ഈ ലോകചരിത്രത്തിലെ യുദ്ധവീരനെ പേമിച്ച..അവനെ വിവാഹം കഴിച്ച.വേദനയോടെ ആണെങ്കിലും അവനെ ഉപേക്ഷിക്കേണ്ടിവന്ന ജോസ്ഫൈന്റെ കഥ..അവരുടെ പ്രേമ ലേഖനങള്‍ ഇന്നും പ്രസിദ്ധമാണ്...ജോസ്ഫൈനും നെപ്പോളിയനും...
നെപ്പോളിയന്‍റെ ചരിത്രം എല്ലാവര്‍ക്കും സുപരിചിതമാണ്..അതിനാല്‍ ഈ ചരിത്രം ജോസ്ഫൈന്റെ ആണ്.....
ജോസ്ഫൈന്‍
ജനനം :- 1763 ജൂൺ 23
സ്ഥലം :- മാർട്ടിനിക് ദ്വീപ്
മരണം :- 1814 മെയ് 29
സ്ഥലം :- ഫ്രാന്‍സ്
ഭീകരവാഴ്ചക്കാലത്ത് ഗില്ലോട്ടിന് ഇരയായ ഫ്രഞ്ചു ജനറൽ അലക്സാൻഡ്ര് ദു ബുവാർണ്യേയുടെ വിധവയായിരുന്നു ജോസ്ഫൈന്‍.രണ്ടു കുട്ടികളുടെ അമ്മ.മുഴുവന്‍ പേര് മാരി-ജോസെഫ് റോസ് ദൂ ടാഷർ ദുലാ പാഷെറി..എല്ലാവരും വിളിച്ചിരുന്നത് ഈവെറ്റ് എന്നോ റോസ് എന്നോ ആണ്.ജോസ്ഫൈൻ എന്നു സംബോധന ചെയ്തിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു നെപ്പോളിയൻ.
ചെറുപ്പത്തിലെ കുറെ യാതനകള്‍ അനുഭവിക്കേണ്ടി വന്നീട്ടുണ്ട് ജോസ്ഫൈനിന്.1766-ലെ കൊടിയ ചുഴലിക്കാറ്റിൽ ദൂ ടാഷർ ദുലാ പാഷെറിന് സർവസ്വത്തുക്കളും നഷ്ടമായി അവരുടെ സാമ്പത്തിക നില അതിശോചനീയമായി. 1773-ൽ പത്തു വയസ്സുകാരി റോസ് ഫോർട്ട് റോയാലിലെ പ്രോവിഡൻസ് കോൺവെന്റിൽ വിദ്യാർഥിനിയായി ചേർന്നു. ജോസ്ഫൈൻ പഠനത്തിൽ പിന്നോക്കമായിരുന്നെങ്കിലും പാട്ടിലും നൃത്തത്തിലും അഭിരുചി പ്രകടിപ്പിച്ചു. നാലു വർഷത്തെ സ്കൂൾ ജീവിതത്തിനുശേഷം ജോസ്ഫൈൻ വീട്ടിൽ തിരിച്ചെത്തി.അതി സുന്ദരിയും ബുദ്ധിമതിയുമായിരുന്നു അവള്‍...
അവളുടെ ആദ്യവിവാഹം അവളുടെ സമ്മതത്തോടെ ആയിരുന്നില്ല.അവളുടെ പിത്രസഹോദരി ഡിസെറിയുടെ നിര്‍ബന്തത്തിനു വഴങിയായിരുന്നു.ദു ബുവാർണ്യെ പ്രഭുവിന്റെ പുത്രൻ അലെക്സാൻഡ്ര് വിവാഹം ചെയ്യാനിരുന്നത് ഇവെറ്റിന്റെ ഇളയ സഹോദരി കാതറീനെ ആയിരുന്നു. എന്നാൽ 1777 -ൽ കാതറീൻ അകാലമരണമടഞ്ഞതോടെ വധു ജോസ്ഫൈന്‍ ആയി മാറി..ഡിസെറിയുടെ സ്വത്തിനോടുള്ള ആര്‍ത്തിയും അതില്‍ ഉണ്ടായിരുന്നു..കല്യാണം കഴിഞും..പ്രഭുമായി അവള്‍ പൊരുത്തപ്പെട്ടുതുടങി..രണ്ടു കുട്ടികള്‍...
പുത്രൻ ഓജീനും (യൂജീൻ എന്നും പറയും) പുത്രി ഹോർട്ടെൻസും.
പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല..അലക്സാൻഡ്രിന് ഭാര്യയുടെ വിശ്വസ്തതയിലും ഓർട്ടെൻസിന്റെ പിതൃത്വത്തിലും സംശയം തോന്നി. വിവാഹമോചനം നടന്നില്ലെങ്കിലും നിയമാനുസൃതമായി പിരിഞ്ഞു ജീവിക്കാൻ 1785 മാർച്ച് 3-ന് കോടതി അനുമതി നല്കി. ജോസ്ഫൈനും, മക്കൾക്കും ചെലവിനു കൊടുക്കാൻ അലെക്സാൻഡ്ര് നിർബന്ധിതനായി.
രാജദ്രോഹക്കുറ്റം ചുമത്തി അലെക്സാൻഡ്ര്, പാരിസിലെ കാർമെ ജയിലടക്കപ്പെട്ടു.അതോടെ അവിടെന്ന് കിട്ടിയിരുന്ന വരുമൊനവും നിന്നു..കുട്ടികളെ ബന്ധു വീടുകളിലേക്ക് മാറ്റി..കാരണം സംശയത്തിന്റെ നിഴലില്‍ അവളും തുറങ്കലില്‍ അടക്കപ്പെട്ടു..അതും നൂറ്റിയെട്ടു ദിവസം..
പിന്നീടുള്ള ജീവിതം എളുപ്പമായിരുന്നില്ല. പരേതനായ ഭർത്താവിന്റെ കുടുംബസ്വത്തുക്കൾ വിപ്ലവസമിതി കണ്ടുകെട്ടിയതിനാൽ, ജോസ്ഫൈന് കുട്ടികളുടേയും തന്റേയും ആഡംബരജീവിതരീതി നിലനിർത്തുന്നതിനായി എമ്പാടും കടം വാങ്ങേണ്ടി വന്നു. നിർദ്ധനയും നിരാധാരയുമായ ജോസ്ഫൈന് സഹായഹസ്തം നീട്ടിയത് പ്രമുഖ ഭരണത്തലവൻ പോൾ ബറാസ്സ് ആയിരുന്നു. ജോസ്ഫൈൻ ബറാസ്സിന്റെ പ്രണയിനി ആയിരുന്നെന്ന വസ്തുത പരസ്യമായിരുന്നു.
നെപ്പോളിയനെ കണ്ടുമുട്ടുന്നു
അധികാരികൾ അനധികൃതമായി എടുത്തുകൊണ്ടുപോയ അലെക്സാൻഡ്രിന്റെ പരമ്പരാഗതമായ പടവാൾ തിരിച്ചു കിട്ടാനായി ജോസ്ഫൈൻ തന്റെ പുത്രൻ ഒജീൻ ദു ബുവാർണ്യെയെ സൈനികത്തലവന്റെ ഓഫീസിലേക്കയച്ചു. ഇത്തരം കാര്യങ്ങൾ ജനറൽ നെപ്പോളിയന്റെ അധികാരപരിധിയിലായിരുന്നു. ബാലന്റെ അന്തസ്സുറ്റ പെരുമാറ്റവും സ്വഭാവഗുണവും നെപ്പോളിയനെ ഏറെ ആകർഷിച്ചു, ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് ജോസ്ഫൈൻ നേരിട്ട് നെപ്പോളിയനെ കണ്ട് കൃതജ്ഞത പ്രകടിപ്പിക്കാനെത്തി. ഈ കൂടിക്കാഴ്ച നടന്നത് 1795 ഒക്റ്റോബർ 14-ന് ആയിരിക്കണമെന്ന് ഊഹിക്കപ്പെടുന്നു.ഇതില്‍ ഒരു ചതിയുടെ കഥയുണ്ട് എന്നും പറയപ്പെടുന്നു.
എന്നാൽ കിംവദന്തികളെ അലക്ഷ്യപ്പെടുത്തി നെപ്പോളിയൻ ഇപ്രകാരം പ്രസ്താവിച്ചതായും പറയപ്പെടുന്നു. "എന്റെ പടവാൾ കൊണ്ട് ഞാനെന്റെ വഴിതെളിക്കും
1796 ഫെബ്രുവരി 24-ന് ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു.നെപ്പോളിയന്റെ കുടുംബക്കാർ, പ്രത്യേകിച്ച് സഹോദരന്മാർ ഈ വിവാഹബന്ധത്തെ പൂർണമനസ്സോടെ അനുകൂലിച്ചില്ലെന്നു പറയപ്പെടുന്നു. ജോസ്ഫൈന്റെ മക്കൾക്കും തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. മാർച്ച് 10-ന് സിവിൽ നടപടിപ്രകാരം വിവാഹം നടന്നു.. വിവാഹസമയത്ത് ജോസ്ഫൈന് മുപ്പത്തിരണ്ടു വയസ്സായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനകം ഇറ്റാലിയൻ നാട്ടുരാജ്യങ്ങൾക്കെതിരെ സൈന്യസന്നാഹങ്ങളുമായി നെപ്പോളിയൻ പടക്കളത്തിലിറങ്ങി. ഈ പടനീക്കം വമ്പിച്ച വിജയവുമായി. യുദ്ധത്തിരക്കിനിടയിലും ജോസ്ഫൈന് പ്രണയലേഖനങ്ങളെഴുതാൻ നെപ്പോളിയൻ മറന്നില്ല.ജോസ്ഫൈനെ മിലാനിലേക്ക് വരുത്താനുള്ള ഏർപ്പാടുകൾ ചെയ്തു. പാരിസിലെ ഉല്ലാസഭരിതമായ ജീവിതം ഉപേക്ഷിച്ച് യുദ്ധസംഘർഷങ്ങൾ നിലനിന്ന മിലാനിലേക്കു പോകാൻ ജോസ്ഫൈന് തീരെ താത്പര്യമുണ്ടായിരുന്നില്ല.എങ്കിലും നെപ്പോളിയന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.
1796 മുതൽ 1809 വരെ, പതിനാലു വർഷങ്ങൾ നെപ്പോളിയന്റെ ജീവിതത്തിലെ ഏറ്റവും തിരക്കു പിടിച്ച കാലമായിരുന്നു. യുദ്ധ വിജയങ്ങളിലൂടേയും , സമർഥമായ കരുനീക്കങ്ങളിലൂടേയും 1799-ൽ പ്രഥമകൗൺസിലറെന്ന പദവിയും , 1802-ൽ ആജീവനാന്തം കൗൺസിലെറെന്നും 1804- ഫ്രഞ്ചു ചക്രവർത്തിയെന്നുമുള്ള സ്ഥാനമാനങ്ങൾ നെപ്പോളിയൻ നേടിയെടുത്തത് ഈ കാലഘട്ടത്തിലാണ്.
അവള്‍ തിരിച്ച് കൊട്ടാരത്തിലേക്ക് മടങി.പഴയ പഴയ രാജകീയ ശൈലിയും ആചാരക്രമങ്ങളും തിരികെ കൊണ്ടുവന്നു. പൗരൻ/ പൗര എന്നീ സംബോധനകൾക്കു പകരം മദാം, മോൺസ്യെ, വികോംട് എന്നീ ഉപചാര സംബോധനകൾ വീണ്ടും നടപ്പിലായി.അവള്‍ അവളുടെ അധികാരം നേടിയെടുത്തു..സന്തോഷത്തോടെ കുറെ നാള്‍..പിന്നെയും വിധി അവള്‍ക്ക് മാറ്റിവെച്ചത് മറ്റൊന്നായിരുന്നു...
വര്‍ഷങള്‍ കഴോഞീട്ടും അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നല്ല..നെപ്പോളിയൻ തന്റെ പിന്തുടർച്ചാവകാശിയെ നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യം ഫ്രഞ്ചുജനത ഉന്നയിച്ചു.
പ്രശ്നം തനിക്കു അനുകൂലമായ വിധത്തിൽ പരിഹരിക്കാനായി ജോസ്ഫൈൻ കണ്ടുപിടിച്ച പോംവഴി, സ്വന്തം മകൾ ഹോർട്ടെൻസ് ബുവാർണ്യയെ നെപ്പോളിയന്റെ ഇളയ സഹോദരൻ ലൂയിസിനെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു. വധൂവരൻമാർക്ക് ഒട്ടും സമ്മതമില്ലായിരുന്നെങ്കിലും വിവാഹം നടന്നു, അവർക്ക് ഒരു പുത്രനും പിറന്നു നെപ്പോളിയൻ ചാൾസ് ബോണപാർട്ട്. പക്ഷെ പിൻഗാമി പ്രശ്നം തീർന്നില്ല.1807-ൽ അഞ്ചു വയസു തികയുംമുമ്പ് ഈ കുഞ്ഞ് അകാലചരമമടഞ്ഞത് ജോസ്ഫൈനെ കൂടുതൽ ദുഖത്തിലാഴ്ത്തി.
ജോസ്ഫൈനിൽ സന്തതികളില്ലാത്ത സ്ഥിതിക്ക്, ബോണപാർട്ട് കുടുംബത്തിലെ മറ്റേതെങ്കിലും തായ്വഴിയിൽ നിന്ന് ദത്തെടുക്കുകയായിരുന്നു പ്രായോഗിക പരിഹാരം. അതല്ലെങ്കിൽ ജോസ്ഫൈനുമായുള്ള വിവാഹം റദ്ദാക്കി മറ്റൊരു വിവാഹത്തിന് നെപ്പോളിയൻ തയ്യാറാവേണ്ടിയിരുന്നു. നെപോളിയന്റെ സന്തതി തന്നേയാവണം നെപോളിയനുശേഷം ഫ്രഞ്ചുസിംഹാസനത്തിലേറേണ്ടത് എന്ന അഭിപ്രായം ശക്തിപ്പെട്ടു വന്നതോടെ നെപോളിയൻ രണ്ടാം വിവാഹത്തിന് തയ്യാറായി. പുതിയൊരു വിവാഹത്തിലൂടെ തന്റേയും ഫ്രാൻസിന്റേയും രാഷ്ട്രീയസൈനിക സ്ഥിതി ഭദ്രമാക്കാമെന്നും നെപോളിയൻ കണക്കുകൂട്ടിയതായി പറയപ്പെടുന്നു.അത്യന്തം ദുഃഖത്തോടെയെങ്കിലും ജോസ്ഫൈൻ വിവാഹമോചനത്തിനു സമ്മതിച്ചു.1809 ഡിസമ്പർ 15-ന് കുടുംബാംഗങ്ങളും പള്ളിയധികാരികളും നിയമമേധാവികളുമടങ്ങുന്ന സഭക്കു മുന്നിൽ വെച്ച് വിവാഹമോചനം സ്ഥിരീകരിക്കപ്പെട്ടു.
വിവാഹമോചനക്കരാർ അനുസരിച്ച്, ചക്രവർത്തിനി എന്ന പദവി ജോസ്ഫൈന് തുടർന്നും ഉപയോഗിക്കാനുള്ള അനുമതി നല്കപ്പെട്ടു. സർക്കാർ ഖജാനയിൽ നിന്ന് രണ്ടു മില്യൺ ഫ്രാങ്ക് വാർഷിക വേതനം ജോസ്ഫൈന് നല്കാൻ ഉത്തരവായി.എന്തുണ്ടായട്ടും നെപ്പോളിയന്‍ കൂടെ ഇല്ലാത്ത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തതായിരുന്നു.
നെപ്പോളിയന്‍ മരിയാ ലൂയീസിനെ വിവാഹം കഴിച്ചു.ബന്ധം വേർപെടുത്തിയശേഷവും നെപോളിയൻ ജോസ്ഫൈനുമായി നിരന്തരം കത്തിടപാടുകൾ നടത്തുകയും ഇടക്കിടെ സന്ദർശിക്കുകയും ചെയ്തിരുന്നു.1811 മാർച്ചിൽ നെപോളിയനും മരിയാ ലൂയിസയിൽ മകൻ പിറന്നപ്പോൾ നെപോളിയന് ജോസ്ഫൈൻ ആശംസകളയച്ചു.ഇത്തരം സൗഹൃദം, മരിയാ ലൂയിസയെ അസ്വസ്ഥയാക്കിയെങ്കിലും നെപോളിയൻ അതു കാര്യമായെടുത്തില്ല.
നെപോളിയന്റെ സ്ഥാനത്യാഗവും എൽബയിലേക്കുള്ള നാടുകടത്തലും ജോസ്ഫൈനിൽ അരക്ഷിതാബോധം സൃഷ്ടിച്ചു, വിഷാദരോഗത്തിന് അടിമയാക്കി. എന്നാൽ റഷ്യൻ ചക്രവർത്തി സർ അലെക്സാൻഡർക്ക് ജോസ്ഫൈനോടു സഹതാപം തോന്നിയിരുന്നു. കുടുംബസമേതം പലപ്പോഴും ജോസ്ഫൈനെ സന്ദർശിക്കുകയും ചെയ്തിരുന്നു. ജോസ്ഫൈന്റെ ആരോഗ്യനില മോശമായപ്പോൾ അലെക്സാൻഡർ സ്വന്തം വൈദ്യനെ ചികിത്സക്കായി നിയോഗിച്ചു. 1814 മെയ് 29-ന് ജോസ്ഫൈൻ നിര്യാതയായി. ജൂൺ രണ്ടിനായിരുന്നു ശവമടക്ക്.
കുടുംബക്കാരാരും തന്നെ നെപോളിയനെ നേരിട്ടറിയിച്ചില്ല,എൽബയിലേക്ക് ഒളിച്ചു കടത്തപ്പെട്ട പത്രത്തിലൂടേയാണ് നെപോളിയൻ വിവരമറിഞ്ഞത്.1815 മാർച്ചിൽ പാരിസിലെത്താൻ അവസരം ലഭിച്ചപ്പോൾ നെപോളിയൻ മാൽമിസോൻ സന്ദർശിച്ചതായും ജോസ്ഫൈൻ മരിച്ച മുറിക്കകത്ത് ഏറെ നേരം ചെലവിട്ടതായും പറയപ്പെടുന്നു.
"Oh, my adorable wife! I don't know what fate has in store for me, but if it keeps me apart from you any longer, it will be unbearable! My courage is not enough for that."