ഒരുകാലത്തു ന്യൂ സീലാന്റിലും സമീപ ദ്വീപുകളിലും ജീവിച്ചിരുന്ന ഭീമൻ പരുന്താണ് ഹാസ്റ് ഈഗിൾ .നിലനിന്നിരുന്ന ഏറ്റവും വലിയ പരുന്തുവർഗം ഇതായിരുന്നു .പതിനച്ചു കിലോയോളം ഭാരമുള്ളവയായിരുന്നു ഇവ .എന്നാണ് ഇപ്പോഴത്തെ അനുമാനം .ന്യൂ സീലാന്റിൽ മനുഷ്യ വാസം തുടങ്ങുന്നതിനിമുൻപ് അവിടെ വലിപ്പമേറിയ പല പക്ഷിവര്ഗങ്ങളും ഉണ്ടായിരുന്നു അവയിൽ ഒന്നാണ് പറക്കാൻ ശേഷിയില്ലാത്ത വമ്പൻ പക്ഷിയായ മോവ ..ഒട്ടകപക്ഷിയെക്കാൾ വളരെ വലിപ്പമുണ്ടായിരുന്ന ഇവയെ വേട്ടയാടിയാണ് ഹാസ്റ് ഈഗിൾ ഭക്ഷണം കണ്ടെത്തിയത് .ആയിരം കൊല്ലം മുൻപ് ന്യൂ സീലാന്റിൽ മനുഷ്യവാസം തുടങ്ങിയതോടെ മോവാകളും ഹാസ്റ് ഈഗിൾഉം അപ്രത്യക്ഷമായി .ഇന്നേക്കും അറുനൂറു കൊല്ലം മുൻപാണ് ഈ ഭീമൻ പരുന്തുകൾ അപ്രത്യക്ഷമായയത്.
--
ചിത്രം : മോവയെ വേട്ടയാടുന്ന ഹാസ്റ് ഈഗിൾ ചിത്രകാരന്റെ ഭാവന :കടപ്പാട് വിക്കിമീഡിയ കോമൺസ്