തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള എഴൈകാന്ത അമ്മന്‍ കോവിലില്‍ ( Yezhaikantha Amman Temple) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മേല്‍വസ്ത്രം ഇല്ലാതെ (Topless) 15 ദിവസം വരെ ക്ഷേത്രത്തില്‍ താമസിപ്പിച്ചു പൂജ ചെയ്യുന്ന 200 വര്ഷം പഴക്കമുള്ള ആചാരത്തിനെതിരെ ജില്ലാ കളക്ടറും ദേശീയ മനുഷ്യാവകാശ കമ്മിഷനും രംഗത്ത് വന്നിരിക്കുന്നു.
പെണ്‍കുട്ടികള്‍ രജസ്വല ആകുന്നതിനു മുന്‍പ് ദേവീ സ്വരൂപം എന്ന് സങ്കല്‍പ്പിച്ച് അവരെ ഇങ്ങനെ മേല്‍വസ്ത്രമില്ലാതെ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു തുടര്‍ച്ചയായി 15 നാള്‍ പൂജിക്കുന്നതാണ് ചടങ്ങ്. ആ കാലയളവില്‍ ക്ഷേത്രം പൂജാരിയുടെ സംരക്ഷണയിലായിരിക്കും ഈ പെണ്‍കുട്ടികള്‍ എല്ലാവരും.
പൂജ അവസാനിക്കുന്ന 15 മത് നാളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന 5
ആണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ വന്ന് ഈ പെണ്‍കുട്ടികളെയെല്ലാം വിവസ്ത്രരാ
ക്കുകയും തുടര്‍ന്നുള്ള പൂജകള്‍ക്കൊടുവില്‍ പൂജാരി അവര്‍ക്ക്
പുതുവസ്ത്രം നല്‍കുകയും ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുകയാണ്.
മധുരക്കടുത്തുള്ള 60 ഗ്രാമങ്ങളില്‍ നിന്നുള്ള 7 പെണ്‍കുട്ടികളെ വീതമാണ് ഇതിനായി ഓരോ വര്‍ഷവും നേര്‍ച്ച സമര്‍പ്പിക്കുന്നത്. വീട്ടുകാരു ടെയും നാട്ടുകാരുടെയും പൂര്‍ണ്ണ സമ്മതം ഇക്കാര്യത്തിലുണ്ടുതാനും. ദൈവീക അനുഗ്രഹമായാണ് ഇതിനെ വീട്ടുകാര്‍ കാണുന്നത്.ഗ്രാമങ്ങള്‍ ആബാലവൃദ്ധം പങ്കെടുക്കുന്ന വലിയ ആഘോഷമാണ് ഈ കന്യകാ പൂജ.
ക്ഷേത്രത്തിന്‍റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു പെണ്‍കുട്ടിക്ക് നേരെയും യാതോരുവിധത്തിലുമുള്ള അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാരും ഭക്തജന ങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇതെപ്പറ്റി ആര്‍ക്കും പരാതിയുമില്ല.
എന്നാല്‍ ഇത്തവണ പതിവുകള്‍ മാറി. പൂജക്ക് വിധേയരാകുന്ന പെണ്‍കുട്ടികള്‍ പൂര്‍ണ്ണമായും വസ്ത്രം ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.വീരറാവു ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ പെണ്‍കുട്ടികളെ വിവസ്ത്രരാക്കാനും പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ആരുടെ ഭാഗത്തുനിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഭക്തിയുടെ മറവില്‍ നടക്കുന്ന ഈ അനാചാരം ഇതേപടി പൂര്‍ണ്ണമായി അനുവദിക്കാനാകില്ലെന്നും കലക്ടര്‍ പറയുന്നു.
1988 നിര്‍ത്തലാക്കപ്പെട്ട ദേവദാസി സമ്പ്രദായ ത്തിന്റെ മറ്റൊരു മുഖമായി ഈ ആചാരത്തെ പലരും നോക്കിക്കാണുകയാണ്..
ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പെണ്‍കുട്ടികളെ നഗ്നരാക്കുന്ന ഈ ആചാരം മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് 4 ആഴ്ചകള്‍ക്കകം ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിന് രണ്ടു നാള്‍ മുന്പ് നോട്ടീസയച്ചു.
കാണുക 10 ചിത്രങ്ങള്‍.
കടപ്പാട്