A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചരിത്രത്തിലേറിയ ഓജോബോർഡ് ദുരൂഹത








അമേരിക്കയിലെ സെന്റ് ലൂയിസ് എന്ന പട്ടണത്തിൽ പാർത്തിരുന്ന ഒരു വീട്ടമ്മയായിരുന്നു പേൾ കറൻ.
തന്റെ ഭർത്താവ് ജോലിക്കു പോകുന്ന ഇടവേളയിലെ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ പേൾ കണ്ടെത്തിയ ഹോബി പിന്നീട് ആ വനിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. തന്റെ കൂട്ടുകാരി എമിലി ഹച്ചിൻസനുമായി ചേർന്ന് ഓജോ ബോർഡ് കളിക്കുക എന്നതായിരുന്നു ആ ഹോബി.
1913 ജൂലൈ 8 വൈകുന്നേരം പേൾ ഓജോ ബോർഡ് കളിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കേ പെട്ടെന്ന് ബോർഡിലെ നാണയം ചലിക്കാൻ തുടങ്ങി “Many moons ago I lived. Again I come, Patience Worth my name.” എന്ന് ബോർഡിൽ നിന്നും വായിച്ചെടുക്കാനായി.
താൻ പതിനേഴാം നൂറ്റാണ്ടിൽ ഡോർ സെറ്റ് എന്ന രാജ്യത്ത് ജീവിച്ചിരുന്ന ഒരു ഇംഗ്ലീഷ് വനിതയാണെന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനിടെ കൊല്ലപ്പെട്ടുവെന്നും പേഷ്യൻസ് വർത്ത് സ്വയം പരിജയപ്പെടുത്തി.
എമിലിയും പേളും നിരന്തരം പേഷ്യൻസുമായി സംസാരിക്കാൻ തുടങ്ങി. പേളിന് ഓജോ ബോഡിന്റെ സഹായമില്ലാതെ തന്നെ പേഷ്യൻസുമായി സംസാരിക്കാൻ കഴിയുന്നുണ്ടെന്ന് പിന്നീടവർ മനസ്സിലാക്കി
കുറേ മാസങ്ങൾക്ക് ശേഷം പേൾ കറൻ കവിതകളും കഥകളും എഴുതാൻ തുടങ്ങി. കോളേജിലൊന്നും പോയിട്ടില്ലാത്ത സ്കൂൾ ക്ലാസ്സുകൾ തന്നെ കഷ്ടിച്ച് പാസ്സായ പേൾ ഗംഭീരമായ ഇംഗ്ലീഷിൽ കവിതകളും കഥകളും എഴുതുന്നത് കണ്ട നാട്ടുകാർ ഞെട്ടി.
ചോദിച്ചവരോടെല്ലാം ഓജോ ബോർഡിലൂടെ സൗഹൃതത്തിലായ പേഷ്യന്സ് വർത്ത് എന്ന ആത്മാവാണ് തനിക്ക് ഇതെല്ലാം പറഞ്ഞു തരുന്നത് എന്ന് പേൾ പറഞ്ഞു.
കേട്ടവർ ഇതൊന്നും വിശ്വസിച്ചില്ലെങ്കിലും പേൾ നീണ്ട 25 കൊല്ലങ്ങൾ എഴുത്ത് തുടർന്നു. ഇതിനിടയിൽ 2500ൽപ്പരം കവിതകളും നൂറിൽപ്പരം ചെറുകഥകളും 6 മുഴുനീള നോവലുകളും എഴുതി. 5 വർഷത്തിനിടെ നാലു മില്യൻ വാക്കുകൾ പേളിന്റെ തൂലികയിൽ പിറന്നു. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രഫസർ ഡോ:അഷറിന്റെ അഭിപ്രായത്തിൽ ബൈബിളിലെ പുസ്തകങ്ങൾക്ക് ശേഷം യേശുവിന്റെ കാലഘട്ടത്തെ കുറിച്ച് വെക്തമായി അടയാളപ്പെടുത്തുന്ന കഥയാണ് “The Sorry Tale” (350.000 words) എന്ന പേളിന്റെ നോവൽ.
പേളിന്റെ കാര്യത്തിൽ അത്ഭുതമുളവാകുന്നത് എന്തെന്നാൽ പതിനാലാം വയസ്സിൽ സ്കൂൾ ജീവിതം അവസാനിപ്പിച്ച വനിത ആയിരുന്നു അവർ. 90% പഴയ ഇംഗ്ലീഷ് ആണ് അവരുടെ എഴുത്തുകളിൽ ഉപയോഗിച്ചത്. പതിനേഴാം നൂറ്റാണ്ടിലെ സംഭവങ്ങളെ ആസ്പതമാക്കിയാണ് മിക്ക കഥകളും പിറന്നത്. അതിൽ ആ കാലഘട്ടത്തോട് യോജിക്കാത്തതായി ഒരു ചെറിയ തെറ്റു പോലും വിതക്തൻമാർക്ക് കണ്ടെത്താനായില്ല. പേളിന്റേത് രേഖപ്പെടുത്തപ്പെട്ട ആത്മാവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഒന്നാണ്.
"ഞാൻ ടൈപ്പ് റൈറ്ററിന് മുന്നിൽ ഇരുന്നാൽ മതി പേഷ്യൻസ് വർത്ത് എന്റെ കാതിൽ സംസാരിച്ചു തുടങ്ങും" ഇതായിരുന്നു പേൾ തന്റെ എഴുത്തിനെപ്പറ്റി പറഞ്ഞത്. 1937ൽ പേൾ കറൻ അന്തരിച്ചു. "ഞാൻ പേഷ്യന്സ് വർത്തിന്റെ അടുത്തേക്ക് പോകുകയാണ് " ഇതാണ് മരണത്തിനു മുന്നേ പേൾ കറൻ പറഞ്ഞത്.
ഇതിനെ കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങൾ:
Dr Walter Franklin Prince: The Case of Patience Worth and Casper S. Yost: Patience Worth; A Psychic Mystery.
Work by Sreyas Budha
used sources :
https://en.m.wikipedia.org/wiki/Patience_Worth
http://www.the-voicebox.com/currenpearl.htm