റഷ്യയുടെ ആർട്ടിക് മേഖലയായ സൈബീരിയയിലെ തദ്ദേശീയ ശ്വാന വർഗമാണ് ''ഹസ്കി''. സൈബീരിയയിലെ ചുക്ചി ( Chukchi people )എന്ന ഗോത്ര വർഗമാണ് വന്യരായ ഹിമ ശ്വാനന്മാരെ ഇണക്കി ഇപ്പോൾ കാണുന്ന ഹസ്കി കളാക്കി മാറ്റിയത് .സൈബീരിയൻ ജനവിഭാഗങ്ങളുടെ കാവൽ നായും വേട്ടപ്പട്ടിയും വണ്ടി കാളയുമെല്ലാം കരുത്തരായ ഹസ്കികൾ തന്നെ .മഞ്ഞിന് മുകളിലൂടെയുള്ള ഹിമവണ്ടികൾ ( sledge) ഇപ്പോഴും ഹസ്കികൾ വലിക്കുന്നുണ്ട് .
.
ഇരുപത്തഞ്ചു കിലോയിൽ കൂടുതൽ ഭാരം ഉള്ള വലിയ ശ്വാനന്മാരാണ് ഹസ്കികൾ .വംശമറ്റുപോയ സൈബീരിയൻ ചെന്നായ് വർഗമായ ടൈമർ ചെന്നായ്ക്കളിൽ ( Taymyr wolf ) നിന്നാണ് ഹസ്കികൾ ഉരുത്തിരി ഞ്ഞത് എന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു .ശ്വാന വംശത്തിലെ ഏറ്റവും കട്ടിയുള്ള രോമ ആവരണമാണ് ഹസ്കികൾക്കുള്ളത് .അതിനാൽ തന്നെ -60 ഡിഗ്രി വരെയുള്ള തണുപ്പ് അവക്ക് സഹിക്കാനാവും .
.
കുര യെക്കാൾ മുരളലുകളാണ് ഹസ്കിയുടെ പ്രധാന ശബ്ദ രീതി ..ഇക്കാര്യത്തിൽ അവ ഓസ്‌ട്രേലിയയിലെ വന്യ ശ്വാനന്മാരായ ഡിങ്കോകളോട് സാമ്യം കാണിക്കുന്നു .അതിബുദ്ധിമാന്മാരാണ് ഹസ്കികൾ എന്നാണ് അവയുടെ പെരുമാറ്റ പഠനങ്ങൾ സൂചിപ്പിക്കുന്നത് .ചെറിയ മനുഷ്യ കുട്ടികളെ ഹസ്കികൾ വളരെ വാത്സല്യത്തോടെ സംരക്ഷിക്കാറുണ്ടെന്നും പറയപ്പെടുന്നു .
.
ആദ്യ കാല ധ്രുവ പ്രദേശ പര്യവേക്ഷകരുടെ സന്തത സഹചാരികളായിരുന്നു ഹസ്കികൾ .അവരുടെ വണ്ടികൾ എല്ലാം വലി ച്ചിരുന്നത് ഈ കരുതരായിരുന്നു .റിച്ചാർഡ് ബേർഡ് നെപ്പോലെയുള്ള പര്യവേക്ഷകർ ഹസ്കികളുടെ ഒരു വലിയ വൃന്ദവുമായിട്ടാണ് അന്റാർക്ടിക് പര്യ വേക്ഷണത്തിനിറങ്ങിയത്. മനുഷ്യർ ക്ക് അപ്രാപ്യമായ ധ്രുവ മേഖലകൾ ഹസ്കികൾക്ക് കളിസ്ഥലങ്ങൾ പോലെയാണ് എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്
--
ref
.1.http://dogtime.com/dog-breeds/siberian-husky#/slide/1
2.https://en.wikipedia.org/wiki/Siberian_Husky
ചിത്രങ്ങൾ :സൈബീരിയൻ ഹസ്കികൾ :കടപ്പാട് വിക്കിമീഡിയ കോമൺസ്
this is an original work-rishidas s