ഓരോ കാലഘട്ടവും ഓരോ ചരിത്രം ബാക്കിവക്കും. കാലങ്ങള്‍ക്ക് ശേഷം ആ ചരിത്രം നല്‍കുന്ന ശേഷിപ്പുകള്‍ നൂറ്റാണ്ടുകളോളം ആരോരുമറിയാതെ കിടക്കും. പുരാവസ്തു ഗവേഷകര്‍ കാലങ്ങളോളം ഗവേഷണം നടത്തുന്നതിനിടയില്‍ ഇത്തരത്തിലുള്ള ചരിത്ര ശേഷിപ്പുകള്‍ പിന്നീട് കണ്ടെടുക്കുന്നു. ആ ശേഷിപ്പുകള്‍ ആഴമേറിയ പഠനങ്ങള്‍ക്ക് വിധേയമാക്കും. ഇത്തരത്തിലുള്ള പഠനങ്ങള്‍ നിരവധി പ്രധാനപ്പെട്ടതായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. പെറുവില്‍ നിന്നും ഇന്‍ക സാമ്രാജ്യത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു കുഞ്ഞിന്‍റെ ശവശരീരം കണ്ടെത്തിയിരിക്കുന്നു. നിരവധി ശവകുടിരങ്ങള്‍ കാണാമായിരുന്നു. ആ ശവകുടീരങ്ങളില്‍ ഒന്ന് ഒരു കുഞ്ഞിന്‍റേതായിരുന്നു. പെറുവിലെ ലിമയിലുള്ള കുന്നിന്‍ പ്രദേശത്ത് നിന്നായിരുന്നു ഈ ശേഷിപ്പുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്.
26 ശവകുടീരങ്ങളായിരുന്നു ഗവേഷകര്‍ കണ്ടെത്തിയത്. റോഡുകള്‍ നിര്‍മിക്കുന്നതിനായി കുന്നിന്‍ ചെരുവില്‍ സ്ഥലം അന്വേഷിച്ച് പോകുന്നതിനിടയിലാണ് ആയിരം വര്‍ഷം പഴക്കമുള്ള ആ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. റോഡുകള്‍ പണിയുന്നതിന് വേണ്ടി സ്ഥലം കണ്ടെത്താന്‍ നടത്തിയ മൂന്ന് ദിവസം നീണ്ട യാത്രക്കൊടുവിലായിരുന്നു അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെടുത്തത്. കണ്ടെത്തിയ ഭൂരിഭാഗം അവശിഷ്ടങ്ങളും കേടുപാടുകള്‍ ഇല്ലാത്ത അവസ്ഥലായിരുന്നു. എന്നാല്‍ മനുഷ്യന്‍റെ അക്രമപ്രവര്‍ത്തനങ്ങള്‍ ചില കുടീരങ്ങളെ നശിപ്പിച്ചു. 2000 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. തുണി, വെള്ളി, ചെമ്പ്, സ്വര്‍ണം തുടങ്ങിയ വസ്തുക്കളും കുഴിമാടത്തിനുള്ളില്‍ നിന്നു കണ്ടെടുക്കുകയായിരുന്നു. നിരവധി വസ്തുക്കളില്‍ പൊതിഞ്ഞ കുഞ്ഞിന്‍റെ ശരീരം ഇരിക്കുന്ന രൂപത്തിലായിരുന്നു ഉണ്ടായിരുന്നത്. നിരവധി മൃതദേഹങ്ങള്‍ പെറുവില്‍ നിന്നും പല കാലങ്ങളിലായി കുഴിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
ഒരു മഞ്ഞുമലയില്‍ നിന്നും കണ്ടെടുത്ത പെണ്ണിന്‍റെ മൃതദേഹമാണ് ഇതില്‍ ഏറ്റവും പ്രധാനം . ജുനൈത എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്താന്‍ സാധിച്ചത്. ഗവേഷകരുടെ നിരന്തരമായ പഠനങ്ങള്‍ക്ക് വിധേയമായ പ്രദേശമാണ് പെറു. പെറുവില്‍ നിന്നും കാലങ്ങള്‍ക്ക് മുമ്പ് തന്നെ അവശിഷ്ടങ്ങള്‍ പലതും ലഭ്യമായി. ഇന്‍കാ സാമ്രാജ്യത്തിന് മുമ്പത്തെ കാലഘട്ടത്തിലെ മൃതദേഹങ്ങള്‍ പ്രാചീനകാല മനുഷ്യരുടേയും അവരുടെ ജീവിതരീതിയേയും ആരാധനകളേയും തിരിച്ചറിയുന്നതിന് സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു