ശത്രുവിന്‍റെ റഡാര്‍ നിരീക്ഷണത്തില്‍ നിന്നും വിമാനങ്ങളെയും , കപ്പലുകളെയും , മിസ്സൈലുകളെയും സാറ്റലൈറ്റ് കളെയും ഒക്കെ പരമാവധി അപ്രത്യക്ഷമാക്കാന്‍ ഉള്ള സാങ്കേതിക വിദ്യ ആണ് സ്ടെല്‍ത്ത് . ( റഡാര്‍ സിഗനല്‍ മാത്രമല്ല ഇന്‍ഫ്രാറെഡ് സോണാര്‍ എന്നിവയില്‍ നിന്നെല്ലാം)
റഡാര്‍ സിഗ്നലുകള്‍ ഒരു വസ്തുവിന്റെ ബോടിയില്‍ തട്ടി പ്രതിഫലിച്ചു തിരികെ റഡാര്‍ ലേക്ക് ചെല്ലുന്ന സിഗ്നലുകള്‍ അപഗ്രഥിച്ചു ആണ് ആ വസ്തു വിന്റെ വലിപ്പം സ്ഥാനം വേഗത എല്ലാം കണക്കാക്കുന്നത് . ഇതിനുള്ള സോഫ്റ്റ് വെയറും റഡാര്‍ കളില്‍ ഉണ്ട് . ഇതിന്‍റെ കബളിപ്പിക്കുകയാണ് സ്ടെല്‍ത്ത് വിദ്യ
ഒന്നിലധികം മാര്‍ഗങ്ങളിലൂടെയാണ് സ്ടെല്‍ത്ത് ആക്കുന്നത് . ബോടിയില്‍ പതിക്കുന്ന രടാര്‍ സിഗനലുകളെ മറ്റു ദിശകളിലേക്ക് പ്രതി ഫലിപ്പിക്കുക എന്നതാണ് ഒരുമാര്‍ഗം . ബോടിയില്‍ ചില പ്രത്യേക വളവുകള്‍ വരുത്തി ഇത് സാധ്യമാക്കും
രണ്ടാമത്തെ വഴി റഡാര്‍ സിഗ്നല്‍ ആഗിരണം ചെയ്യുന്ന വസ്തുക്കള്‍ ബോഡിയില്‍ പൂശുക . പ്രത്യേക തരം പെയിന്‍റ് എന്ന് പറയാം . ഇവ റഡാര്‍ സിഗ്നലുകളെ പ്രതിഫലിപ്പിക്കാതെ ആഗിരണം ചെയ്യുന്നു അല്ലെങ്കില്‍ താപമാക്കി മാറ്റുന്നു
ലോഹഭാഗങ്ങള്‍ക്ക് മേല്‍ കാര്‍ബണ്‍ ഫൈബര്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചും സ്ടെല്‍ത്ത് ആക്കുന്നുണ്ട്.
പൂര്‍ണ്ണമായും റഡാര്‍ ല്‍ നിന്ന് അപ്രത്യക്ഷമാകാന്‍ സാധിക്കില്ലെങ്കിലും റഡാര്‍ നെ കബളിപ്പിക്കാന്‍ കഴിയും തിരികെ ചെല്ലുന്ന സിഗനലുകള്‍ പിടിചെടുത്താണല്ലോ റഡാര്‍ വസ്തുക്കളെ കാണുന്നത് . ഏറ്റവും കുറവ് സിഗനല്‍ തിരികെ ചെല്ലുമ്പോള്‍ റഡാര്‍ സിസ്ടത്ത്തില്‍ വലിയ വിമാനം ഒരു ചെറിയ പക്ഷി വലിപ്പത്തില്‍ മാത്രമേ കാണാന്‍ കഴിയൂ . അപകടകരമായ തരത്തില്‍ അടുത്തെതുംബോഴേ റഡാര്‍ നു അത് വിമാനം ആണെന്ന് മനസിലാകൂ അപ്പോഴേക്കും റഡാര്‍ ശത്രുവിമാനം തകര്ത്തിട്ടുണ്ടാകും
മിക്കരാജ്യങ്ങളും തങ്ങളുടെ വിമാനങ്ങള്‍ മിസ്സൈലുകള്‍ കപ്പലുകള്‍ എല്ലാം പരമാവധി സ്ടെല്‍ത്ത് ആക്കുവാന്‍ ശ്രമിക്കുകയാണ് ഇപ്പൊള്‍
മറുവശത്ത് ഇതിനെ മറികടക്കാന്‍ കഴിയുന്ന റഡാര്‍ നിര്‍മാണവും പുരോഗമിക്കുന്നു . ലോ ഫ്രീക്വന്‍സി റഡാറുകളും പ്രത്യേക സോഫ്റ്റ്‌വെയര്‍ കളും ഉപയോഗിച്ച് ആണ് ഇതിനായുള്ള ശ്രമം.
PS: ഗ്രൂപ്പിലുള്ള NASA , Lokheed Martin, Boing ,Airbus ശാത്രജ്ഞ്ജന്‍
മാരുടെ ശ്രദ്ധക്ക് ഇത് ഇത് സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പോസ്റ്റ്
ആണ്