവ മൂന്നും പിരമിഡ് നിർമാണത്തിലെ നാഴികക്കല്ലുകളാണ്
--
മെയ്ഡും പിരമിഡ്
---
മെയ്ഡും പിരമിഡ് ഒരു പക്ഷെ സ്നെഫെറു വിന്റെ മുൻഗാമി ആയിരുന്ന ഹുനി എന്ന ഫറോവ നിർമാണം തുടങ്ങിയതാവാം എന്ന അഭിപ്രായം ചുരുക്കം ചരിത്രകാരന്മാർ പ്രകടിപ്പിച്ചിട്ടുണ്ട് .എന്നാൽ നിർമാണത്തിന്റെ സിംഹഭാഗവും സ്നെഫെറു വിന്റെ ഭരണകാലത്തു തന്നെയാണ് നടന്നത് .ഈ പിരമിഡിന്റെ നിർമിതിയിൽ പല താളപ്പിഴകളും സംഭവിച്ചു ..വളരെ ലംബമായി ഒരു കോണിലാണ് മെയ്ഡും പിരമിഡ് ഇന്റെ നിർമാണം നടന്നത്. നിർമിതി പൂർണതയിൽ എത്തിക്കാൻ വിഷമം ആയിരിക്കും എന്ന് കണ്ട ഈജിപ്ഷ്യൻ വാസ്തു വിദഗ്ധർ ആ പിരമിഡിനെ ഏഴു പടവുകൾ ഉള്ള ഒരു സ്റ്റെപ് പിരമിഡ് ആയി മാറ്റാൻ ശ്രമിച്ചതായി സൂചനയുണ്ട് .എന്തായാലും ഡിസൈനിലെയും നിര്മാണത്തിലെയും അപാകതകൾ കാരണം മെയ്ഡും പിരമിഡ് നിർമാണത്തിൽ ഇരിക്കെ തന്നെ തകർന്നു . അക്കാലത്തെ വലിയ ഒരു ദുരന്തം ആയിരുന്നിരിക്കാം മെയ്ഡും പിരമിഡ് ഇന്റെ തകർച്ച.
.
ബെന്റ് പിരമിഡ്
--
മെയ്ഡും പിരമിഡ് ഇന്റെ തകർച്ച സ്നെഫെറു വിനെ ഉലച്ചിരിക്കാം പക്ഷെ അദ്ദേഹം പിരമിഡ് നിർമാണത്തിൽ നിന്നും പിന്മാറാൻ ഒരുക്കം അല്ലായിരുന്നു .മറ്റൊരു പിരമിഡ് നിർമിക്കാൻ തന്നെ സ്നെഫെറു തീരുമാനിച്ചു ഡാഷുർ എന്ന സ്ഥലത്തു പിരമിഡ് നിർമാണം തുടങ്ങി .ആദ്യം അൻപത്തി അഞ്ചു ഡിഗ്രി ചരിവിലാണ് പിരമിഡ് നിർമാണം തുടങ്ങിയത് അൻപത്തി അഞ്ചു ഡിഗ്രി ചരിവിൽ ഉയർന്ന പിരമിഡ് നിർമാണം പകുതിയായപ്പോൾ തന്നെ ആ ചരിവിൽ നിർമാണം തുടർന്നാൽ മെയ്ഡും പിരമിഡ് നെപ്പോലെ പുതിയ പിരമിഡും നിലം പൊത്തുമെന്നു വാസ്തു വിദഗ്ധർ മനസ്സിലാക്കി .അവർ ചെരിവ് നാല്പത്തി മൂന്ന് ഡിഗ്രിയാക്കി കുറച്ചു നിർമാണം തുടര്ന്നു. വേണ്ടസമയത് മുൻകരുതൽ എടുത്തതിനാൽ മെയ്ഡും പിരമിഡ് ഇൽ സംഭവിച്ചതുപോലുള്ള ദുരന്തം സംഭവിച്ചില്ല .പക്ഷെ ഒരു വളഞ്ഞ പിരമിഡാണ് ലഭിച്ചത് ..ഈ പിരമിഡിനെ ബ്ലുണ്ട് പിരമിഡ് എന്നും റോംബോയിടൽ പിരമിഡ് എന്നും വിളിക്കാറുണ്ട്.
.
റെഡ് പിരമിഡ്
---
ബെന്റ് പിരമിഡ് ലും സ്നെഫെറു തൃപ്തനായില്ല .ശരിയായ ഒരു പിരമിഡ് നിർമിക്കണം എന്ന വാശിയിൽ ആയിരുന്നു അദ്ദേഹം .ബെന്റ് പിരമിഡ്, മെയ്ഡും പിരമിഡ് നേക്കാൾ മികച്ചതായിരുന്നു എന്ന് അദ്ദേഹത്തിനറിയാമായിരുന്നു .രണ്ടു നിര്മിതികളുടെയും വീഴ്ചകൾ മനസ്സിലാക്കി പുതിയ ഒരു പിരമിഡ് നിര്മാണത്തിലേക്ക് അദ്ദേഹം തിരിഞ്ഞു .പുതിയ പിരമിഡ് ചുവപ്പു ഛായയുള്ള ലൈയിം സ്റ്റോൺ കൊണ്ടാണ് നിർമിച്ചത് .അതിനാലാണ് ആ പിരമിഡ് റെഡ് പിരമിഡ് എന്നറിയപ്പെടുന്നത് ..ഡാഷുർ പ്രദേശത്തു തന്നെയാണ് റെഡ് പിരമിഡും നിർമ്മിക്കപ്പെട്ടത് ..പിരമിഡിന്റെ വശങ്ങളുടെ ചരിവ് നാല്പത്തി മൂന്ന് ഡിഗ്രി ആണ് .രണ്ടു പരാജയങ്ങളിൽ നിന്നും ഈജിപ്ഷ്യൻ വാസ്തുവിദഗ്ധർ വിലപ്പെട്ട പാഠങ്ങൾ പഠിച്ചു കഴിഞ്ഞിരുന്നു നൂറ്റി അഞ്ചു മീറ്റർ ഉയരവും വശങ്ങൾക്ക് ഇരുനൂറ്റി ഇരുപതു മീറ്ററുമായിരുന്നു റെഡ് പിരമിഡിന്റെ വലിപ്പം .ഡിസൈനിലെ മുൻകരുതലുകൾ കാരണം പത്തു കൊല്ലം കൊണ്ട് ജ്യോമിതീയമായി പൂർണതയിലെത്തിയ ഒരു പിരമിഡ് നിർമിക്കാൻ സ്നേഫെറുവിനും അദ്ദേഹത്തിന്റെ ജനങ്ങൾക്കും സാധിച്ചു .അദ്ദേഹം നിർമിച്ച റെഡ് പിരമിഡ് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നുണ്ട്. .റെഡ് പിരമിഡിന്റെ നിര്മാണത്തിനുപയോഗിച്ച കല്ലുകളിൽ ഒരു ഭാഗം ആധുനിക ഈജിപ്തുകാർ അവരുടെ കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിച്ചുവെങ്കിലും കാലത്തെ വെല്ലുവിളിച്ചുകൊണ്ട് റെഡ് പിരമിഡ് ഇപ്പോഴും തലയുയർത്തി നിൽക്കുന്നു .സ്നെഫെറു വിന്റെ പുത്രനായ ഖുഫു റെഡ് പിരമിഡ് നെ അടിസ്ഥാനമാക്കിയാണ് ലോകാത്ഭുതമായ ഗ്രേറ്റ് പിരമിഡ് പണിതുയർത്തിയത് .
---
ചിത്രങ്ങൾ :റെഡ് പിരമിഡ് , മെയ്ഡും പിരമിഡ്,ബെന്റ് പിരമിഡ് :ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
NB:This is an original work .no portion of it is shared or copied from any works other than the authors previous works—Rishidas . S
REF:
1. http://www.ancient-egypt.info/…/snefru-pharaoh-biography-26…
2. http://www.touregypt.net/featurestories/snefrubentp.htm
3. http://www.touregypt.net/featurestories/meidump.htm
4. https://en.wikipedia.org/wiki/Sneferu
5. https://en.wikipedia.org/wiki/Red_Pyramid

ഗിസയിലെ ഗ്രേറ്റ് പിരമിഡ്....കേൾക്കേണ്ട ഉത്തരം...




ഒരു അഭിമുഖത്തിൽ, ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിർമ്മിതിയെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു എന്ന ചോദ്യത്തിന് ഗ്രഹാം ഹാൻകോക്ക് നൽകിയ മറുപടിയാണിത്...(അഭിമുഖത്തിന്റെ വീഡിയോ താഴെക്കാണാം....ഇത് ഒരു പദാനുപദ തർജ്ജമയല്ല എന്ന കാര്യം പ്രത്യേകം ഓർക്കുമല്ലോ).
സത്യം പറഞ്ഞാൽ, ഈ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല...ഇനി ആരെങ്കിലും നിങ്ങളോടു ഈ പിരമിഡ് എങ്ങനെയാണു ഉണ്ടാക്കിയതെന്ന് അവർക്കു അറിയാമെന്നു പറഞ്ഞാൽ അവർ സത്യമല്ല പറയുന്നത് എന്ന് അറിയുക...കാരണം, നമുക്ക് വ്യക്തമായി അറിഞ്ഞുകൂടാ...ഒട്ടേറെ രഹസ്യങ്ങൾ നിറഞ്ഞതാണ് ഗ്രേറ്റ് പിരമിഡ്..ഭീമാകാരമാണ് അതിന്റെ നിർമ്മിതി. അതിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ നിന്നും നമുക്കതിന്റെ ഭാരം കണക്കാക്കാം......ആറ് മില്യൺ ടൺ ആണ് ഇതിന്റെ ഭാരം....ഇത് ചുവടുറപ്പിച്ചു നിൽക്കുന്നതു പതിമൂന്നു ഏക്കറിലാണ്....750 അടിയിലേറെയാണ് ഇതിന്റെ വശങ്ങളിലെ നീളം...481 അടിയാണ് ഉയരം. 2.5 മില്യൺ കൂറ്റൻ ശിലകളാണ് ഇതിന്റെ നിർമ്മിതിയിൽ ഉപയോഗിച്ചിട്ടുള്ളത്....വലുപ്പത്തിൽ മാത്രമല്ല ഇത് നമ്മെ അതിശയിപ്പിക്കുന്നത്.... ഈ വലുപ്പത്തിനൊപ്പം തന്നെ അളവുകളിലും മറ്റും അണുവിട തെറ്റാതെയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്....കൃത്യമായി വടക്ക് ദർശനത്തിൽ ഭൂമിയുടെ അടിസ്ഥാനപരമായ അളവുകൾ സമന്വയിപ്പിച്ചാണ് ഗ്രേറ്റ് പിരമിഡ് നിർമ്മിച്ചിട്ടുള്ളത്...ഈ ആധുനിക കാലത്തുപോലും ഒരു ശില്പിയും ഇത്ര വലിയൊരു നിർമ്മിതി നടത്തുമ്പോൾ അത് ഇത്ര കണിശമായ, ഒരംശം പോലും തെറ്റാതെ വടക്കു ദർനമാക്കി പണിയാൻ മെനക്കെടില്ല....ഒരു പക്ഷെ അങ്ങനെ ചെയ്യാനും പറ്റില്ല...എന്തിനാണ് ഇത്രമാത്രം കൃത്യതയോടെ അത് ചെയ്തിരിക്കുന്നതിന്റെ പ്രാധാന്യം എന്ന് നമുക്കറിയില്ല...പക്ഷെ ഇവിടെ ഒരംശത്തിന്റെ പോലും തെറ്റ് കൂടാതെ കൃത്യം വടക്കു ദർശനമാക്കി കല്ലുകൾ അടുക്കിവച്ച്, ഭൂമിയുടെ അടിസ്ഥാനപരമായ അളവുകൾ സമന്വയിപ്പിച്ചു ഇത്ര ഭീമാകാരമായ ഒരു നിർമ്മിതി !! കൂടുതൽ മടുപ്പിക്കുന്ന കണക്കുകളിലേക്കു പോകാതെ അവയിൽ ചിലതു ഇവിടെ സൂചിപ്പിക്കാം...ഗ്രേറ്റ് പിരമിഡിന്റെ ഉയരം നോക്കുക...അതിനെ 43,200 കൊണ്ട് ഗുണിക്കുക...ഭൂമിയുടെ കാന്തികധ്രുവങ്ങളുടെ വൃത്തപരിധി നിങ്ങൾക്ക് കിട്ടും...ഗ്രേറ്റ് പിരമിഡിന്റെ അടിസ്ഥാനത്തിന്റെ ചുറ്റളവ് കൃത്യമായി അളന്നു അതിനെ 43,200 കൊണ്ട് ഗുണിക്കുക...ഭൂമദ്ധ്യരേഖയുടെ ചുറ്റളവാണ് ഇവിടെ ഉത്തരമായി കിട്ടുന്നത്....മറ്റു വാക്കിൽ പറഞ്ഞാൽ ആയിരക്കണക്കിന് വര്ഷങ്ങളോളം മനുഷ്യൻ ഭൂമിയിൽ ജീവിച്ചത് തങ്ങൾ ഒരു ഗ്രഹത്തിലാണ് ജീവിക്കുന്നത് എന്ന് അറിയാതെയാണ്....ഭൂമിയുടെ അളവുകളെക്കുറിച്ചു അവർ ആകുലപ്പെട്ടിരുന്നുമില്ല.....എന്നാൽ, ഈ ഗ്രേറ്റ് പിരമിഡിൽ നിന്ന് ഭൂമിയുടെ അടിസ്ഥാന അളവുകൾ കൃത്യമായി നമുക്ക് കിട്ടുന്നു....ഇനി ഈ 43,200 എന്ന അളവിനെക്കുറിച്ച്...ഭൂമിയുടെ അടിസ്ഥാനപരമായ ഒരു ചലനത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന അളവുകോലാണിത്...അച്ചുതണ്ടിൽ വളരെ സാവധാനം നടക്കുന്ന ഭൂമിയുടെ ചാഞ്ചാട്ടത്തിന്റെ അളവ്... ....ഓരോ 72 വർഷം കൂടുമ്പോഴും 1 ഡിഗ്രി എന്ന കണക്കിൽ ഈ ഉലച്ചിൽ സംഭവിക്കുന്നുണ്ട് .....ഈ 72-നെ 600 കൊണ്ട് ഗുണിക്കുമ്പോൾ 43,200 കിട്ടുന്നു... ഭൂമി തന്നെ രൂപപ്പെടുത്തി എടുത്ത ഈ അളവുകോൽ മനസ്സിലാക്കി .ഈ അളവുകൾ സംയോജിപ്പിച്ച് ഇത്ര കൃത്യതയോടെ ഭീമാകാരമായ ഒരു നിർമ്മിതി ഉണ്ടാക്കിയെടുത്തതിനു പിന്നിലെ ബുദ്ധി ചിന്തിച്ചു നോക്കൂ.... ഭൂമിയിൽ എങ്ങനെയാണ് അവർ ഇത് .നിർമ്മിച്ചത്..? ഇതിവേണ്ട അറിവ് എവിടെ നിന്ന് വന്നു...? അതുകൊണ്ടു തന്നെയാണ് മനുഷ്യചരിത്രത്തിലെ നഷ്ടപ്പെട്ടുപോയ ഒരു സംസ്കാരത്തെക്കുറിച്ചു വിചിന്തനം ചെയ്യാൻ ഞൻ നിർബ്ബന്ധിതനാകുന്നത്...ഇതിന്റെ അതുല്യമായ കണിശത, ഇതിനു പിന്നിലെ വൈദഗ്ദ്യം....ചിലർ പറഞ്ഞേക്കാം,ഗ്രേറ്റ് പിരമിഡ് അടിമകളെക്കൊണ്ട് പണിയിച്ചതാണെന്ന്......അത്രയും വലിയ മണ്ടത്തരം വേറെയില്ല..അടിമകൾ ഒരിക്കലും ഇതിന്റെ നിർമ്മിതിയിൽ പങ്കാളികളായിട്ടില്ല......അഞ്ചു തവണ ഞാൻ ഇതിനു മുകളിൽ കയറിയിട്ടുണ്ട്....അതിനുള്ളിലെ അറിയപ്പെടുന്ന എല്ലാ അറകളിലും ഞാൻ കയറിയിട്ടുണ്ട്...മനസ്സില്ലാമനസോടെ അടിമകൾ ചെയ്ത ജോലിയല്ല ഇത്....ശില്പകലയുടെ അതിഗംഭീരമായ ആവിഷ്കാരമാണിത്....അത്യന്തം സ്നേഹത്തോടെയും ശ്രദ്ധയോടെയും ഏകാഗ്രതയോടെയും ചെയ്ത ഉദാത്തമായ ശിൽപ്പകല...എഴുപതു ടൺ (എഴുപതിനായിരം കിലോ) വരെ ഭാരമുള്ള ശിലാഖണ്ഡങ്ങൾ തറനിരപ്പിൽ നിന്നും മുന്നൂറ് അടിവരെ ഉയരത്തിൽ ഉയർത്തി ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിട്ടുണ്ട്...ഇത്തരത്തിൽ ഒന്നോ രണ്ടോ കൂറ്റൻ പാറകളല്ല..മറിച്ച് ഇതേ വലുപ്പമുള്ള ഡസൻ കണക്കിന് കൂറ്റൻ ശിലാഖണ്ഡങ്ങൾ...അവ കൃത്യമായി നീക്കി അതിസൂക്ഷ്മതയോടെ ശരിയായ സ്ഥാനത്ത് ഉറപ്പിക്കുക....കാരണം നമുക്കറിയാം ഒരു ചെറിയ നിസ്സാരമായ തെറ്റ് അടിസ്ഥാനത്തിൽ എവിടെയെങ്കിലും സംഭവിച്ചാൽ 481 അടി ഉയരത്തിൽ എത്തുമ്പോൾ നമുക്ക് ഒരു പിരമിഡായിരിക്കില്ല ഉണ്ടാകുക...മറിച്ച് കോർക്ക് അടപ്പു തുറക്കുന്ന ഉപകരണത്തിന്റെ ആകൃതിയുള്ള ഒരു നിർമ്മിതി ആയിരിക്കും......പക്ഷെ അണുവിട തെറ്റാതെ അവർ അത് കിറുകൃത്യമായി ചെയ്തു.. പുരാതന ഈജിപ്തിൽ നിലനിന്നിരുന്ന ആ അറിവിനെക്കുറിച്ചോ, അതിനു അവർ ഉപയോഗിച്ച ഉപകാരണങ്ങളെക്കുറിച്ചോ, അതുണ്ടാക്കിയ വിദ്യയെക്കുറിച്ചോ ഇന്നോളം ആർക്കും വിശദീകരിക്കാൻ ആയിട്ടില്ല.....അതുകൊണ്ടുതന്നെയാണ് മനുഷ്യചരിത്രത്തിൽ നിന്ന് ചില അധ്യായങ്ങൾ നഷ്ടപ്പെട്ടുപോയി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്...
(ദി ടൈംസ്, ദി സൺ‌ഡേ ടൈംസ്, ദി ഇൻഡിപെൻഡഡ്, ദി ഗാർഡിയൻ എന്നീ പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളിലെ എഴുത്തുകാരനായ ഗ്രഹാം ഹാൻകോക്ക്,അതിപുരാതന സംസ്കാരങ്ങളിളെക്കുറിച്ചു ആഴത്തിൽ പഠനം നടത്തുകയും, അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള ഗ്രന്ഥകാരനാണ്....പാരമ്പര്യശാസ്ത്രത്തിന്റെ വഴിയിൽ നിന്ന് വിട്ടുമാറി തനതായ ശൈലിയിൽ പുരാതന സംസ്കാരങ്ങളെക്കുറിച്ചു പഠിക്കാനും അവയ്ക്കു വിശദീകരങ്ങൾ നൽകാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. The Sign and the Seal, Fingerprints of the Gods, Keeper of Genesis, The Mars Mystery എന്നിവയാണ് ഗ്രഹാം ഹാൻകോക്കിന്റെ പ്രധാന പുസ്തകങ്ങൾ..)
തോമസ് ചാലാമനമേൽ

കറുപ്പ് , അഥവാ OPIUM മയക്കുമരുന്നുകളുടെ രാജാവ്..



ഇന്നോളം മനുഷ്യൻ കണ്ടു പിടിച്ച മയക്കുമരുന്നുകളിൽ എറ്റവും ശക്തനും വ്യാപക ഉപയോഗത്തിലുള്ളവനുമാണ് ഓപ്പിയം എന്ന കറുപ്പ്.
കറുപ്പിനെ മയക്കുമരുന്നുകളിലെ രാജാവ് എന്നറിയപ്പെടുന്നു.
വിഷപാമ്പുകളിൽ രാജവെമ്പലായേ പോലേ.
നമ്മുടെ കാബേജിന്റെ വർഗ്ഗത്തിൽപ്പെട്ട ചെടിയാണ് ഓപ്പിയം പോപ്പി എന്ന വിഷച്ചെടി.
വൈറ്റ് പോപ്പി എന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം പപ്പാവർ സോമ്നിഫറം എന്നാണ്. മയക്കുമരുന്നായും ചികിൽസക്കും ഉപയോഗിക്കുന്ന മോർഫിനും ഹെറോയിന്നും എല്ലാം ഈ ചെടിയിൽ നിന്നും വേർത്തിരിച്ചെടുക്കുന്നതാണ് .
ഇന്ന് ലോകത്തിന്റെ ഒട്ടുമിക്ക ഭാഗത്തും പോപ്പിച്ചെടിക്കൾ കൃഷി ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ കൃഷിക്കായ് ലൈസൻസ് വേണ്ടത് പോപ്പി ക്കാണ്.
മരുന്നുണ്ടാക്കാനായി അമേരിക്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയുന്ന കറുപ്പിന്റെ അളവ് എകദേശം അറുപതിനായിരം ടൺ അണ്. ഇന്ത്യയിൽ മധ്യപ്രദേശിൽ ആണ് പ്രധാനമായും കറുപ്പ് കൃഷി ചെയ്യുന്നത്.
ചെടി നട്ട് 80 ദിവസം കഴിയുമ്പോൾ പൂക്കാൻ തുടങ്ങും.2 - 3 ദിവസം കഴിയുമ്പോൾ അവയുടെ ഇതൾ കൊഴിയും.
കായ് മൂപ്പെത്താൻ 10-15 ദിവസം എടുക്കും.
കായുടെ പുറംതൊലിയിൽ മുറിവുണ്ടാകി കറ എടുക്കുന്നു, ഈ കറയാണ് കറുപ്പ്.
കറുപ്പു കൃഷി വളരെയേറേ വൈദഗ്ധ്യം വേണ്ട ജോലിയാണ്.
പ്രത്യേകിച്ച് കറുപ്പ് വേർത്തിരിച്ചെടുക്കൽ.
ഗ്രീക്ക് ഭാഷയിൽ ഓപ്പിയം എന്ന വാക്കിന്റെ അർഥം പഴചാറ് എന്നാണ്.
കറുപ്പിന് കറുപ്പ് കലർന്ന തവിട്ട് നിറമാണുള്ളത്. കുഴമ്പുരുപതിൽ വേർത്തിരിച്ചെടുകൂന്ന ഇതിന് അസാധാരണമായ ഗന്ധമാണ്.
കുറഞ്ഞ അളവിൽ അകത്ത് ചെന്നാൽ ഇത് ഉത്തേജനം ഉണ്ടാക്കുന്നു.
അളവ് കൂടിയാൽ ഉറക്കം തൂങ്ങും.
2 ഗ്രാമിൽ കൂടിയാൽ മരണം ഫലം.
കഴിച്ചു തുടങ്ങിയാൽ മനുഷ്യൻ അതിന് അടിമ അയിത്തീരുന്നൂ.
ചരിത്രാതീതകാലം മുതലേ ലഹരിക്കും വേദന ശമിപ്പിക്കുന്നതിനും കറുപ്പ് ഉപയോഗിച്ചിരുന്നു.
ആയിരം വർഷം പഴക്കമുള്ള സുമേറിയയിലേ കളിമൺ ഫലകങ്ങളിൽ ഓപ്പിയം കൃഷിയേ പറ്റി പരാമർശിക്കുന്നുണ്ട്.
പണ്ട് ഈജിപ്തിലും റോമിലും യുദ്ധതിന്ന് പോകുന്ന പട്ടാളക്കാർക്ക് കറുപ്പ് കൊടുക്കുന്ന പതിവുണ്ടായിരുന്നു.
മരണഭയം ഇല്ലാതെ യുദ്ധം ചെയ്യാൻ!!!
ഒരു കാലത്ത് കറുപ്പ് നേരിട്ട് വേദനസംഹാരിയായി നല്കിയിരുന്നു..
ഈ ഔഷധ പ്രയോഗം പലരേയും കറുപ്പിന് അടിമകളാക്കിത്തീർത്തു.
ഇന്ന് നേരിട്ട് കൊടുക്കാതെ കറുപ്പിൽ നിന്നും വേർത്തിരിചെടുക്കുന്ന മോർഫിനും മറ്റും നിയന്ത്രിത അളവിലാണ് കൊടുക്കുന്നത്.
കറുപ്പിന്റെ അമിത ഉപയോഗം കുറക്കാൻ രാഷ്ട്രങ്ങൾ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.
പണ്ട് ചൈനയിൽ കറുപ്പ് തിന്നുന്നവർക്കായി പ്രത്യക കറുപ്പുശാലകളുണ്ടായിരുന്നൂ.
ഓപ്പിയം ഡെൻ എന്ന് ഇതറിയപ്പെട്ടു. നിലത്ത് കിടന്നായിരുന്നു തീറ്റ.
അതുപോലേ കറുപ്പ് വലിക്കുകയും ചെയ്തിരുന്നൂ. 1853 ൽ ഫ്രഞ്ചുകാരനായ ചാൾസ് ഗബ്രിയൽ പ്രവാസ് ആണ് ദ്വാരമുള്ള സൂചി ഉപയോഗിച്ചുള്ള കുത്തിവെപ്പ് വിദ്യ കണ്ടു പിടിച്ചത്.
1855 ൽ അലക്സാണ്ടർ വുഡ്സ് എന്ന ശാസ്ത്രജൻ ഈ വിദ്യ വഴി കറുപ്പ് ശരീരത്തിൽ കുത്തി വയ്ക്കാമെന്ന് കണ്ടു പിടിച്ചു.
ഇതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭാര്യ ഇതിന് അടിമ ആയിത്തീർന്നു.
കറുപ്പ് കുത്തിവെപ്പും വലിയുമായി ഒരുപാട് അളുകൾ നാശത്തിന്റെ പടുകൂഴിയിൽ വീണു.
ചരിത്ര പ്രസിദ്ധമായ കറുപ്പ് യുദ്ധം ബ്രിട്ടനും ചൈനയും തമ്മിലായിരുന്നു.
കറുപ്പ് തീന്നുന്ന ദൂശീലം വർധിച്ചപ്പോൾ1729 ൽ ചൈന കറൂപ്പിന്റെ ഇറക്കുമതി നിരോധിച്ചു.
പക്ഷേ ബ്രിട്ടൻ ഇത് അവഗണിച്ച് കറുപ്പ് ഇറക്കൂമതി തുടർന്നു ഇതാണ് പീന്നീട് 1839 മുതൽ 1842 വരേ നീണ്ടു നിന്ന കറുപ്പ് യുദ്ധം.
യുദ്ധവസാനം ചൈനക്ക് ബ്രിട്ടനോട് സന്ധി ചെയെണ്ടതായി വന്നു.
ഇന്ന് പോപ്പികൃഷിയുടെ പേരിൽ കുപ്രസിദ്ധി ഉള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ.
അവിടുത്തെ കൃഷി നിയന്ത്രിക്കുന്നതും അതിൽ നിന്നുള്ള ഭീമമായ വരുമാനം ഉപയോഗപ്പെടുത്തുന്നത് താലിബാനും മറ്റ് ഭീകര സംഘടനകളുമാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരം ഇസ്രായേൽ അഫ്ഗാനിസ്ഥാനിൽ നിന്നും കറുപ്പ് ജർമ്മനിയിൽ എത്തിച്ചിരുന്നതായ് പറയപ്പെടുന്നൂ.
ജർമ്മൻകാർ തങ്ങളെ പീഡിപ്പിച്ചതിന് പകരമായി ജർമ്മനിയുടെ യുവതലമുറയേ തകർക്കുക എന്ന ഉദ്ദേശമായിരുന്നത്രേ ഇതിന് പീന്നിൽ.
ഇന്നും ലോകത്തിൽ ആയിരങ്ങളാണ് ഈ വിപത്തിന്റെ നീരാളി പിടിത്തതിൽ കഴിയുന്നത്. പക്ഷെ കാൻസർ പോലുള്ള രോഗം ഉള്ളവരിൽ മറ്റു വേദന സംഹാരികൾ ഒന്നും ഫലിക്കാതെ വരുമ്പോൾ കറുപ്പ് കൊടുത്തു മയക്കി കിടത്താറുണ്ട് ...

നാഡി ജ്യോതിഷം ശ്രീജ നായര്‍

നാഡി ജ്യോതിഷം
ശ്രീജ നായര്‍

പ്രശസ്ത അവതാരികയും നടിയുമായ ശ്രീജ നായര്‍ ഫെയ്സ്ബുക്കില്‍ എഴുതിയത്;
''പലരില്‍ നിന്നും പല ബുക്കുകളില്‍ നിന്നും നാഡി ജ്യോതിഷത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അതൊന്നു പരീക്ഷിക്കണമെന്ന് തോന്നിയിരുന്ന സമയത്താണ് പത്രത്തില്‍ നിന്നും നാഗര്‍കോവിലില്‍ ഉള്ള കണ്ണന്‍ & കുലോത്തുങ്ങന്‍ എന്നീ സഹോദരങ്ങളെക്കുരിച്ചു അറിയാന്‍ ഇടയായത്.. ആ നമ്പരില്‍ വിളിച്ചു അപ്പോയിമെന്റ് എടുത്തു.അവര്‍ ‍ പേര് ചോദിച്ചപ്പോള്‍ ശരിക്കുള്ള പേരും സ്ഥലവും ഒന്നും അല്ല പറഞ്ഞിരുന്നത്.കാരണം ഇനി അവര്‍ നമ്മുടെ വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചറിയാന്‍ വല്ല ആളെയും വിട്ടാലോ എന്നൊരു ചിന്തയും ഇല്ലാതിരുന്നില്ല.
എന്‍റെ ഹസ്ബന്റിന്‍റെ സഹോദരന്‍റെ ഭാര്യ അവരുടെ വിവാഹത്തിനു മുന്‍പ് രാമേശ്വരത്തിനടുത്ത് വൈതതീശ്വരന്‍ കോവിലില്‍ പോയി നാഡി ജ്യോതിഷം നോക്കിയിരുന്നു. അവര്‍ കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരാണ് . എന്നാല്‍ കുടുംബത്തിന്റെ ബെയിസ് തിരുവനന്തപുരത്തും.വിവാഹം താമസിക്കുന്നതുകൊണ്ടാണ് അവര്‍ നാഡി ജ്യോതിഷം നോക്കാന്‍ പോയത്..അന്ന് അവരോടു ജ്യോതിഷന്‍ പറഞ്ഞത്രേ അകന്ന ബന്ധത്തില്‍ ഉള്ള ഒരാളാകും കല്യാണം കഴിക്കുക. അയാള്‍ക്ക്‌ 2 പേരുകള്‍ ഉണ്ടാകും. അതില്‍ ഒന്ന് ഗുരുവായൂരപ്പന്റെ പേരാകും എന്ന്. എന്റെ ഹസ്‌ബന്റിന്റെ സഹോദരന്റെ പേര് സുഭാഷ് എന്നാണ് .. പെറ്റ് നെയിം കണ്ണന്‍ എന്നും. അവരുടെ അകന്ന ബന്ധു ആണ് ഈ കുടുംബം…ഇതൊക്കെ കേട്ടപ്പോള്‍ ആണ് എനിക്കും അറിയാന്‍ ആഗ്രഹം തോന്നി തുടങ്ങിയത്.
അപ്പോയിമെന്റ് കിട്ടിയ ദിവസം ഞാനും ഹസ്ബന്റും പറഞ്ഞ സമയത്ത് തന്നെ അവിടെത്തി. കൂടുതല്‍ ആള്‍ക്കാര്‍ ഒന്നും ഉണ്ടായിരുന്നില്ല അപ്പോയിമെന്റ് അനുസരിച്ച് മാത്രമേ ആളിനെ കാണുകയുള്ളൂ..ഞങ്ങള്‍ ചെന്ന ഉടന്‍തന്നെ എന്റെ ഇടത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഹസ്‌ബന്റിന്റെ വലത്തെ തള്ള വിരലിന്റെ ഇംപ്രഷനും ഒരു വെള്ള പേപ്പറില്‍ മഷിയില്‍ മുക്കി എടുത്തു.. നമ്മള്‍ വിരല്‍ അടയാളം എടുക്കുന്നപോലെ..ഇതില്‍ നിന്നും ആണ് നമ്മുടെ ഏട് കണ്ടെത്തുന്നത്..12 വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഇത്തരത്തില്‍ വിരലടയാളം എടുക്കൂ.. നമ്മള്‍ ഓരോരുത്തരുടെയും തമ്പ് ഇംപ്രഷന്‍ വ്യത്യാസമായിരിക്കും.ഈ ലോകത്തില്‍ അത് നമ്മള്‍ക്ക് മാത്രമേ കാണൂ.. അതാകുമല്ലോ പണ്ട് കാലങ്ങളില്‍ വിരലടയാളം പതിക്കുന്നതിന്റെ കാരണവും..
നാഡി ജ്യോതിഷം പല വിഭാഗം ഉണ്ട്. അഗസ്ത്യ നാഡി ആണ് ഇവര്‍ നോക്കുന്നത്. പിന്നെ ശിവ നാഡി ഉണ്ട്.. പണ്ടുകാലത്തെ മഹാ മുനിമാര്‍ ഈ ലോകത്തിലെ സകലരുടെയും ജാതകം ഈ വിധത്തില്‍ എഴുതി വച്ചിട്ടുണ്ടാത്രേ.. ആത്മാവ് ഇങ്ങനെ പല ശരീരങ്ങളില്‍ മാറി മാറി വരികയല്ലേ.അപ്പോള്‍ ഈ ജന്മത്തിലെ എന്റെ ജാതകം കഴിഞ്ഞ ജന്മത്തില്‍ മറ്റൊരാളിന്റെതായിരിക്കും…ഇനി അടുത്ത ജന്മത്തില്‍ മറ്റൊരാളിന്റെതും.. മനുഷ്യരുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആത്മാവിന്റെ എണ്ണത്തില്‍ മാറ്റമില്ലത്രേ.
ഏട് കണ്ടെത്താനാണ്‌ സമയം എടുക്കുന്നത്..നമ്മുടെ തമ്പ് ഇംപ്രഷനുമായി സാമ്യമുള്ള കുറെ ഏടുകളുടെ കെട്ടുകളുമായി അവര്‍ നമുക്ക് മുന്നിലെത്തും.എന്നിട്ട് അത് വായിച്ചു തുടങ്ങും..അച്ഛന്റെ പേര്, അമ്മയുടെ പേര്, സഹോദരങ്ങളുടെ എണ്ണം ജോലി ഇതൊക്കെയാണ് ഏട് കണ്ടെത്തുന്നതിനായി അവര്‍ വായിക്കുന്നത്. പേരുകള്‍ മുഴുവനായി ആകില്ല പറയുക.. ഓരോരോ അക്ഷരങ്ങള്‍ കണ്ടെതതിയാകും അവസാനം ഒരു പേരാക്കുക.ഇതിനെക്കുറിച്ച്‌ ഒരു ധാരണ മുന്നേ തന്നെ ഉണ്ടായിരുന്നത് കാരണം “ആണ്, അല്ല” എന്നീ ഉത്തരങ്ങള്‍ മാത്രമേ ഞങ്ങളുടെ ഭാഗത്ത് നിന്നും അവര്‍ക്ക് കിട്ടിയുള്ളൂ..കാരണം ഞങ്ങള്‍ അവരെ പരീക്ഷിക്കാന്‍ ആയിരുന്നല്ലോ അവിടെ പോയത്..
പലപ്പോഴും അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ശരിയായി വരും.. സഹോദരങ്ങളുടെ എണ്ണം തെറ്റും.. അപ്പോള്‍ അത് നമ്മുടെ അല്ല എന്നര്‍ത്ഥം .. എന്റെ ഏട് കണ്ടെത്തി.പല കെട്ടുകള്‍ നോക്കിയിട്ടും എന്റെ ഹസ്ബന്റിന്റെ ഏട് അവര്‍ക്ക് കണ്ടെത്താനായില്ല .. അവസാനം ഒരു കേട്ട് താളിയോലകള്‍ മാത്രം അവശേഷിച്ചു.അതില്‍ക്കൂടി ഇല്ല എങ്കില്‍ 15 ദിവസം കഴിഞ്ഞു വരണമെന്ന് അവര്‍ പറഞ്ഞു. കാരണം ഇതൊക്കെ അവരുടെ പല പല കുടുംബങ്ങളില്‍ ആയി 15 ദിവസത്തില്‍ ഒരിക്കല്‍ മാറിക്കൊണ്ടേ ഇരിക്കുമത്രേ. നമുക്ക് ആ ഏട് കാണുന്നതിനുള്ള സമയം ( യോഗം) ആയാല്‍ മാത്രമേ നമുക്ക് അത് കിട്ടുകയുള്ളൂ..നാഡീ ജ്യോതിഷം എന്നത്തിന്റെ അര്‍ഥം തേടി വരുന്ന ജ്യോതിഷം എന്നാണത്രേ. നമുക്ക് ആ യോഗം എത്തുമ്പോള്‍ നമ്മള്‍ അത് തേടി അവിടെത്തും..