A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

B-52 സ്ട്രാറ്റോ ഫോട്രെസ്സ് -തലമുറകളെ പിൻതള്ളിയ ദീർഘദൂരബോംബെർ





അൻപതുകളിൽ നിർമിച്ച ഒരു തന്ത്രപ്രധാന ആയുധം ഇന്നും അങ്ങനെ നിലനിൽക്കുന്നത് ഒരത്ഭുതം തന്നെയാണ് .അറുപതു പിന്നിട്ടിട്ടും ,കൂടുതൽ ശക്തരായ പ്രതിയോഗികൾ വന്നിട്ടും ഇന്നും മൂർച്ചയേറിയ ഒരായുധമായി നിലനിൽക്കുകയാണ് ബി-52ബോംബെർ .
.
അൻപതുകളിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്കും ആണവ അന്തര്വാഹിനികൾക്കും മുൻപാണ് ബി-52 പിറവിയെടുക്കുന്നത് .ആണവ ആയുധങ്ങളുടെ ആദ്യകാലങ്ങളിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം അവ വിന്യസിക്കാനുള്ള ഒരേ ഒരുപാധി ദീർഘദൂര ബോംബറുകൾ ആയിരുന്നു
.
രണ്ടാം ലോക മഹായുദ്ധത്തിലെ യു എസ് ദീർഘ ദൂരബോംബരായ ബി-29 പിസ്റ്റൺ എൻജിനുകൾ കൊണ്ട് പ്രവർത്തിക്കുന്ന ഒരു ദീർഘദൂരവിമാനമായിരുന്നു .അഞ്ചു ടൺ ബോംബുകൾ നാലായിരം കിലോമീറ്റർ വരെ കൊണ്ടുപോകാൻ ബി-29 നു കഴിയുമായിരുന്നു .രണ്ടാം ലോക മഹാഹയുദ്ധത്തിനു ശേഷം അമേരിക്കയുടെ മുഖ്യ എതിരാളി സോവ്യറ്റ് യൂണിയൻ ആയി .അമേരിക്കൻ സൈനിക താവളങ്ങളിൽ നിന്ന് പറന്ന് സോവിയറ്റ് യൂണിയന്റെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ എത്തിച്ചേർന്നു ബോംബിടാനുള്ള പ്രാപ്തി ബി-29 ന് ഇല്ലായിരുന്നു .അത്തരം കഴിവുകളുള്ള ഒരു ബോംബെറിന്റെ നിർമാണത്തിനുള്ള അമേരിക്കൻ ഉദ്യമങ്ങളുടെ പരിസമാപ്തിയായിരുന്നു ബി-52 സ്ട്രാറ്റോ ഫോട്രെസ്സ് .
.
ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ അൻപതുകളുടെ ആദ്യ കാലത് ശൈശവ ദശയിൽ ആയിരുന്നു . അതിനാൽ തന്നെ ബി-52 ൽ എട്ടു ടര്ബോജെറ് എഞ്ചിനുകൾ ഉപയോഗിക്കേണ്ടി വന്നു .മുപ്പത് ടൺ ഭാരം 14000 കിലോമീറ്റർ ദൂരെ കൊണ്ടുപോകാൻ പ്രാപ്തമായിരുന്നു ബി-52.
.
ശീതയുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ ഹൈഡ്രജൻ ബോംബുകൾ വഹിക്കുന്ന ബി -52 ബോംബറുകൾ നിരന്തരം ഉത്തര അറ്ലാന്റിക്കിൽ വട്ടമിട്ടു പറന്നിരുന്നു .ഒരു കടുത്ത സോവ്യറ്റ് ആണവ ആക്രമണത്തിൽ യു എസ് ഇന്റെ മാറ്റ് ആണവ ആയുധങ്ങൾ എല്ലാം തകർക്കപ്പെട്ടാലും ഒരു പ്രത്യാക്രമണത്തിനുള്ള സാധ്യത നിലനിർത്താനായിരുന്നു ബി -52 ബോംബറുക ളുടെ ee നിരന്തരമായ പാറകകൾ .സോവ്യറ്റ് യൂണിയനും അവരുടെ Tu -95 ബോംബറുകളെ ഇത്തരത്തിൽ നിരന്തരമായി പറത്തിയിരുന്നു.
.
അമേരിക്കൻ സൈന്യ ശക്തിയുടെ പര്യായമായിരുന്നു പലപ്പോഴും ബി -52. വിയട്നാമിലും ഇറാക്കിലും എതിരാളികൾക്ക് ഏറ്റവും നഷ്ടമുണ്ടാക്കിയത് ബി -52 തന്നെയായിരുന്നു .എൺപതുകളിൽ ദീർഘദൂര എയർ ലാഞ്ചഡ് ക്രൂയിസ് മിസൈലുകളുടെ ആവിർഭാവം ബി -52 നു ഒരു പുതു ജീവൻ നൽകി .മിക്ക ബി -52 കളെയും ദീർഘദൂര എയർ ലാഞ്ചഡ് ക്രൂയിസ് മിസൈലുകളുടെ വാഹകരായി മാറ്റിയെടുത്തു .പുതു തലമുറ ബോംബറുകളായ B-1 B-2 എന്നിവയുടെ ഭാരിച്ച വിലയും പ്രവർത്തന ചെലവും നിമിത്തം യു എസ് വ്യോമസേനാ ബി -52 ബോംബറുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി എന്ന് പറയുന്നതാവും കൂടുതൽ ശരി .
.
അൻപതുകളിൽ ബി-52 നു ബദലായി സോവ്യറ്റ് യൂണിയൻ നിർമിച്ച M-4 ബൈസൺ ബോംബറുകൾക്ക് ബി-52 നു കിടനിൽക്കാനായില്ല .പക്ഷെ അവർ അൻപതുകളിൽ നിർമിച്ച മറ്റൊരു ദീർഘദൂര ബോംബറായ TU -95 അക്ഷരാർഥത്തിൽ ബി-52 ഇന്റെ കരുത്തനായ എതിരാളിയായി .ബി-52 നെപ്പോലെ TU -95 ഉം ആറു പതിറ്റാണ്ടുകൾക്കപ്പുറം ആകാശത്തിലെ കരുത്തനായി പറക്കുന്നു .ഇനിയും ഇരുപതുകൊല്ലമാണ് ബി-52 കളുടെ പ്രതീക്ഷിക്കുന്ന ആയുസ്സ്. പക്ഷെ നിരന്തരമായ പുതുക്കലുകളിലൂടെ അവ ഒരു നൂറ്റാണ്ടിന്റെ സൈനിക സേവനം(2055 വരെ ) നടത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ
----
.
.
ചിത്രങ്ങൾ: ബി-52 ബോംബറുകൾ : കടപ്പാട് വിക്കിമീഡിയ കോമൺസ്
Ref: 1.https://www.airspacemag.com/…/b-52-just-keeps-flying-18095…/
2.https://www.britannica.com/technology/B-52
3.https://en.wikipedia.org/wiki/Boeing_B-52_Stratofortress.
This is an original work based on references-rishidas