A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അന്റാർട്ടിക്ക


 ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്കഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതിചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്‌,ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്‌. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ സ്വതവേ അന്റാർട്ടിക്കയിൽ ജീവിക്കുന്നുള്ളു. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും താമസിക്കുന്നു. "ആർട്ടിക്കിനു എതിർവശത്തുള്ള" എന്നർത്ഥമുള്ള അന്റാർറ്റിക്കൊസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽ നിന്നാണു ഈ പേരു വന്നത്.
1959-ൽ പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് കൈക്കൊണ്ട അന്റാർട്ടിക് ഉടമ്പടിയിൽ ഇന്ന് 46 രാജ്യങ്ങൾ ഒപ്പു വെച്ചിരിക്കുന്നു. ഉടമ്പടി പ്രകാരം അന്റാർട്ടിക്കയിൽ സൈനിക പ്രവർത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു, എന്നാൽ ശാസ്ത്ര ഗവേഷണങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ഗവേഷണങ്ങൾക്കുള്ള 4000-ൽ അധികം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ പഠനങ്ങൾ നടത്തുന്നുണ്ട്[
ഭൂമിശാസ്ത്രം
അന്റാർട്ടിക് വൃത്തത്തിനു മദ്ധ്യത്തിൽ (തെക്കുഭാഗത്ത്) ദക്ഷിണ സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഭൂഖണ്ഡത്തിന് 17968 കിലോമീറ്റർ കടൽത്തീരമുണ്ട്. ഹിമയറകൾ (Ice shelf 44%), ഹിമഭിത്തികൾ (Ice walls -38%), ഹിമാനികൾ (Glacier 13%) പാറ (5%) എന്നിവ ചേർന്നതാണ് ഭൂപ്രകൃതി. ട്രാൻസ് അന്റാർട്ടിക്ക പർവ്വതനിര അന്റാർട്ടിക്കൻ ഭൂഖണ്ഡത്തെ പശ്ചിമ അന്റാർട്ടിക്കയെന്നും, പൂർവ്വ അന്റാർട്ടിക്കയെന്നും രണ്ടായി തിരിക്കുന്നു. അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു.
പൂർവ്വ അന്റാർട്ടിക്ക ട്രാൻസന്റാർട്ടിക്കൻ പർവ്വതത്തിന്റെ ഇന്ത്യൻ മഹാസമുദ്രഭാഗത്തായി നിലകൊള്ളുന്നു. ഇവിടുത്തെ പ്രദേശങ്ങളെ കോട്സ് ലാൻഡ്, ക്വീൻ മൗഡ് ലാൻഡ് എൻഡെർബി ലാൻഡ്, മാക് റോബേർട്സൺ ലാൻഡ്, വിൽക്കീസ് ലാൻഡ്, വിക്ടോറിയ ലാൻഡ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കിഴക്കൻ അന്റാർട്ടിക്കയെ മൂടിയിരിക്കുന്ന മഞ്ഞുപാളിയെ പൂർവ്വ അന്റാർട്ടിക്കൻ മഞ്ഞുപാളി എന്നു വിളിക്കുന്നു. പടിഞ്ഞാറൻ അന്റാർട്ടിക്ക പടിഞ്ഞാറൻ അന്റാർട്ടിക്ക് ഹിമപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. തകരുവാൻ സാദ്ധ്യതയുള്ള മഞ്ഞുപാളിയാണിത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സമുദ്രനിരപ്പുയരാനിടയാകും. ദുർബലമായ പാളിയായതിനാൽ ആഗോളതാപനം മൂലം ഇത് ഹ്രസ്വകാലം കൊണ്ട് തകരാനിടയുണ്ടെന്നാണ് കരുതപ്പെടുന്നത്. അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത്. എന്നാലും ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിട്ടില്ല. ദക്ഷിണാർദ്ധഗോളത്തിലെ മഹാസമുദ്രങ്ങളായ ശാന്തസമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൊന്നാണ് മറ്റുപലരും നിർദ്ദേശിക്കുന്നത്. മുമ്പ് ദക്ഷിണസമുദ്രത്തെ അന്റാർട്ടിക് സമുദ്രം എന്നും വിളിച്ചിരുന്നു.
വിൻസൺ മാസിഫ് ആണ് അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. 4,892 മീ (16,050 അടി) ഉയരമുള്ള ഈ കൊടുമുടി എൽസ്‌‌വർത്ത് പർവ്വതനിരയിലാണ് നിലകൊള്ളുന്നത്. മറ്റ് നിരവധി മലനിരകളും പ്രധാന വൻകരയിലും സമീപദ്വീപുകളിലുമായുണ്ട്. റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന എറിബസ് അഗ്നിപർവ്വതമാണ് ഭൂമിയുടെ ഏറ്റവും തെക്കായുള്ള സജീവ അഗ്നിപർവ്വതം. ഡിസെപ്ഷൻ ദ്വീപ് പ്രദേശത്തെ മറ്റൊരു സജീവ അഗ്നിപർ‌‌വ്വതമാണ്. ഇപ്പോൾ സജീവമല്ലാത്ത മറ്റ് അഗ്നിപർവ്വതങ്ങൾ സജീവമാകാനുള്ള സാദ്ധ്യതയുമുണ്ട്2004-ൽ കടലിനടിയിലൊരു അഗ്നിപർവ്വതം അമേരിക്കൻ-കനേഡിയൻ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു. സമീപകാല തെളിവുകളനുസരിച്ച് ഇതും ഒരു സജീവ അഗ്നിപർവ്വതമാവാം2008 ജനുവരിയിൽ ബ്രിട്ടീഷ് അന്റാർട്ടിക് സർവേ ശാസ്ത്രജ്ഞർ 2200 വർഷം മുമ്പ് അന്റാർട്ടിക്ക ഹിമപാളിയുടെ അടിയിൽ അഗ്നിപർവ്വതം പൊട്ടിയിരുന്നുവെന്നു കണ്ടെത്തി. കഴിഞ്ഞ പതിനായിരം വർഷങ്ങൾക്കിടയിൽ അന്റാർട്ടിക്കയിൽ ഉണ്ടായ ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനമായിരുന്നു ഇത്. ഹഡ്സൺ മലനിരകളിലെ പഠനങ്ങളിൽ ഈ സ്ഫോടനത്തിന്റെ ചാരവും കണ്ടെത്താനായി[4].
അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിൽ വലിയ തടാകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1996-ൽ റഷ്യയുടെ വോസ്തോക് സ്റ്റേഷനു അടിയിലായി കണ്ടെത്തിയ വോസ്തോക് തടാകമാണ് ഇത്തരത്തിലുള്ളവയിൽ ഏറ്റവും വലുത്. മഞ്ഞുപാളിയാൽ മൂടപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ തടാകമാണിത്. ലക്ഷക്കണക്കിനു വർഷങ്ങളായി മഞ്ഞുപാളിയാൽ അടച്ച് പൂട്ടപ്പെട്ടവയാണീ തടാകങ്ങളിലെ ജലമെന്നു മുമ്പ് കരുതപ്പെട്ടിരുന്നുവെങ്കിലും ഇന്ന് തടാകങ്ങളിൽ നിന്ന് തടാകങ്ങളിലേയ്ക്ക് ജലപ്രവാഹം ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് വോസ്തോക് തടാകത്തിന്റെ മഞ്ഞുപാളി നാനൂറ് മീറ്ററോളം തുരന്നു നോക്കിയതിൽ നിന്നും തടാകത്തിൽ സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയിട്ടുണ്ട് 14000 ച.കി.മീ. വിസ്തൃതിയുള്ള ഈ തടാകത്തിനു നടുവിൽ ഒരു ദ്വീപുണ്ടെന്നു കണ്ടെത്തി. 2005 ഏപ്രിലിൽ റഷ്യയുടേയും ജർമ്മനിയുടേയും ശാസ്ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളിൽ ഈ തടാകത്തിൽ ഓളങ്ങൾ ഉണ്ടാകുന്നുണ്ടെന്നും തടാകത്തിലെ ജലനിരപ്പിന് സൂര്യന്റെയും ചന്ദ്രന്റേയും സ്ഥാനത്തിനനുസരിച്ച് ജലനിരപ്പിൽ വ്യത്യാസമുണ്ടാകുന്നുണ്ടെന്നും കണ്ടെത്തി.
ഭൂമിശാസ്ത്ര ചരിത്രം
അന്റാർട്ടിക്ക 17 കോടി വർഷങ്ങൾക്ക് മുമ്പ് മഹാ‌‌വൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. ഗ്വോണ്ടാന വേർപിരിഞ്ഞ് വിവിധ ഭൂഖണ്ഡങ്ങളായ കൂട്ടത്തിൽ അന്റാർട്ടിക്കയും അതിൽ നിന്നും വേർപെട്ടു. ഏകദേശം 2.5 കോടി വർഷങ്ങൾക്ക് മുമ്പ് അന്റാർട്ടിക്ക അത് ഇന്നിരിക്കുന്ന സ്ഥാനത്തെത്തി. മുമ്പ് പൂർവ്വ അന്റാർട്ടിക്കൻ പ്രദേശം ഭൂമദ്ധ്യരേഖയിലൂടെയും പശ്ചിമ അന്റാർട്ടിക്ക ഉത്തരാർദ്ധഗോളത്തിലായുമായാണ് സ്ഥിതി ചെയ്തിരുന്നത്. അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്. പിന്നീട് ഗോണ്ട്വാനയിൽ നിന്ന് ആഫ്രിക്ക വേർപെടുകയും തുടർന്ന് ആഫ്രിക്കയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡം വേർപെടുകയും ചെയ്തു. ഇതിനു പിന്നാലെ ഓസ്ട്രേലിയയും അന്റാർട്ടിക്കയും അടങ്ങുന്ന ഭാഗം ആഫ്രിക്കയിൽ നിന്ന് വേർപെട്ട് പ്രയാണമാരംഭിച്ചു. അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി. ഓസ്ട്രേലിയയിൽ നിന്നു വേർപെടുന്നതു വരെയെങ്കിലും അന്റാർട്ടിക്കയിൽ ജീവജാലങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. എന്നാൽ അന്റാർട്ടിക്കയുടെ ചലനത്തിന്റെ വേഗം ജീവജാലങ്ങൾക്ക് പരിണമിച്ചു നിലനിൽക്കാൻ ആവശ്യമായത്ര സാവധാനമല്ലായിരുന്നതിനാൽ ക്രമേണ ജീവജാലങ്ങളുടെ വൈവിദ്ധ്യം നശിക്കുകയാണുണ്ടായതെന്ന് കരുതപ്പെടുന്നു. അന്റാർട്ടിക്കയുടെ പുതിയ സ്ഥാനം അതിന്റെ ചുറ്റുമായി പ്രത്യേക സമുദ്രപ്രവാഹം സൃഷ്ടിക്കുകയും ഇത് ഒരു പ്രത്യേക ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
ശിലാസംരചന
അന്റാർട്ടിക്കയുടെ 95 ശ.മാ.-ഓളം ഹിമപാളികളുടെ കനത്ത ആവരണത്തിനടിയിലാണ്. ഇവയ്ക്ക്അടിയിലുള്ള ശിലാഘടന നിർണയിക്കുന്നത് നന്നെ ദുഷ്കരമായിരിക്കുന്നു. പർവത ശിഖരങ്ങളിൽ അപൂർവമായുള്ള നഗ്നശിലാതലങ്ങളെ പഠനവിധേയമാക്കിയും ഭൂകമ്പതരംഗങ്ങളുടെ പ്രതിപതനം ആസ്പദമാക്കിയുമുള്ള നിഗമനങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അന്റാർട്ടിക്കാസഖ്യത്തിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള ഒട്ടേറെ ഭൂവിജ്ഞാനികൾ ഈ വൻകരയുടെ ശിലാഘടനയെ സംബന്ധിച്ച പഠനങ്ങളിൽ വ്യാപൃതരാണ്. ഇക്കൂട്ടത്തിൽ ബ്രിട്ടിഷ് ഭൂവിജ്ഞാനികളുടെ സംഭാവനകളാണ് മികച്ചുനില്ക്കുന്നത്.
ശിലാസംരചനയെ അടിസ്ഥാനമാക്കി അന്റാർട്ടിക്കയെ രണ്ട് അതുല്യമേഖലകളായി തിരിക്കാം: സ്ഥായിത്വം പുലർത്തുന്ന പ്രീകാമ്പ്രിയൻ ശിലകളുടെ സുദീർഘപടലങ്ങൾ ഉൾക്കൊള്ളുന്ന പൂർവ അന്റാർട്ടിക്ക; നന്നെ പ്രായംകുറഞ്ഞ, മീസോസോയിക്-സിനോസോയിക് കാലഘട്ടത്തിലെ അസ്ഥായി ശിലാക്രമങ്ങളുടേതായ പശ്ചിമ അന്റാർട്ടിക്ക. ഇവയ്ക്കു കുറുകെ വിഭാജകമായി വർത്തിക്കുന്ന ട്രാൻസ് അന്റാർട്ടിക് നിരകൾ ഒരു ഭ്രംശോത്ഥ-പർവത(fault-block)മാണ്. പൂർവ, പശ്ചിമ അന്റാർട്ടിക്കകളെ യഥാക്രമം ഗോണ്ഡ്വാനാമേഖല, ആൻഡീയൻ മേഖല എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പ്രസക്ത മേഖലയുടെ ശിലാപ്രസ്തരപരമായ പൂർവകാലബന്ധം ദ്യോതിപ്പിക്കുന്ന സംജ്ഞകളാണ് ഇവ. ഇന്ത്യാ-ഉപദ്വീപിലെ ഗോണ്ഡ്വാനാ പ്രദേശത്തിനോടു സാദൃശ്യം പുലർത്തുന്നതാണ് പൂർവ അന്റാർട്ടിക്കയിലെ ശിലാക്രമങ്ങൾ. പ. അന്റാർട്ടിക്കയെ തെ. അമേരിക്കയിലെ ആൻഡീസ് ശിലാ വ്യൂഹത്തിന്റെ തുടർച്ചയായി കരുതാവുന്നതാണ്. അന്റാർട്ടിക്കയുടെ സങ്കീർണമായ ശിലാസംരചനയെക്കുറിച്ച് സുവ്യക്തമായ അറിവുകൾ ഗവേഷണ പഠനങ്ങളിലൂടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇനിയും പൂർണമായിട്ടില്ല.
പൂർവ, പശ്ചിമ അന്റാർട്ടിക്കകളിലെ ഭൂവല്ക്കശിലകളുടെ കനം മറ്റു വൻകരകളിലേതിനോട് ഏറെക്കുറെ തുല്യമാണ്. ഹിമാവരണം പാടെ ഒഴിവായാൽ ഒരു ദ്വീപസമൂഹത്തിന്റെ പ്രകൃതിയാവും ഈ വൻകരയ്ക്കുണ്ടാവുക. ഭൂവല്ക്കശിലകളുടെ ശ.ശ. കനം 32 കി.മീ. ആണ്. പൂർവ അന്റാർട്ടിക്കയിൽ ഭൂവല്ക്കപടലങ്ങൾ 40 കി.മീ. ആഴത്തിൽ വരെ നിർണയിക്കപ്പെട്ടിട്ടുണ്ട്. ട്രാൻസ് അന്റാർട്ടിക് നിരകൾ ഉരുത്തിരിഞ്ഞിരിക്കുന്ന ഭ്രംശമേഖലയുടെ പാർശ്വങ്ങളിലാണ് ഈ പടലങ്ങളുടെ കനം ഏറ്റവും കൂടിക്കാണുന്നത്. അന്റാർട്ടിക്കയിലെ ഭ്രംശമേഖലകളിൽ ഭൂചലനങ്ങൾ നന്നെ വിരളമാണ്. ഭൂകമ്പീയ പ്രക്രിയകൾ ഏറ്റവും കുറവായുള്ള വൻകരയാണിത്. പ്രകമ്പനങ്ങൾ വിരളമായെങ്കിലും അനുഭവപ്പെടുന്നത് വൻകരയുടെ സീമാമേഖലയിലുള്ള ജലാന്തരവരമ്പു(submerged ridge)കളുടേയും അഗ്നിപർവത ദ്വീപുകളുടേയും പ്രാന്തങ്ങളിലാണ്. എന്നിരിക്കിലും അന്റാർട്ടിക് ഫലകം (Antarctic plate) വിവർത്തനിക പ്രക്രമ(Tectonic process)ത്തിൽനിന്നു തീർത്തും മുക്തമല്ല; 1977-ൽ ബെലിങ്ഷാസൻ കടലിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പം (തീവ്രത 6.4) ഇതാണ് സൂചിപ്പിക്കുന്നത്.
പ്രീകാമ്പ്രിയനിലും അതേ തുടർന്നുള്ള ഭൂവിജ്ഞാനീയ കല്പങ്ങളിലും അന്റാർട്ടിക്കയുടെ പ്രതല സ്വഭാവം ഇന്നത്തേതിൽ നിന്നു തുലോം വിഭിന്നമായി വർത്തിച്ചിട്ടുണ്ടാവണം. അതിപ്രാചീനമായ ഒരു ഘട്ടത്തിൽ, അന്നത്തെ സമുദ്ര തടങ്ങളും തടാകങ്ങളും അഗ്നിപർവത വിസ്ഫോടനത്തിലൂടെയും ശിലാവിഘടനത്തിലൂടെയും ഉരുത്തിരിഞ്ഞ അവസാദങ്ങളടിഞ്ഞ് നികന്നു പോയിട്ടുണ്ടാവാം. ആവർത്തിച്ചുണ്ടായ പർവതന പ്രക്രിയയുടെ കാലത്ത് ഈ അടിവുകൾ ഞെരിഞ്ഞമർന്നും പല മടക്കുകളായി ഉയർത്തപ്പെട്ടും പരൽ ഘടനയും സങ്കീർണ സ്വഭാവവുമുള്ള ശിലാപടലങ്ങൾക്കു രൂപംനല്കി. ഇങ്ങനെയുണ്ടായ മടക്കുപർവതങ്ങൾ അപരദന വിധേയമായി കാർന്നെടുക്കപ്പെടുക, തുടർന്നുണ്ടായ അവസാദ സഞ്ചയങ്ങൾ വീണ്ടും മടക്കി ഉയർത്തപ്പെടുക, ഈ പ്രക്രമത്തിനിടയിൽപ്പെട്ട് ശിലാഘടനയിൽ കാതലായ മാറ്റങ്ങൾ വന്നുചേരുക തുടങ്ങിയ ഭൂവിജ്ഞാനീയ പ്രക്രിയകൾ പലവുരു ആവർത്തിക്കപ്പെട്ടു. പരിണാമപരമായ ഈ പ്രക്രമത്തിനിടയിൽ വിവർത്തനിക പ്രക്രിയകളുടെ സജീവസാന്നിധ്യവും അനുഭവപ്പെട്ടിരിക്കാം. ഈ നീണ്ട കാലയളവിനിടയിൽ അന്റാർട്ടിക് ഫലകത്തിന് വിസ്ഥാപനം (drift) മൂലം സ്ഥാനചലനം സംഭവിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായും സ്ഥാനഭേദമനുസരിച്ച് വൈവിധ്യമാർന്ന കാലാവസ്ഥാപ്രകാരങ്ങളും അനുഭവസിദ്ധമായിട്ടുണ്ടാവാം. ഉദ്ദേശം 400 ദശലക്ഷം വർഷം മുമ്പ് അന്റാർട്ടിക്ക ദ.ധ്രുവത്തെ ചൂഴ്ന്നുള്ള ഇന്നത്തെ സ്ഥാനത്ത് എത്തിച്ചേർന്നിരിക്കണം. ട്രാൻസ് അന്റാർട്ടിക് മലനിരകൾ ഉരുത്തിരിഞ്ഞത് ഈ ഘട്ടത്തിലായിരുന്നു. അന്റാർട്ടിക്കയിൽ പലയിടത്തും പെർമിയൻ കല്കരി നിക്ഷേപങ്ങൾക്കടിയിലായി, ഹിമനദീയനത്തെ (glacia-tion) തുടർന്നുണ്ടാവുന്ന സവിശേഷ നിക്ഷേപങ്ങളായ ടില്ലൈറ്റുകൾ (tillites) അവസ്ഥിതമായിക്കാണുന്നു. ഈ ഹിമാനീകൃത ശിലാക്രമങ്ങളുടേയും ക്രിറ്റേഷ്യസ്-സിനോസോയിക് കാലഘട്ടത്തിലേതായ സൂക്ഷ്മജീവാശ്മ(microfossil)ങ്ങളുടേയും വിന്യാസം ട്രാൻസ് അന്റാർട്ടിക് മലനിരകളുടെ ആവിർഭാവകാലത്തെയാണ് സൂചിപ്പിക്കുന്നത്. 408-360 ദശലക്ഷം വർഷം മുൻപു നിലനിന്നിരുന്ന ഡെവോണിയൻ യുഗത്തിന്റെ ആരംഭഘട്ടമായിരുന്നു ഇത്. തുടർന്ന് മധ്യ-ജൂറാസിക് (160 ദശലക്ഷം വർഷം മുൻപ്) വരെയുള്ള കാലയളവിൽ ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലും തടാകങ്ങളിലും ക്വാർട്ട്സോസ് (Quartzose) ഇനത്തിൽപ്പെട്ട മണൽക്കല്ല് (ബീക്കൺ സാൻഡ് സ്റ്റോൺ) തുടർച്ചയായി അടിഞ്ഞിരുന്നതായി കണ്ടെത്തിയിരിക്കുന്നു. ഈ അടിവുകൾക്കിടയിൽ അക്കാലത്ത് സമൃദ്ധമായിരുന്ന് അന്യംനിന്നു പോയിട്ടുള്ള ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ ധാരാളമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു; ഡെവോണിയൻ ശിലകൾക്കിടയിൽ കണ്ടെത്തിയിട്ടുള്ളവയിൽ ശുദ്ധജലമത്സ്യങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ഇന്നേയ്ക്ക് 286-245 ദശലക്ഷം വർഷം മുൻപുള്ള പെർമിയൻ യുഗത്തിലെ കല്കരിനിക്ഷേപങ്ങൾക്കിടയിലെ ഗ്ളോസ്സോപ്പ്റ്റെറിസ് (glossopteris), ട്രയാസിക് (245-208 ദശലക്ഷം വർഷം മുൻപ്) യുഗത്തിലെ ഡൈക്രോഡിയം (Dicrodium) എന്നീ സസ്യങ്ങളുടേയും ട്രയാസിക് യുഗത്തിലെ ഉരഗങ്ങൾ (ഉദാ. ലിസ്റ്റ്രോസാറസ് -Listrosaurus), ഉഭയജീവികൾ എന്നിവയുടേയും ജീവാശ്മങ്ങൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ട്രാൻസ് അന്റാർട്ടിക് നിരകളിലെ ദ. ധ്രുവത്തോടടുത്ത ഭാഗങ്ങളിൽനിന്ന് 1990-91 കാലത്ത് കണ്ടെടുത്ത ദിനോസാറി(Dinosaur)ന്റെ ജീവാശ്മങ്ങൾ ജൂറാസിക്കിന്റെ ആദ്യപാദത്തിലേതായി ചൈനയിൽനിന്നു ലഭിച്ചിട്ടുള്ളവയുമായി ഉറ്റസാദൃശ്യം പുലർത്തിയിരുന്നു. ഇവയോടനുബന്ധിച്ചു കണ്ടെടുത്ത സസ്യാവശിഷ്ടങ്ങൾ അന്റാർട്ടിക്കയിൽ അന്നു നിലനിന്നിരുന്ന താരതമ്യേന സൌമ്യമായ കാലാവസ്ഥയുടെ സൂചകങ്ങളാണ്. ഈ കാലഘട്ടത്തിൽ വൻകരയുടെ സ്ഥാനം ദ. അക്ഷാ. 65ത്ഥ ക്ക് ഇരുപുറവുമായിരുന്നെന്ന് കരുതാം.
ഉച്ചാവചം
അന്റാർട്ടിക്കയുടെ പ്രതലത്തെ പൊതുവേ രണ്ടുവിഭാഗങ്ങളിൽപ്പെടുത്താം: (1) ഹിമാച്ഛാദിതമെങ്കിലും നേരിയ ആവരണം മാത്രമുള്ള മലനിരകളും പീഠഭൂമികളും, നന്നെ അപൂർവമായി നഗ്നശിലാതലങ്ങൾ; (2) ഹിമാച്ഛാദിതമായി അഗാധതയിൽ വർത്തിക്കുന്ന ആധാത്രിശിലാപടലങ്ങൾ - സാങ്കേതിക പ്രവിധികളിലൂടെ നിർണയിക്കപ്പെട്ടിട്ടുള്ളവ. ഈ രണ്ടു വിഭാഗങ്ങളും യുഗാന്തരങ്ങളായുള്ള ഭൂവിജ്ഞാനീയ പ്രക്രമങ്ങളിലൂടെ രൂപം പ്രാപിച്ചവയാണ്.
ഹിമാനികളുടെ അപരദന-നിക്ഷേപണ പ്രക്രിയകൾ ഈ വൻകരയിൽ നിരന്തരം നടന്നുവരുന്നു; ഇതര വൻകരകളിൽ നിന്നു വ്യത്യസ്തമായി, പ്രവാഹജലം, കാറ്റ്, ഭൂജലം തുടങ്ങിയ കാരകങ്ങൾക്ക് ഇവിടുത്തെ ഭൂരൂപനിർമ്മാണത്തിൽ പങ്കില്ല. ഗ്രീഷ്മ കാലത്ത് അല്പായുസ്സുകളായ അരുവികൾ പ്രത്യക്ഷപ്പെടാം. മഞ്ഞുരുകിയിറങ്ങുന്ന ജലമാണ് ഇവയെ പോഷിപ്പിക്കുന്നത്. ഇക്കൂട്ടത്തിൽ പ്രമുഖമായ ഒണിക്സ് ലോവർ റൈറ്റ് ഹിമാനിയിൽ നിന്നു പ്രഭവിച്ച് മക്മുർഡോ സൌണ്ടിനു സമീപത്തുള്ള വണ്ടാജലാശയത്തിൽ പതിക്കുന്നു.
അന്റാർട്ടിക്കയിലെ ഏറിയ ഭാഗങ്ങളും സമുദ്രനിരപ്പിൽ നിന്ന് ശ.ശ. 2,100-2,400 മീ. ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽ വൻകരകളുടെ കൂട്ടത്തിൽ അന്റാർട്ടിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുനില്ക്കുന്ന ഏഷ്യയുടെ ശ.ശ. ഉയരം 915 മീ. മാത്രമാണ്. പൂർവ അന്റാർട്ടിക്കയിലെ ഹിമശൃംഗങ്ങൾ ദ. അക്ഷാ. 800യിലും 750 യിലും 3,500 മീ. ലേറെ ഉയരം പ്രാപിച്ചിരിക്കുന്നു. ഹിമാവരണം പാടെ ഒഴിവായാൽ അന്റാർട്ടിക്കയുടെ മാധ്യ-ഉയരം 460 മീ. ആയി കുറയുമെന്ന് കണക്കാക്കപ്പെടുന്നു; വൻകരയുടെ വ്യാപ്തി പൂർവ അന്റാർട്ടിക്കയേയും സമീപ ദ്വീപുകളേയും മാത്രം ഉൾക്കൊണ്ട് നന്നെ ചുരുങ്ങുകയും ചെയ്യും. പോളാർ, വിൽക്കീസ് എന്നീ ഹിമമഗ്ന തടങ്ങൾ ട്രാൻസ് അന്റാർട്ടിക്ക്, ഗാംബുർസ്റ്റേവ് എന്നീ മലനിരകൾക്കിടയ്ക്ക് പൂർവരേഖാ. 900 മുതൽ 1500 വരെ നീളുന്ന വിസ്തൃത സമതലമായി ഭവിക്കും. മലനിരകളുടെ ഉയരം 2,000-4,000 മീ. ആകുകയും വൻകരയുടെ ശേഷം ഭാഗങ്ങൾക്ക് കുന്നുകളും മലനിരകളും കൂട്ടിക്കലർന്ന സങ്കീർണ ഭൂപ്രകൃതി ഉണ്ടാകുകയും ചെയ്യും. സെന്റെനൽ നിരകളിലെ വിൻസൺ മാസ്സിഫ് (4,897 മീ.) ആയിരിക്കും വൻകരയിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടി. എൽസ്വർത്ത് ലൻഡ്, മേരി ബേർഡ് ലൻഡ് തുടങ്ങി ഇന്നു കരയെന്നു വിശേഷിപ്പിക്കുന്ന മിക്കഭാഗങ്ങളും ഹിമാവരണം ഒഴിവാകുന്നതോടെ കടലിലാണ്ടുപോകും.
അഗ്നിപർവത പ്രക്രിയകൾ -----
റാസ് ദ്വീപിലെ മൌണ്ട് എറിബസ് അഗ്നിപർവതം
എൽസ്വർത്ത് ലൻഡ് മേരി ബേർഡ് ലൻഡ്, വിക്റ്റോറിയാലൻഡ്, അന്റാർട്ടിക് ഉപദ്വീപിന്റെ അരികുകൾ എന്നിവിടങ്ങളിലുള്ള അഗ്നിപർവതങ്ങൾ ഹിമാവൃതമെങ്കിലും സജീവങ്ങളാണ്. സ്കോഷ്യാ ദ്വീപസമൂഹത്തിലാണ് അഗ്നിപർവത വിസ്ഫോടനങ്ങൾ രൂക്ഷമായതോതിൽ നടക്കുന്നത്. പൂർവ അന്റാർട്ടിക്കയുടെ കി. തീരത്ത് ഗാസ്സ്ബെർഗ് (900കി.) എന്ന ഒരേയൊരു അഗ്നിപവ്വർതം മാത്രമേയുള്ളൂ. റാസ് ദ്വീപിലെ ദീർഘനാൾ സുഷുപ്തിയിലാണ്ടിരുന്ന മൌണ്ട് എറിബസ് അഗ്നിപർവതം 1970 മധ്യത്തോടെ വീണ്ടും സജീവമായി. ഇതിൽ നിന്ന് ഉദ്ഗമിച്ച ലാവ നേരത്തേ ഉരുത്തിരിഞ്ഞിരുന്ന വിലമുഖതടാക(creater lake)ത്തെ പൂർണമായി നികത്തി. യു.എസ്സിന്റെ പ്രധാന നിരീക്ഷണ നിലയമായ മക്മുർഡോ എറിബസ്സിനുതൊട്ടടുത്താണ്. തന്മൂലം എറിബസ്സിന്റെ ഭാവമാറ്റങ്ങൾ സൂക്ഷ്മാവലോകനത്തിനു വിധേയമായിരിക്കുന്നു. ഡിസപ്ഷൻ ദ്വീപിലെ അഗ്നിപർവത കുഹര(caldera) ത്തിലുണ്ടായ അപ്രതീക്ഷിത സ്ഫോടനങ്ങളിൽ സമീപസ്ഥങ്ങളായ നിരീക്ഷണ നിലയങ്ങൾക്ക് (ബ്രിട്ടൻ, ചിലി എന്നീ രാജ്യങ്ങളുടെ) സാരമായ കേടുപാടുകൾ സംഭവിച്ചു (1967-70). അന്റാർട്ടിക് ഉപദ്വീപിലും സ്കോഷ്യാ ദ്വീപസമൂഹത്തിലുമുള്ള അഗ്നിപർവ്വതങ്ങൾ പസിഫിക് വക്കത്തുള്ളവയുമായി സ്വഭാവ സാദൃശ്യം പുലർത്തുന്നു; മറ്റിടങ്ങളിലുള്ളവ ആഫ്രിക്കൻ ഭ്രംശ താഴ്വരയിൽപ്പെട്ട അഗ്നിപർവതങ്ങളോടും.
ഹിമാനികൾ ---പ്
സെന്റെനൽ റേഞ്ച് പോലുള്ള ഉയർന്ന ഗിരിശൃംഗങ്ങളിൽ ഉദ്ദേശം 50 ദശലക്ഷം വർഷത്തിനു മുൻപുതന്നെ ഹിമാനികൾ രൂപംകൊണ്ടിരുന്നു. ഇവ ക്രമേണ താഴ്വാരങ്ങളിലും തുടർന്ന് കടലോരത്തും എത്തി. ഹിമാനികളുടെ ആവർത്തിച്ചുള്ള അതിക്രമണവും പിന്മാറ്റവും മൂലം കടലോരമേഖലയിൽ ഉടവുകളും ഉൾക്കടലുകളും രൂപംകൊണ്ടു. കാലാന്തരത്തിൽ അതിശൈത്യം നിമിത്തം വൻകരയിലെമ്പാടും ഹിമപാളികൾ അട്ടിയിട്ടുയർന്നു. ഇവയുടെ അതിപ്രസരത്തിൽ നേരത്തേ രൂപംകൊണ്ടിരുന്ന മഞ്ഞുമലകൾ മൊത്തത്തിലുള്ള ഹിമപ്രതലത്തിന്റെ ഭാഗങ്ങളായിത്തീർന്നു. ഉദ്ദേശം 3 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഹിമപടലങ്ങൾക്ക് സാരമായ തോതിൽ ശോഷണം സംഭവിച്ചതായി വ്യക്തമായിട്ടുണ്ട്. ഈ പ്രതിഭാസം ഒഴിവാക്കിയാൽ, കഴിഞ്ഞ 50 ദശലക്ഷം വർഷങ്ങളായി അന്റാർട്ടിക്ക തുടർച്ചയായി ഹിമപ്രവൃദ്ധിക്കു വിധേയമായിരുന്നു.
ശൈത്യകാലത്ത് തണുത്തുവരണ്ട ധ്രുവീയ വാതങ്ങൾ വൻകരഭാഗം തണുപ്പിക്കുന്നതിനോടൊപ്പം അന്റാർട്ടിക് സമുദ്രം തണുത്തുറയുന്നതിനും നിദാനമാവുന്നു. ഉഷ്ണ-ഉപോഷ്ണമേഖലകളിൽനിന്ന് സമുദ്രജലത്തിലൂടെ പകർന്നെത്തേണ്ട താപോർജം അന്റാർട്ടിക്കയ്ക്ക് ഇതുമൂലം നഷ്ടപ്പെടുന്നു. ആഗിരണം ചെയ്യാനാവുന്നതിലുപരി സൂര്യാതപം ഭൌമവികിരണവും ഹിമപാളികളിൽ നിന്നുള്ള പ്രതിപതനവും മൂലം നഷ്ടപ്പെടുന്നത് വൻകരയെ അതിശീതളമാക്കുന്നു. ഹിമപാളികളുടെ സ്ഥായിത്വത്തിനും വ്യാപനത്തിനും ഈദൃശ ഘടകങ്ങൾ ഏറെ സഹായിക്കുന്നു. നന്നെ കൂടിയ കനത്തിൽ അതിവിസ്തൃതമായി രൂപംകൊള്ളുന്ന പൂർവ അന്റാർട്ടിക്കൻ ഹിമപ്രതലത്തിന്റെ ഉൾഭാഗത്ത് അന്തരീക്ഷം നീരാവി ശൂന്യമായി വർത്തിക്കുന്നത് സാധാരണമാണ്.
അന്റാർട്ടിക്കയിലെ ഹിമസഞ്ചയത്തിന്റെ മൊത്തം വ്യാപ്തത്തിൽ പലവുരു ഏറ്റക്കുറച്ചിലുകളുണ്ടായതിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹിമപ്രതലത്തിനു മുകളിൽ എഴുന്നുനില്ക്കുന്ന ഉന്നതഭാഗങ്ങളിൽ ദൃശ്യമാവുന്ന ഹിമാനീകൃത ചാലുകളും ദ്രോണികളും നിക്ഷിപ്തമായ ഹിമപാളികളുടെ ആവർത്തിച്ചുള്ള അവശോഷണത്തിനും പ്രവൃദ്ധിക്കും തെളിവാണ്. ദ.ധ്രുവത്തിനു ചുറ്റും സഞ്ചിതമായിരുന്ന ഹിമപിണ്ഡങ്ങൾ ഭൂതലത്തിന്റെ പൊതുവായ ചായ്‌വിനെ അവലംബിച്ച് ട്രാൻസ് അന്റാർട്ടിക് മലയിടുക്കുകളിലൂടെ ഒഴുകി ഒടുവിൽ പൂർണമായി ഉരുകി ശോഷിച്ചതിന്റെ പരിണതഫലമാണ് റൈറ്റ്, ടെയ്ലർ, വിക്റ്റോറിയ തുടങ്ങി നേർത്ത ഹിമാവരണത്തിലുള്ള താഴ്വാരങ്ങൾ. ബേർഡ്മൂർ ഹിമാനിയുടെ പ്രാന്തങ്ങളിൽ 1983-ൽ പ്ളയോസീൻ യുഗത്തിലേതോ അതിലും പ്രായംകുറഞ്ഞതോ ആയ ഡയറ്റംനിക്ഷേപങ്ങൾ (Diatom deposits) കണ്ടെത്തിയിട്ടുണ്ട്. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ. പൂർവ അന്റാർട്ടിക്കാ തീരത്തെ വൻകരാവേദികയിലേക്ക് അതിക്രമിച്ച ഹിമാനികൾ കാർന്നെടുത്ത ഡയറ്റം ശേഖരങ്ങൾ, അവ പിൻവാങ്ങിയപ്പോൾ വൻകരയുടെ ഉൾഭാഗത്ത് എത്തപ്പെടുകയും തുടർന്നുള്ള ശോഷണത്തിനിടയിൽ നിക്ഷേപിക്കപ്പെടുകയും ചെയ്തുവെന്നാണ് അനുമാനിക്കപ്പെടുന്നത്. മൂന്നു ദശലക്ഷം വർഷത്തിനു മുൻപ് അന്റാർട്ടിക് ഹിമസഞ്ചയത്തിനു നേരിട്ടശോഷണം വളരെ വ്യാപകമായിരുന്നുവെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. പില്ക്കാലങ്ങളിൽ ഉത്തരാർധഗോളത്തിൽ ഹിമയുഗങ്ങൾക്കിടയ്ക്കുണ്ടായ തപിത(warm period)ഘട്ടങ്ങൾക്കു സമാന്തരമായി ഈദൃശ ഹിമശോഷണം (deglaciation) ആവർത്തിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. തപിതഘട്ടങ്ങളിൽ സമുദ്രനിരപ്പിലുണ്ടായ ആഗോളവർധനവ് ധ്രുവമേഖലകളിലെ ഹിമപാളികൾ ദ്രവീഭവിച്ചുണ്ടായ അധികജലം മൂലമായിരുന്നുവെന്നു കരുതപ്പെടുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അന്റാർട്ടിക്കയിലെ ഹിമശേഖരങ്ങൾ ഏറെക്കുറെ സന്തുലിതാവസ്ഥയിലാണ്; കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നില്ല. റാസ്, റോൺ, ഫിൽനെർ, അമറി എന്നീ ഹിമാനികൾക്ക് ഗണ്യമായ ശോഷണം സംഭവിക്കുന്നുണ്ടെങ്കിലും അടിത്തട്ടിലെ ദ്രവീകരണം കൂടുതൽ സാന്ദ്രമായ പുനഃഹിമായനത്തിനു നിദാനമാവുന്നതിനാൽ പ്രസക്ത ഹിമാനി പൂർവാധികം പുഷ്ടിപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്. 2017 ജൂലൈ മാസത്തിൽ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ പശ്ചിമ അന്റാർട്ടിക്കയിൽ നിന്നു വേർപെട്ടു നീങ്ങിത്തുടങ്ങി.
വൻകരയോടനുബന്ധിച്ചുള്ള കടലുകൾ
അന്റാർട്ടിക്കയെ വലയം ചെയ്തിട്ടുള്ള കടലുകളെ ഒരു 'കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങി'നോട് ഉപമിക്കാറുണ്ട്. ഇന്ത്യൻ, പസിഫിക്, അത്ലാന്തിക് സമുദ്രങ്ങളുടെ പടിഞ്ഞാറരികുകളിൽ നിന്ന് ഉപോഷ്ണമേഖലാ പ്രതലജലം തെക്കോട്ടൊഴുകി അന്റാർട്ടിക്കാ തീരത്തെ ലക്ഷ്യം വയ്ക്കുന്നുവെങ്കിലും പരിധ്രുവീയ പ്രവാഹവുമായി സന്ധിക്കുന്നതോടെ ഗതിമാറ്റി കിഴക്കോട്ടൊഴുകുന്നു. കൂടിയ താപനിലയിലുള്ള ഈ ജലം തണുത്ത അന്റാർട്ടിക് ജലവുമായി ഭാഗികമായി കൂടിക്കലരുന്നതിലൂടെ അന്റാർട്ടിക് പ്രതലജലം രൂപം കൊള്ളുന്നു. ദക്ഷിണ അക്ഷാശം 40° മുതൽ 50°-60° വരെയുള്ള മേഖലയിൽ ഈ ജലപിണ്ഡം വ്യാപിച്ചുകാണുന്നു. ജലമിശ്രണത്തിന്റെ ഉത്തര സീമ(40° തെ.)യാണ് അന്റാർട്ടിക് സമുദ്രത്തിന്റെ വടക്കേ അതിരു നിർണയിക്കുന്നത്. ഈ സീമാമേഖലയെ ഉപോഷ്ണമേഖലാ അഭിസരണം (subtropical convergence) എന്നു വിശേഷിപ്പിക്കുന്നു. പരിധ്രുവീയ പ്രവാഹത്തിന്റെ ഉത്തരസീമ ദക്ഷിണ അക്ഷാശം 50° മുതൽ 60° വരെ വ്യതിചലിച്ചുകാണുന്നു; ഈ സീമാമേഖലയാണ് അന്റാർട്ടിക് അഭിസരണം (Antarctic convergence). അഭിസരണമേഖലകൾ കാലാവസ്ഥ, സമുദ്രജീവജാലം, കടൽത്തറയിലെ അടിവുകൾ, പ്ളവദ്ഹിമ പുഞ്ജം (ice pack), മഞ്ഞുമലകളുടെ പഥം എന്നിവയുടെ മേൽ സാരമായ സ്വാധീനം പുലർത്തുന്നു. ഈ മേഖലകളുടെ സ്ഥാനനിർണയനം സുസാധ്യമാക്കുന്നത് താപനിലയിലും ലവണതയിലും ദൃശ്യമാവുന്ന വ്യതിയാനമാണ്.
അന്റാർട്ടിക്കാതീരത്തു നിന്നു വടക്കോട്ടൊഴുകുന്ന ശീതളമായ പ്രതലജലം അന്റാർട്ടിക് അഭിസരണമേഖലയിലെ താരതമ്യേന ചൂടുകൂടിയ ജലപാളികൾക്കടിയിലേക്കൊഴുകി 900 മീ. വരെ ആഴത്തിലെത്തുന്നതോടെ സബ് അന്റാർട്ടിക് മധ്യതല ജലപിണ്ഡം (Sub Antarctic Intermediate Watermass) ആയിത്തീരുന്നു. ഈ ജലപിണ്ഡം അന്റാർട്ടിക് അഗാധജല (Antarctic Bottom Water)ത്തിന്റെ സമ്മർദത്തിൽപ്പെട്ടു വടക്കോട്ടൊഴുകുകയും ഭൂമധ്യരേഖയും കടന്ന് ഉത്തരാർധഗോളത്തിലെ ജലപിണ്ഡങ്ങളുമായി കലരുകയും ചെയ്യുന്നു. അന്റാർട്ടിക് അഗാധജലത്തിന്റെ പ്രഭാവം അത്ലാന്തിക് സമുദ്രത്തിൽ ബെർമുഡാ വരെയുള്ള മേഖലകളിൽ അനുഭവപ്പെടുന്നു. അന്റാർട്ടിക്കാ വൻകരയ്ക്ക് തൊട്ടടുത്തുള്ള ഭാഗങ്ങളിൽ പ്രതലജലത്തിന് ശക്തമായ അപസരണം (divergnce) സംഭവിക്കുന്നതിനാൽ അഗാധജലത്തിന്റെ ഉദ്ഗമനം (upwelling) സാധാരണമായിരിക്കുന്നു.
വൻകരയ്ക്ക് ചുറ്റുമുള്ള കടലുകളിൽ രണ്ടിനങ്ങളിൽ പെട്ട ഹിമപിണ്ഡങ്ങളാണുള്ളത്: (1) ഹിമാനികളാൽ പരിപോഷിപ്പിക്കപ്പെടുന്നവയും അർധ-സ്ഥായികളുമായ ബൃഹദാകാര ഹിമശൈലങ്ങൾ (ഉദാ. റാസ് ഐസ് ഷെൽഫ്); (2) ഉറയലിനും ഉരുകലിനും ആവർത്തിച്ചു വിധേയമാവുന്ന പ്ളവദ്-ഹിമപുഞ്ജം. രണ്ടാമത്തെ ഇനത്തിൽപ്പെട്ടവ അത്ലാന്തിക് ഭാഗത്ത് 56° തെ. വരെയും പസിഫിക്കിൽ 64°തെ. വരെയും ശൈത്യകാലത്ത് അതിക്രമിച്ചു കാണുന്നു. വൻകരാഹിമാനികളിൽ നിന്ന് അടർന്നു മാറുന്ന ഹിമഖണ്ഡങ്ങൾ കടലിലെത്തുന്നതോടെ മഞ്ഞുമലകളായി സഞ്ചലിക്കുന്നു; ഇവ ചിലപ്പോൾ ഉപോഷ്ണമേഖലാ അഭിസരണം (40° തെ.) വരെ എത്താറുണ്ട്. അന്റാർട്ടിക്കയോടനുബന്ധിച്ചുള്ള പ്ളവദ്-ഹിമപുഞ്ജം ആവർത്തിച്ചുള്ള പിൻവാങ്ങലും വ്യാപനവും മൂലം അസ്ഥിരവ്യാപ്തിയുള്ളതായിരിക്കുന്നു. വിസ്തീർണത്തിലുണ്ടാകുന്ന വാർഷിക ഏറ്റക്കുറച്ചിൽ ആർട്ടിക്കിലേതിന്റെ ആറു മടങ്ങാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഉപഗ്രഹസർവേഷണം തുടങ്ങിയ അത്യാധുനിക പ്രവിധികളുപയോഗിച്ച് അന്റാർട്ടിക്കാ പ്ളവദ്-ഹിമപുഞ്ജത്തിലുണ്ടാവുന്ന ദീർഘകാല ഏറ്റക്കുറച്ചിലുകളേയും അവ ആഗോളകാലാവസ്ഥാ പ്രകാരങ്ങളിൽ ചെലുത്തുന്ന സ്വാധീനതയേയും സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുന്നു.
കാലാവസ്ഥ ---
ഭൂമിയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമാണ് അന്റാർട്ടിക്ക. റഷ്യൻ സ്റ്റേഷനായ വോസ്റ്റോക്കിൽ 1983 ജൂലൈ 21-നു രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചെറിയ താപനിലയായ -89.2°c ഉണ്ടായി ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മരുഭൂമിയാണ്. ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്. ശീതകാലത്ത് പ്രദേശത്തെ താപനില -80 ° സെൽഷ്യസിനും -90° സെൽഷ്യസിനും മദ്ധ്യേയായിരിക്കും. വേനൽക്കാല താപനില 5°സെൽഷ്യസിനും 15° സെൽഷ്യസിനും മദ്ധ്യേയാണുണ്ടാവാറ്. പടിഞ്ഞാറൻ ഭാഗങ്ങളേക്കാളും കിഴക്കൻ ഭാഗങ്ങളിൽ തണുപ്പേറെയാണ്. ആർട്ടിക് പ്രദേശത്തെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ തണുപ്പു കൂടുതലാണ്. സമുദ്രനിരപ്പിൽ നിന്നും ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം. രണ്ടാമതായി ആർട്ടിക്കിൽ കരഭാഗമില്ലാത്തതിനാൽ പ്രദേശത്തെ താപനില സമുദ്രജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അന്റാർട്ടിക്കയിലെത്തുന്ന ബഹുഭൂരിഭാഗം അൾട്രാ‌‌വയലറ്റ് രശ്മികളും അന്റാർട്ടിക്കയെ മൂടിക്കിടക്കുന്ന മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്നതുമൂലം സൂര്യാഘാതത്തിനും സാദ്ധ്യതയേറെയാണ് ദക്ഷിണായന സമയം മുഴുവൻ അന്റാർട്ടിക്കയിൽ പകൽ ആയിരിക്കും. സൂര്യ രശ്മികൾ നേരിട്ട് ഭൂഖണ്ഡത്തിൽ പ്തിക്കുകയും ചെയ്യും[
Mountain glaciation
ദീർഘകാലം (ആറുമാസത്തോളം) നീണ്ടുനിൽക്കുന്ന പകലും രാത്രിയുമാണ് അന്റാർട്ടിക്കയിലുണ്ടാകാറുള്ളത്. സൂര്യൻ ഉത്തരായന പാതയിലായിരിക്കുമ്പോൾ രാത്രിയും ദക്ഷിണായന കാലത്ത് പകലും ഉണ്ടാകുന്നു. ഉത്തരധ്രുവത്തിലുണ്ടാകാറുള്ളതിനു സമാനമായ ധ്രുവദീപ്തി ദക്ഷിണ ധ്രുവത്തിലുമുണ്ടാകാറുണ്ട്. ദക്ഷിണധ്രുവം അന്റാർട്ടിക്കയിലായതിനാൽ ദക്ഷിണ ധ്രുവദീപ്തി (Aurora Australis) അന്റാർട്ടിക്കയുടെ മുകളിലായി ഉണ്ടാകുന്നു. സൗരവാതങ്ങളിലെ ചാർജിത കണങ്ങൾ ഉപരിതലാന്തരീക്ഷത്തിലെ വാതക ആറ്റങ്ങളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തിയുണ്ടാകുന്നത്. സൂര്യനെ മറ്റൊരു പ്രകാശ വളയം പിന്തുടരുന്ന പ്രതീതിയും അന്റാർട്ടിക്കയിലുണ്ടാകാറുണ്ട്. അന്തരീക്ഷത്തിലെ മഞ്ഞുകണികകളിൽ സൂര്യന്റെ പ്രതിബിംബം ഉണ്ടാകുന്നതു മൂലമാണ് അപരസൂര്യൻ (Sundog) എന്നു വിളിക്കുന്ന ഈ മരീചിക ഉണ്ടാകുന്നത്[9].
ജീവജാലങ്ങൾ
അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല. വളരെ താണ താപനില, മണ്ണിന്റെ മോശം ഗുണനിലവാരം, ആർദ്രതയുടെ കുറവ്, സൂര്യപ്രകാശമില്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വലിയതോതിൽ സസ്യങ്ങളവിടില്ല. പായലുകൾ പോലുള്ള സസ്യങ്ങളാണ് ഈ പ്രദേശത്ത് സാധാരണ കാണുന്നത്. ആൽഗകളും ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു. ഏതാനും ആഴ്ചകൾ മാത്രം നിലനിൽക്കുന്ന ഇവ വേനൽക്കാലത്താണുണ്ടാവാറ്.
More than 200 species of lichens are known to exist in Antarctica.
ഇരുനൂറിലധികം സ്പീഷിസുകൾ പായലുകൾ അന്റാർട്ടിക്കയിൽ കണ്ടെത്തിയിട്ടുണ്ട്. എഴുനൂറിലധികം സ്പീഷിസ് ആൽഗകളും അന്റാർട്ടിക്കയിൽ വളരാൻ ശേഷിയുള്ളവയാണ്. പൂവിടാൻ ശേഷിയുള്ള രണ്ട് സസ്യങ്ങളേയും അന്റാർട്ടിക്കയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
കരയിൽ മാത്രം ജീവിക്കുന്ന നട്ടെല്ലുള്ള ജീവികൾ അന്റാർട്ടിക്കയിൽ ഇല്ല എന്നു പറയാം. എന്നാൽ നട്ടെല്ലില്ലാത്ത വിവിധ വംശം ജീവികൾ അന്റാർട്ടിക്കയിലുണ്ട്, സൂക്ഷ്മജീവികളായ മൈറ്റുകൾ മുതൽ വിരകളും കൊഞ്ചുവർഗ്ഗത്തിൽ പെട്ട ജീവികളും സ്പ്രിങ്ടെയിൽ ഇനത്തിൽ പെടുന്ന ജീവികളുമെല്ലാം അന്റാർട്ടിക്കയിൽ കണ്ടുവരുന്നു. അന്റാർട്ടിക്കയിലെ ഹിമാനികളുടെ ആഴങ്ങളിൽ നിന്നും പുരാതനങ്ങളായ നിരവധി വ്യത്യസ്ത ബാക്റ്റീരിയകളുടെ കോളനികൾ കണ്ടെത്തിയിട്ടുണ്ട്]. പറക്കാൻ കഴിവില്ലാത്ത പ്രാണിയായ മിഡ്ജാണ് അന്റാർട്ടിക്കയിൽ കാണുന്ന ഏറ്റവും വലിയ പൂർണ്ണ കരജീവി. അന്റാർട്ടിക്കയിൽ പ്രത്യുത്പാദനധർമ്മം നിർവ്വഹിക്കുന്ന മൂന്നിനം പക്ഷികളേയും കണ്ടെത്തിയിട്ടുണ്ട്. അന്റാർട്ടിക്കൻ പ്രദേശത്ത് ഏറ്റവുമധികം കാണുന്ന ജീവി, സൂക്ഷ്മജീവിയായ ഫോട്ടോപ്ലാങ്ക്ടൺ ആണ്.
Emperor Penguins in Ross Sea, Antarctica.
ഒട്ടനവധി സമുദ്രജീവികൾ ഫോട്ടോപ്ലാങ്ക്ടണെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു ജീവിക്കുന്നു.