പുരാതന ഈജിപ്തിലെ ഏറ്റവും പ്രമുഖവും മിസ്റ്റിക്കുമായ ദൈവങ്ങളിൽ ഒന്നാണ് അനുബിസ്. നൈൽ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നാഗരികതയുടെ ചരിത്രത്തിലെ ആദ്യകാലഘട്ടങ്ങൾ മുതൽ അദ്ദേഹം അറിയപ്പെട്ടിരുന്നു.
ആദ്യകാല രാജവംശത്തിന്റെ കാലത്ത് ഈ ദൈവം ആദ്യമായി പരാമർശിക്കപ്പെട്ടുവെങ്കിലും, അതിനുമുമ്പേ തന്നെ അയാൾ ഉണ്ടായിരുന്നു എന്ന് ഭാവി ഗവേഷണങ്ങൾ കാണിച്ചേക്കാം. ഗ്രീക്കുകാർ ഈജിപ്റ്റിൽ എത്തുന്നതിനു മുൻപ് "അനുബിസ്" എന്ന പേര് അജ്ഞാതമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പുരാതന ഈജിപ്ഷ്യൻ ഭാഷയിൽ അൻപു അഥവാ ഇൻപു എന്നായിരുന്നു അയാൾ അറിയപ്പെട്ടിരുന്നത്. രാജ കുമാരൻ / റോയൽ ചൈൽഡ് എന്ന പേരിനു സാമ്യമുള്ള ഒന്നാണ് ഇത് . കൂടാതെ, "ഇൻപ് "( To Decay ) എന്ന പദത്തിനോടും സാമ്യമുണ്ട് . അനുബിസ് "ഇമി-ഉറ്റ്"(“Imy-ut” അഥവാ "He Who is in the Place of Embalming") എന്നും ""nub-tA-djser" ("പാവനഭൂമിയുടെ നാഥൻ") എന്നും അറിയപ്പെട്ടു.
ക്ഷേത്രങ്ങളില്ലാത്ത ഒരു ദൈവം
ഇന്നുവരെ, പുരാവസ്തുഗവേഷകർ ഈ ദേവന് വേണ്ടിയുള്ള ഒരു ക്ഷേത്രവും കണ്ടുപിടിച്ചിട്ടില്ല. .അദ്ദേഹത്തിന്റെ "ക്ഷേത്രങ്ങൾ" ശവകുടീരങ്ങളും സിമിത്തേരികളും ആണ്. അസ്യത്ത് (ലൈകോപോളിസ്), ഹർഡായി (സൈനോപോളിസ്) എന്നിവടങ്ങളിൽ അദ്ദേഹത്തിന്റെ പ്രധാന ആരാധനാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തെ രാജവംശത്തിലെ ഏറ്റവും പഴക്കം ചെന്ന മാസ്റ്റാബസ് (ചെളി ഇഷ്ടികയിൽ പണിത ശവകുടീരങ്ങൾ ) ൽ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്യപ്പെട്ടിരുന്നതായി കാണാം . ഉദാഹരണത്തിന്, സഖറയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന അനുബിയോണിൽ ഒരു മന്ദിരവും മമ്മിഫൈ ചെയ്ത നായ്ക്കളുടെയും, ചെന്നായ്ക്കളുടെയും ശ്മശാനം കണ്ടെത്തുകയുണ്ടായി . ആദ്യ രാജവംശങ്ങളുടെ ഭരണകാലത്ത് അദ്ദേഹം ഒസിരിസിനെക്കാൾ കൂടുതൽ പ്രാധാന്യം ഉള്ളതായി തോന്നുന്നുണ്ട് . മദ്ധ്യകാല സാമ്രാജ്യകാലഘട്ടത്തിൽ ഇത് മാറിയെങ്കിലും , അനുബിസ് ഏറ്റവും പ്രധാനമായ ദൈവങ്ങളിൽ ഒന്നായി തന്നെ കരുതപ്പെട്ടു പോന്നു .
മനുഷ്യർക്കെതിരായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവങ്ങളിൽ ഒന്നാണ് അനുബിസ്. അവൻ സ്വതന്ത്രനായിരുന്നു, ചിലപ്പോൾ സഹായിക്കുകയും , ചിലപ്പോഴൊക്കെ മനുഷ്യരെ ശിക്ഷിക്കുകയും ചെയ്തിരുന്നു .
അനുബിസിന്റെ പ്രധാനപ്പെട്ട ഒരു ജോലി 'ദ ഗാർഡിയൻ ഓഫ് ദി സ്കെയിൽസ്' ആയി വർത്തിക്കുക എന്നുള്ളതായിരുന്നു . . മരണശേഷം ഒരാൾ ദൈവങ്ങളെ കണ്ടുമുട്ടുന്നു എന്ന വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഇത്. മരിച്ച വ്യക്തിയുടെ ഹൃദയം ഒരു പ്രത്യേകതരം ത്രാസ്സിൽ ഇട്ട് തൂക്കി നോക്കി , അയാൾ നിത്യ ജീവിതത്തിന് അർഹനാണോ എന്ന് തീരുമാനിക്കുന്നു . . അതിനാൽ, അനുബിസിന് ആത്മാവിന്റെ വിധിയെ തീരുമാനിക്കാൻ കഴിയും.ബുക്ക് ഓഫ് ഡെഡ് ലെ ഹൃദയം തുലാസിൽ തൂക്കുന്ന സീനുകളിൽ അനുബിസിനെ കാണുന്നുണ്ട്
അനൂബിസിനെ മിക്കപ്പോഴും കുറുനരിയായിയാണ് ചിത്രീകരിക്കപ്പെട്ടിരുന്നത് എങ്കിലും , ചിലപ്പോൾ ഒരു മനുഷ്യനെന്ന നിലയിലും കണ്ടെത്തിയിട്ടുണ്ട് . എന്നാൽ എല്ലായ്പ്പോഴും കറുത്ത നിറത്തിലാണ് ചിത്രീകരിക്കപ്പെട്ടിരുന്നത് . ഏകാന്തതതെയും , ശൂന്യതയെയും പുനർജന്മത്തിനെയും പ്രതിനിധീകരിക്കുന്ന നിറമാണ് കറുപ്പ് .
ഈജിപ്ഷ്യൻ വിശ്വാസമനുസ്സരിച്ചു അനുബിസിന് ,അന്പുട് എന്ന ഭാര്യയും , സർപ്പങ്ങളുടെ ദേവതയായ കേബിച്ചെറ്റ് (Kebechet) എന്ന മകളും ഉള്ളതായി പറയപ്പെടുന്നു .
നഷ്ടപ്പെട്ട ആത്മാക്കളുടെയും , അനാഥരുടെയും രക്ഷാധികാരിയും അനുബിയസ് ആയിരുന്നു(patron of lost souls, including orphans). ഗ്രീക്ക് കാലഘട്ടത്തിൽ, ഹെർമിസ് ദേവനുമായി അദ്ദേഹം ബന്ധിപ്പിക്കപ്പെട്ടു . ഗ്രീക്കുകാർ ഹെർമനുബിസ് എന്ന സംയുക്തദൈവത്തെ തന്നെ സൃഷ്ടിച്ചു. മരിച്ചവരെ നയിക്കുന്ന അനുബിസിനൊപ്പം ദൈവങ്ങളുടെ ദൂതനായ ഹെർമിസിനെ ഒന്നിച്ചു കൂട്ടാൻ അവർ തീരുമാനിച്ചു. കാലക്രമേണ, ഹെർമനുബിസ്
റോമാക്കാരുടെ കണ്ണിൽ നവോത്ഥാന കാലത്ത് രചയിതാക്കളുടെയും തത്ത്വചിന്തകന്മാരുടെയും ഒരു പ്രശസ്തമായ ദൈവമായ ഹെർപൊക്രേറ്റുമായി സാമ്യമുള്ളതായി.
അനുബിയസിന്റെ ഏറ്റവും പ്രസിദ്ധമായ ആരാധനാലയങ്ങൾ കണ്ടെത്തിയത് Tutankhamen ന്റെ ശവകുടീരത്തിൽ നിന്നാണ് . ഇപ്പോൾ അത് കൈറോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സ്ഥിതിചെയ്യുന്നു.
മരിച്ചവരുടെ ഗാർഡിയൻ
അനുബീസിൻറെ പ്രധാന ജോലികൾ ശരീരത്തെ എംബാം ചെയ്യൽ , ആത്മാവിനെ നയിക്കൽ , കല്ലറയെ സംരക്ഷിക്കൽ എന്നിവയായിരുന്നു . ഒരു ഓസിരിസ് കഥയനുസരിച്ച്, അനുബിസ് ഇസീസിനെ ( Isis ) ഭർത്താവിന്റെ ശരീരം എംബാം ചെയ്യാൻ സഹായിച്ചതായി പറയുന്നു .ഈ കഥ കാരണം , മമ്മിയൈസേഷൻ പ്രക്രിയയിൽ ഏർപ്പെടുന്ന പുരോഹിതന്മാർ ജക്കാൾ മുഖംമൂടികൾ ധരിച്ചിരുന്നു. മാത്രവുമല്ല ഒസറീസ് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അവയവങ്ങൾ അനുബിസിനുള്ള സമ്മാനമായി മാറി എന്ന് ഐതീഹ്യങ്ങൾ പറയുന്നു. അവിടെ മുതലാണ് , മരിച്ച ശരീരത്തിൽ നിന്നുമുള്ള ഒരു അവയവം അനുബിസിന് ദക്ഷിണയായ് കൊടുക്കുവാൻ ആരംഭിച്ചത്..
ശരിക്കുള്ള ജക്കാൾസിനു ശവക്കുഴി മാന്തി ശവം തിന്നുന്ന സ്വഭാവം ഉണ്ട് .. അത് കൊണ്ട് തന്നെ പുരാതന ഈജിപ്തുകാർ അനുബിസിനെ , ശവക്കല്ലറകളുടെയും, സിമിത്തേരികളുടെയും രക്ഷകനായി അവരോധിച്ചു .. ഒരു നെഗറ്റിവ് ഫോഴ്സിനെ ,പോസിറ്റിവ് ആക്കി മാറ്റുക എന്നുള്ളതായിരുന്നു അതിന്റെ പുറകിലുള്ള ആശയം