മനഃശാസ്ത്രത്തിന്‍റെ വേരുകള്‍ തത്വശാസ്ത്രത്തില്‍ നിന്നും ഉരുത്തിരിഞ്ഞതായതിനാല്‍ മനസ് എന്താണ് എന്ന് നിര്‍വ്വചിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരിലേറെയും ഗ്രീക്ക് തത്വചിന്തകരാണ്.
പ്രമുഖ തത്വചിന്തകനായ അരിസ്റ്റോട്ടിലിന്‍റെ അഭിപ്രായത്തില്‍ മനസ്സിനെ രൂപപ്പെടുത്തുന്നുന്ന ഘടകങ്ങളെ വേര്‍തിരിച്ച് പഠിച്ചാല്‍ മാത്രമേ അത്യന്തം നിഗൂഢമായ മനസ്സിനെ മനസ്സിലാക്കാനാകൂ.
എന്നാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യനായ പ്ളാറ്റോ മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചുള്ള വസ്തുനിഷ്ഠമായ മനനം ചെയ്യലും അതില്‍ നിന്നുണ്ടാകുന്ന നിഗമനങ്ങളും വഴി മാത്രമേ മനസ്സെന്താണെന്ന് നിര്‍വചിക്കാനാവൂ എന്ന വാദക്കാരനായിരുന്നു.
ഇവരുടെ നിരീക്ഷണങ്ങള്‍ക്ക് ശേഷം പിന്നീട് ഈ വഴിയില്‍ ഒരു മുന്നേറ്റം ഉണ്ടായത് ഫ്രഞ്ച് തത്വചിന്തകനും ഗണിത ശാസ്ത്രജ്ഞനുമായ റെനെ ദെക്കാര്‍ത്തേയുടെ പഠനങ്ങളിലൂടെയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മനസ്സും ശരീരവും ഒരു നാണയത്തിന്‍റെ 2 വശങ്ങള്‍ പോലെയാണ്.ഇവ രണ്ടും തലച്ചോറിലുള്ള പീനിയല്‍ ഗ്രന്ഥി വഴി അങ്ങോട്ടും ഇങ്ങോട്ടും വിവരങ്ങള്‍ കൈമാറുകയും പരസ്പരം സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.അതിനാല്‍ തന്നെ മനസ്സിന്‍റെ കേന്ദ്രം പീനിയല്‍ ഗ്രന്ഥി ആണെന്ന് അദ്ദേഹം വാദിച്ചു.
എന്നാല്‍ ഈ വാദങ്ങളെ പിന്തുണയ്ക്കാനും പ്രചരിപ്പിക്കുവാനും അധികമാരും മുന്‍പോട്ട് വന്നില്ല.മനസ്സ് സ്ഥിതി ചെയ്യുന്നത് ഹൃദയത്തിലാണെന്നും ബോധാവസ്ഥയിലാണെന്നും അതല്ല അബോധാവസ്ഥയിലാണെന്നുമെല്ലാമുള്ള വാദങ്ങള്‍ പിന്നെയുമുണ്ടായി.
മനസ്സിന്‍റെ മേല്‍ അബോധാവസ്ഥയ്ക്കുള്ള സ്വാധീനം ഊന്നിപ്പറഞ്ഞ മഹാനായിരുന്നു ആധുനിക മന:ശാസ്ത്രത്തിന്‍റെ പിതാവായി കണക്കാക്കപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡ്.
ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ പരീക്ഷണ മനഃശാസ്ത്രജ്ഞനും ഭാഷാശാസ്ത്രജ്ഞനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ സ്റ്റീവന്‍ ആര്‍ഥര്‍ പിങ്കര്‍ 'How the mind works' എന്ന വിശ്വവിഖ്യാതമായ പുസ്തകത്തില്‍ മനസ്സ് എന്തെന്ന് നിര്‍വ്വചിക്കുകയും അത്യന്തം സങ്കീര്‍ണ്ണമായ മനസ്സിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ലളിതമായി വിശദീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളിലൂടെ.. '' Mind is not the brain, but..a special thing brain does which makes us to see,think,feel,computation etc..''
ഇദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മനസ്സ് എന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനമാണ്.
ആനുനിക ശാസ്ത്രം മനസ്സിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്-
''ബോധത്തിന്റെ ഇരിപ്പിടം, പരിസരങ്ങളെ മനസിലാക്കാനുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം, വികാരങ്ങള്‍, ആഗ്രഹങ്ങള്‍, ഓര്‍മിക്കാനും പഠിക്കാനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവ്, ഇങ്ങിനെ പൊതുവേയുള്ള തലച്ചോറിന്റെ പ്രവര്‍ത്തനം”
ഇതില്‍ നിന്നെല്ലാം ഗ്രഹിക്കുവാന്‍ കഴിയുന്ന ഒരു കാര്യം തലച്ചോറിനും മനസ്സിനും വെവ്വേറെ നിലനില്‍പ്പില്ല എന്നതാണ്.എങ്കിലും ആധുനിക ശാസ്ത്രത്തിന് ഇന്നും പൂര്‍ണ്ണമായി മനസ്സിലാക്കാനാവാത്ത വിഷയമാണ് മനസ്സെന്ന പ്രതിഭാസം.
'മനസ്സ്' സ്ഥൂല ശരീരത്തിനുള്ളിലെ സൂക്ഷ്മ ശരീരമാണ്. ഈ മനസ്സാണ് മനുഷ്യന് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചുകൊടുക്കുന്നത്. നമ്മുടെ ബന്ധുവും ശത്രുവും മനസ്സുതന്നെ.
''മനഃ ഏക മനുഷ്യാണാം കാരണം
ബന്ധമോക്ഷയോ'' എന്നത് ഇതിനെ ദൃഢീകരിക്കുന്നു.മനസ്സിനെ നിയന്ത്രിച്ച് കീഴടക്കിയാല്‍ അത് സ്വര്‍ഗ്ഗവും, നിയന്ത്രണവിധേയമാക്കാതെ ഇന്ദ്രിയങ്ങളുടെ പുറകെ പോയാല്‍ അത് നരകവും സൃഷ്ടിക്കുന്നു.അതായത് മനസ്സാണ് തീരുമാനിക്കുന്നത് നാം എന്ത്,എങ്ങനെ ജീവിക്കണം എന്നത്.
മനസ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ഒരു ചിന്തയുണ്ടാകുന്നത് അത് ഹൃദയ ഭാഗത്തുള്ള ഒരു അവയവം എന്ന രീതിയിലാണ്.അതുകൊണ്ടാകാം നല്ല ഹൃദയം ഉണ്ടാകണം എന്നൊക്കെ മനുഷ്യന്‍ പറയുമ്പോള്‍ മനസിനെ ഉദ്ദേശിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ മനസ് എന്താണ്???
--------------------------------------------------------------------
റെഫറന്‍സ് :-
How the mind works -pages 24,64
https://en.m.wikipedia.org/wiki/How_the_Mind_Works
http://ml.vikaspedia.in/…/d2ed28d38d4dd38d41d02-d36d3ed30d4…