A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മാതൃത്വത്തെ മടക്കിവിളിച്ച മാന്ത്രികസ്പർശം.











4 മാസത്തിലധികമായി കോമയിലായിരുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ ആദ്യസ്പർശത്തിൽത്തന്നെ അവർ കോമയിൽ നിന്നുണർന്നു. വൈദ്യശാസ്ത്രത്തിനുപോലും വിസ്മയം.
അർജന്റീനയിലെ വനിതാ പോലീസ് ഓഫിസറായിരുന്ന 34 കാരി അമേലിയ ബേനൻ (Amelia Bannan) കഴിഞ്ഞ നവംബർ 1 നു ഒരു കേസുമായി ബന്ധപ്പെട്ട് സേർച്ചിനു പോയ വഴി അവരുടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലക്ക് ഗുരുതര ക്ഷതമേറ്റ അമേലി യ അന്നുമുതൽ ആശുപത്രിയിൽ കോമയിൽ കഴിയുകയായിരുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടന്നതായിരുന്നു കാരണം. അമേലിയയുടെ ഭർത്താവും പോലീസ് ഓഫിസറാണ് .അദ്ദേഹവും വാഹനത്തിലുണ്ടായിരുന്നെങ്കിലും പരിക്കുകളോടെ രക്ഷപെട്ടു. അമേലിയയുടെ കഴുത്തിൽ സുഷിരമുണ്ടാക്കി ട്യൂബ് വഴി ദ്രവരൂപത്തിലായിരുന്നു ആഹാരവും മരുന്നുകളും നൽകിയിരുന്നത്.
അമേലിയയെ വിശദമായി പരിശോധിച്ചതിൽ അവർ 6 മാസത്തിൽ കൂടുതൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയും കുഞ്ഞിനെ സംരക്ഷിക്കാനുള്ള നടപടികൾ ഡോക്ടർമാർ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഡിസംബർ അവസാനമായപ്പോഴേക്കും അമേലിയ ഇനി ജീവിതത്തി ലേക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത ഇല്ലെന്നു ഡോക്ടർമാരുടെ വിദഗ്ധ സംഘം വിധിയെഴുതുകയും അതിൻപ്രകാരം ഗർഭത്തിലുള്ള കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. പൂർണ്ണവളർച്ചയെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിന്റെ സംരക്ഷണം ആശുപത്രിയും പിന്നീട് അമേലിയയുടെ സഹോദരി നോർമ ( Norma ) യും ഏറ്റെടുക്കുക യായിരുന്നു. ക്രിസ്തുമസ് മാസത്തിൽ ജനിച്ചതിനാൽ കുഞ്ഞിനവർ സാന്റിനോ ( Santino ) എന്ന് പേരിട്ടു.
കുഞ്ഞിനെ ആഴ്ചതോറും ആശുപത്രിയിൽ കൊണ്ടുവന്നിരു ന്നെങ്കിലും ഇൻഫെക്ഷൻ ഉണ്ടാകാമെന്ന കാരണത്താൽ അമേലിയയുടെ അടുത്തുകൊണ്ടു പോയിരുന്നില്ല.
ഇക്കഴിഞ്ഞ ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ചു കുടുംബാങ്ങ ങ്ങൾ ഒന്നുചേർന്ന് അമേലിയയെ കാണാനെത്തിയിരുന്നു. അന്ന് കുഞ്ഞിനെ അമേലിയ യുടെ സഹോദരി ആദ്യമായി അമ്മയുടെ അടുത്തുകിടത്തി. എല്ലാ കണ്ണുകളും അമ്മയിലേക്കും കുഞ്ഞിലേക്കും നീണ്ടു. ആദ്യസമാഗമ ത്തിന്റെ അസുലഭമുഹൂർത്തം.
വലിയ ഒരു നിശബദതയിൽ സഹോദരിയാണ് അത് കേട്ടത്. 'yes ' yes ' എന്ന് രണ്ടു തവണ അമേലിയ പറഞ്ഞതായി അവർ കേട്ടൂ.
ആഹ്ലാദം അലതല്ലിയ നിമിഷങ്ങൾ ..ആർക്കും വിശ്വാസം കഴിഞ്ഞില്ല . തങ്ങൾ കേട്ടത് നേരാണോയെന്ന്.. ഭർത്താവ് ബേണനും ,സഹോദര ൻ സീസറും അവിടെ സന്നിഹിതരായിരുന്നു. സീസർ അമേലിയയുടെ അടുത്തെത്തി പറഞ്ഞു..
" നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകു ന്നുണ്ടെങ്കിൽ നീ നിന്റെ നാക്ക് പുറത്തേക്കിടുക. "
എല്ലാവരെയും ആശ്ചര്യചകിതരാക്കി അമേലിയ നാവു പുറത്തേക്കു കാട്ടി..ഉള്ളിലെ സന്തോഷം അടക്കാനാകാതെ സഹോദരി നോർമ അമേലിയയുടെ മുകളിലേക്ക് വീണവരെ കട്ടിപ്പുണർന്നു വിതുന്പി. വിശ്വസിക്കാനാകാതെ ബന്ധുക്കൾ. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി...
ഡോക്ടർമാർക്ക് വരെ അത്ഭുതമായി. അമേലിയ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നു വിധിയെഴുതിയ ഡോക്ടർ റോബർട്ടോ ഗിസിന്റെ അഭിപ്രായത്തിൽ " ഇത് മിറക്കിൾ ആണ്.. അസംഭാവ്യമായ തിരിച്ചുവരവ്. ഞങ്ങളുടെ പഠനത്തിനും അനുഭവത്തിനും മേലെയാണ് അമേലിയ എന്ന യുവതി യുടെ ജീവിതത്തിലേക്കുള്ള രണ്ടാം വരവ്." എന്നായിരുന്നു.
അമേലിയ ആദ്യം yes ,no എന്നീ വാക്കുകൾ മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഇപ്പോൾ കൂടുതൽ വാക്കുകൾ പറയാനും കുഞ്ഞിനെ ആശ്ലേഷിക്കാനും അവർക്കു കഴിയുന്നു. ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം അവർക്കു നൽകിയിരിക്കുന്നു. താമസിയാതെ മകനായ സാന്റിനോയെ അനായാസം കയ്യിലേന്തി അവർക്കു നടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടർ റോബർട്ടോ ഗിസിന് പറഞ്ഞു.
കാണുക 10 ചിത്രങ്ങൾ .അമേലിയയും കുഞ്ഞും ഭർത്താവും.