ഘടനാപരമായി കരുത്തുറ്റ കപ്പലുകളാണ് ഹിമ ഭേദിനികൾ .മഞ്ഞുപാളികൾ കടലിനെ ആവരണം ചെയ്തിരിക്കുന്ന ആർട്ടിക് മേഖലയിലും അന്റാർക്ടിക് മേഖലയിലും ഇവ നടത്തുന്നത് പകരം വാക്കാനാവാത്ത ദൗത്യങ്ങളാണ് .മൂന്ന് മീറ്റർ വരെയുള്ള ഐസ് ഷീറ്റുകളെ തകർത്തുകൊണ്ട് മുന്നേറാൻ കഴിവുള്ള വയാണ് ഏറ്റവും കരുത്തരായ ഹിമഭേദിനികൾ .സ്വയം മഞ്ഞുപാളികൾ തകർത്തുമുന്നേറുന്നതോടൊപ്പം .ഇവ താൽകാലികമായി തീർക്കുന്ന പാതയിലൂടെ സാധാരണ ചരക്കുകപ്പലുകൾക്കും സഞ്ചരിക്കാനാവും .ഉത്തര അറ്ലാന്റിക്കിലും ആർട്ടിക് പ്രദേശത്തും ശൈത്യകാലത് മനുഷ്യജീവിതം സുഗമമാക്കുനന്തിൽ സ്‌തുത്യർഹമായ പങ്കാണ് ഹിമഭേദിനികൾ വഹിക്കുന്നത്.
.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആദ്യ ഹിമ ഭേദിനികൾ രംഗത്ത് വരുന്നത് .ആവിയെഞ്ചിന് കൊണ്ടായിരുന്നു അവ പ്രവർത്തിച്ചിരുന്നത് .റഷ്യൻ നാവികസേനക്കുവേണ്ടി ഇംഗ്ലണ്ടിൽ നിർമിച്ച ''എമെർക്'' ( Yermak ) ആണ് ആദ്യത്തെ വലിയ ഹിമ ഭേദിനി .അതുവരെയുള്ള ഹിമ ഭേദിനികൾക്ക് കട്ടി കുറഞ്ഞ ഐസ് പാളികളെ തകർക്കാനുള്ള കഴിവ് ഉണ്ടായിരുന്നുളൂ .ഹിമഭേദിനിയുടെ ഭാരം കൊണ്ടുതന്നെ ഐസ് ഷീറ്റുകൾ തകർക്കുന്ന രീതിയാണ് 'എമെർക്'' അവലംബിച്ചത് .അറുപതിലേറെ വര്ഷം റഷ്യൻ നാവിക സേനയിൽ ''എമെർക്'' സേവനം അനുഷ്ടിച്ചു.
.
അൻപതുകളിലാണ് ആണവ ശക്തികൊണ്ടുപ്രവര്ത്തിക്കുന്ന അതിശക്തമായ ഹിമഭേദിനികൾ രംഗത്തുവരുന്നത് .സോവിയറ്റ് യൂണിയനാണ് അവയുടെ നിർമാണത്തിൽ മുന്നിട്ടുനിന്നത് .ഏറ്റവും കൂടുതൽ ആർട്ടിക് തീരപ്രദേശം സോവിയറ്റ് യുണിയാനായിരുന്നു ഉണ്ടായിരുന്നത് .1957 ൽ നീറ്റിലിറക്കിയ ലെനിൻ ആണ് ആദ്യ ആണവ ഹിമഭേദിനിപിന്നീട് അവർ ആർട്ടിക എന്ന ക്ലാസ്സിലെ കൂടുതൽ കരുത്തരായ ഹിമഭേദിനി നിർമിച്ചു .ആർട്ടിക ക്‌ളാസ്സിലെ ഹിമഭേദിനി കളാണ് ഇപ്പോഴുള്ള ഏറ്റവും വലിയ ഹിമ ഭേദിനികൾ .കാനഡ യു എസ്,ഫിൻലൻഡ് ,നോർവേ തുടങ്ങിയ രാജ്യങ്ങളും വലിപ്പം കുറഞ്ഞ ഡീസൽ ഇലക്ട്രിക് ഹിമ ഭേദിനികൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
.
ഐസ് ഷീറ്റുകൾക്ക് കട്ടി കുറവായിരിക്കുമ്പോൾ ഹിമഭേദിനികൾ അവയുടെ മുൻഭാഗത്തിന്റെ ഭാരം ചെലുത്തിയാണ് .ഐസു പാളികളെ തകർക്കുന്നത് .രണ്ടു മീറ്ററിനടുത്തു കട്ടിയുള്ള ഐസുപാളികളെ ഹിമഭേദിനികൾ ഇടിച്ചു തകർക്കുക തന്നെയാണ് ചെയുന്നത് . ഇരുപതിനായിരം ടണ്ണിലധികം ഭാരമുള്ള അവയുടെ ഗതികോർജ്ജം കട്ടിയേറിയ ഐസുപാളികളെ തകർക്കുന്നു .
--
ref:https://www.marineinsight.com/…/how-does-an-ice-breaker-sh…/
--
https://www.youtube.com/watch?v=Q6OHHGrVM3g
.
https://www.youtube.com/watch?v=H6vTniRXEk0
--
ചിത്രങ്ങൾ :റഷ്യൻ ഐസ് ബ്രെക്കർ യമാൽ
this is an original work-rishidas s