അമേരിക്കൻ സൈന്യം വിന്യസിച്ചിരിക്കുന്ന ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് THAAD അവരുടെ നാവികസേന ഈ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പിനെ ഏജീസ് ആന്റി മിസൈൽ ഡിഫെൻസ് സിസ്റ്റം എന്ന പേരിൽ അവരുടെ ടൈക്കോഗ്രോണ്ട ക്ലാസ് ക്രൂയിസറുകളിൽ വിന്യസിച്ചിട്ടുണ്ട് .ഈയിടെ കൊറിയൻ ഉപദ്വീപിൽ സംഘർഷം മുറുകിയപ്പോൾ യൂ എസ് സൈന്യം ഈ സംവിധാനത്തെ ദക്ഷിണ കൊറിയയിൽ വിന്യസിച്ചു .ഇന്ന് നിലവിലുള്ള ഏറ്റവും നൂതനമായ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് THAAD എന്നാണ് യൂ എസ് അവകാശപ്പെടുന്നത് .ഗൾഫ് യുദ്ധകാലത് യൂ എസ് അവരുടെ പാട്രിയട് വ്യോമവേധ സംവിധാനത്തെ മിസൈലുകൾ വെടിവച്ചിടാൻ ഉപയോഗിച്ചിരുന്നു .അക്കാലത്തു പാട്രിയട് സംവിധാനം മികച്ച മിസൈൽ വേധ സംവിധാനമായാണെന്നു യൂ എസ് പ്രചരിപ്പിച്ചുവെങ്കിലും പാട്രിയോട് സംവിധാനം ഒരു ആന്റി മിസൈൽ സംവിധാനം എന്ന നിലയിൽ വലിയ വിജയം ആയില്ലന് അവർക്കുതന്നെ അറിയാമായിരുന്നു .ആ കുറവുകൾ നികത്തിയാണ് അവർ THAAD വികസിപ്പിച്ചത്
.
ശത്രുമിസൈലുകളെ നേരിട്ട് തകർക്കുന്ന രീതിയാണ് THAAD അവലംബിക്കുന്നത് . THAAD ലെ മിസൈലുകളിൽ സ്ഫോടനം നടത്തുന്ന പോർമുനയല്ല ഉള്ളത് .ശത്രു മിസ്സിലുമായി നേരിട്ടിട്ടു കൂട്ടിമുട്ടി അവയെ നശിപ്പിക്കുന്ന . കൈനറ്റിക് എനർജി പോർമുനയാണ് THAAD മിസൈലുകളിൽ ഉള്ളത്.
.
THAAD മിസൈലുകൾക്ക് 150 കിലോമീറ്റര് ഉയരത്തിൽ വരെയെത്തി മിസൈലുകൾ തകർക്കാനുള്ള ശേഷിയുണ്ട് ഒരു THAAD മിസൈൽ ബാറ്ററിയിൽ ആര് മിസൈൽ ലാഞ്ചറുകൾ ഉണ്ടാവും .ഓരോ ലാഞ്ചറിലും എട്ടു മിസൈലുകൾ . എക്സ് ബാൻഡ് (X-BAND
98-12GHZ))ആവൃതിയിൽ പ്രവർത്തിക്കുന്ന ഒരു ആക്റ്റീവ് ഇലൿട്രോണിക്കലി സ്കാൻഡ് അറേ റഡാര് (AESA) ആണ് സംവിധാനത്തെ ഒട്ടാകെ നിയന്ത്രിക്കുന്നത് .. ഈ റഡാറിനു ഒരേസമയം വളരെയധികം ലക്ഷ്യങ്ങളെ പിന്തുടരാനും മിസൈലുകൾ അവയിലേക്ക് നിയന്ത്രിച്ചു എത്തിക്കാനും കഴിയും .നാനൂറു കിലോമീറ്ററിൽ അധികമാണ് ഈ റഡാറിന്റെ റേഞ്ച്.
.
2008 മുതലാണ് യൂ എസ് THAAD സംവിധാനം വിന്യസിച്ചു തുടങ്ങിയത് .തുർക്കിയിലും യൂ എ ഇ യിലും അവർ THAAD വിന്യസിച്ചിട്ടുണ്ട് .ഇപ്പോൾ നിലവിലുള്ള THAAD സംവിധാനത്തിന് ഹൃസ്വ ,മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ തകർക്കാനുള്ള കഴിവാണുള്ളത് ..ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ തകർക്കാൻ പ്രാപ്തിയുള്ള നവീകരിച്ച THAAD സംവിധാനം നിർമാണ ഘട്ടത്തിലാണ് ലെ മിസൈലുകൾക്ക് പ്രാപിക്കാൻ കഴിയുന്ന കൂടിയ വേഗത മാക് -8 ആണ് .ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകക് അവയുടെ അവസാനഘട്ടത്തിൽ മാക് 20 നേക്കാൾ വേഗത ആർജിക്കാറുണ്ട് ..അതിനാലാണ് ഇപ്പോഴത്തെ THAAD മിസൈലുകൾക്ക് ICBM നെ നശിപ്പിക്കാൻ പ്രാപ്തി ഇല്ലാത്തത്.
.
THAAD നു സമാനമായ പ്രവർത്തനക്ഷമമായ ഒരേ ഒരു വ്യോമവേധ സംവിധാനം റഷ്യയുടെ S-400 ആണ് .പക്ഷെ S-400 ഒരു പൊതുവായ വ്യോമവേധ സംവിധാനമാണ് . വിമാനങ്ങൾക്കും മിസൈലുകൾക്കു എതിരെ പൊതുവായുള്ള ഒരു സംവിധാനമാണ് S-400 -.THAAD ആകട്ടെ മിസൈലുകൾ മാത്രം ഉന്നം വച്ചുകൊണ്ടുള്ളതാണ് .THAAD ലെ മിസൈലുകൾക് –S-400 ലെ മിസൈലുകളെക്കാൾ അധിക ഉയരത്തിൽ എത്തി മിസൈലുകൾ തകർക്കാനുള്ള പ്രാപ്തിയുണ്ട് .അതിനാൽ ഒരു മിസൈൽ പ്രതിരോധ സംവിധാനം എന്ന നിലയിൽ THAAD തന്നെയാണ് മുന്നിൽ .റഷ്യ നിർമിച്ചുകൊണ്ടിരിക്കുന്ന S-500 നു THAAD നെ കവച്ചുവെക്കുന്ന മിസൈൽ പ്രതിരോധ ശേഷി ഉണ്ടാവുമെന്നാണ് അവരുടെ അവകാശ വാദം .എന്തായാലും ഇപ്പോൾ നിലവിലുള്ള ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനം THAAD തന്നെയാണ്.
.
Ref:
--
1. http://www.ausairpower.net/APA-BMD-Survey.html
---
--
ചിത്രങ്ങൾ : THAAD മിസൈൽ വിക്ഷേപണം ,THAD ന്റെ X- BAND റഡാർ ,THAAD വിന്യസിച്ചിട്ടുള്ള ടൈക്കോന്ദ്രോഗ ക്ലാസ് cruiser
--This is an original work .No part of it is copied from elsewhere-rishidas